❤️സഖി ❤️ – 6 1

ഞാൻ : 😌😌😌

 

ഗായത്രി : എന്നാലേ ഇനി കുറച്ചു ദിവസത്തേക്ക് കൂടി കാത്തിരുന്നോ… അവൾ നാട്ടിലേക്ക് പോയി.

 

ഞാൻ : 😳 എന്തിനു? എന്നോട് ഒന്നും പറഞ്ഞില്ലല്ലോ?

 

സ്നേഹ : അത് ചേട്ടാ ഇന്ന് രാവിലെയാണ് വീട്ടിൽ നിന്നും കൂട്ടാൻ ആള് വന്നത്.

അവളുടെ അച്ഛമ്മ സുഖമില്ലാതെ കിടക്കുവാണ് അതുകൊണ്ട് പെട്ടന്നുള്ള പോക്കായിരുന്നു.

പിന്നെ വീട്ടിലായത് കൊണ്ട് വിളിക്കാൻ കഴിഞ്ഞെന്നു വരില്ല ചേട്ടനോട് കാര്യങ്ങളൊക്കെ പറയണം എന്ന് പറഞ്ഞിട്ടാണ് പോയത്.

 

ഞാൻ : 😔 അല്ല ഇനി എന്നാ വരുക?

 

ഗായത്രി : ഒരാഴ്ച എന്നപറഞ്ഞെ

 

ഞാൻ : ആഹ് ശെരി…

 

സ്നേഹ : എന്നാൽ ഞങ്ങൾ അങ്ങോട്ട് പോട്ടെ?

 

ഞാൻ : ആ

 

 

 

മൈര് എന്തൊരു അവസ്ഥയാണ് ദേവിയെ പെണ്ണിനെ ഒന്ന് കാണാം നേരിട്ട് ഒരുപാട് സംസാരിക്കാം എന്നൊക്കെ കരുതി വന്നിട്ട് ഇപ്പോൾ ഇത് എന്ത് പണിയ.

ഇനി ഒരാഴ്ച കൂടി കാക്കണമല്ലോ 😔

അങ്ങനെ ആലോചനയിൽ മുഴുകി നിൽക്കുമ്പോൾ ആണ് അങ്ങോട്ടേക്ക് മേഘ മിസ്സ്‌ വരുന്നത്.

എന്നെ കണ്ടപാടേ പുള്ളിക്കാരി എനിക്കരികിലേക്ക് വന്നു.

 

മേഘ മിസ്സ്‌ : വിച്ചു എങ്ങനുണ്ട് നിനക്കിപ്പോൾ?

 

ഞാൻ : കുഴപ്പമൊന്നുമില്ല മിസ്സേ…

 

മിസ്സ്‌ : മ്മ് എന്തുപറ്റി മുഖത്തൊക്കെ ഒരു വാട്ടം?

 

ഞാൻ : ഏയ്യ് ഒന്നുമില്ല..

 

മിസ്സ്‌ : അത് വെറുതെ… എന്താ മോനെ അഞ്ജലി വരാത്തത് കൊണ്ടാണോ?

 

ഞാൻ :😳😳😳 അഞ്‌ജലിയോ ഏത് അഞ്ജലി…. മിസ്സ്‌ എന്താ ഈ പറയുന്നത്.

 

മിസ്സ്‌ : വേണ്ടടാ ഒരുപാട് അങ്ങോട്ട് ഉരുളണ്ട എനിക്കെല്ലാം അറിയാം. അന്ന് നിന്നെ വണ്ടിയിടിച്ചു എന്ന് അറിഞ്ഞപ്പോൾ ഉള്ള അവളുടെ കരച്ചിൽ തന്നെ ധാരാളം ആയിരുന്നു അത് മനസ്സിലാവാൻ.

 

ഞാൻ : 😁

 

മിസ്സ്‌ : ഓ എന്താ ഒരു ഇളി. പിന്നെ അവൾ എന്റെ നാട്ടുകാരി ആണ് കേട്ടോ 😊

 

ഞാൻ : എഹ് അങ്ങനെയും ഉണ്ടോ ഇതിന്റെ ഇടക്ക്.

