❤️സഖി ❤️ – 6

 

അഞ്ജലി : 😂 സോറി ഒരു അവസരം വന്നപ്പോൾ താങ്ങിയതാ

 

ഞാൻ : 🥲🥲🥲🥲

 

മിസ്സ്‌ : മ്മ് മതി മതി രണ്ടിന്റെയും കറക്കം ക്ലാസ്സിൽ പോവാൻ നോക്ക് രണ്ടും ചെല്ല്..

 

അഞ്ജലി : ശെരി മിസ്സേ..

 

ഞാൻ : അല്ല മിസ്സ്‌ അന്ന് പറഞ്ഞ ആ വീടിന്റെ കാര്യം അച്ഛൻ ഓക്കേ പറഞ്ഞിട്ടുണ്ട് കേട്ടോ. വേണേൽ ഈ ആഴ്ച തന്നെ മാറിക്കോ.

പിന്നെ ഇടക്കൊക്കെ മുകളിലെ നില ഞങ്ങൾക്ക് തരേണ്ടി വരും കേട്ടോ 😊

 

മിസ്സ്‌ : ആണോ? നീ മുകളിലോ അടുക്കളയിലോ എവിടെ വേണേൽ വന്നു കിടന്നോ. ഞങ്ങൾക്ക് നാലാൾക്കും ഉള്ള മുറി മാത്രം കിട്ടിയാൽ മതി.

അല്ല റെന്റ് ഒക്കെ എങ്ങനെ ആണ്.

 

ഞാൻ : അമ്മക്ക് മകൻ കൊടുക്കുന്നതിനു വാടക വാങ്ങാൻ പാടില്ല. മിസ്സ്‌ അങ്ങ് വന്നു താമസിച്ചാൽ മതി. അല്ല നാലാൾ എന്ന് പറയുന്നത് ആരൊക്കെയാ ഫാമിലി വരുന്നുണ്ടോ?

 

മിസ്സ്‌ : വേണ്ട മോനെ എല്ലാം അറിഞ്ഞിട്ട് കൂടുതൽ അഭിനയിക്കേണ്ട കേട്ടല്ലോ.

 

ഞാൻ : ഏഹ് എന്ത് അറിഞ്ഞിട്ടെന്ന് ആണ് ഈ പറയുന്നത്? മിസ്സ്‌ എന്താ പറയുന്നേ

 

മിസ്സ്‌ : അഞ്ചു നീ ഇവനോട് അപ്പോൾ അത് പറഞ്ഞില്ലേ?

 

അഞ്ജലി : ഇല്ല 😊

 

മിസ്സ്‌ : എടാ നാലാൾ എന്ന് പറഞ്ഞത് ഞങ്ങൾ നാലാളും ആണ്. ഞാനും ഇവളും സ്നേഹയും ഗായത്രിയും.

 

ഞാൻ : 🤩(മനസ്സിൽ ലഡ്ഡു പട പടാപൊട്ടി 😌)

ആഹാ എന്നാൽ പിന്നെ ഇടക്കല്ല ഞാൻ ഡെയിലി അവിടെ കാണും 😌

 

മിസ്സ്‌ : അയ്യടാ ആ പൂതി അങ്ങ് മനസ്സിൽ വെച്ചോണ്ടാ മതി. വല്ലപ്പോഴും വന്നു കിടക്കുന്നത് സ്ഥിരം ആക്കാൻ നിൽക്കണ്ട കേട്ടോ.

 

ഞാൻ : 🙂

 

ഞാൻ : അഞ്ചു നീ ക്ലാസ്സിലേക്ക് പൊക്കോ ഞാൻ മിസ്സിനോട് ഒന്ന് സംസാരിച്ചിട്ട് പൊക്കോളാം.

 

അഞ്ജലി : ആ ശെരി.

 

അവൾ പോയതും ഞാൻ മിസ്സിനോട് പറഞ്ഞു.

 

ഞാൻ : മിസ്സേ സംസാരിക്കാൻ ഒരു വഴിയും ഇല്ലാതിരുന്നതാ താങ്ക്സ് കേട്ടോ. 😊

 

മിസ്സ്‌ : ആ സംസാരിക്കാൻ ഒക്കെ വന്നോ അതൊന്നും കുഴപ്പമില്ല വേണ്ടാത്ത വല്ല പണിക്കും നിന്നാൽ ചട്ടുകം പഴുപ്പിച്ചു ചന്തിയിൽ വെക്കും ഞാൻ രണ്ടിന്റെയും.

 

ഞാൻ : വേണ്ട അതിന്റെ ആവശ്യം വരില്ല. 😌

 

 

 

മിസ്സ്‌ : എന്നാൽ നിങ്ങൾക്ക് കൊള്ളാം.

പിന്നെ വിച്ചു നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല അതൊരു പാവം ആണ് അതിനെ കരയിക്കാൻ ഇട വരരുത് കേട്ടോ.

 

ഞാൻ : ഇല്ല മിസ്സേ ഒരിക്കലും ഞാൻ കാരണം അവൾക്ക് കരയേണ്ടി വരില്ല. ഇത് ഞാൻ എന്റെ അമ്മക്ക് തരുന്ന വാക്കാ പോരെ 😊

 

മിസ്സ്‌ : മതി…

അപ്പോൾ ഞങ്ങൾ നാളെ തന്നെ അങ്ങോട്ട് മാറട്ടെ. ഹോസ്റ്റലിലെ ഊള ഫുഡ്‌ മടുത്തു.

 

ഞാൻ : നാളെ വേണ്ട മിസ്സേ മറ്റെന്നാൾ മതി. നാളെ അവിടെ ഒക്കെ ഒന്ന് ക്ലീൻ ആക്കാൻ ജോലിക്കാർ വരും.

 

മിസ്സ്‌ : എന്നാൽ അങ്ങനെ ആവട്ടെ.

എന്ന പൊക്കോ പോയി ക്ലാസ്സിൽ കയറ്.

 

ഞാൻ : ആ മിസ്സേ പറയാൻ വിട്ടുപോയി ഇന്ന് ഞാൻ ക്ലാസ്സിൽ കയറില്ല കേട്ടോ.

 

മിസ്സ്‌ : വീണ്ടും തുടങ്ങുവാണോ വിച്ചു.

 

ഞാൻ : അല്ല മിസ്സേ ഹബീബിന്റെ ബാപ്പ ഹോസ്പിറ്റലിൽ ആണ് ഒന്ന് കാണാൻ പോണം അതാ

 

മിസ്സ്‌ : ആണോ എന്തുപറ്റിയതാ?

 

ഞാൻ : ആക്‌സിഡന്റ് ആയതാ. കുഴപ്പമൊന്നുമില്ല എന്നാലും ഒന്ന് പോവണ്ടേ അതാ

 

മിസ്സ്‌ : ആ ശെരി പൊക്കോ. ആഷിക്കും കൂടെ ഉണ്ടാവുമല്ലേ?

 

ഞാൻ : ആ ഉണ്ട്.

 

മിസ്സ്‌ : ആ അത് പിന്നെ അങ്ങനെ ആണല്ലോ.

എന്നാൽ പിന്നെ നിങ്ങൾ പോയിട്ടൊക്കെ വാ .

 

ഞാൻ : മിസ്സേ ഒന്ന് പറഞ്ഞേക്കുവോ അവളോട് 😌🥲

 

മിസ്സ്‌ : അവസാനം നീ എന്നെകൊണ്ട് വേറെ എന്തേലും ഒക്കെ ചെയ്യാൻ പറയുവോട 😂

 

ഞാൻ : വേറെ ആരാ മിസ്സേ സപ്പോർട്ട് ചെയ്യാൻ അതല്ലേ 🙂

 

മിസ്സ്‌ : മ്മ് ശെരി ശെരി മക്കൾ ചെല്ല്.

 

മിസ്സിനോട് പറഞ്ഞശേഷം ഞങ്ങൾ ഇറങ്ങി. അഞ്ജലിയോട് പറയാതെ പോവുന്നതിൽ ഒരു ദുഖമൊക്കെ ഉണ്ടെങ്കിലും കൂട്ടുകാരന്റെ ആവശ്യത്തിന് മുന്നിൽ അതൊന്നും ഒന്നുമല്ലല്ലോ.

പിന്നെ അവൾക്കും അതിൽ കുഴപ്പമുണ്ടാകാൻ സാധ്യതയില്ല.

പത്തുമണിയോടെ കോളേജിൽ നിന്നും ഇറങ്ങിയ ഞങ്ങൾ അത്യാവശ്യം കുറച്ചു ഫ്രൂട്ട്സ് ഒക്കെ വാങ്ങി ഹോസ്പിറ്റലിലേക്ക് പോയി.

ഹോസ്പിറ്റലിൽ ചെന്ന് ഹബീബിന്റെ ബാപ്പയുടെ അടുത്ത് കുറച്ചു നേരം ചിലവഴിച്ചശേഷം ഞാൻ ജൂലിയെ ഒന്ന് കാണാൻ ഓഫീസിലേക്ക് പോയി.

 

 

 

ഞാൻ : അകത്തേക്ക് വരാവോ മാഡം 😊

 

ജൂലി : ആ എത്തിയോ കേറിവാ സാറേ.

 

ഞാൻ : ഓ അവളുടെ ഒരു സാറേ വിളി😤

 

ജൂലി : ഞാൻ പറഞ്ഞില്ലേ പുറത്തുവെച്ചു വേണേൽ പേര് വിളിക്കാം പക്ഷെ ഇവിടെ സാറേന്നെ വിളിക്കു അതിനിപ്പോൾ എന്തൊക്കെ പറഞ്ഞാലും കാര്യമില്ല 😊

 

ഞാൻ : ആ എന്തോ വിളിക്ക്. അല്ല മോളെ കുറെ ആയല്ലോ വീട്ടിലേക്കൊക്കെ കണ്ടിട്ട് അമ്മ പരാതി പറയുന്നുണ്ട് നിനക്ക് ഇപ്പൊ തീരെ സമയം ഇല്ല എന്നൊക്കെ

 

ജൂലി : അതുപിന്നെ വേറെ കുറച്ചു തിരക്കുകൾ ആയിപ്പോയി അതാ. ഞാൻ വരുന്നുണ്ടെന്ന് അമ്മയോട് പറഞ്ഞേക്ക് കേട്ടോ.

 

ഞാൻ : ആ അല്ല മോളെ നിനക്ക് വല്ല ചെക്കന്മാരും സെറ്റ് ആയോ?

 

ജൂലി : ഇ…. ഇല്ല.. എന്താ സാർ അങ്ങനെ ഒരു ചോദ്യം?

 

ഞാൻ : അല്ല ആ കഴുത്തിലെ പാട് കണ്ടിട്ട് ചോദിച്ചതാ. എന്താണ് വല്ല ഉഡായിപ്പിലും ചെന്ന് ചാടിയോ സത്യം പറ?

 

ജൂലി : അ അത്… അത് എന്തോ പ്രാണിയോ മറ്റോ കടിച്ചത് ആണ് അല്ലാതെ വേറെ ഒന്നുമില്ല.

പിന്നെ അങ്ങനുള്ള ഉടായിപ്പ്പിലൊന്നും ഞാൻ പോയി ചാടില്ല കേട്ടോ.

 

ഞാൻ : എന്നാൽ നല്ലത്.

പിന്നെ ഞാൻ രാവിലെ പറഞ്ഞത് ഓർമയുണ്ടല്ലോ അല്ലെ? അവരുടെ ബില്ല് പൈസ വാങ്ങാൻ നിൽക്കണ്ട ഇനി എത്ര നിർബന്ധിച്ചാലും ഞാൻ പേ ചെയ്തു എന്ന് പറഞ്ഞാൽ മതി കേട്ടോ.

 

ജൂലി : ശെരി സാർ.

 

ഞാൻ : എന്നാൽ ഞാൻ ഇറങ്ങിയേക്കുവാ.

പിന്നെ ട്രിപ്പിന്റെ കാര്യം മറക്കണ്ട. നീ തന്നെയാണ് അന്ന് ഞങ്ങളോട് ട്രിപ്പ്‌ പോയാലോ എന്ന് ചോദിച്ചത് എന്നിട്ട് നീ നൈസ് ആയി ഒഴിയുകയാണ് അല്ലെ?

 

ജൂലി : ഏയ്യ് എനിക്ക് ഈ അടുത്തൊന്നും വരാൻ പറ്റില്ല വീടിന്റെ പണിയൊക്കെ നടക്കുവല്ലേ അപ്പോൾ ഇടക്ക് നാട്ടിലേക്കൊക്കെ പോവേണ്ടി വരും ഒരു 5-6 മാസം കഴിഞ്ഞാണെങ്കിൽ നമുക്ക് നോക്കാം കേട്ടോ.

 

ഞാൻ : മതി, ഒരു തിരക്കുമില്ല പിന്നെ പ്ലാൻ ചെയ്ത ആൾ ഇല്ലാതെ പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

അല്ല അച്ഛൻ നീ നാട്ടിൽ പോയിരിക്കുവാണ് എന്ന് പറഞ്ഞിരുന്നു എപ്പോൾ എത്തി?

 

ജൂലി : ഇന്നലെ നൈറ്റ്‌ എത്തി.

 

ഞാൻ : ആ എന്നാൽ ശെരി ഞാൻ ഇറങ്ങുവാ.

 

ജൂലി :ഓക്കേ bye 😊

 

ഞാൻ : മ്മ്മ് bye 😊

 

അതും പറഞ്ഞു ഞാൻ അവിടുന്നിറങ്ങി.