💝 ഗോലിസോഡാ 💝 – 4

“”””””””””””””അയ്യപ്പോ……””””””””””””””

ഞാനും ഞെട്ടിപ്പോയി. ശാസ്താവിനേം വിളിച്ച് അവൻ ലൈറ്റ് ഇട്ടു. മുറിയാകെ വെട്ടം പരന്നു. എന്നെ കണ്ടാൽ പ്രേതമായിട്ട് തോന്നോ….?? അതോ ഞാനാണെന്ന് അറിഞ്ഞിട്ടും പേടിച്ചതായി അവൻ അഭിനയിച്ചതോ….?? ചെറിയൊരു ദേഷ്യം എനിക്കും തോന്നാതിരുന്നില്ല. അവനെ കാണാനാ ഞാൻ വന്നേ എന്നിട്ടിപ്പോ എന്നെ കണ്ടവൻ കളിയാക്കുന്നു……!!

 

നേരത്തെ വലിച്ചതും ദേ ഇപ്പോ എന്നെ കണ്ട് പേടിച്ചതും ഒക്കെ കൂടിയായപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല. ഓടുവായിരുന്നു ഞാൻ., എന്റെ വരവ് കണ്ട് അടിച്ചോടി എന്ന് പറയുമ്പോലെ അവൻ നിന്നു. എന്നാ അടുത്തെത്തുമ്പോ അവനെ കെട്ടിപ്പിടിച്ചാൽ മതിയെന്നായി. എന്റെ സ്നേഹവും ദേഷ്യവും കുറുമ്പും എല്ലാം അവനെ കെട്ടിപ്പിടിച്ച് കാട്ടി.

“””””””””””””ഏയ്‌ എന്താ….?? എന്താ പറ്റിയെ…..??”””””””””””””

ഞാൻ കെട്ടിപ്പിടിച്ചത് ഇഷ്ട്ടായി കാണില്ല. അവനെന്നെ പിടിച്ച് മാറ്റാൻ നോക്കുന്നതിനൊപ്പം ചോദിച്ചു. എന്നാ മറുപടി പോലും പറയാതെ ഞാൻ മാറൂലാടാ പട്ടിന്നും മനസ്സിൽ പറഞ്ഞ് അവനെ വീണ്ടും കെട്ടിപ്പിടിച്ചു അല്ല അള്ളി പിടിച്ചു. ഇപ്രാവശ്യം എന്നെപ്പോലും ഞെട്ടിച്ച് കൊണ്ടാവൻ എന്നേം ഇറുക്കെ പുണർന്നു.

 

“””””””””………””””””””””””””

“””””””””………””””””””””””””

“””””””””………””””””””””””””

“””””””””………””””””””””””””

“””””””””………””””””””””””””

“””””””””………””””””””””””””

“””””””””………””””””””””””””

“”””””””””””””കുട്ടാ ഐ ലൗ യു…….!!””””””””””””””

ഹൃദയത്തിൽ തട്ടി ഞാനവന്റെ മുഖത്ത് നോക്കി പറഞ്ഞു. പിന്നീട് ബോധത്തോടെ തന്നെ ഞാനവനെ ഉമ്മ വച്ചു. പിന്നെയെന്തൊക്കെയാ നടന്നേ….?? ഒടുവിൽ അവന്റെ ചൂടേറ്റ് തന്നെ ഞാൻ മയങ്ങിയിരുന്നു. ഇപ്പോഴുമത് ഓർക്കുമ്പോ ഒരു കുളിരാ………!!

നടന്നതും കഴിഞ്ഞതുമായ ഓരോന്ന് ഓർത്ത്‌ ഞാൻ കിടക്കുവാണ്.

 

“”””””””””””””എവിട പോയതാ…..??”””””””””””””

“”””””””””””””കുട്ടന്റെ മുറിയില്……!!””””””””””””

“””””””””””””അവിടെയെന്താ…..??””””””””””””””

“””””””””””””അവനേം കെട്ടിപ്പിച്ച് അവന്റെ ചൂടില് കിടക്കാൻ തോന്നി……..!!”””””””””””””

“”””””””””””””മ്മ്., എന്നിട്ട് ചൂട് കിട്ടിയോ…..??”””””””””””

‘””””””””””‘””മ്മ്. പക്ഷെ കൊതി മാത്രം മാറീട്ടില്ല…..!!””””””””””””

“””””””””””””””മാറൂല, പ്രായം അതല്ലേ….??കെട്ടിപ്പിച്ച് കിടന്നത് മാത്രേ ഉള്ളോ അതോ കല്യാണത്തിന് മുന്നേ ഫസ്റ്റ് നൈറ്റും ആഘോഷിച്ചോ…..??”””””””””””””””

“””””””””””””ഏയ്‌ ഇല്ല. അവന് അതിനോട് താല്പര്യം ഉണ്ടോന്ന് അറിയില്ലല്ലോ…..!!””””””””””

“”””””””””””നിനക്കുണ്ടോ…..??”””””””””””

“”””””””””””അവനുണ്ടെങ്കിൽ എനിക്കുമുണ്ട്….!!””””””””””””

“”””””‘””””””എന്റെ ദേവീ എന്തൊക്കെയാ ഞങ്ങളീ കേക്കണേ…….?? ഇങ്ങനെ പോവുവണേ അടുത്ത് തന്നെ നീയൊക്കെ ഞങ്ങളെ മാമിമാരാക്കും. ഞങ്ങൾക്ക് മാമിമാരവാനുള്ള പ്രായം പോലും ആയിട്ടില്ല അറിയോ….??””””””””””

എന്റെ വയറിൽ എന്തോ വല്ലാത്ത വേദന അനുഭപ്പെട്ടു…..!!

“””””””””””””ച്ചി കുട്ടാ, ചേച്ചിമാര് കാണൂട്ടോ… ദേ വേണ്ട….. കുറുമ്പ് കൂടുവാ. ഇപ്പഴും കൊച്ചാണെന്നാ വിചാരം……!! പിച്ചാതെ കുട്ടാ. ഇനി പിച്ചിയാൽ ഞാൻ കടിക്കുവേ….., അത്രക്കായോടാ……??””””””””””””

“”””””””””””””ന്റെ ദേവീ…….””””””””””””””

ആരുടെയോ അലർച്ച കേട്ട് ഞാൻ ഞെട്ടി എഴുന്നേറ്റു. കൈയും പൊത്തി പിടിച്ച് തങ്കിയേച്ചി അലറി കൂവുവാണ്.

“””””””””””””എന്താ എന്താ തങ്കിയേച്ചി…..””””””””””””

“”””””””””””നിനക്ക് പ്രേമം മൂത്ത് വട്ടുമായോ….?? തങ്കി അല്ല പിങ്കിയാടി ഞാൻ…….!!”””””””””””

“””””””””””അയ്യോ എനിക്കുറക്കം ഇതേ വരെ വിട്ട് മാറീട്ടില്ല അതാ, തെറ്റിപ്പോയേ……!!”‘”””””””””

“””””””””””””ഒരു കാര്യം ചെയ്യാത്തത് എന്താ ഉറക്കം മാറും വരെ അവന്റെ ചൂടെറ്റ് കിടന്നൂടായിരുന്നോ…..??””‘”””””””””

“”””””””””””എന്താ…..?? എന്തായേച്ചി ഈ പറേണെ…..?? ആരുടെ കൂടെ…..?? ഞാൻ നിങ്ങളുടെ കൂടെയല്ലായിരുന്നോ കിടന്നേ…..??”””””””””””””

“”””””””””””സമ്മതിച്ചു നീ ഞങ്ങളുടെ കൂടെ തന്നെയാ കിടന്നേ. അത് ഞങ്ങൾ ഉറങ്ങും വരെ. അത് വരെ മാത്രം. അത് കഴിഞ്ഞ് പണ്ട് കുട്ടൻ പോയത് എങ്ങനാണോ അത് പോലെ തന്നെയല്ലേ നീയും പോയെ……??””””””””‘””

“”””””””””””””അതെല്ലാം പോരാഞ്ഞിട്ട് ഇപ്പോ പിങ്കിയുടെ കൈയും കടിച്ചെടുത്തു. കടിപ്പട്ടി…..!!””‘””””””””””

ഉരുളക്ക് ഉപ്പേരി എന്ന പോലെ പിങ്കിയേച്ചിയെ സപ്പോർട്ട് ചെയ്യാൻ തങ്കിയേച്ചിയും…..!!

