💝 ഗോലിസോഡാ 💝- 5

“”””””””””””എങ്ങനുണ്ട് കാലിന്….??””””””””””””

 

 

“””””””””””””അഹ് കു.., കുഴപ്പോല്ലാ……!!””””””””””””

 

 

“”””””””””എന്നെ വിളിക്കാത്തത് എന്താ…??””””””””””

 

 

“””””””””””അത് രാവിലെ എന്നെ ചെറിയച്ഛൻ കൊണ്ടാക്കി തന്നു…….!!””””””””””””

 

 

“”””””””””””അപ്പൊ തിരിച്ചെങ്ങനെ പോവും….??”””””””””

 

 

“””””””””””അത് ഞാൻ വല്ലാ ബസ്സിലും പൊക്കോളാം……!!””””””””””””””

 

 

“”””””””””””അഹ് അതിന് എന്തേലും വഴി കാണാം., പിന്നേ മാളുയേച്ചിയെ പരിചയപ്പെടുത്തണ്ട ആവശ്യം ഇല്ലല്ലോ….?? കൂടുതല് പരിചയപ്പെടാം സമയം കിടക്കുവല്ലേ…..?? ഇപ്പൊ രേഷ്മയെ പരിചയപ്പെട്. ഞങ്ങള് അങ്ങ് മാറി തരാം….!!”””””””””””

 

 

“”””””””””””ടാ…..””””””””””””

 

 

“”””””””””””ചിൽ വിച്ചാ ചിൽ…..”””””””””””””

 

 

അവന്റെ തോളിൽ തട്ടി ഞാൻ ചിരിയോടെ പറഞ്ഞു. അപ്പൊ അവനെന്നെ ഒന്ന് നോക്കി. എന്റെ പരമ്പരയെ മൊത്തമായി അവൻ ദഹിപ്പിച്ചിരുന്നു ആ നോട്ടത്തിൽ….!!

 

 

“””””””””””മാളുയേച്ചി പൂവാം……??”””””””””””””

 

 

“””””””””””അഹ് പൂവാം……!! രേഷു all the best….. ഞാനിവിടെ തന്നെ ഉണ്ട്. എപ്പോ വേണോ കാണാട്ടോ……”””””””‘”‘”””

 

 

“”””””””””””അതേ രേഷ്മേ എങ്ങനാ വന്നേ…..??””””””””””””

 

 

“””””””””””””ഞാൻ വണ്ടിയിലാ വന്നേ ചേട്ടാ, അല്ല ആദി……”””””””””””””””

 

 

“””””””””””അപ്പൊ ഇവനെ ഒന്ന് വീട്ടിലോട്ട് ആക്കി കൊടുക്കണേ. പെട്രോൾ അടിക്കാനുള്ള പൈസയൊക്കെ അവൻ ഗൂഗിൾ പേ എങ്കിലും ചെയ്ത് തരും….. അല്ലേ വിച്ചാ…””””””””

 

 

അവനെയൊന്ന് ചൂട് കേറ്റാൻ വേണ്ടി ഞാൻ പറഞ്ഞു. ഒരു ചിരിയോടെ തന്നെ ഞങ്ങള് വെളിയിലേക്ക് നടന്നു. എന്താവോ എന്തോ….??

 

 

❤️❤️

 

 

“””””””””””രണ്ട് ഗോലിസോഡാ…….!!”””””””

 

 

ഒന്നെനിക്കും പിന്നെയൊന്ന്.,

 

 

“”””””””””””””എന്താ മാമാ ഇങ്ങനെ നോക്കണേ….??””””””””””””””

 

 

“””‘”””””””””””അല്ലടാ ഈ കുട്ടിയുമായിട്ടല്ലേ ഇന്നലെ രാവിലെ ഒടക്കും വഴക്കുമായത്…..??”””””””””””””

 

 

കടയിൽ വച്ചിരിക്കുന്ന പലഹാരങ്ങളിലാണ് അവളുടെ ഉണ്ടക്കണ്ണുകൾ. ഇവള് മനുഷ്യനെ നാണം കെടുത്തോ…..?? ഒരു വിചിത്ര ജീവിയെ നോക്കുമാതിരിയാണ് മാമൻ അവളെ നോക്കി ചോദിച്ചത്.

 

“””””””””””””””അഹ് മാമാ, കക്ഷി എന്റെയൊരു റിലേറ്റീവാ. കൊറേ വർഷങ്ങൾക്ക് ശേഷം വരുന്നതാ. ആളറിയാതെ എന്തൊക്കെയോ നടന്നു. അഹ് ഇനിയിപ്പോ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലല്ലോ…!!””””””””””

 

 

ഞാനത് പറഞ്ഞ് തീർന്നും അവളെന്നെ കൊല്ലുന്നൊരു നോട്ടം നോക്കി, എന്റെ മാഷേ……..

 

 

“””””””””മ്മ്…….”””””””””

 

 

രണ്ട് കളർ വാങ്ങിച്ചു, പൈസയും കൊടുത്ത് ഞാൻ മുന്നേ നടന്നു.

 

 

“”””””””””””ടാ ഇതിനെ വേണ്ടേ…..??””””””””””””

 

 

പിന്നീന്ന് മാമൻ വിളിച്ച് ചോദിച്ചു. തിരിഞ്ഞ് നോക്കുമ്പോ കാണുന്നത് അവളിപ്പോഴും ഓരോന്ന് വായിനോക്കുന്നതാണ്.

 

 

ദേവിയെ………

 

 

“”””””””””””ഇങ്ങോട്ട് വന്നേ……”””””””””””””

 

 

അകത്ത് കേറി അവളുടെ കൈയും പിടിച്ച് വലിച്ച് ഞാൻ നടന്നു. അപ്പോഴും തല മാമന്റെ കടക്കുള്ളിൽ തന്നാ…..!!

 

 

മരത്തണലിൽ ഒതുക്കി വച്ചിരുന്ന വണ്ടിയുടെ അടുത്ത് എത്തുമ്പോ അവൾ തല തിരിച്ചിരുന്നു. സമാധാനമായി.

 

 

“””””””””””വീട്ടിൽ പോവാ……??”””””””””””

 

 

ചെറിയ നിരാശയോടെ അവൾ ചോദിച്ചു.

 

 

“””””””””””പിന്നെ പോണ്ടേ…..?? എപ്പഴേ പോകാനുള്ളതാ, ബേക്കറിന്ന് ഇറങ്ങി വണ്ടിയിൽ കേറുമ്പോ നീ പറഞ്ഞു, കുറച്ച് നേരം കറങ്ങിട്ടൊക്കെ പൂവാന്ന്. പിന്നെ എത്ര നേരം ചുറ്റീന്നറിയോ….?? അവസാനം ട്രിങ്ക്സ് വാങ്ങിച്ച് താന്നും പറഞ്ഞ്, അതിനും കൊറേ ചുറ്റി. ഇത് പെട്ടന്ന് കുടിക്ക്. എന്നിട്ട് വാ വീട്ടിൽ പോവാം……””””””‘””””””””

 

 

കൈയിലിരുന്ന ഒരു ഗോലിസോഡാ പൊട്ടിച്ച് അവൾക്ക് നേരെ നീട്ടി ഞാൻ പറഞ്ഞു. മുഖത്ത് ഇപ്പോഴുമുണ്ട് വാട്ടം. എന്നാലത് ശ്രദ്ധിക്കാതെ കുടിച്ച് തീർത്ത കുപ്പിയും കളഞ്ഞ് വണ്ടിയിൽ കേറി. സ്റ്റാർട്ട്‌ ആക്കി വണ്ടിയെ ഒന്ന് റേയ്സ് ചെയ്തപ്പോ ഒന്ന് ഞെട്ടി അവളെന്നെ നോക്കി.

 

 

“””””””””””””വാ കേറ്….”””””””””””””

 

 

ഞാനവളെ നോക്കി പറഞ്ഞു. പാതി മാത്രം കുടിച്ച ഗോലിസോഡാ ഓരോരത്തോട്ടിട്ട് അവളും പിന്നാലെ കേറി.

 

കൊറേ നേരമായിട്ടും പിന്നീന്ന് ഒരനക്കവും കേൾക്കാനില്ല. മിററിലൂടെ നോക്കുമ്പോ കണ്ടത് എന്തോ ചിന്തിച്ച് എങ്ങോട്ടോ നോക്കി അനാഥ പ്രേതം മാതിരി ഇരിക്കുന്ന എന്റെ ഉണ്ടക്കണ്ണിയേയാ. പാറി പറന്ന് മുടി മുഖത്തൂടെ അലങ്ങോലമായി കിടക്കുന്നുണ്ട്. എന്നാലവള് അതൊന്നും ശ്രദ്ധിക്കുന്നില്ല.

 

 

“”””’”‘”””””””മാളുയേച്ചി……””””””””””””””

 

 

മറുപടിയില്ല.

 

 

“”””””””””””ഓയ് മാളുയേച്ചി……”””””””””””””

 

 

“””””””””””””എന്താ കുട്ടാ…..??””””””””””””

 

 

ഓഹ് അനക്കമുണ്ട്…..!!

 

 

“”””””””””””എന്താ ഇത്ര ഗ്യാപ്പ് ഇട്ടിരിക്കുന്നേ….??”””””””””””

 

 

“””””””””””””ഓഹ് ഒന്നുല്ല……!!””””””””””

 

 

“””””””””””””ഒന്നൂല്ലേ…..??”””””””””””””

 

 

“””””””””””ഇല്ലാ……!!”””””‘””””””””

 

 

“”””””””””””എന്നാ ശെരി., പിന്നേ മാളുയേച്ചി ഞാനാലോചിക്കുവാ ഏതായാലും ഇത്രേം വൈകി, നമ്മുക്കിനി ഒരു പടത്തിനൂടെ കേറീട്ട് വൈകുന്നേരം ചായയൊക്കെ കുടിച്ചിട്ട്‌ പതുക്കെ വീട്ടിൽ പോയാ പോരെ……??””””””””””””

 

 

“””””””””””””ഏഹ് സത്യം……??”””””””””””

 

 

“””””””””””അല്ലാ മാളുയേച്ചിക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ടാ……!!”””””””””””

 

 

“”””””””””””””ഇല്ലില്ല എനിക്ക് താല്പര്യം ഉണ്ട്…..!!”””””””””

 

 

“””””””””””””ഉണ്ടോ…..??”””””””””””””

 

 

“”””””””””””ആഹ്മ് ഉണ്ട്……!!”””””””‘”””””

 

 

“”‘””””””””””എന്നാ പിന്നേ വീട്ടില് ചേച്ചി വിളിച്ച് പറയോ….?? അതോ ഞാൻ വിളിച്ച് പറേണോ…….??””””””””””””””

 

 

“””””””””””””ഞാൻ പറയാം ഞാൻ പറയാം…..!!”””””””‘”””””

 

 

ദുഃഖം മാറിയ മുഖത്ത് സന്തോഷവും അതിനേക്കാളേറെ ഉത്സാഹവും കണ്ടു. ഒരു ചിരിയോടെ ഞാൻ വണ്ടി പായിച്ചു. ഇതിനിടയിലുണ്ടായിരുന്ന ആ ഗ്യാപ്പ് അവള് തന്നെയങ്ങ് ഫില്ല് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *