21ലെ പ്രണയം – 3 10

 

അമ്മൂമ്മ : അവൾ കിടക്കുവാ മോനെ. സുഖമില്ല . ചെറിയ പനിയാ ….

 

ഞാൻ : പനിയോ ….. (എന്റെ ഉള്ളൊന്ന് നീറി.) അമ്മൂമ്മെ ഞാനവിടെ ഉണ്ടാകും എന്തെലും ഹെല്പ് വേണമെങ്കിൽ വിളിക്കാൻ മടിക്കണ്ട കേട്ടോ .

 

അമ്മൂമ്മ : ആഹ് ….. മോനെ ….

 

ഞാൻ ഒരു ചിരിയും പാസ്സാക്കി സൈറ്റിലെത്തി. എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല. പണിചെയ്യാനും തോന്നുന്നില്ല. ഞാൻ കാരണം എന്റെ പെണ്ണിതാ സുഖമില്ലാണ്ട് കിടക്കുന്നു. എങ്ങനെയോ ഒക്കെ തള്ളി ഉന്തി 10 മണിയായ് . വിശന്നിട്ടു കണ്ണു കാണ്ണാൻ വയ്യ.

വീട്ടിൽ നിന്നും ഫുഡ് എടുക്കാൻ പോലും മറന്നിരിക്കുന്നു. ഹോട്ടലിൽ പോയി എന്തെലും കഴിക്കാം എന്നു കരുതി , ഞാൻ ഹോട്ടൽ ലക്ഷ്യമാക്കി ബൈക്കെടുത്തു. അങ്ങനെ ഫുഡ് കഴിച്ചിറങ്ങിയ ശേഷം ‘ മെഡിസിൻ എന്തേലും മായ കഴിച്ചിട്ടുണ്ടാവുമോ, ഞാൻ വാങ്ങിയാൽ കഴിക്കുമോ ?’ എന്തായാലും പനിക്കുള്ള ഗുളിക വാങ്ങാൻ തീരുമാനിച്ചു.

 

 

തിരികെ ഞാൻ മായയുടെ വീടിനു മുന്നിലെത്തി.ആരെയും പുറത്ത് കാണുന്നില്ല.ഞാൻ കോളിംഗ് ബെൽ അമർത്തി.കറൻഡ് കട്ട് ആണെന്ന് മനസ്സിലായി, ശബ്ദം കേൾക്കുന്നില്ല.’അമ്മൂമ്മെ’എന്ന് വിളിച്ചു നോക്കിയെങ്കിലും തിരിച്ചു പ്രതികരണം ഒന്നും ഉണ്ടായില്ല. ‘കിളവി ഗുളികയും കഴിച്ച് അടുത്ത ഉറക്കത്തിലേക്ക് ചലിച്ചു കൊണ്ടിരുക്കുകയായിരിക്കും’.

അതിനാൽ അകത്തേക്ക് കയറി നോക്കാൻ തന്നെ തീരുമാനിച്ചു. അകത്തെത്തിയ ഞാൻ ആദ്യത്തെ റൂമിൽ , ഞാൻ കരുതിയതു പോലെ കൂർക്കം വലിച്ചുറങ്ങുന്ന കിളവിയെ കണ്ടു. ‘ഹോ…. പിന്നേം ആശ്വാസമായ് , മായ ഇനി എന്നെ കാണുമ്പോൾ തെറി വിളിച്ചാലും ഈ കിളവി അറിയില്ലല്ലോ’.

 

മായയുടെ റൂമിനരികിലെത്തിയ ഞാൻ തല ഉള്ളിലേക്കിട്ട് എത്തി നോക്കി. പാവം മൂടിപ്പുതച്ച് കിടക്കുന്നു. ഉറക്കം തന്നെയാണ് കക്ഷി. ഞാൻ മെല്ലെ ഉള്ളിലേക്ക് ചെന്നു. നാസിക് ഡോൾ പോലെ ഹൃദയം നിർത്താതെ തുടിച്ചു കൊണ്ടിരുന്നു. എല്ലാം ഞാൻ കാരണമാണല്ലോ , ഒരെണ്ണം തന്നാലും നിന്നു കൊള്ളാം … അല്ലാതെ എന്തു ചെയ്യാനാ . ഞാൻ അല്പനേരം കഴുത്തറ്റം മൂടിപ്പുതച്ച് ഉറങ്ങുന്ന മായയെ നോക്കി അങ്ങനെ നിന്നു .

 

“ചേച്ചീ…… ചേച്ചീ…… ചേച്ചീ….. എഴുന്നേൽക്ക് ” ഞാൻ അവളെ ഉണർത്താൻ ശ്രമിച്ചു.

 

മായ പതിയെ കണ്ണു തുറന്നു . മുന്നിൽ നിൽക്കുന്നത് ഞാൻ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആ മുഖത്തുണ്ടായ അമ്പറപ്പ് ഞാനറിങ്ങു .ഞാൻ ജീവനു തുല്യം സ്നേഹിക്കുന്ന പെണ്ണ്, എന്നെക്കണ്ട് ഭയക്കുന്നത് എന്നിൽ ഒരു നീറ്റലുണ്ടാക്കി.

 

മായ : ഹേ ….. നീയോ….. നീയെന്തിനാ ഇങ്ങോട്ടേക്ക് വന്നേ. ഇറങ്ങടാ ഇവിടുന്ന്. ഇറങ്ങാൻ . (മായ ചെറുതായ് ആക്രോഷിച്ചു)

 

ഞാൻ: ചേച്ചീ പ്ലീസ് …. എന്നോട് ക്ഷമിക്കണം. ഞാനുപദ്രവിക്കാൻ വന്നതല്ല. ഞാൻ മരുന്നു കൊണ്ടുവന്നതാ…

 

മായ : ഞാൻ നിന്നോട് മരുന്ന് വേണമെന്ന് ആവശ്യപ്പെട്ടോ? നീ കാരണമാണ് ഞാൻ ഈ അവസ്ഥയിൽ കഴിയുന്നത്. എന്നിട്ടും നിനക്ക് മതിയായില്ലെ ….

 

ഞാൻ : ചേച്ചിയെ വിഷമിപ്പിക്കാൻ വന്നതല്ല ഞാൻ . സുഖമില്ല എന്നറിഞ്ഞപ്പോൾ , മരുന്ന് വാങ്ങിച്ചു കൊണ്ടുവന്നതാ….ഞാനാണ് ഇതിന് കാരണക്കാരൻ എന്ന കുറ്റബോധം തോന്നിയത് കൊണ്ട് ,വന്ന് കാണാണ്ടിരിക്കാൻ മനസ്സ് അനുവദിച്ചില്ല.

 

മായ: ഹും …… അവന്റെ ഒരു കുറ്റബോധം …. നീ കൂടുതൽ നല്ല പിള്ള ചമയേണ്ട . ഞാനിതുവരെ ആരോടും ഒന്നും പറഞ്ഞിട്ടില്ല. അത് നിന്നോട് ഇഷ്ടം തോന്നിയിട്ടാണ് എന്നൊന്നും ഉള്ള ചിന്തയും വേണ്ട. ഇത് ആരെങ്കിലും അറിഞ്ഞാൽ എനിക്കുണ്ടാവുന്ന നാണക്കേട് ഓർത്തിട്ടാ …. ഇറങ്ങി പോടാ ഇവിടുന്ന് . എനിക്ക് നിന്നെ കാണുന്നതു പോലും അറപ്പാണ്.

 

ഇത്രയും കേട്ടപ്പോഴേക്കും ഞാൻ പകുതി മരിച്ച അവസ്ഥയിലായി. കരയില്ല എന്ന് ശപദം ചെയ്ത് വന്ന ഞാൻ കണ്ണീരിൽ കുളിച്ചു നിൽക്കുവായിരുന്നു. എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ആകെപ്പാടെ ഒരു മരവിപ്പ്. മായയുടെ മുന്നിൽ നിന്ന് ഉരുകുകയായിരുന്നു ഞാൻ. അവസാന അടവെന്നോണം, അവളുടെ കാലിനരികിലെത്തി, തറയിൽ മുട്ടുകുത്തി ഞാൻ നിന്നു . പുതപ്പിനാൽ മൂടപ്പെട്ട മായയുടെ കാലിൽ പിടിക്കാൻ തുനിഞ്ഞതും, “നീ എന്നെ തൊട്ടു പോകരുത് ” എന്ന് മായ പിന്നേയും ദേഷ്യപ്പെട്ടു. ഞാനത് ചെവി കൊണ്ടില്ല. ഞാൻ ആ കാലുകളിൽ പിടുത്തമിട്ടു കൊണ്ട് , എന്നെ തന്നെ സമർപ്പിക്കുന്നത് പോലെ തല ചേർത്ത് വെച്ച് ഞാൻ അലമുറയിട്ടു കരഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *