ഞാൻ : പ്രശ്നമൊന്നും ഇല്ല അച്ചോ. എന്തോ മനസ്സിനൊരു സ്വസ്ഥത കിട്ടുന്നില്ല കാര്യമറിയാത്ത ഒരു ടെൻഷൻ. അച്ഛനെ കണ്ട് ഒന്ന് സംസാരിചാൽ ശെരിയാവുമെന്ന് തോന്നി അതാ ഇങ്ങോട്ടേക്കു പോന്നത്. പിന്നെ നാളെ രാവിലെ നിങ്ങൾക്ക് പോവണ്ടേ അപ്പോൾ ഔസപ്പ് അച്ഛനെ കൂട്ടി വരാൻ അച്ഛൻ പറഞ്ഞിരുന്നു അതാകുമ്പോൾ വീട്ടിൽ നിന്നും തന്നെ രാവിലെ പോവാലോ.
ഔസപ്പ് അച്ഛൻ : ആ അതേതായാലും നന്നായി. ഇനി ഇപ്പോൾ എന്നെ കൂട്ടാൻ ഇത്രയും ദൂരം വന്നേച്ചും തിരിച്ചു പോവണ്ടല്ലോ.
അല്ല മോന് എന്താ ഇന്ന് ഇത്രക്ക് അസ്വസ്ഥത തോന്നാൻ കാരണം? എന്തേലും കാര്യങ്ങൾ ആലോചിച്ചിട്ടാണോ?
ഞാൻ : അച്ചോ അത് പിന്നെ ഞാൻ പറഞ്ഞിരുന്നില്ലേ കഴിഞ്ഞ ദിവസം ഓഫീസിൽ ജയദേവൻ അങ്കിൾ ചെന്ന് അച്ഛനുമായി എന്തൊക്കെയോ പറഞ്ഞു വഴക്കായി എന്ന് അതിനു ശേഷം ഒരു മനസമാധാനവുമില്ല. അയാൾ എന്തിനും മടിക്കാത്ത ഒരു മൃഗമാണ് അച്ചോ .
ഔസപ്പ് അച്ഛൻ : അതാണോ കാര്യം അത് കഴിഞ്ഞിട്ട് ഒരുപാടായതല്ലേ നീ തന്നെ പറഞ്ഞില്ലേ പിന്നീട് ഇതുവരെ അയാളുടെ ഭാഗത്തുനിന്നും പ്രേശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്ന് പിന്നെ എന്താ ഇത്രക്ക് പേടിക്കാൻ?
ഞാൻ : അറിയില്ല അച്ചോ. പിന്നീട് അയാളുടെ ഭാഗത്തു നിന്നും ഒന്നും ഉണ്ടായിട്ടില്ല എങ്കിലും എനിക്കെന്തോ വല്ലാത്ത ഒരു പേടി.
ഔസപ്പ് അച്ഛൻ : ഏയ്യ് മോന് വെറുതെ പേടിക്കണ്ട അവർക്ക് രണ്ടാൾക്കും ഒന്നും സംഭവിക്കില്ല. ഒന്നുമില്ലേലും അവർ രണ്ടാളും കാരണം അന്നം മുട്ടാതെ ജീവിക്കുന്ന ഒരുപാട് കുട്ടികൾ ഇല്ലേ അവരുടെ പ്രാർത്ഥന എപ്പോഴും അവരെ സംരക്ഷിച്ചോളും കേട്ടോ.
ഞാൻ : 🙂
ഔസപ്പ് അച്ഛൻ : അല്ല നാളെ അല്ലെ മോന്റെ കോളേജിൽ നിന്നും യാത്ര പോവുന്നത്?
ഞാൻ : ആ അതെ
ഔസപ്പ് അച്ഛൻ : എന്നിട്ട് അതിന്റേതായ ഒരു സന്തോഷമൊന്നും കാണുന്നില്ലല്ലോ മുഖത്ത്?
ഞാൻ : അത് പിന്നെ അച്ചോ……
ഔസപ്പ് അച്ഛൻ : മനസ്സിലായി ഇപ്പോൾ പറഞ്ഞ അതെ പേടിയാണല്ലേ അതിനും കാരണം.
ഞാൻ : അതെ വേറെ ഒന്നിലും എനിക്കിപ്പോൾ ശ്രദ്ധ കൊടുക്കാൻ പോലും കഴിയുന്നില്ല.
ഔസപ്പ് അച്ഛൻ : മോന് പേടിക്കണ്ട ഒന്നും സംഭവിക്കില്ല. പിന്നെ എന്തുണ്ടായാലും ഞാൻ അറിയിച്ചോളാം പോരെ?
ഞാൻ : അതുകൂടി പറയാൻ ആണച്ചോ ഞാൻ വന്നത് എന്തേലും പ്രശ്നം ഉണ്ടാവുമെന്ന് തോന്നിയാൽ ഉടനെ എന്നെ വിവരം അറിയിക്കണം കേട്ടോ.
ഔസപ്പ് അച്ഛൻ : ഉറപ്പായും. പിന്നെ ഒരു കാര്യം കൂടി പറയാൻ ഉണ്ടായിരുന്നു.
ഞാൻ : എന്താ അച്ചോ?
ഔസപ്പ് അച്ഛൻ : ജൂഡ് മൂന്നാർ ഉണ്ടെന്ന് അറിഞ്ഞു അവനെ കാണാൻ കൂടിയാണ് ഈ യാത്ര.
ഞാൻ : ആണോ?🥹 അവൻ… അവൻ അവിടെ ഉണ്ടെന്ന് എങ്ങനെ?
ഔസപ്പ് അച്ഛൻ : മാധവൻ ആണ് കണ്ടെത്തിയത്. പിന്നെ അവനെ കൂട്ടി വന്നു മോന് ഒരു സർപ്രൈസ് തരാം എന്ന് കരുതിയാണ് അവർ ഒന്നും പറയാത്തത്.
ഞാൻ : ആണോ 🥹 എന്നാൽ ഞാൻ ഇതറിഞ്ഞത് അവരോട് പറയണ്ട. പിന്നെ അവനോട് കഴിഞ്ഞതൊക്കെ മറന്നിട്ടു ഇങ്ങോട്ടേക്കു തന്നെ പോരാൻ പറ. അവനും കൂടി ഇവിടെയുണ്ടെൽ അച്ഛന് അറിയാമല്ലോ അതെനിക്ക് ഒരു ധൈര്യമാണ്.
ഔസപ്പ് അച്ഛൻ : ആ അവൻ വരും മോനെ. ഞാൻ വിളിച്ചാൽ എന്റെ കുഞ്ഞിന് വരാതിരിക്കാൻ ആവില്ല. നാട്ടുകാർ എല്ലാവരും കൂടി അവനെ അത്രക്ക് അന്ന് ദ്രോഹിച്ചിട്ടുണ്ട് അതാ അവൻ ഇത്രയും കാലം ഇങ്ങോട്ടേക്കു വരാൻ കൂട്ടാക്കാതിരുന്നത് എന്ന് തോന്നുന്നു.
ഞാൻ : എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ അല്ലെ അച്ചോ? അവനെ ഒരിക്കലും കുറ്റം പറയാനാവില്ല ഒരു പതിനേഴു വയസ്സുകാരന് താങ്ങാൻ ആവുന്നതിലും അധികം അവൻ അനുഭവിച്ചിട്ടുണ്ട്.
ഔസപ്പ് അച്ഛൻ : അതെ. അല്ല എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിന് ആശ്വാസമുണ്ടോ?
