21ലെ പ്രണയം – 3 10

 

” എന്നോട് ക്ഷമിക്കണം. പൊറുക്കാനാകാത്ത തെറ്റാണ് ഞാൻ ചെയ്തത്. ഞാനിനി ഇത് ആവർത്തിക്കില്ല. എനിക്ക് ചേച്ചി മാപ്പ് തരണം. ഇനിയും ചേച്ചി എന്നേട് ക്ഷമിക്കാതിരുന്നാൽ, ഞാൻ ……… ഞാൻ ചത്തുകളയും . ഉറപ്പാ ….. എനിക്ക് ഈ തെറ്റിന് പരിഹാരം കാണാതെ ജീവിക്കാൻ പറ്റില്ല….” .ഞാൻ എന്നെ കൊണ്ടാവുന്ന രീതിയിൽ പറഞ്ഞാപ്പിച്ചു.

 

എന്റെ കരച്ചിലു കണ്ടിട്ടാവും മായ ഒന്നു പരുവപ്പെട്ടന്ന് തോന്നുന്നു. “മതി മതി ….. നിർത്ത് . തൽക്കാലം ഞാൻ ക്ഷമിച്ചിരിക്കുന്നു.ഇനി മേലിൽ നീ ഇങ്ങനെ ഒന്നും ആരോടും പെരുമാറരുത്. മമ്…. പൊക്കൊ “.മായ ഒരു താക്കീതു പോലെ പറഞ്ഞവസാനിപ്പിച്ചു.

 

ഞാൻ മെല്ലെ മുഖമുയർത്തി മായയെ നോക്കി. ആ കണ്ണുകളും നീർത്തുള്ളികൾ പൊഴിച്ചിരുന്നു. ” ചേച്ചീ…. ഞാൻ …..എനിക്ക് …. എനിക്ക് ഇപ്പോഴാ മനസ്സിന് ഒരു സമാധാനം ആയത്. ചേച്ചി ഈ മരുന്ന് കഴിക്കണം”. ( ഞാൻ പോക്കറ്റിൽ നിന്നും മെഡിസിൻ എടുത്ത് മായയ്ക്കു നേരെ നീട്ടി )

 

“എനിക്കൊന്നും വേണ്ട ”

 

“അപ്പോൾ എന്നോട് വെറുതെ പറഞ്ഞതാണോ ക്ഷമിച്ചു എന്ന് ”

 

മായയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നുമില്ല. മൗനം മാത്രം. റൂമിലെ ടേബിളിൽ ഇരുപ്പുണ്ടായിരുന്ന വെള്ളവും എടുത്ത് കൊണ്ട് മായയുടെ അരികിലെത്തി , ” ചേച്ചീ, പ്ലീസ് ഇത് കഴിക്ക്. ഞാൻ കാരണമല്ലെ ഈ ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ടായെ, ചേച്ചി ഇതു കഴിച്ചില്ലെങ്കിൽ എനിക്ക് ഒരു സമാധാനവും ഉണ്ടാകില്ല. പ്ലീസ് ” ഞാൻ വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. സംഗതി ഏറ്റു .മായ എഴുന്നേൽക്കുവാൻ ശ്രമിക്കുവാണ്. പുതപ്പ് അരഭാഗം വരെ മറ്റച്ചുക്കൊണ്ട് , എഴുന്നേറ്റ് കട്ടിലിൽ ചാരി ഇരുന്നു അവൾ. ഇന്നലെ ധരിച്ചിരുന്ന വേഷത്തിൽ തന്നെയാണ് ഇപ്പോഴും. ആകപ്പാടെ ക്ഷീണിചിരിക്കുന്നു അവൾ , അത് മുഖത്ത് നിന്നും വ്യക്തമാണ്. മുടിയൊക്കെ അലക്ഷ്യമായ് കിടക്കുന്നു.ആ കറുത്ത സ്ഥാനം തെറ്റിക്കിടക്കുന്ന ടീ ഷർട്ടിന്റെ ഷോൾഡറിനിടിയിലൂടെ, മായയുടെ ആ വെളുത്ത ഷോൾഡറിൽ കറുപ്പ് നിറമുള്ള ബ്രായുടെ വള്ളി കാണാൻ സാധിക്കുന്നുണ്ട്. ഞാൻ പെട്ടെന്ന് തന്നെ നോട്ടം മാറ്റിക്കളഞ്ഞു. എന്നിലെ ചെകുത്താനെ ഉണർത്താൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല.

 

മായയ്ക്ക് നേരെ മെഡിസിനും വെള്ളവും കൊടുത്തു. മായ എന്നെ നോക്കാതെ എന്റെ കൈയ്യിൽ നിന്നും അത് വാങ്ങി. പതിയെ വായിലേക്ക് ഗുളിക വെച്ച ശേഷം വെള്ളവും ചേർത്ത് വിഴുങ്ങിക്കൊണ്ട് മായ ബെഡിൽ തല കുനിഞ്ഞിരുന്നു.

 

“താങ്ക്സ് ചേച്ചീ…. ഇപ്പൊ എനിക്ക് സന്തോഷമായി. താങ്ക്സ് ………..”

 

മായ ആ ഇരുപ്പിൽ തന്നെയാണ് യാതൊരു ഭാവവ്യത്യാസവും കാണിക്കുന്നില്ല. അത്രയ്ക്ക് കടുത്ത പനിയാണോ? നെറ്റിയിൽ ഒന്നു കൈ വച്ച് നോക്കിയാലോ . മായ എങ്ങനെ പ്രതികരിക്കും എന്നറിയില്ല. ഞാൻ പതിയെ മായയുടെ നെറ്റിയിൽ കൈ വച്ച് ചൂട് നോക്കി. മ്മം…….. അത്രവലിയ ചൂടില്ല, എന്നാൽ കുറവും അല്ല. മായ ഉടനെ, എന്റെ പ്രവർത്തി ഇഷ്ടമായില്ല എന്ന പോലെ നോക്കി. ഞാൻ മെല്ലെ കൈ പിൻവലിച്ചു.

 

“ചേച്ചി എന്തേലും കഴിച്ചോ…..? എന്തേലും വാങ്ങണോ. ”

 

” വേണ്ട ഞാൻ കഞ്ഞി വെച്ചിട്ടുണ്ട്. ഞാൻ കഴിച്ചോളാം….” ( ഭാഗ്യം സംസാരിച്ചു )

 

” അപ്പൊ ഇതുവരെ കഴിച്ചില്ലെ …. ഞാനെടുക്കാം. ” (എന്നിലെ കാമുകൻ ഉർന്നു തുടങ്ങി, ഞാൻ കിച്ചണിലേക്ക് പോകാനൊരുങ്ങി )

 

“വേണ്ട ഞാനെടുത്ത് കഴിച്ചോളാം ”

 

ഞാൻ : വയ്യാണ്ടിരിക്കുവല്ലെ, ഞാനെടുക്കാം.

 

മായ മറുത്തെന്തെങ്കിലും പറയുന്നതിന് മുന്നെ ഞാൻ കിച്ചണിലെത്തി. ഒരു പാത്രത്തിൽ കഞ്ഞിയും അൽപം അച്ചാറും ഒരു സ്പൂണുമായ് ഞാൻ മായക്കരിയിലെത്തി. മായ ബെഡ്ഡിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുവാണ്. എഴുന്നേറ്റ മായ തലകറക്കം കാരണം അതെ പോലെ ബെഡ്ഡിൽ ഇരുന്നു.

 

ഞാൻ: ചേച്ചി ഞാൻ സഹായിക്കാം ….

 

എന്നും പറഞ്ഞ് മായയുടെ അരികിലെത്തി. മായ നിസ്സഹായയെ പോലെ ഇരിക്കുന്നു. ഞാൻ മെല്ലെ ആ വലുത് കൈത്തണ്ടയിൽ പിടിച്ചു കൊണ്ട് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. പഞ്ഞിക്കെട്ടിൽ പിടിച്ചത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. മെല്ലെ മായ നടക്കുന്നതിനൊപ്പം ഞാൻ മായയെയും താങ്ങി നടന്നു.മായ ബാത്ത്റൂമിനു മുന്നിലാണ് ചെന്ന് നിന്നത്. ശേഷം എന്തോ ആലോചിക്കുവാണ്. ഒരു നിമിഷത്തിനു ശേഷം ബാത്ത്റൂം വാതിൽ തുറന്നു . എന്നിട്ട് എന്നോട്, “ഇനി ഞാൻ പൊയ്ക്കൊളാം ഇവിടെ നിന്നാൽ മതി ” എന്ന് പറഞ്ഞു. ഞാൻ പതിയെ മായയിലുള്ള പിടിവിട്ടു. മായ ആകെ ബാലൻസ് നഷ്ടപ്പെട്ട പോലെ ആണ് ഓരേ ചുവടും വയ്ക്കുന്നത്. മായ എങ്ങനെയോ ഒക്കെ ഉള്ളിൽ കയറി.

Leave a Reply

Your email address will not be published. Required fields are marked *