❤️സഖി ❤️ – 8 1

പിന്നീട് വർഷങ്ങൾക്ക് ശേഷം എങ്ങനെയൊക്കെയോ അവൻ എന്നെ കോൺടാക്ട് ചെയ്യുകയായിരുന്നു.

 

 

നാട്ടുകാർ കോരിയിട്ട അവന്റെ ഉള്ളിലെ തീ കാരണം ആണ് താൻ നാട് വിട്ടതെന്നും ദൂരെ എവിടെയോ ഉള്ള ഒരു അനാഥലയത്തിൽ ആണ് പഠിച്ചതെന്നുമൊക്കെ അവൻ എന്നോട് പറഞ്ഞു.പക്ഷെ ഇപ്പോൾ എവിടെയാണ് എന്നോ എന്താണ് ജോലിയെന്നോ ഒന്നും പറയാൻ അവൻ തയ്യാറായതും ഇല്ല. പിന്നീട് അങ്ങോട്ട് സ്ഥിരമായി കോൺടാക്ട് ഉണ്ടായിരുന്നു എങ്കിലും അന്ന് ജിബിനും മറ്റേ എന്നെ അടിച്ച ദിവസം എന്റെ ഫോൺ നഷ്ടമായതോടു കൂടി ആകെ ഉണ്ടായിരുന്ന കൊണ്ടക്ടറും ഇല്ലാതായി.

പക്ഷെ ഇപ്പോളവൻ എവിടെ ഉണ്ടെന്ന് അറിഞ്ഞ സ്ഥിതിക്ക് അവൻ തിരികെ വരുമെന്ന് എനിക്ക് ഉറപ്പായി കഴിഞ്ഞിരുന്നു. കാരണം ഔസപ്പ് അച്ഛൻ വിളിച്ചാൽ അവനു ഒരിക്കലും വരാതിരിക്കാൻ കഴിയില്ല അത് തന്നെ.

 

 

 

അതുകൊണ്ട് തന്നെ അവനും കൂടെ വന്നാൽ എനിക്ക് ഒന്നും പേടിക്കാൻ ഉണ്ടാവില്ല. കാരണം ആഷിക്കിനെയും ഹബീബിനെയും പോലെ തന്നെ അല്ലങ്കിൽ അവരെകാളും കട്ടക്ക് കൂടെ നിൽക്കാൻ അവൻ കൂടെ ഉണ്ടാവും.

 

 

 

ഒരു പരിധി വരെ മനസ്സ് സ്വസ്ഥം ആയതുകൊണ്ടാവാം അഞ്ജലിയെ വിളിക്കാം എന്ന് ഞാൻ തീരുമാനിച്ചത്.

രാത്രിയുള്ള ഫോൺ സംഭാഷണങ്ങൾ ഒന്നും ഇപ്പോൾ കുറെ നാളായി ഇല്ലായിരുന്നു കാരണം സംസാരിക്കാൻ പോലും എന്റെ മനസ്സ് ഓക്കേ അല്ലായിരുന്നു.

പക്ഷെ ഇന്ന് മനസ്സ് ഒരുപാട് സ്വസ്തമാണ് അതുകൊണ്ട് തന്നെ അവളോട് സംസാരിക്കാനും തോന്നുന്നുണ്ട്.

 

 

ഞാൻ നേരെ ഫോൺ എടുത്തു മറ്റൊന്നും ആലോചിക്കാതെ അവളുടെ നമ്പർ ഡയൽ ചെയ്തു.ആദ്യം മുഴുവനായും റിങ് ചെയ്തു കട്ടായിട്ടും എടുത്തില്ല എങ്കിലും രണ്ടാമത് ഫസ്റ്റ് റിങ്ങിൽ തന്നെ ആൾ ഫോണെടുത്തു.

 

 

📲

 

 

അഞ്ജലി : ഹലോ…. ഏട്ടാ

 

 

ഞാൻ : എന്തോ…. എന്നടുക്കുവാ?

 

 

അഞ്ജലി : ദേ ഭക്ഷണം കഴിച്ചിട്ട് വന്നേയുള്ളു. കിടക്കാനുള്ള തയ്യാറെടുപ്പിലാണ്.

 

 

ഞാൻ : അവരൊക്കെ കിടന്നോ?

 

 

അഞ്ജലി : അവളുമാർ രണ്ടുപേരും കിടന്നു ഉറങ്ങിയെന്നു തോന്നുന്നു മിസ്സ്‌ നാളെ കൊണ്ടുപോവേണ്ടതൊക്കെ പാക്ക് ചെയ്യുവാ.

 

 

ഞാൻ : നിന്റെ പാക്കിങ് ഒക്കെ കഴിഞ്ഞോ?

 

 

അഞ്ജലി : അതൊക്കെ നേരത്തെ തന്നെ കഴിഞ്ഞു. അല്ല ഏട്ടന്റെ പാക്കിങ് ഒക്കെ എവിടെ വരെയായി?

 

 

ഞാൻ : ഒന്നും ആയില്ല നാളെ രാവിലെ ചെയ്യാം എന്ന് കരുതി.

 

 

അഞ്ജലി : ആണോ ശെരി. അല്ല എന്തുപറ്റി ഇന്ന് വിളിക്കാൻ കുറെ ആയിട്ട് ഈ ശീലം ഇല്ലായിരുന്നല്ലോ?

 

 

ഞാൻ : അത് പിന്നെ നിന്റെ ശബ്ദം കേൾക്കാൻ തോന്നി അതാ

 

 

അഞ്ജലി :അപ്പോൾ ഇത്രയും ദിവസം എന്റെ ചെക്കന് ശബ്ദം കേൾക്കണം എന്നൊന്നും ഇല്ലായിരുന്നോ?

 

 

ഞാൻ : അതല്ല നിനക്കറിയാവുന്നതല്ലേ അഞ്ചു അവസ്ഥ എന്താ ഞാൻ വിളിക്കാത്തത് എന്നൊക്കെ

 

 

അഞ്ജലി : അയ്യോ ഞാൻ ചുമ്മാ ചോദിച്ചതാ മാഷേ. അത് വിട്ടേക്ക് ഇപ്പൊ എന്തയാലും വിളിച്ചില്ലേ ഇനി വേറെ എന്തേലും പറ.

 

 

ഞാൻ : റൂമിലേക്ക് പോണില്ലേ?

 

 

അഞ്ജലി : ആ ഞാൻ ദേ റൂമിലേക്ക് വന്നു കയറി.

 

 

ഞാൻ : ഇപ്പോൾ ഒറ്റക്കല്ലേ കിടക്കുന്നത്?

 

 

അഞ്ജലി : ആ അതെ ഇവിടെ ആവശ്യത്തിന് മുറിയുള്ളതുകൊണ്ട് ഞാൻ ഒരു മുറി അങ്ങേടുത്തു.

 

 

ഞാൻ : ആണോ നന്നായി.

 

 

അഞ്ജലി : ഏത് മുറി ആണെന്ന് പറയാവോ?

 

 

ഞാൻ : ഏതാ?

 

 

അഞ്ജലി : ഏട്ടന്റെ മുറി 😌

 

 

ഞാൻ : ആഹാ കൊള്ളാല്ലോ. ആ അത് നീ തന്നെ ഉപയോഗിക്കുന്നതാ നല്ലത്

 

 

അഞ്ജലി : അതെന്താ അങ്ങനെ?

 

 

ഞാൻ : അല്ല എന്നായാലും നമ്മുടെ മുറി ആവേണ്ടതല്ലേ അപ്പോൾ കുറച്ചു നേരത്തെ തന്നെ അതങ്ങു സ്വന്തമാക്കി എന്ന് കരുതിക്കോളൂ.

 

 

അഞ്ജലി : ഓഹോ അങ്ങനെയാണോ 😌