 

“”””””””””””സോറി……!! ആരോടും പറയല്ലേ…..!!”‘””””””””””””

“”””””””””””പിന്നെ പറയാൻ പറ്റിയ കാര്യം അല്ലെ പൊന്നുമോള് ചെയ്ത് വച്ചത്…….!!””””””””””””

“””””””””””””അത് പിന്നെ പെട്ടന്ന് കാണാൻ തോന്നി, അവനേം കെട്ടിപ്പിടിച്ച് കിടക്കാൻ തോന്നി അതാ ഞാൻ……”””””””””””””

“”””””””””””””അറിവില്ലാത്ത പ്രായത്തില് കുട്ടൻ ചെയ്തത് പോട്ടെന്ന് വക്കാം. പക്ഷെ ഇത്രേം പ്രായം ആയില്ലേ പെണ്ണേ നിനക്ക്…..?? ഇതെങ്ങാനും അമ്മയോ അച്ഛനോ അമ്മാവനോ മറ്റോ കണ്ടിരുന്നേലോ….?? അപ്പഴേ പിടിച്ച് കെട്ടിച്ചേനെ……!!”””””””””””

“””””””””””””നീ പറഞ്ഞു കൊടുക്ക് തങ്കി., ഇനി ഇതും കേട്ടോണ്ട് അവള് അവരെ കാണിക്കാൻ വേണ്ടി പോയി കിടക്കും, അപ്പൊ പിന്നെ വേഗം കല്യാണം നടക്കോലോ……?? ഇവൾടെ കുരുട്ട് ബുദ്ധി അനുസരിച്ച് ഇവളതും ചെയ്യും അതിനപ്പുറവും ചെയ്യും അല്ലേടി…..??””””””‘””””

“”””””””””””””ഞാൻ പാവാ, ഞാൻ അങ്ങനെയൊന്നും ചെയ്യൂലാ……!!”””’”””””””””‘

“””””””””””””ഓഹ് ഒരു പാവം., പിന്നെ നിന്നോട് ഒന്നേ പറയാനുള്ളൂ. ഇതൊരു ശീലം ആക്കണ്ട, വയറ്റിലാവുവേ…..””””””””””””

“”””””””””””ച്ചി വൃത്തിക്കെട്ടത്…….!!””””””””””””

“”””””””””””വൃത്തിക്കേട് കാണിക്കേം പറയുവേം ഒക്കെ നിനക്കാവാം അല്ലെ…..?? നേരത്തെ എന്തൊക്കെ ആയിരുന്നു കല്യാണത്തിന് മുന്നേ ഫസ്റ്റ് നൈറ്റിന് അവന് താല്പര്യം ഉണ്ടേൽ മോൾക്കും താല്പര്യം ആണല്ലേ…..??”””””””””””””

“”””””””””””””ഈശ്വരാ ഇതൊക്കെ അപ്പൊ നിങ്ങളാ ചോദിച്ചേ…..??””””””””””

“”””””””””””പിന്നെയല്ലാണ്ടരാ…..??’”””””””””””

തുണിയില്ലാതെ റോഡിലൂടെ നടന്നാൽ എങ്ങനെയിരിക്കും….?? ആ ഒരവസ്ഥയിലാണ് ഞാനിപ്പോ……!! അവരുടെ മുഖത്ത് നോക്കാൻ കൂടി വയ്യ.

“””‘”””””””അതേ ഇനി ചമ്മിട്ടൊന്നും വല്യ കാര്യമില്ല. അറിയേണ്ടത് ഒക്കെ അറിഞ്ഞു….!!””””””””””””

“”””””””””””””ഇതും ആരോടും പറയല്ലേ….”””””‘””””’

Leave a Reply

Your email address will not be published. Required fields are marked *