💝 ഗോലിസോഡാ 💝 – 4 2

“”””””””””അയ്യോ എന്താ മോളെ എന്താ പറ്റിയെ…..?? ഹോസ്പിറ്റലിൽ പോണോ “”””””””””

വേവലാതിയോടെ എന്റെ അടുത്തേക്ക് വന്നമ്മ കവിളിലും നെറ്റിയിലുമൊക്കെ തൊട്ട് നോക്കി ചോദിച്ചു. ആ അമ്മയുടെ മുഖത്ത് നോക്കാൻ പോലും എനിക്കയില്ല. ചിലപ്പോ നിയന്ത്രണം പോയി ഞാൻ ചിലപ്പോ കരഞ്ഞു പോകും.

“”””””””””””ഒന്നൂല്ലമ്മേ, ഒന്ന് കിടന്നാൽ മാറിക്കോളും…….!!””””‘”””””””

“”””””””””””മോള് പോയി കിടക്ക്., വല്ലതും ഉണ്ടേൽ അമ്മേ വിളിക്കണോട്ടോ…..”””””””‘”””””

ആരേം നോക്കാണ്ട് തന്നെ ഞാൻ മുറിയിലേക്ക് ചെന്നു.

കാട്ടിലിന്മേൽ കിടന്ന് തലയണയിൽ മുഖം ചേർത്ത് സങ്കടം മാറുവോളം അലറി കരഞ്ഞു. പലപ്പോഴായി എല്ലാവരും വന്ന് കുറവുണ്ടോന്ന് ചോദിച്ചിരുന്നു അപ്പോഴൊക്കെയും കരച്ചിലടക്കി കുറവുണ്ടെന്ന് നുണ പറഞ്ഞ് അവര് പോവുമ്പോ വീണ്ടും കരയുവായിരുന്നു. കരഞ്ഞ് കരഞ്ഞ് അറിയാതെ എപ്പഴോ മയങ്ങി പോയി. പിന്നീട് അമ്മ വന്ന് വിളിച്ചാ എണീക്കണേ…..

“”””””””””””മുഖമൊക്കെ ആകെ വാടി. ഇപ്പോ എങ്ങനുണ്ട് മോളെ…..??”””””””””””

“”””””””””””കുറവുണ്ട് അമ്മ…..”””””””””””

“”””””””””””ഇതെന്താ ഇപ്പോ പെട്ടന്നൊരു തലവേദന…….??”””””””””””

“”””””””””””എനിക്കറിയില്ല അമ്മ…..”””””””””””””

“”””””””””””മ്മ് മോളീ കഞ്ഞി കുടിക്ക്. അമ്മ കോരി തരട്ടെ……??””””””””””””

“”””””””””മ്മ്…..”””””””””””

ചെറു ചൂടോട് കൂടെ അമ്മ കോരി തന്ന കഞ്ഞി ആവോളം കുടിച്ചു.

“”””””””””””മോള് കിടന്നോ ഇനിയും വയ്യായ്ക വരുവണേ പറേണെ……!!”””””””””””‘

സാരി തുമ്പ് കൊണ്ട് എന്റെ ചിറി തുടച്ച് എന്നെ കിടത്തി പുതപ്പിച്ച് എന്റെ നെറ്റിയിൽ ഉമ്മയും തന്നിട്ടാണ് അമ്മ പോയത്.

“”””””””””””ഉറങ്ങിയോ പെണ്ണേ നീ……??””””””””””””

അമ്മ പോയി കുറച്ച് നേരം കഴിഞ്ഞപ്പോ രണ്ടാളും എത്തി.

“””””””””””ഇല്ലേച്ചി…..”””””””””””

“”””””””””””എന്താടി പെണ്ണേ പറ്റിയെ…?? കളിച്ചും ചിരിച്ചുമൊക്കെ നിന്നിട്ട് ഇപ്പോ നോക്കിക്കേ…….”””””””””””””

‘””””””””””””എനിക്കറിയില്ലേച്ചി പെട്ടന്ന് തല പൊട്ടി പോണ വേദന ആയിരുന്നു.””””””””””””””

സ്വന്തം ചോരയോട് കള്ളം പറയുന്ന ആ വേദന നന്നായി അനുഭവിക്കുവായിരുന്നു ഞാനപ്പോ.

“”””””””””””ഇപ്പോ കുറവുണ്ടല്ലോ……??”””””””””””””

“””””””””””ചെറിയൊരു ആശ്വാസം ഉണ്ടേച്ചി…””””””””

“”””””””””””തങ്കി കുട്ടന്റെ മുറിയിന്ന് ആ ബാം ഇങ്ങെടുത്തോ……”””””””””””””

കേട്ടപാടെ ചേച്ചി മുറി വിട്ട് പോയി.

“”””””””””””ഞങ്ങള് കൂടെ കിടക്കമേ…..””””””””””””

“””””””””””””മ്മ്……””””””””””””

എന്റെ മുടിയിലൂടെ വിരലോടിക്കുവായിരുന്നു പിങ്കിയേച്ചി. ഈ സ്നേഹമൊക്കെ അനുഭവിച്ചിട്ടുണ്ട് എത്ര കൊല്ലമായി…..??

തങ്കിയേച്ചി വന്ന് ബാം ഇട്ട് തന്നു. ചെറിയൊരു നീറ്റൽ തോന്നിയിരുന്നു. കള്ളം പറഞ്ഞതിനുള്ള ചെറിയൊരു ശിക്ഷയായി ഞാനതിനെ കണ്ടു.

“”””””””””””കഞ്ഞി കുടിച്ചോ…..??”””””””””””

“”””””””””””മ്മ്…..””””””””””””

“””””””””””ഞങ്ങള് പോയി കുടിച്ചിട്ട് വേഗം വരാം….!!””””””””””

രണ്ടാളും മുറി വിട്ട് പോയി. കൊറേ നേരം ഓരോന്നൊക്കെ ആലോചിച്ച് കിടന്നു. പിന്നീട് അവര് വന്നു., എന്നെ നടുക്കോട്ട് കിടത്തി ഇടം വലം അവരും കിടന്നു.

“”””””””””””മാളു…..??””””””””””

“”””””””””””മ്മ്…….””””””””””

“”””””””””””ഉറക്കായോ…….??””””””””””””

“”””‘””””””ഇല്ലാ, ഉറക്കം വരണില്ല……!!””””””””””””

“””””””””””””മ്മ്., പിങ്കി നിനക്ക് ഓർമയില്ലേ പണ്ട് എല്ലാവരും ഈ നേരം ആവുമ്പോ പോയി കിടക്കും. അന്ന് കുട്ടൻ നമ്മളോടൊപ്പമായിരുന്നു കിടന്നോണ്ടിരുന്നത്. ഒരു പത്ത് പതിനൊന്ന് മണിയൊക്കെയാവുമ്പോ ഇവൻ കറക്റ്റ് എഴുന്നേറ്റ് മാളു കിടക്കണ മുറിയിൽ പോവും. എന്നിട്ട് രാവിലെ നമ്മള് എഴുന്നേൽക്കും മുന്നേ വന്ന് ഇവിടെ ഒന്നും അറിയാത്തത് പോലെ കിടക്കും…….!!””””””””””””

“””””””””””””മ്മ് പിന്നെ ഓർമയില്ലാതെ ഇരിക്കോ….?? ഒരു ദിവസം ബാത്‌റൂമിലോ മറ്റോ പോവാനായിട്ട് ഞാൻ എഴുന്നേറ്റു. അപ്പൊ നോക്കിയപ്പോ കുട്ടനെ കാണാനില്ല. ഞാനിവളേം വിളിച്ചിട്ട് എല്ലാടുത്തും തപ്പുവാ. അവസാനം മാളൂന്റെ റൂമിൽ കൂടെ പോയി നോക്കാന്ന് ഇവള് പറഞ്ഞ്, അങ്ങനെ വന്ന് നോക്കുമ്പോ കണ്ടത് രണ്ടാളും കെട്ടിപ്പിച്ച് സുഖായിട്ട് ഉറങ്ങുന്നതാ…….!!””””””””””””””

Leave a Reply

Your email address will not be published. Required fields are marked *