❤️സഖി ❤️ – 8 Like

 

 

മാധവൻ : അവനു നമ്മൾ ഒറ്റക്ക് എവിടേക്കെങ്കിലും പോവുന്നത് നല്ല പേടിയാ. ആ എന്തായാലും അത് കയ്യിൽ ഉള്ളത് നല്ലതാണ്.

എല്ലാം തയ്യാറാക്കി വെച്ചേക്കുവാണെങ്കിൽ വാടോ കിടക്കാം.

 

 

ജയശ്രീ : ആ ശെരി.

 

 

അവർ ഇരുവരും അകത്തേക്ക് കയറി വിഷ്ണു തിരികെ എത്തുന്നതുകൊണ്ട് മുൻവശത്തെ വാതിൽ ചാരിയിട്ടശേഷം അവരുടെ മുറിയിലേക്ക് മയറി വാതിൽ ലോക്ക് ചെയ്തു.

 

 

ഇതേ സമയം ഞാൻ ഔസപ്പ് അച്ഛന്റെ ആശ്രമത്തിലേക്ക് എത്തിയിരുന്നു. ഒരുപാട് രാത്രിയായി എങ്കിലും അച്ഛൻ ഉറങ്ങിയിട്ടുണ്ടാവില്ല എന്ന് എനിക്ക് അറിയാവുന്നതുകൊണ്ടാണ് ഞാൻ ഇങ്ങോട്ടേക്കു വന്നത് തന്നെ. ആശ്രമത്തിന് വെളിയിൽ വണ്ടി പാർക്ക്‌ ചെയ്ത ശേഷം ഞാൻ വാതിൽക്കലേക്ക് നടന്നു.

പ്രതീക്ഷിച്ചത് പോലെ തന്നെ ഔസപ്പ് അച്ഛൻ മുൻപിൽ തന്നെ സ്ഥിരമായി പതിവുള്ള വായനയിലാണ്. അച്ഛന് എല്ലാ ദിവസവും എന്തേലും ഒക്കെ വായിച്ചിരിക്കണം ഉറക്കം നമ്മളെ ക്ഷണിക്കണം നമ്മൾ ആയിട്ട് ഉറക്കത്തെ ക്ഷണിക്കരുത് എന്നാണ് അച്ഛന്റെ ഒരു രീതി.

 

 

രാത്രി ഇത്രയും വൈകി വരുന്ന എന്നെ കണ്ടിട്ടാവണം ഔസപ്പ് അച്ഛൻ വായുച്ചുകൊണ്ടിരുന്ന ബുക്ക്‌ മാറ്റി വെച്ച ശേഷം എന്നെ നോക്കി ചോദിച്ചു.

 

 

ഔസപ്പ് അച്ഛൻ : എന്താ വിഷ്ണു ഈ രാത്രിക്ക്? എന്തേലും പ്രശ്നം ഉണ്ടോ?

 

 

ഞാൻ : പ്രശ്നമൊന്നും ഇല്ല അച്ചോ. എന്തോ മനസ്സിനൊരു സ്വസ്ഥത കിട്ടുന്നില്ല കാര്യമറിയാത്ത ഒരു ടെൻഷൻ. അച്ഛനെ കണ്ട് ഒന്ന് സംസാരിചാൽ ശെരിയാവുമെന്ന് തോന്നി അതാ ഇങ്ങോട്ടേക്കു പോന്നത്. പിന്നെ നാളെ രാവിലെ നിങ്ങൾക്ക് പോവണ്ടേ അപ്പോൾ ഔസപ്പ് അച്ഛനെ കൂട്ടി വരാൻ അച്ഛൻ പറഞ്ഞിരുന്നു അതാകുമ്പോൾ വീട്ടിൽ നിന്നും തന്നെ രാവിലെ പോവാലോ.

 

 

ഔസപ്പ് അച്ഛൻ : ആ അതേതായാലും നന്നായി. ഇനി ഇപ്പോൾ എന്നെ കൂട്ടാൻ ഇത്രയും ദൂരം വന്നേച്ചും തിരിച്ചു പോവണ്ടല്ലോ.

 

അല്ല മോന് എന്താ ഇന്ന് ഇത്രക്ക് അസ്വസ്ഥത തോന്നാൻ കാരണം? എന്തേലും കാര്യങ്ങൾ ആലോചിച്ചിട്ടാണോ?

 

 

ഞാൻ : അച്ചോ അത് പിന്നെ ഞാൻ പറഞ്ഞിരുന്നില്ലേ കഴിഞ്ഞ ദിവസം ഓഫീസിൽ ജയദേവൻ അങ്കിൾ ചെന്ന് അച്ഛനുമായി എന്തൊക്കെയോ പറഞ്ഞു വഴക്കായി എന്ന് അതിനു ശേഷം ഒരു മനസമാധാനവുമില്ല. അയാൾ എന്തിനും മടിക്കാത്ത ഒരു മൃഗമാണ് അച്ചോ .

 

 

ഔസപ്പ് അച്ഛൻ : അതാണോ കാര്യം അത് കഴിഞ്ഞിട്ട് ഒരുപാടായതല്ലേ നീ തന്നെ പറഞ്ഞില്ലേ പിന്നീട് ഇതുവരെ അയാളുടെ ഭാഗത്തുനിന്നും പ്രേശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്ന് പിന്നെ എന്താ ഇത്രക്ക് പേടിക്കാൻ?

 

 

ഞാൻ : അറിയില്ല അച്ചോ. പിന്നീട് അയാളുടെ ഭാഗത്തു നിന്നും ഒന്നും ഉണ്ടായിട്ടില്ല എങ്കിലും എനിക്കെന്തോ വല്ലാത്ത ഒരു പേടി.

 

 

ഔസപ്പ് അച്ഛൻ : ഏയ്യ് മോന് വെറുതെ പേടിക്കണ്ട അവർക്ക് രണ്ടാൾക്കും ഒന്നും സംഭവിക്കില്ല. ഒന്നുമില്ലേലും അവർ രണ്ടാളും കാരണം അന്നം മുട്ടാതെ ജീവിക്കുന്ന ഒരുപാട് കുട്ടികൾ ഇല്ലേ അവരുടെ പ്രാർത്ഥന എപ്പോഴും അവരെ സംരക്ഷിച്ചോളും കേട്ടോ.

 

 

ഞാൻ : 🙂

 

 

ഔസപ്പ് അച്ഛൻ : അല്ല നാളെ അല്ലെ മോന്റെ കോളേജിൽ നിന്നും യാത്ര പോവുന്നത്?

 

 

ഞാൻ : ആ അതെ

 

 

ഔസപ്പ് അച്ഛൻ : എന്നിട്ട് അതിന്റേതായ ഒരു സന്തോഷമൊന്നും കാണുന്നില്ലല്ലോ മുഖത്ത്?

 

 

ഞാൻ : അത് പിന്നെ അച്ചോ……

 

 

ഔസപ്പ് അച്ഛൻ : മനസ്സിലായി ഇപ്പോൾ പറഞ്ഞ അതെ പേടിയാണല്ലേ അതിനും കാരണം.

 

 

ഞാൻ : അതെ വേറെ ഒന്നിലും എനിക്കിപ്പോൾ ശ്രദ്ധ കൊടുക്കാൻ പോലും കഴിയുന്നില്ല.

 

 

ഔസപ്പ് അച്ഛൻ : മോന് പേടിക്കണ്ട ഒന്നും സംഭവിക്കില്ല. പിന്നെ എന്തുണ്ടായാലും ഞാൻ അറിയിച്ചോളാം പോരെ?

 

 

ഞാൻ : അതുകൂടി പറയാൻ ആണച്ചോ ഞാൻ വന്നത് എന്തേലും പ്രശ്നം ഉണ്ടാവുമെന്ന് തോന്നിയാൽ ഉടനെ എന്നെ വിവരം അറിയിക്കണം കേട്ടോ.

 

 

ഔസപ്പ് അച്ഛൻ : ഉറപ്പായും. പിന്നെ ഒരു കാര്യം കൂടി പറയാൻ ഉണ്ടായിരുന്നു.

 

 

ഞാൻ : എന്താ അച്ചോ?

 

 

ഔസപ്പ് അച്ഛൻ : ജൂഡ് മൂന്നാർ ഉണ്ടെന്ന് അറിഞ്ഞു അവനെ കാണാൻ കൂടിയാണ് ഈ യാത്ര.

 

 

ഞാൻ : ആണോ?🥹 അവൻ… അവൻ അവിടെ ഉണ്ടെന്ന് എങ്ങനെ?

 

 

ഔസപ്പ് അച്ഛൻ : മാധവൻ ആണ് കണ്ടെത്തിയത്. പിന്നെ അവനെ കൂട്ടി വന്നു മോന് ഒരു സർപ്രൈസ് തരാം എന്ന് കരുതിയാണ് അവർ ഒന്നും പറയാത്തത്.

 

 

ഞാൻ : ആണോ 🥹 എന്നാൽ ഞാൻ ഇതറിഞ്ഞത് അവരോട് പറയണ്ട. പിന്നെ അവനോട് കഴിഞ്ഞതൊക്കെ മറന്നിട്ടു ഇങ്ങോട്ടേക്കു തന്നെ പോരാൻ പറ. അവനും കൂടി ഇവിടെയുണ്ടെൽ അച്ഛന് അറിയാമല്ലോ അതെനിക്ക് ഒരു ധൈര്യമാണ്.

 

 

ഔസപ്പ് അച്ഛൻ : ആ അവൻ വരും മോനെ. ഞാൻ വിളിച്ചാൽ എന്റെ കുഞ്ഞിന് വരാതിരിക്കാൻ ആവില്ല. നാട്ടുകാർ എല്ലാവരും കൂടി അവനെ അത്രക്ക് അന്ന് ദ്രോഹിച്ചിട്ടുണ്ട് അതാ അവൻ ഇത്രയും കാലം ഇങ്ങോട്ടേക്കു വരാൻ കൂട്ടാക്കാതിരുന്നത് എന്ന് തോന്നുന്നു.

 

 

ഞാൻ : എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ അല്ലെ അച്ചോ? അവനെ ഒരിക്കലും കുറ്റം പറയാനാവില്ല ഒരു പതിനേഴു വയസ്സുകാരന് താങ്ങാൻ ആവുന്നതിലും അധികം അവൻ അനുഭവിച്ചിട്ടുണ്ട്.

 

 

ഔസപ്പ് അച്ഛൻ : അതെ. അല്ല എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിന് ആശ്വാസമുണ്ടോ?

 

 

ഞാൻ : കുറെയൊക്കെ ടെൻഷൻ മാറിയച്ചോ. എന്നാലും ഉണ്ട്. പിന്നെ അവൻ തിരിച്ചു ഇങ്ങോട്ടേക്കു എന്തുവാണേൽ പിന്നെ ഒരു ടെൻഷനും ഉണ്ടാവില്ല അത് എനിക്കുറപ്പാ 🙂

 

 

ഔസപ്പ് അച്ഛൻ : അതെന്താ അങ്ങനെ?

 

 

ഞാൻ : അതൊക്കെയുണ്ട്.

 

 

ഔസപ്പ് അച്ഛൻ : അല്ല നിങ്ങൾ ഇപ്പോൾ വിളിക്കാറില്ലേ?

 

 

ഞാൻ : ഇല്ലച്ചോ അന്ന് ആ ആക്‌സിഡന്റിൽ ഫോൺ ഒക്കെ എങ്ങോട്ടോ തെറിച്ചു പോയിരുന്നു. അതിനു ശേഷം അവനെ കോൺടാക്ട് ചെയ്യാനേ കഴിഞ്ഞിരുന്നില്ല. പിന്നെ പോയി കാണാം എന്ന് കരുതിയാൽ ഫോൺ വിളിക്കുന്നതല്ലാതെ എവിടെയാണ് ഉള്ളതെന്ന് പറയാറില്ലല്ലോ.

 

 

ഔസപ്പ് അച്ഛൻ : ആ അതും ശെരിയാണ്. എന്നാൽ നമുക്കിറങ്ങിയാലോ?

 

 

ഞാൻ : ആഹ് പോയേക്കാം ഒരാളെ കൂടി പിക് ചെയ്യാനുണ്ട്.

 

 

ഔസപ്പ് അച്ഛൻ : അതാരാ?

 

 

ഞാൻ : അച്ഛന്റെ ഓഫീസിലെ സ്റ്റാഫില്ലേ ജൂലി അവളും നിങ്ങളോട് കൂടെ വരുന്നുണ്ട്.

 

ഔസപ്പ് അച്ഛൻ : ആണോ… എന്നാൽ വാ ഇറങ്ങാം.

 

 

ആശ്രമത്തിൽ നിന്നും ഞങ്ങളിരുവരും നേരെ ജൂലിയെ പിക് ചെയ്യുന്നതിനാണ് യാത്രയായത്. ഇതിനിടയിൽ അവളോട് തയ്യാറായി നിൽക്കാൻ പാറിഞ്ഞിട്ടുണ്ടെന്നും അവളുടെ ഫ്ലാറ്റിന്റെ അടുത്തെത്തിയതിനു ശേഷം വിളിച്ചാൽ മതിയെന്നും അച്ഛൻ നേരത്തെ തന്നെ എന്നെ വിളിച്ചറിയിച്ചിരുന്നു.അതുകൊണ്ട് തന്നെ ഫ്ലാറ്റിൽ എത്തിയ ശേഷം അവളെ വിളിക്കാമെന്ന് കരുതിയാണ് ഞാൻ വണ്ടി ഓടിച്ചത്. ഏകദേശം പത്തു മിനിറ്റ് കൊണ്ട് തന്നെ അവൾ താമസിക്കുന്ന ഫ്ലാറ്റിന്റെ മെയിൻ ഗേറ്റിനു അടുത്തു ഞങ്ങൾ എത്തി. അവിടെ എത്തിയ ഉടനെ തന്നെ ഞാൻ അവളെ വിളിച്ചു.