💝 ഗോലിസോഡാ 💝 – 4

“”””””””””””””വന്നതാണോ ഇപ്പോ കുറ്റം….?? എന്നാ ഞാൻ പോവുവാ……..!!””””””‘””””””””

“””””””””””””പോവല്ലേ പോവല്ലേ, ഞാൻ വെറുതെ പറഞ്ഞതാ., ശെരിക്കും അങ്ങോട്ട് വരാനിരുന്നതാ. അപ്പോഴാ കാൾ വന്നേ. ഇന്നലേം വിളിച്ചിരുന്നു എടുക്കാൻ പറ്റിയില്ല….!!”””””””””””””

“””””””””””””ആരാ ബോയ് ഫ്രണ്ടാ…..??””””””””””””

“”””””‘”‘”””ബോയ് ഫ്രണ്ടോ…..?? എനിക്കോ….?? അങ്ങനെ തോന്നിയോ……??””””””””””””””

എന്തായിത് ഒരു ചോദ്യത്തിൽ തീർക്കേണ്ടതാ, ഇവളിത് കൊണ്ടോയി മൂന്നെത്തിച്ചു…..!!

“””””””””””””തോന്നാതിരിക്കോ….?? ഇത്രേം സുന്ദരിയായ ഒരു പെണ്ണിന് ഒരു കാമുകൻ ഇല്ലാണ്ടിരിക്കില്ലല്ലോ……??””””””””””””””

നാണം നാണം നാണം….. ചോദിക്കണ്ടായിരുന്നു എന്ന് തോന്നി. അതുകൊണ്ടാണല്ലോ ഇതെല്ലാം കാണേണ്ടി വന്നേ…….??

“””””””””””””ഞാൻ അത്രക്ക് സുന്ദരിയാ…??”””””‘””””””

“””””””””””മ്മ് ഇന്നലേം കൂടെ പറഞ്ഞതല്ലേ ഞാൻ…..?? ഇത്ര വേഗം മറന്നോ….??”””””””””””

“””””””””””””മറന്നിട്ടല്ല, കുട്ടൻ പറയുമ്പോ കേക്കാനൊരു സുഖാ…..!!”””””‘””‘”‘”

“”””””””””””കൊള്ളാലോ, ഇനി പറ ആരാ വിളിച്ചേ…..??”””””””””””

“”””””””””എന്റൊരു കൂട്ടുകാരിയാ, രേഷ്മ. ഞങ്ങള് ഒരുമിച്ചായിരുന്നു പ്ലസ് ടു വരെ. അവളുടെ വീട് ഇവിടെയാ. കൊറേ നാൾക്ക് ശേഷം വിളിക്കുവാ., ഒന്ന് കണ്ടാൽ കൊള്ളാന്നുണ്ട്. അവള് വിളിക്കുവേം ചെയ്തു. അപ്പൊ പിന്നെ ഞാനും വിചാരിച്ചു പോവാന്ന്……!!”””””””””””””

“”””””””””””ഓഹ്., അല്ലാ എങ്ങനാ പോണേ…..??””””””””””””

“””””””””””നീ കൊണ്ടാക്കും…….!!”””””””‘”””’

“”””””””””””ഓഹ്., ഏഹ്…..?? ആര് കൊണ്ടാക്കും……??””””””‘”””””

‘””””””””””””””നീ തന്നെ. എന്താ ബുദ്ധിമുട്ട് ഉണ്ടോ……??””””””””””””

“”””””””””””ഉണ്ട്…..!!”””””””””””””

“””””””””””””ഉണ്ടോ……??””””””””””””

“””””””””””മ്മ് ഉണ്ട്……!!”””””””””””””

കുറച്ച് നേരം അവൾ ചിന്തിച്ച് നിന്നു. ഈശ്വരാ വിഷമം ആയി കാണോ…..?? ഒന്ന് കളിപ്പിക്കണം എന്നെ ഉണ്ടായിരുന്നുള്ളൂ. സംഗതി പാളിയോ…..?? കരയുവാണോ….?? നാല് ഭാഗവും ഉണ്ടക്കണ്ണ് കൊണ്ട് വീക്ഷിക്കുന്നുണ്ട്. പെട്ടന്ന് അവളെന്റെ വലത്തേ കവിളിൽ ഉമ്മ വച്ചു. ഞാനൊന്ന് ഞെട്ടി. പെട്ടന്ന് തന്നെ നോർമൽ ആയി.

“””””””””””””ഇനി കൊണ്ടോവോ…..??””””””””””””””

നാണിച്ച് കൊണ്ടവൾ ചോദിച്ചു.

“””‘”””””””‘”ഇല്ലാ., ഈ വശത്തൂടെ തന്നാൽ കൊണ്ട് പോവാം……..!!”””””””””””‘

ഞാനുമൊരു ചിരിയോടെ പറഞ്ഞു. വീണ്ടും ഉണ്ടക്കണ്ണാൽ ചുറ്റും വിക്ഷിച്ചു. പിന്നീട് ഇടത് കവിളിലും തന്നു, മധുരിക്കുന്ന ഒരു ചുംബനം…….!!

“””””””””””””മാളുയേച്ചിക്ക് എപ്പോ പോണം….??””””””””””””

“”””””””””””നമ്മുക്ക് കഴിച്ചിട്ട് ഉടനെ ഇറങ്ങാം കുട്ടാ……..!! പിന്നെ എനിക്കിപ്പഴും അങ്ങോട്ട് വിശ്വാസം ആവുന്നില്ല.”””””””‘””””””

“””””””””””””എന്ത്…..??”””””””””””””

“”””””””””””ഇങ്ങോട്ട് വന്നെന്നെ കാണുന്നു, സംസാരിക്കുന്നു, ഉമ്മ ചോദിച്ച് വാങ്ങുന്നു. പണ്ടത്തെ പോലെ തന്നെ…….!!””””””””””‘”

ശെരിയാ, എന്താ എനിക്ക് ചുറ്റും നടക്കണേ…..?? ഒന്നുമേ പുറിയലയേ…….

‘”””””””””””””എനിക്കുമറിയില്ല. ഞാനൊരു സ്വപ്നം കണ്ടു. ഒരു വല്ലാത്ത സ്വപ്നം. ഞാൻ ഞെട്ടി എഴുന്നേറ്റു അപ്പൊ തന്നെ കാണണം എന്ന് തോന്നി. മനസ്സിന് വല്ലാത്ത വേദനയായിരുന്നു. ശബ്ദം കേട്ട് അടുക്കളയിൽ ചെന്നു, അപ്പൊ ചേച്ചി പറഞ്ഞു ഇവിടുണ്ടെന്ന്. ഒന്ന് കണ്ടാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ. ശെരിക്കും പറഞ്ഞാൽ ഒന്ന് കാണാൻ വേണ്ടി ഓടുവായിരുന്നു……!!”””””””””””’

“”””””””””””‘അതിനും മാത്രം എന്ത് സ്വപ്നാ എന്റെ കുട്ടൻ കണ്ടേ……..??”””””””””””””””

“”””””‘””””””അറിയില്ല., ഇപ്പൊ ഒന്നും ഓർമ കിട്ടുന്നില്ല…….!! എന്നാലൊന്ന് മാത്രാറിയാം ഞാൻ കണ്ടത് നിന്നെ തന്നെയാ…..!!”””””””””””

ഞാൻ വല്ലാണ്ട് വിതുമ്പുന്നുണ്ടായിരുന്നു.

“”””””””””””പോട്ടെ, അത് വെറും സ്വപ്നം മാത്രാല്ലേ വിട്ടേക്ക്. ഞാൻ ഇവിടെ തന്നെയുണ്ടല്ലോ…..??””””””””””””

“”””””””””””””അതേ……”””””””””””””

“”””””””””””മ്മ്……””””””””””‘”‘”

“””””””””””””ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടേ…..??””””””””

ചെറിയൊരു ചമ്മലോടെയാണ് ഞാൻ അത് ചോദിച്ചത്. അപ്പൊ എനിക്കവളെ കെട്ടിപ്പിടിക്കണം എന്ന് തോന്നി. എന്നാലൊന്നും തന്നെ പറയാതെ ചിരിയോടെ തന്നെയവൾ എന്നെ വലിഞ്ഞു മുറുക്കിയിരുന്നു. ഞാനും അവളെ കൂടുതൽ ചേർത്ത് പിടിച്ചു.

ആർക്കും വിട്ട് കൊടുക്കൂല ഞാൻ. എന്റെയാ എന്റേത് മാത്രം…….!!

നിയന്ത്രണം ഇല്ലാത്ത മനസ്സ് എന്തൊക്കെയോ വിളിച്ച് വാരി പറഞ്ഞു.

“”””””””””””അയ്യോ ഇവറ്റകൾക്ക് പകലെന്നോ രാത്രിയെന്നോ ഇല്ലല്ലോ ഭഗവതി….”””””””””””””

ഈശ്വരാ പിങ്കി……!! കുതറി മാറാനും അവളെ പിടിച്ച് മാറ്റാനും നോക്കുന്നുണ്ട്. എന്നാലവള് കൂടുതല് കൂടുതല് മുറുക്കി പിടിച്ചു കൊണ്ടേയിരുന്നു.

“””””””””””””ചേച്ചി ചേച്ചി……””””””””””””

അവള് കേൾക്കെ ഞാൻ പറഞ്ഞു……

“”””””””””””കുട്ടന്റെ കൊതി തീരുവോളം കെട്ടിപ്പിടിച്ചോട്ടോ…..!!””””””””””””

ദൈവമേ….??

“”””””””””””പൊട്ടി., പിങ്കിയേച്ചി എടി……”””””””””””

വീണ്ടും ഞാൻ പറഞ്ഞു. ഒന്ന് ഞെട്ടി അവളെന്നെ വിട്ട് മാറി നിന്നു. രണ്ടാളും ഒരുമിച്ച് തിരിയുമ്പോ കണ്ടത് പിങ്കിയെ മാത്രമല്ല തങ്കിയേം കൂടെയാ……!!

“””””””””””””എന്താണ് രണ്ടും കൂടി കെട്ടിപ്പിടി ഒക്കെയാണല്ലോ……?? ഇന്നലെ രാത്രി വെളുക്കുവോളം കെട്ടിപ്പിച്ച് കിടന്നതല്ലേ….?? എന്നിട്ടും രണ്ടിന്റേം കൊതി മാറിയില്ലേ…..??””””””””””””

ദൈവമേ ഇവളുമാര് ഇതറിഞ്ഞോ……?? എന്നെ പറ്റി ചേർന്ന് നിക്കുന്ന അയ്യോ പാവം കൊച്ചിനെ നോക്കുമ്പോ അവളുടെ മുഖത്ത് ഒരു ചമ്മിയ ചിരിയാണ് ഞാൻ കണ്ടത്. എല്ലാം പൊക്കി, ഇനിയിപ്പോ കാലേ വീണ് മാപ്പ് പറയാം……!!

“””””””””””””മ്മ് ഞങ്ങളായോണ്ട് വിട്ടേക്കുന്നു. പിന്നേ രണ്ടും ഒന്നായ ഈ അവസരത്തിൽ ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ., ഇന്നലെ നിന്നോട് പറഞ്ഞത് തന്നാ നേരത്തേ കൂട്ടി ഞങ്ങളെ മാമിമാരാക്കരുത്., അപേക്ഷയാണ്. അഹ് പിന്നേ താഴോട്ട് വാ കഴിക്കാൻ…….!!””””””””””’

അവരതും പറഞ്ഞ് ഒരു കള്ള ചിരിയും ചിരിച്ച് പോയി.

“””””””””””””കുട്ടാ….””””””””””

അവളെന്നെ തോണ്ടി വിളിച്ചു.

‘””””””””””’””പെട്ടന്ന് എല്ലാം പറയേണ്ടി വന്നൂ. സോറി. ഇതിന്റെ പേരില് ഒരു പ്രശ്നവും കുട്ടന് വരില്ല…….!!”””””””‘””‘””

“”””””””””””അഹ് അത് വിട്, വേറാരും അല്ലല്ലോ ചേച്ചിമാര് അല്ലെ….?? സാരല്ല. എനിക്ക് ഇപ്പഴും മനസിലാവാത്ത കാര്യം നേരത്തെ അവരെ മാമിമാരാക്കരുത് എന്ന് പറഞ്ഞില്ലായിരുന്നോ…..?? അതെന്താ സംഭവം…….??””””””””””””

Leave a Reply

Your email address will not be published. Required fields are marked *