അവൾ : അതെന്താ സീരിയസ് ആയിട്ട് എന്തേലും ഉണ്ടേൽ മാത്രേ നിന്നോട് മിണ്ടാൻ പാടുള്ളൂ എന്ന് വല്ല നിയമവും ഉണ്ടോ?
ഞാൻ : ഉണ്ടെങ്കിൽ 😊
അവൾ : ഉണ്ടേൽ അത് അങ്ങ് മാറ്റി വെച്ചോണ്ടാൽ മതി.
ഞാൻ : ആഹാ പഴയ വായാടി തിരിച്ചെത്തിയല്ലോ 😂😊
അവൾ : 😊😊😌
ഞാൻ : അല്ല മോളെ ഈ റൂം ശെരിക്കും നിന്റെയാണോ എന്റേതാണോ?
അല്ല മുഴുവനും എന്റെ ഫോട്ടോ ആണല്ലോ?
അവൾ: 😌😌😌 അത് പിന്നെ….. ഇത്രയും നാളും നിന്നെ ഞാൻ കണ്ടുകൊണ്ടിരുന്നത് ഇങ്ങനെ ആണ് അതാ 🥲
ഞാൻ : ഓഹോ അപ്പോൾ നിനക്ക് എന്നെ കാണാനൊക്കെ തോന്നാറുണ്ടായിരുന്നോ?
അല്ല കണ്മുന്നിൽ കാണുന്നത് അറപ്പാണ് എന്നല്ലേ നീ പറഞ്ഞത് അത്കൊണ്ട് ചോദിച്ചതാ.
അവൾ : എടാ… അത്. 😔😔😔 സോറി ഞാൻ അപ്പോഴത്തെ
ഞാൻ : ഞാൻ ഒരു തമാശക്ക് ചോദിച്ചതാ നീ ഇമോഷണൽ ആവണ്ട കേട്ടല്ലോ 😊
അവൾ : 😊
ഞാൻ : അല്ല എപ്പോഴാ നാളെ പോവേണ്ടത്?
അവൾ : 10 മണിക്കാണ് മീറ്റിംഗ് വിളിച്ചിരിക്കുന്നത് അത് കണക്കാക്കി ഇറങ്ങാം.
എന്താ മോനെ ടെൻഷൻ ഉണ്ടെന്ന് തോന്നുന്നല്ലോ?
ഞാൻ : പിന്നില്ലാതെ…. എന്താ ചെയ്യണ്ടത് എന്ന് പോലും അറിയില്ല. ഡി കൂടെ ഉണ്ടാവണേ
അവൾ : അതൊന്നും നീ പേടിക്കണ്ട ഞാൻ ഡീൽ ചെയ്തോളാം. പിന്നെ നീ പറയണം എന്നില്ല ഇനി ഞാൻ നിന്റെ കൂടെ തന്നെയുണ്ടാവും.
ഞാൻ : 🙂🙂🙂
അവൾ : എടാ നിനക്ക് വിഷമം ആവില്ല എങ്കിൽ ഞാൻ ഒരു കര്യം ചോദിക്കട്ടെ?
ഞാൻ : ചോദിക്ക്.
അവൾ : എന്താ ശെരിക്കും അന്ന് നടന്നത്? നീ എങ്ങനെ ആ സ്ഥലത്തെത്തി?
ഞാൻ : 😔
അവൾ : അല്ലേൽ വേണ്ട അതൊന്നും ഇനി പറയണ്ട അല്ലേലും കഴിഞ്ഞതൊക്കെ പറഞ്ഞിട്ട് ഇപ്പോൾ എന്നാത്തിനാ.
ഞാൻ : അല്ലടി ഞാൻ പറയാം.
എന്താ സംഭവിച്ചത് എന്ന് നീയും അറിയുന്നത് നല്ലതാണ്.
അവൾ : മ്മ് എന്നാൽ പറയി…..
