ഇപ്പോഴുമാ കണ്ണുകളിൽ നേരത്തെ കണ്ട പ്രതീക്ഷ അസ്തമിക്കതെ കിടക്കുന്നുണ്ട്….!!
“”””””””””””വാ ഒരുമിച്ച് കിടക്കാം……..!!””””””””””
അറിഞ്ഞോ അറിയാതെയോ സ്വപ്നത്തിലോ യാഥാർഥ്യത്തിലോ ഞാൻ പറഞ്ഞു. ആ മുഖത്ത് വീണ്ടും നിറഞ്ഞ് വന്ന ചിരി അതും വിജയിയുടെ ആയിരുന്നോ……??
“””””””””””””എന്റെ വീട്ടിൽ നിൽക്കുന്ന ഓരോ നിമിഷവും നീ അനുഭവിക്കും……!! ആദിയാ പറേണെ……..!!”””””””””””””””
ആ ആദി തന്നാണോ, അവളുടെ കണ്ണുനീര് കണ്ട് ആനന്തിച്ച ആ ആദി തന്നാണോ, അവളെ ശവം എന്ന് വിളിച്ചിട്ട് അവളുടെ മുഖം കണ്ട് മനം കുളിർത്ത ആ ആദി തന്നാണോ ഞാൻ……..??
“””””””””””””ഒരുപാട് കരയിച്ചു ഞാൻ അല്ലേ….??””””””””””””””
എന്റെ ചോദ്യം കേട്ടിട്ടും സ്ഥിരം ചിരിയായിരുന്നു അതിനുള്ള അവളുടെ മറുപടി…….!!
“”””‘””””””””””സാരല്ലാ, വേറാരും അല്ലല്ലോ നീയല്ലേ…..?? പിന്നെ ഒന്നെനിക്ക് ഇന്ന് മനസ്സിലായി., കണ്ണാടിയിലൊക്കെ നോക്കുമ്പോ തോന്നും ഭയങ്കര സുന്ദരി ആണെന്ന്. പക്ഷെ ഇന്നെന്നേ ശവോന്ന് വിളിച്ചില്ലേ…..?? ഒരു അഹങ്കാരം ഉണ്ടായിരുന്നു അതിന്നത്തോടെ അങ്ങ് മാറി കിട്ടി…..!!””””””””””””‘
എനിക്ക് പറയാനൊരു മറുപടിയും ഇല്ലായിരുന്നു. അവളെ കൊണ്ട് കിടത്തി പുതപ്പിച്ചു. പിന്നീട് മറുവശത്ത് ഞാനും കിടന്നു.
“””””””””””””അവിവിഹായിതായ പെണ്ണിന്റെ കൂടെ പ്രായപൂർത്തിയായ പുരുഷന് കിടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ…….??””””””””””””
നേരെ കിടന്നൊന്ന് ശ്വാസം വിട്ടതും എത്തി അവളുടെ ചോദ്യം. ഡയലോഗ് എവിടെയോ കേട്ടത് പോലെ. ഞാൻ തിരിഞ്ഞ് അവളെ കാണുന്ന രീതിയിൽ കിടന്നു. ആ ഇരുട്ടിലും അവളുടെ കണ്ണുകളിലെ തിളക്കവും ചുണ്ടിൽ ഒളിപ്പിച്ച് വച്ചിരുന്ന കള്ള ചിരിയും ഞാൻ കണ്ടിരുന്നു…….!!
“””””””””””””””കളിയാക്കുവാ…….??””””””””””””””
അല്ലാന്നുള്ള പോലെയവൾ തലയാട്ടി.
“””””””””””””””കുട്ടാ…….”””””””””””””””
“”””””””””””””മ്മ്…….””””””””””””””
“”””””””””””എന്നെയൊന്ന് കെട്ടിപ്പിടിച്ച് കിടക്കോടാ……..??”””””””””””””
ഇത്തവണ ആ ചോദ്യം കേട്ടപ്പോ എനിക്ക് വല്യ ഭാവവ്യത്യാസമൊന്നും തോന്നിയില്ല. ഞാനവളെ എന്നിലേക്ക് ചേർത്തു. കണ്ണ് പോലും തുറക്കാത്ത പൂച്ച കുഞ്ഞ് മാതിരി അവളെന്റെ ചൂടെറ്റ് കിടന്നു.
“”””””””””””””രാവിലെ എന്തൊക്കെയോ വിളിച്ച് പറഞ്ഞു., ഒന്നും മനസ്സിൽ വച്ചേക്കരുത്. അതുമോർത്ത് എന്നോടിനി വീണ്ടും തെറ്റാനും വരരുത്…….!!””””””””””””‘
“”””””””””””””ഇത് ഇനിയും വിട്ടില്ലേ……??”””””””””””””
“””””””””””””””എന്റെ ഒരു മനസമാധാനത്തിന് വേണ്ടിട്ടാ……..!!””””””””””””””””
“””””””””””””””കുറച്ച് മുന്നേവരെ മനസ്സിൽ ഉണ്ടായിരുന്നു. എന്നാ ഇപ്പൊ അതൊന്നുമേ ഇല്ല. അല്ലേലും ഞാൻ എന്തിനാ ഇതൊക്കെ ഇനിയും മനസ്സിൽ വച്ചോണ്ടിരിക്കണേ…..?? ഒന്നുല്ലേലും എന്നെയത്രേം പറഞ്ഞത് എന്റെ മാളുയേച്ചിയല്ലേ……??””””””””””””””
അത് കേട്ടതും അവളെന്നെ വിട്ടകന്നിരുന്നു….!!
“””””””””””””””എന്താ……??”””””””””””””
പെട്ടന്നുള്ള അവളുടെ മാറ്റത്തില് ഞാനുമൊന്ന് അമ്പരന്നു. ഇനി പറഞ്ഞത് വല്ലതും തെറ്റായി പോയോ……??
“””””””””””””””എന്താ ഇപ്പൊ പറഞ്ഞേ…..??””””””””””””
“””””””””””””എന്ത്……??””””””””””””
“””””””””””ഇപ്പൊ പറഞ്ഞില്ലേ., എന്നെയത്രേം പറഞ്ഞത് എന്റെ മാളുയേച്ചിയാണെന്ന്…..!!””””””””””””””
“”””””””””””””അഹ്, അങ്ങനെയല്ലേ…..??”””””””””””””
“””””””””””””””മ്മ്……”””””””””””””””
“””””””””””””””കെട്ടിപ്പിടിച്ച് മതിയായോ മാളുയേച്ചിക്ക്…….??””””””””””””””
“””””””””””””””ഇല്ലാ……!!””””””””””””””
“””””””””””””എന്നാ വാ………”””””””””””””
കഴുത്തിൽ മുഖം ചേർത്ത് അവളെന്നിലേക്ക് ചേരുമ്പോ ഞാനുമവളെ ഇറുക്കെ പുണർന്നിരുന്നു. ഈ രാത്രി കൊണ്ട് അവളെന്റെ ആരെല്ലാമോ ആയി കഴിഞ്ഞിരിക്കുന്നു.