 

മിസ്സ്‌ : പിന്നല്ലാതെ എന്നെ ഒറ്റൊരാളെ വിശ്വസിച്ചിട്ടാ ഇത്രയും ദൂരം ആ കുട്ടിയെ പഠിക്കാൻ വിടുന്നത് തന്നെ.

അതുകൊണ്ട് പ്രേമിക്കണ്ട എന്നൊന്നും ഞാൻ പറയില്ല പക്ഷെ പരസ്യം ആയിട്ടുള്ള ഈ കൊഞ്ചി കുഴയലൊന്നും വേണ്ട കേട്ടോ.

അതായിരിക്കും അവൾക്കും എനിക്കും നല്ലത് അതാ.

 

ഞാൻ : പരസ്യമായിട്ട് ഒന്നുമില്ല അല്ല ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് ഒന്ന് കാണാൻ പോലും പറ്റിയിട്ടില്ല പിന്നെങ്ങനെ ആണ് കൊഞ്ചി കുഴയുന്നത് 😂

പിന്നെ വേണേൽ രഹസ്യമായി ഞങ്ങൾ കണ്ടോളാം 😌

 

മിസ്സ്‌ : അയ്യടാ

ദേ വല്ല കുരുത്തക്കേടും കാണിച്ചാൽ ഒലക്കക്ക് അടിക്കും ഞാൻ 😂 നിന്നെ മാത്രമല്ല ദേ ഇവന്മാരെയും 😂

 

ആഷിക് : എന്തിനു ഇവൻ പ്രേമിക്കുന്നതിനു ഞങ്ങൾ എന്തോ പിഴച്ചു 😳

 

മിസ്സ്‌ : നിയൊക്കെ അല്ലെ ഇവന്റെ കൂട്ടുകാർ അപ്പോൾ നിനക്കൊക്കെ കൂടി കിട്ടണം.

 

ആഷിക് : എന്റ മിസ്സേ ഇവനും അവളും വല്ലതും ഒപ്പിച്ചാൽ അവർക്ക് പിന്നേം എന്തേലും ഒക്കെ കിട്ടുമെന്ന് പറയാം പക്ഷെ ഇതൊന്നിലും ഇല്ലാത്ത ഞങ്ങളെ ഇതിലേക്ക് വലിച്ചിട്ടിട്ട് ഞങ്ങൾക്ക് എന്തോ കിട്ടാനാ?

 

മിസ്സ്‌ : അതാ പറഞ്ഞത് നിനക്കൊക്കെ ഒന്നും കിട്ടണ്ട എങ്കിൽ ഇവനെയും അവളെയും നോക്കിക്കോളാൻ കേട്ടോ.

എന്തായാലും വരാൻ തുടങ്ങിയ സ്ഥിതിക്ക് എന്റെ മക്കൾ പോയി ക്ലാസ്സിൽ കയറിക്കോ. ഇനി ഈ പുറത്തുള്ള പരിപാടിയൊക്കെ മതി എന്താ വിച്ചു കുഴപ്പം വല്ലതും ഉണ്ടോ നിനക്ക്.

 

ഞാൻ : ഇല്ല കയറിക്കോളാം 🙂

 

മിസ്സ്‌ : നിങ്ങൾക്കൊടാ?

 

ആഷിക് &ഹബീബ് : ഇല്ലേ കയറിക്കോളമേ 😊

 

മിസ്സ്‌ : അതാണ് അപ്പോൾ മക്കള് ചെല്ല് 😊

പിന്നെ ഇനി പഴയ കണക്കും പറഞ്ഞു ഇടിയുണ്ടാക്കാൻ ഒന്നും പോവാൻ നിൽക്കരുത് കേട്ടല്ലോ?

 

ഞാൻ : ആ നോക്കാം 😜

 

മിസ്സ്‌ : നിയൊക്കെ എന്തോ ചെയ്യ് അവസാനം മാധ്യസ്ഥത പറയാൻ വിളിച്ചേക്കരുത് കേട്ടല്ലോ

 

ഞാൻ : അങ്ങനെ പറഞ്ഞൂടാ അതൊക്കെ വിളിക്കും.

 

മിസ്സ്‌ : വിളിക്കലെ ഉണ്ടാവു….