ഞാൻ : അന്നത്തെ ദിവസം മാത്രമായി പറയുന്നതിലും നല്ലത് ഞാൻ കൈ ഫാക്ചർ ആയി കിടന്നപ്പോൾ നീ വന്നിരുന്നില്ലേ അത് കഴിഞ്ഞുള്ള ഓരോ സംഭവങ്ങൾ ആയി പറയുന്നതാവും.
വേറെ ഒന്നുമല്ല എല്ലാം എവിടെയൊക്കെയോ കണക്ട് ആണെന്ന് ഒരു തോന്നൽ ഇപ്പോൾ എനിക്കുള്ളപോലെ.
അവൾ : എന്നാൽ പറ കേൾക്കട്ടെ
ഞാൻ കഴിഞുപോയ ഓരോ കാര്യങ്ങൾ ആയി ഓർക്കാൻ തുടങ്ങി. ഒപ്പം അവളോട് പറയാൻ കഴിയുന്നതൊക്കെ പറയുവാനും.
ഫ്ലാഷ്ബാക്ക്…. ➡️➡️➡️➡️➡️➡️➡️
കോളേജിലേക്ക് വീണ്ടും പോവാൻ തുടങ്ങിയപ്പോൾ മനസ്സിൽ ആകെ ഒരു ഉദ്ദേശം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അതെ അഞ്ചു അവളെ കാണണം.
ഇതുവരെ ഒന്ന് ശെരിക്കും സംസാരിക്കാൻ പോലും സാധിച്ചിട്ടില്ല.
എന്തിനു സംസാരിക്കാൻ പോയിട്ട് എന്റെ പെണ്ണിനെ ഒന്ന് നല്ലപോലെ കാണുവാൻ പോലും ആയില്ല.
പിന്നെ ഒരു വിധത്തിൽ ആ ആക്‌സിഡന്റ് നന്നായി അതുകൊണ്ടാണല്ലോ ഇത്ര പെട്ടന്ന് എനിക്ക് അവളെ കിട്ടിയത്. 😌❤️
നീണ്ട ഒരു ഇടവേളക്ക് ശേഷം കോളേജിൽ എത്തിയതായത് കൊണ്ട് പതിവ് വലിയും കഴിഞ്ഞാണ് ഞങ്ങൾ അകത്തേക്ക് കയറുന്നത്. സ്ഥിരം സ്ഥലത്തു തന്നെ ഞങ്ങൾ മൂവരും ഇരുപ്പുറപ്പിച്ചു.
അറിയാവുന്ന കുട്ടികളൊക്കെ വന്നു എങ്ങനെയുണ്ട് എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു എങ്കിലും അവരോടൊക്കെ എന്തേലും ഒക്കെ അങ്ങ് പറയുന്നതല്ലാതെ ഒരുപാട് ശ്രദ്ധിക്കാൻ എനിക്കായിരുന്നില്ല.
കാരണം എന്റെ ഏക ലക്ഷ്യം അവളെ കാണണം എന്നത് മാത്രമായിരുന്നു.
ഒരു 9:30 ആയിക്കാണും അവളുടെ കൂട്ടുകാരികൾ മാത്രം വരുന്നത് കണ്ടു. അവൾ പക്ഷെ ആ കൂട്ടത്തിൽ ഇല്ലാത്തത് എന്താ എന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
ഇന്നലെ രാത്രി വിളിച്ചപ്പോഴും പറഞ്ഞത് രാവിലെ കാണാം എന്നായിരുന്നു.
എന്റെ ആശങ്ക മറച്ചു വെക്കാതെ തന്നെ ഞാൻ സ്നേഹയോടും ഗായത്രിയോടും കാര്യം അന്നെഷിച്ചു.
ഞാൻ : സ്നേഹ.. അവൾ എവിടെ?
സ്നേഹ : എന്താ ചേട്ടാ കാണാൻ കൊതിയാവുന്നുണ്ടോ? 😂
