💝 ഗോലിസോഡാ 💝- 5

ഗോലിസോഡാ 5

GolisodaPart 5  | Author : Nedumaran Rajangam

[ Previous Part ]

 


 

“”””””””””””ആദിയേട്ടാ……. “”””””””””””

 

 

കൊറേ നാൾക്ക് ശേഷം കാണുന്നത് കൊണ്ടാവും രണ്ടാളും കുറച്ച് നേരം കെട്ടിപ്പിടുത്തം ആയിരുന്നു. അത് കഴിഞ്ഞ് വിട്ടകലുമ്പോഴാണ് അവളെന്നെ കാണുന്നത്. ഒന്ന് ഞെട്ടിയേലും അവളെന്നെ വിളിച്ചു.

 

 

“””””””””””””ഹായ്……!!”””””””””””

 

 

“”””””””””””ഏഹ് നിങ്ങൾക്ക് നേരത്തെ പരിചയോണ്ടോ…..??””””””””””””

 

അത് കണ്ട് നിന്ന ഉണ്ടക്കണ്ണി ചോദിച്ചു.

 

 

“”””””””””””ആദ്യം നമ്മക്ക് ഇരിക്കാം., എന്നിട്ട് വിശദമായി സംസാരിക്കാം…..!!”””””””””””””

 

 

ഞാനതും പറഞ്ഞ് ഒരു ചെയറിൽ ഇരുന്നു. ഒന്ന് ചിന്തിച്ച് നിന്ന ശേഷം അവരും…..!!

 

 

“””””””””””ഈ കുട്ടി, അതായത് രേഷ്മയെ ഇടക്കിടക്ക് ബസ് സ്റ്റോപ്പില് വച്ച് കാണുവായിരുന്നു, ആ ഒരു പരിചയേ അപ്പൊ ഉണ്ടായിരുന്നുള്ളൂ. എപ്പോഴും എന്നെ തന്നെയിങ്ങനെ നോക്കി കൊണ്ടിരിക്കും. അല്ലാ, അങ്ങനാ ഞാൻ വിചാരിച്ചത്. ഒരു ദിവസം വരണത് വരട്ടെ എന്നുള്ള മട്ടില് ഞാൻ പോയി സംസാരിച്ചു, അപ്പഴാ പറേണെ എന്നെയല്ല എന്റെ കൂടെയുണ്ടായിരുന്ന ആളെയാ നോക്കാണെന്നും, അവനെ ഭയങ്കര ഇഷ്ട്ടാന്നും……!!””””””””””””

 

 

“””””””””””അതാരാ അപ്പോ കൂടെയുണ്ടായിരുന്ന ആള്…..??”””””””””””

 

 

“””””””””””വിച്ചൻ. വിച്ചനെ പറ്റി പറയാനാണേ ഒരുപാട് ഉണ്ട്. വീട്ടിൽ ചെന്നിട്ട് വിശദമായിട്ട് പറഞ്ഞ് തരാം……!!”””””””””””

 

 

“””””””””””എന്റെ കാര്യം ചേട്ടനോട് സൂചിപ്പിച്ചായിരുന്നോ……??””””””””””””

 

 

ചെറിയ രീതിയില് പേടിയും അതേമാതിരി നാണത്തിലും അവൾ ചോദിച്ചു.

 

 

“”””””””””””മ്മ് ഞാൻ പറഞ്ഞായിരുന്നു…..!!”””””””””””

 

 

“””””””””””എന്നിട്ടെന്താ പറഞ്ഞേ…..??””””””””””””

 

 

ആകാംഷയോടെ അവൾ തിരക്കി.

 

 

“”””””””””””വ്യക്തമായി ഒന്നും പറഞ്ഞില്ല. ഏതായാലും നമ്മക്ക് നോക്കാന്നേ…..!! ഒന്നും നടന്നില്ലേൽ എന്റെ നല്ല അടിപൊളി പ്ലാനുകള് ഉണ്ട്….!!”””””””””””

 

 

“””””””””””മ്മ്…..!!””””””””””

 

 

“”””””””””””മാളുയേച്ചി എന്താ ഒന്നും മിണ്ടാത്തേ…..??””””””””””””

 

 

“”””””””””””””ഞാനെന്ത് പറയാനാ….?? ഇതിപ്പോ വിഷയം തന്നെ ആകെ മാറിപ്പോയി. കൂട്ടുകാരിയെ കാണാനും വിശേഷം തിരക്കാനും വന്നിട്ടിപ്പോ റൂട്ട് തന്നെയാകെ മാറിപ്പോയല്ലോ…..??””””””””””””

 

 

“””””””””””ഞാൻ വേണേ മാറി തരാം. നിങ്ങള് വേണേ പഴേ സൗഹൃദം പുതുക്കിക്കോ….!!””””””””””””

 

 

“”””””””””””ഏയ്‌ അതിന്റെ ആവശ്യമൊന്നും ഇല്ലാ. നീയും ഇവിടെ ഇരുന്നോണം…..!!”””””‘”””””‘

 

 

“”””””””””””””ഉത്തരവ്……!!”””””””””””””

 

 

“””””””””””””പിന്നേ പറ രേഷു എന്താ നിന്റെ വിശേഷം…..?? കോഴ്സ് ഒക്കെ കംപ്ലീറ്റ് ചെയ്തോ…..??””””””””””””

 

 

“”””””””””””പറയാം., ആദ്യം നമ്മക്ക് വല്ലതും കഴിക്കാം……”””””””””””””

 

 

“””””””””””കുട്ടനെന്താ വേണ്ടേ……??”””””””””””

 

 

“””””””””””നിങ്ങള് ഓർഡർ ചെയ്തേക്ക്. ഞാനൊരു കാൾ ചെയ്തിട്ട് വരാം…..!!””””””””””””

 

 

“”””””””””””””ദേ കുട്ടാ…….””””””””””””

 

 

“”””””””””””എന്റെ യേച്ചി നീ ഓർഡർ ചെയ്യ്., ഞാൻ ദേ എത്തി…….!!””””‘””””””””

 

 

ഫോണില് വിച്ചനെ കാളും ചെയ്ത് ഞാൻ വെളിയിലേക്ക് നടന്നു.

 

 

“”””””””””””നീ എവിടാ…..??”””””””””””

 

 

“”””””””””””ഹോസ്പിറ്റലിലോ…..?? അഹ് എടാ ശ്രദ്ധിച്ച് കേക്ക്, അതിനടുത്ത് ഓപ്പോസിറ്റ് ആയിട്ട് ഉള്ള ബസ്സ്റ്റോപ്പ് ഇല്ലേ, അതിന്റേം അടുത്തൊരു ബേക്കറിയുണ്ട്. ഞാനിപ്പോ അവിടെയുണ്ട്. ഡ്രെസ്സിങ് കഴിഞ്ഞെങ്കിൽ ഇങ്ങോട്ട് പോര്……!!””””””””””””

 

 

“””””””””””””അഹ് ഒറ്റക്കേയുള്ളൂ……!!”””””””””””””

 

 

കാൾ കട്ട് ചെയ്ത് ഞാനവരോട് ഒപ്പം പോയിരുന്നു.

 

 

“””””””””””””ആരേ വിളിച്ചേ…..??””””””””””””

 

 

വന്നിരുന്നതും അവൾ തിരക്കി.

 

 

“”””””””””””അതേ മാളുയേച്ചി ഇപ്പൊ ഒരാള് വരും., അപ്പൊ ഇവിടം സ്വർഗ്ഗമാകും. വെറുതെ കാട്ടുറുമ്പാവണ്ട നമ്മക്ക്. അയാള് വരുമ്പോ നമ്മക്ക് മാറി കൊടുക്കാം. അപ്പൊ വിശേഷം തിരക്കലും പരിഭവം പറച്ചിലുമൊക്കെ ഉണ്ടേൽ പെട്ടന്ന് ആയിക്കോട്ടെ…..!!””””””””””””

 

 

“”””””””””””ആര് വരുന്ന കാര്യാ കുട്ടാ…..??”””””””””””””

 

 

“”””””””””””””വിച്ചൻ., അതായത് രേഷ്മക്ക് മനസ്സിലാക്കാൻ വിവേക്. ചുമ്മാ എവിടാന്ന് അറിയാൻ കാൾ ചെയ്തതാ. ഭാഗ്യം പോലെ അവൻ aj ഹോസ്പിറ്റലിൽ ഉണ്ട്. ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്……!!””””‘””””””””

 

 

“”””””””””””വിവേക് ഏട്ടന് എന്താ അസുഖം….??”””””””””””

 

 

“”””””””””””അവന് അസുഖം ഒന്നുമില്ല. കാലില് ഒരു കുരു വന്നു, അത് പഴുത്ത് പൊട്ടി. ഇപ്പൊ ക്ലീൻ ചെയ്ത് ഡ്രസ്സിങ് ഒക്കെ കഴിഞ്ഞു. നിങ്ങള് ഉള്ള കാര്യം ഞാൻ പറഞ്ഞിട്ടില്ല. അവനിപ്പോ വരൂന്നാ പറഞ്ഞേ…..!! പിന്നേ എനിക്കും അവനും ചേട്ടാന്ന് വിളിക്കാനുള്ള പ്രായം ആയിട്ടില്ല. കണ്ടാ തോന്നുമായിരിക്കും……!!”””””””””””””

 

 

“””””””””””അയ്യോ അത് വേണ്ടായിരുന്നു…..!!””””””””

 

 

“””””””””””എന്ത് വേണ്ടാന്ന്…..?? നല്ലൊരു അവസരമാണ് ഞാനൊരുക്കി തരണേ. ഇനി നിങ്ങളായി നിങ്ങളുടെ പാടായി…….!!””””””””””””

 

 

“””””””””””എന്നാലുമെനിക്ക് എന്തോ പേടി പോലെ……!!””””””””””””

 

 

“”””””””””””എന്ത് പേടി ഒരു പേടിയും വേണ്ടാ. ധൈര്യത്തോടെ ഇരിക്ക്……!!”””””””””””””

 

 

പോക്കെറ്റിൽ കിടന്ന് ഫോൺ റിങ് ചെയ്തു. എടുത്തു നോക്കുമ്പോ നമ്മടെ ആള് തന്നെ….!!

 

 

“”””””””””””ഇവിടെ ഇവിടെ…..!!””””””””””””

 

 

കൈപ്പൊക്കി കാണിച്ച് ഫോണിലൂടെ ഞാൻ പറഞ്ഞു. അവനും എന്നെ കണ്ടു. കൂടെയിരുന്ന മറ്റവരേം. അടുത്തേക്ക് വരാൻ അവനൊന്ന് മടിച്ചു. എന്നാലും വന്നു.

 

 

“”””””””””””””വാ ഇരിക്ക്…..!!””””””””””””””

 

 

ഞാനവനെ അടുത്തുള്ള ചെയറിൽ ഇരുത്തി. രണ്ടാളേം ഫേസ് ചെയ്യാൻ അവൻ നന്നേ ബുദ്ധിമുട്ടിയിരുന്നു. അവന്റെ വിമ്മിഷ്ടവും വെപ്രാളവും അത്രക്ക് ഉണ്ടായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *