❤️സഖി ❤️ – 8

❤️സഖി ❤️ – 8

Sakhi Part 7 | Author : Sathan

[ Previous Part ] [ www.kambi.pw ]


 

കഥ ഒരുപാട് വൈകിക്കണ്ട എന്ന് കരുതി എഴുതിയ അത്രയും പോസ്റ്റ്‌ ചെയ്യുകയാണ്. പേജ് കൂട്ടണം എന്നുണ്ട് പക്ഷെ പെട്ടന്ന് ഇടുമ്പോൾ അതിനു കഴിയുന്നില്ല. അടുത്ത ഭാഗവും എത്രയും വേഗം അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുന്നതാണ് ❤️

And THANKS TO ALL FOR YOUR VALUABLE SUPPORT

 

ബാക്കി കഥയിൽ….. 😌

 


❤️സഖി ❤️ഭാഗം 7   BY സാത്താൻ 😈

 

 

 

 

ഇത്രയും ദിവസം യാതൊരു വിധത്തിലുമുള്ള പ്രേശ്നങ്ങൾ ഒന്നും ഇല്ലായിരുന്നതുകൊണ്ടാവാം അച്ഛന്റെയും അമ്മയുടെയും യാത്രയ്ക്ക് എനിക്ക് എത്തിരഭിപ്രായം ഇല്ലാതിരുന്നത്. പക്ഷെ എത്ര ചോദിച്ചിട്ടും എങ്ങോട്ടേക്കാണ് യാത്ര എന്ന് മാത്രം ഇരുവരും പറയാൻ തയ്യാറായിരുന്നില്ല. എല്ലാം സനായമാവുമ്പോൾ അറിയും എന്ന് മാത്രമായിരുന്നു മറുപടി. പിന്നെ ഏതൊരു ചെറിയ കാര്യങ്ങൾ പോലും എന്നോട് പറയുന്ന അച്ഛനും അമ്മയും ഇത്രയും രഹസ്യമായി കൈകാര്യം ചെയ്യുന്നുണ്ടേൽ അത് അത്രക്ക് തന്നെ ഗൗരവം നിറഞ്ഞ എന്തേലും ആയിരിക്കുമെന്ന് അറിയാവുന്നതുകൊണ്ട് ഞാൻ ഒരുപാട് ചോദിക്കാനും നിന്നില്ല. അല്ല എന്തായാലും സമയമാവുമ്പോൾ രണ്ടാളും എന്നോട് പറയും അപ്പോൾ പിന്നെ അത് ഇപ്പോഴേ അറിയണം എന്ന് വാശി പിടിക്കേണ്ടതില്ലല്ലോ.

 

 

പക്ഷെ എന്തെന്നറിയില്ലാത്ത ഒരു ടെൻഷൻ എന്നിൽ നിലനിൽക്കുന്നത് ഞാൻ അറിഞ്ഞിരുന്നു. എത്രയൊക്കെ റിലാക്സ് ആവാൻ ശ്രമിച്ചിട്ടും ആ ടെൻഷൻ വിട്ടുമാറാത്തതുകൊണ്ട് ഒന്ന് ഔസപ്പ് അച്ഛന്റെ അടുത്തുവരെ പോവാം എന്ന് കരുതി ഞാൻ ഇറങ്ങി. റൂമിൽ നിന്നും താഴെക്കിറങ്ങി വരുന്ന എന്നോടായി അച്ഛൻ പറഞ്ഞു.

 

 

അച്ഛൻ : മോനെ നിങ്ങൾ നാളെ എപ്പോഴാ പോവുന്നത്?

 

 

ഞാൻ : രാത്രിയാണ് എന്നാണ് പറഞ്ഞത്. എന്താ അച്ഛാ..

 

 

അച്ഛൻ : ഒന്നുമില്ല ഞാൻ ചോദിച്ചു എന്നേയുള്ളു.

അല്ല ഈ രാത്രിയിൽ ഇപ്പോൾ ഇത് എങ്ങിട്ടേക്കാ പോവുന്നത്?

 

 

ഞാൻ : ഒന്ന് ഔസപ്പ് അച്ഛന്റെ അടുത്തുവരെ പോവണം. എന്താണന്നു അറിയില്ല മനസ്സിനൊരു സമാധാനവുമില്ല അച്ഛന്റെ അടുത്തുപോയി ഒന്ന് സംസാരിച്ചാൽ ചിലപ്പോൾ ശെരിയാവും അതാ.

 

 

അച്ഛൻ : ആണോ എന്നാൽ പോയിട്ട് വാ.

ആ പിന്നെ എന്നാ മോൻ ഒരു കാര്യം ചെയ്യ് ഞങ്ങൾക്ക് എന്തായാലും നാളെ രാവിലെ ഇവിടുന്ന് പുറപ്പെടണം അതുകൊണ്ട് മോൻ തിരിച്ചു വരുമ്പോൾ ഔസപ്പ് അച്ഛനെയും ജൂലിയെയും കൂടി കൂട്ടുവോ? അല്ല അതാകുമ്പോൾ രാവിലെ നേരിട്ട് ഇവിടുന്നെ അങ്ങോട്ടേക്ക് പോവാല്ലോ 😊.

 

 

ഞാൻ : ആ ഞാൻ കൂട്ടാം. ജൂലിയെ വിളിച്ചിട്ട് ഞാൻ വിളിക്കുമ്പോൾ ഒന്ന് ഫ്ലാറ്റിൽ നിന്നും താഴേക്ക് വന്നു നിൽക്കാൻ പറയണം.

 

 

അച്ഛൻ : ആ അത് ഞാൻ പറഞ്ഞേക്കാം.

 

 

ഞാൻ : എന്നാൽ ഞാൻ പോയിട്ട് വരട്ടെ..

 

 

അച്ഛൻ : ശെരി. സൂക്ഷിച്ചൊക്കെ പോണം കേട്ടോ 🙂

 

ഞാൻ : ആ ശെരി. 😊

 

 

എന്റെ കൂടെ തന്നെ കാറിനടുത്തുവരെ വന്ന ശേഷം വണ്ടിയിലേക്ക് കയറിയ എന്നോടായി അച്ഛൻ പറഞ്ഞു. പക്ഷെ അപ്പോഴും ഞങ്ങളുടെ ഈ സന്തോഷത്തോടെയുള്ള ജീവിതം ഇനി അധികകാലം ഉണ്ടാവില്ല എന്ന് ഞങ്ങൾ രണ്ടാളും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. ഒരുപക്ഷെ എന്റെയുള്ളിൽ എനിക്ക് ജീവൻ നൽകി ലയിച്ചിരിക്കുന്ന വിജയ് അപകടം വരുന്നുണ്ടെന്ന് സൂചന നൽകിയതായിരിക്കും മനസ്സിന്റെ അസ്വസ്ഥത. പക്ഷെ അപ്പോൾ അതൊന്നും എനിക്ക് മനസ്സിലായിരുന്നില്ല.

 

 

ഞാൻ വണ്ടിയുമായി പുറത്തേക്ക് ഇറങ്ങുന്നത് നോക്കി നിൽക്കുന്ന അച്ഛനെയും വീടിന്റെ പടിവാതിൽക്കൽ നിൽക്കുന്ന അമ്മയെയും ഞാൻ സൈഡ് ഗ്ലാസ്സിലൂടെ കാണുന്നുണ്ടായിരുന്നു.

 

 

 

*വിഷ്ണു വണ്ടിയുമായി പുറത്തേക്ക് പോയത് നോക്കി നിൽക്കുന്ന മാധവനോടായി ജയശ്രീ സംസാരിക്കാൻ തുടങ്ങി.

 

 

ജയശ്രീ (അമ്മ) : അല്ല മോൻ ഈ രാത്രിയിൽ എങ്ങോട്ടേക്കാ പോയത്?

 

 

മാധവൻ (അച്ഛൻ): അവനു എന്തോ മനസ്സിനൊരു അസ്വസ്ഥത എന്ന്. ഔസപ്പ് അച്ഛനെ കണ്ട് സംസാരിച്ചാൽ ശെരിയാവും എന്ന് പറഞ്ഞിറങ്ങിയതാ.

 

 

ജയശ്രീ : ആണോ… ശെരി. അല്ല ചേട്ടാ ശെരിക്കും നമ്മൾ നാളെ എവിടെക്കാ പോവുന്നത്? ഔസപ്പ് അച്ഛൻ പറഞ്ഞ ആ പയ്യനെ കാണാൻ മാത്രമാണ് ഈ യാത്ര എന്ന് എനിക്ക് തോന്നുന്നില്ല വേറെ എന്തോ ഉണ്ടല്ലോ?

 

 

മാധവൻ : എടൊ താൻ പറഞ്ഞത് ശെരിയാണ് അത് മാത്രമല്ല വേറെ ഒരു ലക്ഷ്യം കൂടിയുണ്ട് ഈ യാത്രക്ക്. തന്നോട് ഞാൻ അത് പറയാം പക്ഷെ മോൻ എന്തായാലും ഇപ്പോൾ അത് അറിയരുത്. അത് താൻ എനിക്ക് വാക്ക് തരുവാണേൽ ഞാൻ പറയാം.

 

 

ജയശ്രീ : ആ ഞാൻ ആയിട്ട് അവനോട് ഒന്നും പറയില്ല. കാര്യം പറ നമ്മൾ നാളെ എങ്ങോട്ടേക്ക് ആണ് പോവുന്നത്.

 

 

മാധവൻ : തനിക്കറിയാമല്ലോ നമ്മുടെ സമ്പാദ്യങ്ങൾ മുഴുവനും കൈക്കലാക്കാൻ നടക്കുന്നവർ ആണ് നമുക്ക് ചുറ്റും ഉള്ളതെന്ന്. നമുക്ക് രണ്ടാൾക്കും പെട്ടന്ന് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ പിന്നെ നമ്മുടെ മോന് ഒന്നുമില്ലാതാവും അതുകൊണ്ട് എന്റെയും നിന്റെയും പേരിലുള്ള എല്ലാ സ്വത്തുക്കളും നമ്മൾ അവന്റെയും പിന്നെ കുറച്ചൊക്കെ ഐഷു മോളുടെയും പേരിലേക്ക് മാറ്റാം എന്ന് കരുതി 🙂 അത് അവൻ അറിഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ല അതാണ് ഞാൻ അവനോട് പറയണ്ട എന്ന് പറഞ്ഞത് നമ്മൾ തിരികെ എത്തിയശേഷം മാത്രം അവൻ അറിഞ്ഞാൽ മതി.

 

 

ജയശ്രീ : 😊 ഞാൻ ഈ കാര്യം ചേട്ടനോട് പറയണം എന്ന് കരുതി ഇരിക്കുവായിരുന്നു. നല്ല തീരുമാനം ആണ്. ഇതെന്തായാലും ഞാൻ അവനോട് പറയാൻ നിൽക്കില്ല എനിക്കറിയാം അവൻ ഒരിക്കലും അത് സ്വീകരിക്കാൻ തയ്യാറാവില്ല എന്ന്.

 

 

മാധവൻ : ആ. അല്ല തനിക്ക് ഉറക്കമൊന്നുമില്ലേ?

 

 

ജയശ്രീ : എന്താണന്നു അറിയത്തില്ല കിടന്നിട്ട് ഉറങ്ങാൻ കഴിയുന്നില്ല എന്തോ ഒരു അപകടം വരുന്നത് പോലെ. രാവിലെ ജയദേവൻ വന്നു അങ്ങനെയൊക്കെ പറഞ്ഞിട്ട് പോയത് കൊണ്ടാണെന്ന് തോന്നുന്നു

 

 

മാധവൻ : അവൻ പറയുന്നത് ഒന്നും നീ കാര്യമാക്കണ്ട സ്വത്ത്‌ കിട്ടാനുള്ള ഒരു മാർഗം മാത്രമാണ് അവന്റെ ഈ ഭീഷണി. പിന്നെ അവൻ ഇവിടെ വന്നതും മോൻ അറിയാൻ നിൽക്കണ്ട കേട്ടോ.

 

 

ജയശ്രീ : ഇല്ല.

 

 

മാധവൻ : എന്നാൽ വാടോ കിടക്കാം രാവിലെ തന്നെ പോകേണ്ടതല്ലേ.

അല്ല നമുക്കുള്ള ഡ്രെസ്സും മറ്റു സാധനങ്ങളും ഒക്കെ പാക്ക് ചെയ്യണ്ടേ?

 

 

ജയശ്രീ : അതൊക്കെ അവൻ തന്നെ എടുത്തു വെച്ചിട്ടുണ്ട്. പിന്നെ ആ റെവോൽവർ കൂടി അച്ഛനെ എൽപ്പിക്കാൻ പറഞ്ഞു തന്നിട്ടുണ്ട്.