21ലെ പ്രണയം – 3

 

അങ്ങനെ മായയുടെ വീടിനു മുന്നിലെത്തിയ ഞാൻ അവിടുത്തെ അന്തരീക്ഷം നിരീക്ഷിച്ചു. മുൻവാതിൽ അടച്ചിരിക്കുന്നു. പത്രം മുറ്റത്ത് തന്നെ കിടക്കുന്നു. പാൽ ഗെയ്റ്റിൽ തന്നെ കോർത്തിരിക്കുന്നു. മായയും ഇന്നലെ കുട്ടികളുടെ അടുത്തേയ്ക്ക് പോയോ? ഓ……. മൈര് ,ഇതിപ്പോ കൂടുതൽ ടെൻഷൻ ആയല്ലോ. എന്തായാലും വന്നതല്ലെ പണി നോക്കാം. എന്തു തന്നെ ആയാലും വരുന്നിടത്ത് വെച്ച് കാണാം , എന്ന് മനസ്സിനെ പാകപ്പെടുത്തിക്കൊണ്ട് ഞാൻ സൈറ്റിലേക്ക് കയറി.

 

അല്പനേരത്തിനു ശേഷം വല്ലാത്ത ദാഹം തോന്നിയ ഞാൻ വെള്ളത്തിനു വേണ്ടി മായയുടെ വീട്ടിലെത്താൻ തുനിഞ്ഞു. ഇന്നലെ രാത്രിയിലും ഇന്നു പകലും ഒന്നും തന്നെ ഞാൻ കഴിച്ചിരുന്നില്ല. ഞാൻ ഗെയ്റ്റിനടുത്ത് എത്തിയപ്പോൾ മനസ്സിലായ് അവർ എങ്ങും പോയിട്ടില്ല, അവിടെ തന്നെ ഉണ്ട് എന്ന് . ഉമ്മറത്ത് മായയുടെ അമ്മ ഇരിപ്പുണ്ട്. എന്നെ കണ്ടിട്ടും യാതൊരു ഭാവവ്യത്യാസം ആ കിളവിയിൽ കണ്ടില്ല.’ഹോ ….. ഇപ്പോഴാണ് സമാധാനം ആയത്. ആരും ഒന്നും അറിഞ്ഞിട്ടില്ല’.

 

” അമ്മൂമ്മെ ……. കുടിക്കാൻ ഇത്തിരി വെള്ളം വേണം. ” ഞാൻ ചോദിച്ചു.

 

വെള്ളമെടുക്കാനായ് മായയുടെ അമ്മ അകത്തേയ്ക്ക് പോയി , അല്പ നേരത്തിനു ശേഷം വെള്ളവുമായ് തിരികയെത്തി.

 

” അമ്മൂമ്മെ …… ചേച്ചി ഇല്ലേ …. കണ്ടില്ലല്ലോ?

 

അമ്മൂമ്മ : അവൾ കിടക്കുവാ മോനെ. സുഖമില്ല . ചെറിയ പനിയാ ….

 

ഞാൻ : പനിയോ ….. (എന്റെ ഉള്ളൊന്ന് നീറി.) അമ്മൂമ്മെ ഞാനവിടെ ഉണ്ടാകും എന്തെലും ഹെല്പ് വേണമെങ്കിൽ വിളിക്കാൻ മടിക്കണ്ട കേട്ടോ .

 

അമ്മൂമ്മ : ആഹ് ….. മോനെ ….

 

ഞാൻ ഒരു ചിരിയും പാസ്സാക്കി സൈറ്റിലെത്തി. എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല. പണിചെയ്യാനും തോന്നുന്നില്ല. ഞാൻ കാരണം എന്റെ പെണ്ണിതാ സുഖമില്ലാണ്ട് കിടക്കുന്നു. എങ്ങനെയോ ഒക്കെ തള്ളി ഉന്തി 10 മണിയായ് . വിശന്നിട്ടു കണ്ണു കാണ്ണാൻ വയ്യ.

വീട്ടിൽ നിന്നും ഫുഡ് എടുക്കാൻ പോലും മറന്നിരിക്കുന്നു. ഹോട്ടലിൽ പോയി എന്തെലും കഴിക്കാം എന്നു കരുതി , ഞാൻ ഹോട്ടൽ ലക്ഷ്യമാക്കി ബൈക്കെടുത്തു. അങ്ങനെ ഫുഡ് കഴിച്ചിറങ്ങിയ ശേഷം ‘ മെഡിസിൻ എന്തേലും മായ കഴിച്ചിട്ടുണ്ടാവുമോ, ഞാൻ വാങ്ങിയാൽ കഴിക്കുമോ ?’ എന്തായാലും പനിക്കുള്ള ഗുളിക വാങ്ങാൻ തീരുമാനിച്ചു.

 

 

തിരികെ ഞാൻ മായയുടെ വീടിനു മുന്നിലെത്തി.ആരെയും പുറത്ത് കാണുന്നില്ല.ഞാൻ കോളിംഗ് ബെൽ അമർത്തി.കറൻഡ് കട്ട് ആണെന്ന് മനസ്സിലായി, ശബ്ദം കേൾക്കുന്നില്ല.’അമ്മൂമ്മെ’എന്ന് വിളിച്ചു നോക്കിയെങ്കിലും തിരിച്ചു പ്രതികരണം ഒന്നും ഉണ്ടായില്ല. ‘കിളവി ഗുളികയും കഴിച്ച് അടുത്ത ഉറക്കത്തിലേക്ക് ചലിച്ചു കൊണ്ടിരുക്കുകയായിരിക്കും’.

അതിനാൽ അകത്തേക്ക് കയറി നോക്കാൻ തന്നെ തീരുമാനിച്ചു. അകത്തെത്തിയ ഞാൻ ആദ്യത്തെ റൂമിൽ , ഞാൻ കരുതിയതു പോലെ കൂർക്കം വലിച്ചുറങ്ങുന്ന കിളവിയെ കണ്ടു. ‘ഹോ…. പിന്നേം ആശ്വാസമായ് , മായ ഇനി എന്നെ കാണുമ്പോൾ തെറി വിളിച്ചാലും ഈ കിളവി അറിയില്ലല്ലോ’.

 

മായയുടെ റൂമിനരികിലെത്തിയ ഞാൻ തല ഉള്ളിലേക്കിട്ട് എത്തി നോക്കി. പാവം മൂടിപ്പുതച്ച് കിടക്കുന്നു. ഉറക്കം തന്നെയാണ് കക്ഷി. ഞാൻ മെല്ലെ ഉള്ളിലേക്ക് ചെന്നു. നാസിക് ഡോൾ പോലെ ഹൃദയം നിർത്താതെ തുടിച്ചു കൊണ്ടിരുന്നു. എല്ലാം ഞാൻ കാരണമാണല്ലോ , ഒരെണ്ണം തന്നാലും നിന്നു കൊള്ളാം … അല്ലാതെ എന്തു ചെയ്യാനാ . ഞാൻ അല്പനേരം കഴുത്തറ്റം മൂടിപ്പുതച്ച് ഉറങ്ങുന്ന മായയെ നോക്കി അങ്ങനെ നിന്നു .

 

“ചേച്ചീ…… ചേച്ചീ…… ചേച്ചീ….. എഴുന്നേൽക്ക് ” ഞാൻ അവളെ ഉണർത്താൻ ശ്രമിച്ചു.

 

മായ പതിയെ കണ്ണു തുറന്നു . മുന്നിൽ നിൽക്കുന്നത് ഞാൻ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആ മുഖത്തുണ്ടായ അമ്പറപ്പ് ഞാനറിങ്ങു .ഞാൻ ജീവനു തുല്യം സ്നേഹിക്കുന്ന പെണ്ണ്, എന്നെക്കണ്ട് ഭയക്കുന്നത് എന്നിൽ ഒരു നീറ്റലുണ്ടാക്കി.

 

മായ : ഹേ ….. നീയോ….. നീയെന്തിനാ ഇങ്ങോട്ടേക്ക് വന്നേ. ഇറങ്ങടാ ഇവിടുന്ന്. ഇറങ്ങാൻ . (മായ ചെറുതായ് ആക്രോഷിച്ചു)

 

ഞാൻ: ചേച്ചീ പ്ലീസ് …. എന്നോട് ക്ഷമിക്കണം. ഞാനുപദ്രവിക്കാൻ വന്നതല്ല. ഞാൻ മരുന്നു കൊണ്ടുവന്നതാ…

 

മായ : ഞാൻ നിന്നോട് മരുന്ന് വേണമെന്ന് ആവശ്യപ്പെട്ടോ? നീ കാരണമാണ് ഞാൻ ഈ അവസ്ഥയിൽ കഴിയുന്നത്. എന്നിട്ടും നിനക്ക് മതിയായില്ലെ ….

 

ഞാൻ : ചേച്ചിയെ വിഷമിപ്പിക്കാൻ വന്നതല്ല ഞാൻ . സുഖമില്ല എന്നറിഞ്ഞപ്പോൾ , മരുന്ന് വാങ്ങിച്ചു കൊണ്ടുവന്നതാ….ഞാനാണ് ഇതിന് കാരണക്കാരൻ എന്ന കുറ്റബോധം തോന്നിയത് കൊണ്ട് ,വന്ന് കാണാണ്ടിരിക്കാൻ മനസ്സ് അനുവദിച്ചില്ല.

 

മായ: ഹും …… അവന്റെ ഒരു കുറ്റബോധം …. നീ കൂടുതൽ നല്ല പിള്ള ചമയേണ്ട . ഞാനിതുവരെ ആരോടും ഒന്നും പറഞ്ഞിട്ടില്ല. അത് നിന്നോട് ഇഷ്ടം തോന്നിയിട്ടാണ് എന്നൊന്നും ഉള്ള ചിന്തയും വേണ്ട. ഇത് ആരെങ്കിലും അറിഞ്ഞാൽ എനിക്കുണ്ടാവുന്ന നാണക്കേട് ഓർത്തിട്ടാ …. ഇറങ്ങി പോടാ ഇവിടുന്ന് . എനിക്ക് നിന്നെ കാണുന്നതു പോലും അറപ്പാണ്.

 

ഇത്രയും കേട്ടപ്പോഴേക്കും ഞാൻ പകുതി മരിച്ച അവസ്ഥയിലായി. കരയില്ല എന്ന് ശപദം ചെയ്ത് വന്ന ഞാൻ കണ്ണീരിൽ കുളിച്ചു നിൽക്കുവായിരുന്നു. എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ആകെപ്പാടെ ഒരു മരവിപ്പ്. മായയുടെ മുന്നിൽ നിന്ന് ഉരുകുകയായിരുന്നു ഞാൻ. അവസാന അടവെന്നോണം, അവളുടെ കാലിനരികിലെത്തി, തറയിൽ മുട്ടുകുത്തി ഞാൻ നിന്നു . പുതപ്പിനാൽ മൂടപ്പെട്ട മായയുടെ കാലിൽ പിടിക്കാൻ തുനിഞ്ഞതും, “നീ എന്നെ തൊട്ടു പോകരുത് ” എന്ന് മായ പിന്നേയും ദേഷ്യപ്പെട്ടു. ഞാനത് ചെവി കൊണ്ടില്ല. ഞാൻ ആ കാലുകളിൽ പിടുത്തമിട്ടു കൊണ്ട് , എന്നെ തന്നെ സമർപ്പിക്കുന്നത് പോലെ തല ചേർത്ത് വെച്ച് ഞാൻ അലമുറയിട്ടു കരഞ്ഞു.

 

” എന്നോട് ക്ഷമിക്കണം. പൊറുക്കാനാകാത്ത തെറ്റാണ് ഞാൻ ചെയ്തത്. ഞാനിനി ഇത് ആവർത്തിക്കില്ല. എനിക്ക് ചേച്ചി മാപ്പ് തരണം. ഇനിയും ചേച്ചി എന്നേട് ക്ഷമിക്കാതിരുന്നാൽ, ഞാൻ ……… ഞാൻ ചത്തുകളയും . ഉറപ്പാ ….. എനിക്ക് ഈ തെറ്റിന് പരിഹാരം കാണാതെ ജീവിക്കാൻ പറ്റില്ല….” .ഞാൻ എന്നെ കൊണ്ടാവുന്ന രീതിയിൽ പറഞ്ഞാപ്പിച്ചു.

 

എന്റെ കരച്ചിലു കണ്ടിട്ടാവും മായ ഒന്നു പരുവപ്പെട്ടന്ന് തോന്നുന്നു. “മതി മതി ….. നിർത്ത് . തൽക്കാലം ഞാൻ ക്ഷമിച്ചിരിക്കുന്നു.ഇനി മേലിൽ നീ ഇങ്ങനെ ഒന്നും ആരോടും പെരുമാറരുത്. മമ്…. പൊക്കൊ “.മായ ഒരു താക്കീതു പോലെ പറഞ്ഞവസാനിപ്പിച്ചു.

 

ഞാൻ മെല്ലെ മുഖമുയർത്തി മായയെ നോക്കി. ആ കണ്ണുകളും നീർത്തുള്ളികൾ പൊഴിച്ചിരുന്നു. ” ചേച്ചീ…. ഞാൻ …..എനിക്ക് …. എനിക്ക് ഇപ്പോഴാ മനസ്സിന് ഒരു സമാധാനം ആയത്. ചേച്ചി ഈ മരുന്ന് കഴിക്കണം”. ( ഞാൻ പോക്കറ്റിൽ നിന്നും മെഡിസിൻ എടുത്ത് മായയ്ക്കു നേരെ നീട്ടി )

Leave a Reply

Your email address will not be published. Required fields are marked *