ഞാൻ : വേണമെങ്കിൽ ആവശ്യക്കാർ ചോദിക്കണം അല്ലാതെ തരില്ല ഡിമാന്റ് ഉള്ള സാധനം ആണ്. 😊
അഞ്ജലി : എന്നാൽ ചോദിച്ചിരിക്കുന്നു 😊
ഞാൻ : ഉമ്മാ 😘😘😘😘😘
അഞ്ജലി :എന്നാ ഞാൻ പോട്ടെ
ഞാൻ :ശെരി 🥲
അഞ്ജലി : മിസ്സ് യു ഏട്ടാ ലവ് യു 😘
ഞാൻ : മിസ്സ് യു റ്റൂ ആൻഡ് ലവ് യു റ്റൂ 😘😘😘
അഞ്ജലി : bye ഇനി സംസാരിച്ചിരുന്നാൽ ചിലപ്പോൾ പിടി വീഴും.
ഞാൻ : മ്മ് ശെരി പറ്റുമ്പോൾ ഒക്കെ മെസ്സേജ് ഇടണം കേട്ടോ 😊
അഞ്ജലി : ആ ശെരി 😊😘
END…..
പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷം ആയിരുന്നു അവളുടെ മെസ്സേജ് വന്നപ്പോൾ എനിക്ക് ഞാൻ അത്രമാത്രം അവളെ സ്നേഹിച്ചിരുന്നു എന്ന് തന്നെ പറയാം.
ഇനി രണ്ടേ രണ്ടു ദിവസങ്ങൾ അത്ര കൂടി കാക്കണമല്ലോ അവളെ കാണാൻ എന്ന ഒരു പരിഭവം മാത്രമായിരുന്നു എനിക്കിപ്പോൾ ഉള്ളത്.
പിന്നീടുള്ള രണ്ടു ദിവസങ്ങൾ വലിയ സംഭവവികാസങ്ങൾ ഒന്നും തന്നെ ഇല്ലാതെ അങ്ങ് കടന്നുപോയി.
ഇടക്കൊക്കെ സമയം കിട്ടുന്നതുപോലെ അവൾ മെസ്സേജും കോളും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.
ഇതിനിടയിൽ ഹോസ്റ്റലിൽ എത്തി എന്നും നാളെ കാണാം എന്നും അവൾ എന്നെ അറിയിച്ചിരുന്നു.
പരസ്പരം പ്രണയത്തിലയത്തിന് ശേഷം നേരിട്ട് കാണുന്ന ഒരു ത്രില്ലിൽ ആയിരുന്നു ഞാൻ അപ്പോൾ.
കിടന്നിട്ട് ഉറങ്ങാനും പറ്റുന്നില്ല എങ്ങനെ എങ്കിലും സമയം തള്ളിനീക്കി രാവിലെ ആയാൽ മതി എന്നൊരു ചിന്ത മാത്രം.
രാവിലെ പതിവിലും ഒരുപാട് നേരത്തെ തന്നെ റെഡി ആയിറങ്ങുന്ന എന്നെ അത്ഭുതത്തോട് കൂടെ നോക്കി നിൽക്കുന്ന അച്ഛനെയും അമ്മയെയും ആണ് താഴെക്കിറങ്ങുമ്പോൾ കാണുന്നത്.
അവരുടെ ആ അത്ഭുതം മറച്ചുവെക്കാതെ തന്നെ അച്ഛൻ എന്നോടായി ചോദിച്ചു.
അച്ഛൻ : എന്താ മോനെ ഇന്ന് ഇത്ര നേരത്തെ റെഡി ആയിറങ്ങുന്നത്
ഞാൻ : ചുമ്മാ 😜 കുറച്ചു നേരത്തെ അങ്ങ് പോയേക്കാം എന്ന് കരുതി
അമ്മ : ചേട്ടാ ഇവൻ കോളേജിലേക്ക് തന്നെ ആണോ പോവുന്നെ എന്നൊരു സംശയം ഉണ്ട്. അല്ല സാധാരണ എങ്ങനെ വൈകി പോവാം എന്നാലോചിക്കുന്ന ചെക്കനാ ദേ ഇപ്പോൾ ഇത്ര നേരത്തെ റെഡി ആയിറങ്ങുന്നത്.
അച്ഛൻ : എനിക്കും ഉണ്ടടോ ആ സംശയം. എന്താടാ വേറെ എങ്ങോട്ടേലും ആണോ പോക്ക് 🤨
ഞാൻ : ഇതാണ് ഒരാളെ നന്നാവാനും സമ്മതിക്കില്ല ഞാൻ കോളേജിലേക്ക് തന്നെയാ പോവുന്നെ സംശയം ഉണ്ടേൽ മിസ്സിനെ വിളിച്ചു ചോദിച്ചോ
അച്ഛൻ : അപ്പോൾ ആ കൊച്ചിനെ കാണാൻ ഉള്ള പോക്ക് ആണല്ലേ മോനെ
ഞാൻ : പിന്നെ അ… അതൊന്നും അല്ല
അച്ഛൻ : കൂടുതൽ ഉരുളണ്ട ഞാനും നിന്റെ അമ്മയെ കാണാൻ കുറെ ഇങ്ങനെ പോയിട്ടുള്ളതാ 😊
ഞാൻ : 😁😌
അമ്മ : അയ്യടാ അവന്റെ ഒരു നാണം ദേ ചെക്കാ കുരുത്തക്കേട് ഒന്നും കാണിക്കാതെ മര്യാദക്ക് നടന്നോണം കേട്ടല്ലോ 😠😊
ഞാൻ : നിങ്ങളുടെ മകൻ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ എന്റെ ജയകുട്ടിക്ക് 😁
അമ്മ &അച്ഛൻ : മതി മതി കൂടുതൽ സോപ്പ് ഒന്നും വേണ്ട കേട്ടല്ലോ
ഞാൻ :😌😌😌😌
അച്ഛൻ : പിന്നെ ആ കൊച്ചിനോട് ഒരു ദിവസം ഇങ്ങോട്ട് വരാൻ പറ ഞാൻ ആണേൽ അതിനെ കണ്ടിട്ടുമില്ല.
അമ്മ : നല്ല കുട്ടി ആണെന്ന് തോന്നുന്നു. അന്ന് ഇവനെ കാണാൻ കരഞ്ഞുകൊണ്ട് വരുന്നകണ്ടപ്പോഴേ എനിക്ക് അതിനെ മനസ്സിലായിരുന്നു.
ഞാൻ : 😂 ഈ അമ്മയുടെ കാര്യം എല്ലാരേയും പെട്ടന്ന് മനസ്സിലാക്കി കളയും 😌
അമ്മ : പക്ഷെ എന്റെ ചിന്ത വേറെ ഒന്നാണ്
ഞാൻ : എന്താ?
അച്ഛൻ : അതെന്താടോ?
അമ്മ : അല്ല ആ കൊച്ചിന് വേറെ ഒന്നിനെയും കിട്ടിയില്ലേ ഇതിനെ മാത്രമേ കിട്ടിയുള്ളോ എന്ന്.
അല്ല ഇതിലും നല്ലത് അത് ആരെയും സ്നേഹിക്കാത്തതാ 😂
അച്ഛൻ : അത് കറക്റ്റ് 😂
ഞാൻ : ആ ഇനി എന്റെ തലയിൽ കയറിക്കോ 🥲 എന്തേലും കഴിക്കാൻ എടുക്ക് അമ്മേ വിശക്കുന്നു.
അച്ഛൻ : വിശക്കും വിശക്കും 😂
