21ലെ പ്രണയം – 3

21ലെ പ്രണയം 3

21le Pranayam Part 3 | Author : Daemon

[ Previous Part ]

 


 

വീട്ടിലെത്തിയ ഞാൻ ആകെപ്പാടെ ബോധം നഷ്ടപ്പെട്ട ഒരുത്തനെ പോലെ മാറിക്കഴിഞ്ഞു. അമ്മ എന്തൊക്കെയോ പറയുന്നുണ്ട് , അത് എന്റെ ചെവികൾക്ക് കേൾക്കാം പക്ഷെ എന്റെ തലച്ചോറിലേക്ക് അതൊന്നും എത്തുന്നുണ്ടായിരുന്നില്ല.

മുറിയിൽ കയറി വാതിലടച്ച ഞാൻ ബെഡിൽ മുഖം പൊത്തിപ്പിടിച്ച് ഇരുന്നു. മനസ്സു നിറയെ കുറ്റബോധം മാത്രം. ഒന്നു അലറി വിളിച്ച് കരയണം എന്നുണ്ട്, നാവ് മരിച്ച അവസ്ഥയിലായിരുന്നതിനാൽ അതിന് സാധിക്കുന്നുണ്ടായിരുന്നില്ല. ശരീരം മുഴുവൻ വിറയ്ക്കുന്നു.

അപ്പോഴത്തെ അവസ്ഥയിൽ, തോന്നിയതുപോലെ ചെയ്യാനുള്ള ധൈര്യം എവിടെ നിന്നും എനിക്ക് കിട്ടി എന്ന് ചോദിച്ചാൽ, അതിന് ഒരു ഉത്തരം ഇല്ല. മദ്യത്തിന്റെ ബലത്തിലാണോ ഞാൻ അതൊക്കെ കാട്ടിക്കൂട്ടിയത് എന്ന് ചോദിച്ചാൽ , എന്റെ ഉള്ളിൽ കിടന്ന ഒരു പെഗ്ഗോളം വരുന്ന മദ്യത്തിന് ,എന്റെ നിയന്ത്രണം തെറ്റിക്കാൻ മാത്രം മത്ത് ഇല്ല .പിന്നെ എന്താ കാരാണം ” കാമം”!!!! ആണോ .

കാമം മൂത്ത് കൺമറഞ്ഞിട്ടാണോ ഞാൻ ഈ തൊട്ടിത്തരം കാണിച്ചത്. ഏയ് അല്ല …… അല്ല ….. എങ്കിൽ എനിക്ക് ഇപ്പോൾ , അല്പം മുൻപ് കഴിഞ്ഞു പോയ നെറികെട്ട നേരത്തെ ഓർത്ത് പശ്ചാത്തപിക്കേണ്ടി വരില്ലായിരുന്നു. പിന്നെ എന്താ കാരണം നീ തന്നെ പറയ് ? ഇനി പ്രണയം വല്ലതും അണോ നിനക്ക് അവളോട് ? അറിയില്ല …… എനിക്കറിയില്ല ,പക്ഷെ ഞാൻ കാണിച്ചു കൂട്ടിയത് മുഴുവൻ എന്റെ പിഴവുകളാണ്.

 

അവളെ കാണുമ്പോൾ ഞാൻ ഈ ലോകത്തെ മറക്കുന്നു. കാണാതിരിക്കുമ്പോഴോ ; ഞാൻ എന്നെ തന്നെ മറക്കുന്നു. അവളും ഞാനും തമ്മിലുള്ള പ്രായത്തിന്റെ അന്തരംഗമോ , അവൾ മറ്റൊരുവന്റെ ഭാര്യ ആണെന്നോ , 2 കുട്ടികളുടെ അമ്മ ആണെന്നോ എന്നുള്ള കാര്യങ്ങളൊന്നും എന്റെ മൈൻഡിൽ നിൽക്കുന്നു പോലും ഇല്ല. അവൾ എന്റേത് മാത്രമാണ് എന്ന തോന്നൽ. അവൾക്ക് വേണ്ടി എന്തും ചെയ്യാൻ നിയോഗിക്കപ്പെട്ടവനാണ് ഞാൻ എന്ന ചിന്താഗതി.

അവളുടെ സാന്നിദ്ദ്യം എന്നെ സന്തോഷിപ്പിക്കുന്നുണ്ട് , അവളുടെ അസാന്നിദ്ദ്യം എന്നെ ദുഃഖിപ്പിക്കുന്നുണ്ട്. അവളുടെ വാക്കുകൾ എന്റെ ലോകത്തെ സ്തംഭിപ്പിക്കുന്നുണ്ട് , അവളുടെ ശ്വാസത്തിൽ ഞാൻ ലയിക്കുന്നുണ്ട്.അവളുടെ ശരീരം എന്നെ ലഹരി പിടിപ്പിക്കുന്നുണ്ട് , ഒരുപക്ഷേ ഞാൻ ഇന്നു വരെ അനുഭവിച്ചതിൽ വെച്ച് ഏറ്റവും വീര്യം കൂടിയ ലഹരി.

 

“എടാ പൊന്നു മൈരെ നിനക്ക് വട്ടാണ് , നല്ല മുഴുത്ത വട്ട്! പക്ഷേ അത് അവളോട് ആണെന്ന് മാത്രം ” . ആഹ് എന്ത് മൈരെങ്കിലും ആകട്ടെ . എന്നിങ്ങനെ ഒക്കെ എന്റെ ഉള്ളിലെ ഞാൻ എന്നോട് ചോദിച്ചു കൊണ്ടിരുന്നു. ഇത്രയും ആയപ്പോഴേക്കും ഞാൻ പോലും അറിയാതെ എന്റെ മിഴികൾ നീർ പൊഴിച്ചിരുന്നു.ഞാൻ കണ്ണു നീരും തുടച്ച് കണ്ണാടിക്കരികിലെത്തി. മുഖം അൽപം തടിച്ചത് പോലെ, കരഞ്ഞ് കണ്ണുകൾ ചുമന്നിട്ടുണ്ട്.

മായയുടെ കൈ പതിഞ്ഞതിന്റെ ചെറിയ പാടുകൾ കരണത്ത് കാണാനുണ്ട്. ഒന്ന് കുളിച്ചേക്കാം. ബാത് റൂമിൽ ഷവറിന് മുന്നിൽ നിൽക്കുമ്പോൾ ഒരു ചെറിയ അലർച്ചയോടെ എന്റെ കുറ്റബോധം ശബ്ദവീചികളായ് നാവിൽ നിന്നും പുറത്തേക്ക് അലയടിച്ചു. “ഇനി ഞാൻ കരയില്ല, ഞാൻ ചെയ്ത തെറ്റിന് ഞാൻ പ്രായശ്ചിത്തം ചെയ്യും, അതിപ്പോ അവളെ സ്വന്തമാക്കിയിട്ടാണെങ്കിലും ” ഞാൻ പ്രതിഞ്ജയെടുത്ത് കൊണ്ട് ബാത്റൂമിൽ നിന്നും പുറത്തിറങ്ങി.

 

മായ ഇപ്പൊ എന്ത് ചെയ്യുവായിരിക്കും. എനിക്ക് ഇത്രയും വിഷമം തോന്നിയെങ്കിൽ അവൾ എത്രമാത്രം വിഷമിക്കുന്നുണ്ടാവും. അതും ഞാൻ കാരണം ആണെന്ന് അലോചിക്കുമ്പോൾ എനിക്ക് എന്നോട് തീർത്താൽ തീരാത്ത ദേഷ്യം തോന്നുന്നു.

” ഇനി ആ കിളവി എങ്ങാനും അറിഞ്ഞിട്ടുണ്ടാകുമോ അവിടെ നടന്നതൊക്കെ. ദൈവമെ എങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും. അല്ലെങ്കിൽ മായ, സാറിനോട് പറഞ്ഞു കാണുമോ . ചാൻസ് ഇല്ല , അങ്ങനെ ആണെങ്കിൽ ഇപ്പോൾ എന്റെ ഫോണിൽ സാറിന്റെ കോൾ വരേണ്ട സമയമായി. അതും അല്ലെങ്കിൽ അവൾ വല്ല കടുംകൈയ്യും ചെയ്യുമോ “. എന്നിങ്ങനെ പല പേടിപ്പെടുത്തുന്ന സംശയങ്ങൾ എനിക്ക് തോന്നിത്തുടങ്ങി.

 

അങ്ങനെ വാട്സാപ്പിൽ മെസ്സേജ് ഇട്ടാലോ എന്ന തീരുമാനം നടപ്പാക്കി. ” ചേച്ചി എന്നോട് ക്ഷമിക്കണം, ഒന്നും വിഷമിപ്പിക്കാൻ ചെയ്തതല്ല. ഞാൻ അങ്ങനെ ഒന്നും പെറുമാറാൻ പാടില്ലായിരുന്നു. എന്നോട് ക്ഷമിക്കണം. എല്ലാ തെറ്റും എന്റെ ഭാഗത്തു തന്നെയാണ്. SORRY ” . എന്ന് ഒരു വോയിസ് അയച്ചു. പുള്ളിക്കാരി Onlinil ഇല്ല. last seen 2:55 ന് ആണ് .അതായത് ഞാൻ ഫാൻ നന്നാക്കാൻ അവിടെ എത്തിയതിന് 10 മിനിറ്റ് മുൻപ്. ഇനി ഞാൻ ഭയന്നത് പോലെ എന്തെങ്കിലും സംഭവിച്ചു കാണുമോ …..

 

ഒന്നു കോൾ ചെയ്തു നോക്കിയാലോ. ഉടൻ തന്നെ ഞാൻ മായയുടെ നമ്പറിൽ വിളിച്ചു. എന്നാൽ കോൾ എടുത്തില്ല. പിന്നെയും 2,3 ആവർത്തി വിളിച്ചു കൊണ്ടിരുന്നു. അപ്പോഴും ഒരു മാറ്റവും സംഭവിച്ചില്ല , കോൾ എടുത്തതേയില്ല. എന്നാൽ അടുത്ത പ്രാവശ്യം ഞാൻ കോൾ ചെയ്തപ്പോൾ എനിക്ക് മനസ്സിലായി എന്റെ നമ്പർ മായയുടെ ഫോണിൽ നിന്നും ബ്ലോക്ക് ചെയ്യപ്പെട്ടു എന്ന് . അപ്പോഴേക്കും എന്നെ ഭയം എന്ന മറ്റൊരു വികാരം വേട്ടയാടി കഴിഞ്ഞിരുന്നു. ഇനിയിപ്പോ എന്താ ചെയ്യുക.

 

 

ഭയവും ടെൻഷനും കാരണം ഭക്ഷണം പോലും കഴിച്ചില്ല. കിടന്നിട്ട് ഉറക്കവും വരുന്നില്ല. ഇതിനിടയിൽ ലല്ലു നാളെയും ലീവ് ആണ്. ഒരോന്ന് ചിന്തിച്ച് ചിന്തിച്ച് എപ്പോഴോ നിദ്ര ദേവി എന്നെ തഴുകിയപ്പോൾ ഉറങ്ങിപ്പോയി. രാവിലെ അലാറം ഓഫ് ചെയ്ത് എഴുന്നേറ്റപ്പോൾ ആദ്യം ഫോണെടുത്ത് നോക്കിയത് വാട്ട്സ് ആപ്പ് ആണ് . മായ എപ്പോഴേലും ഓൺലൈനിൽ വന്നിട്ടുണ്ടോ എന്നറിയാനാണ്. അതിന്റെ ഫലമായ് 2 കാര്യങ്ങൾ അറിയുവാൻ സാധിച്ചു. ഒന്നാമത്തെത് ;ഞാൻ അയച്ച വോയ്സ് കണ്ടിട്ടുണ്ട് , രണ്ടാമത്തേത് ; എന്നെ വാട്ട്സ് ആപ്പിലും ബ്ലോക്ക് ചെയ്തിരിക്കുന്നു.

 

ഇന്നിനി ലീവ് ആക്കിയാലോ. ബ്ലോക്ക് ചെയ്ത സ്ഥിതിക്ക് ഇനി മായയുടെ അവസ്ഥ അറിയണമെങ്കിൽ ഇന്ന് പണിക്ക് പോയെ പറ്റൂ. പക്ഷെ എങ്ങന്നെ അവളെ ഫെയ്സ് ചെയ്യും. അലോചിക്കുമ്പോൾ തന്നെ നെഞ്ചിടിക്കുന്നു. എന്തു തന്നെയായാലും നേരിട്ടേ പറ്റൂ, ഇനി ഭയന്നിരുന്നിട്ട് കാര്യമില്ല.

ഇപ്പോൾ കത്തിക്കൊണ്ടിരിക്കുന്ന തീ കത്തിക്കൊണ്ടു തന്നെ ഇരിക്കണം , അതിനെ അണയാൻ അനുവദിച്ചുകൂടാ… പോയേക്കാം എന്ന തീരുമാനത്തിലെത്തിയ ഞാൻ ബെഡ്ഡിൽ നിന്നും താഴേക്ക് കാലെടുത്ത് കുത്തിയപ്പോഴാണ് ഇന്നലെ പറ്റിയ അപകടത്തിന്റെ വേദന നല്ലവണ്ണം കൂടിയിട്ടുണ്ടെന്ന്. കാലിൽ അൽപം നീര് വന്നിട്ടുണ്ട്. എന്തു തന്നെ വന്നാലും ഇന്ന് പണിക്ക് പോയെ പറ്റൂ ,എന്ന തീരുമാനം ദൃഢമായതിനാൽ ഞാൻ പുറപ്പെടാനായ് തയ്യാറെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *