21ലെ പ്രണയം – 5 13അടിപൊളി  

 

” അതിനാണോടീ നീ കുഞ്ഞിനോടിത്രേം ദേഷ്യപ്പെട്ടെ… ഒരു മയത്തിൽ പറഞ്ഞാൽ നിനക്ക് എന്താ….” മായയുടെ അമ്മ ആരാഞ്ഞു.

 

മായ : പോട്ടെ, സാരമില്ലെ മോൻ ചെല്ല് (മായ കണ്ണന്റെ തലയിൽ വീണ്ടും തലാേടി )

 

അപ്പോഴേക്കും കണ്ണന്റെ കണ്ണു നീർ മുഖത്ത് പടർന്നിരുന്നു.കണ്ണൻ മായയുടെ കൈ തട്ടി മാറ്റിക്കൊണ്ട് തന്റെ റൂമിലേക്ക് പാഞ്ഞു.

 

“കണ്ണാ …..” മായയുടെ സഹോദര പുത്രൻ നീട്ടി വിളിച്ചു. ആരെയും മൈൻഡ് ചെയ്യാതെ കണ്ണൻ റൂമിലെ വാതിൽ വലിച്ചടച്ച് കൊണ്ട് കട്ടിലിലേക്ക് കമഴ്ന്ന് കിടന്നു.

 

“ഇനി കുറച്ച് നേരത്തേക്ക് അവനെ നോക്കണ്ട” തന്റെ തെറ്റ് ഒരു ചെറിയ ചിരിയിലൊതുക്കി മായ അവരോടായ് പറഞ്ഞു

 

“നിനക്ക് കുഞ്ഞിനെ കരയിച്ചപ്പോൾ സമാധാനമായില്ലെ” മായയുടെ അമ്മ പറഞ്ഞു നിർത്തി.

 

” അപ്പോൾ ശരി…. ഞാനെന്നാ ഇറങ്ങുവാണ്, പോയിട്ട് കുറച്ച് പരുപാടി ഉണ്ട്, പോട്ടേ ആന്റീ അമ്മൂമ്മേ ഞാൻ പോയിട്ടു വരാം ”

 

“നിക്കടാ ചായ കുടിച്ചിട്ടു പോകാം”മനസ്സില്ലാ മനസ്സോടെ മായ പറഞ്ഞു. പക്ഷെ വാക്കിലും പ്രവർത്തിയിലും അത് അവൾ പുറത്ത് കാണിച്ചില്ല.

 

ഇല്ലെന്ന് പറഞ്ഞു വരുത്തി മായയുടെ സഹോദരപുത്രൻ കാറെടുത്ത് പോയി. “ഞാനൊന്ന് കുളിക്കട്ടെ ” എന്ന് പറഞ്ഞ് മായയുടെ അമ്മയും റൂമിലേക്ക് പോയി. 5 മിനുട്ട് ചുറ്റുപാട് നിരീക്ഷിച്ച ശേഷം സേഫ് ആണെന്ന് ഉറപ്പിച്ച മായ അതി വേഗത്തിൽ തന്റെ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു. നേരെ ബാത്ത്റൂം ഡോർ തുറന്നു. അവിടെ ആരും ഇല്ലാത്ത് മായയെ അത്ഭുതപ്പെടുത്തി. അവൾ ഒരു സെക്കൻഡ് ആലോചിച്ച ശേഷം കട്ടിലിനരികിലെത്തി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു “എടാ പുറത്ത് വായോ ഇത് ഞാനാ”

 

ഞാൻ കടലിനടിയിൽ നിന്നും പുറത്തേക്കെഴുന്നേറ്റു. ” ചേച്ചി ഞാനെങ്ങനെ പുറത്തേക്ക് പോകും ” എനിക്ക് എങ്ങനേലും ഈ വീടിന് പുറത്ത് പോയാൽ മതി എന്നായി.

 

മായ : നീ എന്ത് നോക്കി നിക്കുവാ ഇങ്ങോട്ടു വന്നെ …. (മായ നടന്നു പിന്നാലെ ഞാനും , അവൾ ഡോറു പതിയെ തുറന്നു ) നീ ഇവിടെ

നിക്ക് ഞാനൊന്നു നോക്കട്ടെ.

 

അവൾ ഹാളിലേക്കിറങ്ങി ചുറ്റുപാടും നോക്കി. സേഫ് ആണ് മായ പുറത്തേക്ക് വരാൻ കൈ കാണിച്ചു. ഞാൻ റോബോട്ട് പോലെ നേരെ മുറിയിൽ നിന്നും മായയെ കടന്ന് ഹാളിൽ കൂടി നേരെ വീടിനു പുറത്തേക്ക് നടന്നു. ഹോ ആശ്വാസമായി പുറത്തെത്തിയ ഞാൻ ശ്വാസം തിരികെ കിട്ടിയ സമാധാനത്തിൽ സൈറ്റിലേക്ക് നടന്നു. സമയം 4 മണി ആയി. ഞാൻ സൈറ്റിലെത്തിയപാടെ വസ്ത്രം മാറി ബൈക്കുമെടുത്ത് വീടിനെ ലക്ഷ്യം വച്ചു.

 

Wait…. Wait….Wait എന്തോ മറന്നല്ലോ …. ആഹ് …… കിട്ടിപ്പോയ്… ബൈക്ക് നിർത്തി പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു കൂൾ എടുത്ത് ചുണ്ടിനിടയിൽ തിരികിയിട്ട് യാത്ര ആരംഭിച്ചു. Ride Mode on😂

 

വീട്ടിലെത്തി കുളിയും ബാക്കി പരിപാടികളും കഴിഞ്ഞ് എന്റെ കിടക്കയിൽ ഞാൻ സ്ഥാനം പിടിച്ചു. ഫോണെടുത്ത് നോക്കി,ലല്ലുവിന്റെ 3 മിസ്സ്ഡ് കാേൾസ് ഉണ്ട്. തിരികെ വിളിക്കാൻ നിന്നില്ല. വിളിച്ചാൽ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങേണ്ടി വരും. എന്തോ ഇന്നതിന് എനിക്ക് പുറത്തേക്ക് പോകാൻ തോന്നുന്നില്ല. ഇന്നത്തെ സംഭവങ്ങളോർത്ത് എന്റെ മനസ്സിൽ എന്തോ ഒരു സന്തോഷം, ആ സന്തോഷം അനുഭവിക്കണമെങ്കിൽ ഇതുപോലെ ശാന്തമായ അന്തരീക്ഷത്തിൽ തനിച്ചാകണം. അല്പ സമയത്തിനുള്ളിൽ തന്നെ നിദ്രദേവി എന്നെ കവർന്നെടുത്തു.

 

“എന്തുറക്കമാടാ ഇത് നിനക്ക് കഴിക്കാനൊന്നും വേണ്ടേ ? സമയം 8:30 ആയി. എഴുന്നേൽക്ക് കഴിച്ചിട്ട് പോയി കിടക്ക്, പതിവില്ലാത്ത അവന്റെ ഒരു ഉറക്കം” ഞാൻ എഴുന്നേറ്റ് ആദ്യം തന്നെ ഫോണെടുത്ത് നോക്കി. പിന്നേം ലല്ലുവിന്റെ മിസ്സ്ഡ് കോൾ. ഫോൺ സൈലന്റ് ആയിരുന്നു.ഞാൻ ഇപ്രാവശ്യം തിരികെ വിളിച്ചു.

 

ലല്ലു :- എവിടെ മൈരെ നീ…..

 

ഞാൻ :- ആഹ്… പറ ഡാ …

 

ലല്ലു :- എത്ര പ്രാവശ്യം വിളിക്കണം നിന്നെ. നീ എവിടെ ?

 

ഞാൻ :- വീട്ടിലാടാ …. എന്താ ?

 

ലല്ലു :- വീട്ടിലെന്താ നീ അടയിരിക്കുവാണോ … ഏഹ്

 

ഞാൻ :- മൈരെ ഇന്ന് ഒറ്റയ്ക്കല്ലായിരുന്നോ പണി. നല്ല ക്ഷീണം. ഞാനുറങ്ങിപ്പോയടാ. ഫോൺ സൈലന്റായിരുന്നു.

 

ലല്ലു :- അവന്റെ മറ്റേടത്തെ ക്ഷീണം. ഞാൻ ഇവിടെ മൂഞ്ചിത്തുപ്പി ഇരിക്കാടാ, ബോറഡിച്ചിട്ട്.

 

ഞാൻ :- ഇന്നിനി ഞാൻ എങ്ങോട്ടും ഇല്ലടാ. നാളെ നീ പണിക്ക് വരുന്നില്ലെ?

 

ലല്ലു :- ഓ…. നാളെ ഞാൻ ഉണ്ട് .

 

ഞാൻ :- ഓഹ്… ശരി ഡാ നാളെ കാണാം

 

ലല്ലു :- ശരി ഓക്കെ ഡാ ..

 

കാേൾ കട്ട് ആയി.

 

‘മായ ചേച്ചിയെ വിളിച്ചു നോക്കിയാലോ’ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ഞാൻ കോൾ ചെയ്തു. പക്ഷെ കോൾ എടുക്കുന്നുണ്ടായിരുന്നില്ല. പിന്നെയും രണ്ട് പ്രാവശ്യം ഞാൻ കോൾ ചെയ്തിട്ടും മായയുടെ ഫോൺ ആരും അറ്റൻഡ് ചെയ്തില്ല. അതിനാൽ ഞാൻ ആ ശ്രമം ഉപേക്ഷിച്ചു.

 

നേരെ ചെന്ന് ഭക്ഷണം കഴിച്ചു.തിരികെ കിടക്കയിൽ ഫോണിൽ Youtube നോക്കി കിടന്ന ശേഷം ഉറക്കത്തിലേക്ക്

 

*****************************

 

രാവിലെ അലാറം അടിക്കുന്നതിന് മുന്നേ കോൺട്രാക്ടറുടെ കോൾ ശബ്ദം കേട്ടു കൊണ്ടാണ് ഞാൻ ഉറക്കമെഴുന്നേൽക്കുന്നത്.

 

‘ഇങ്ങേരെന്താ പതിവില്ലാതെ ഇത്ര നേരെത്തെ വിളിക്കുന്നത്, മൈരന് ഉറക്കവുമില്ലെ?അതോ ഇന്ന് പണി ഇല്ലേ’ എന്ന് ഒക്കെ ആലോചിച്ചു കൊണ്ട് ഞാൻ കോൾ അറ്റൻഡ് ചെയ്തു:- ” ഹലോ…..” ( ഉറക്കച്ചവയോടെ നീട്ടി ഒരു ഹലോ അങ്ങ് കൊടുത്തു)

 

കോൺ : ടാ അനിയാ അമലെ എഴുന്നേറ്റില്ലെ

 

ഞാൻ : ആഹ് ചേട്ടാ നിങ്ങടെ വിളി കേട്ടപ്പോ എഴുന്നേറ്റു. എന്തു പറ്റി ഇത്ര രാവിലെ സമയം 4:30 ആകുന്നതല്ലേ ഉള്ളൂ

 

കോൺ : എടാ അതേ.. നിനക്കും ലല്ലുവിനും ഇന്ന് പണിയില്ല കേട്ടോ..

 

ഞാൻ : എന്തു പറ്റി ചേട്ടാ.

 

കോൺ : ടാ.. ആ വീട്ടില്ലെ പുള്ളി ഇല്ലെ.

 

ഞാൻ : ആഹ് അതെ അങ്ങേർക്ക് എന്താ

 

കോൺ : ആഹ് ആ പുള്ളി ഇന്നലെ തീർന്നു.

 

ഞാൻ : ആര് വക്കീലോ (ഞാൻ ഒന്ന് ഞെട്ടി)

 

കോൺ : മ്മ്…… ആക്സിഡൻറ്റ് ആയിരുന്നു.

 

ഞാൻ : എപ്പോഴായിരുന്നു സംഭവം (ഉറക്കച്ചടപ്പൊക്കെ മാറി ഞാൻ അമ്പരപ്പോടെ ചോദിച്ചു)

 

കോൺ : ഇന്നലെ രാത്രി 11 മണിയാകും. പുള്ളി പത്തനംതിട്ടയിൽ നിന്ന് തിരികെ വരുമ്പോഴാ സംഭവം ഒരു ലോറിയും അയൾടെ കാറും തമ്മിൽ കൂട്ടിയിടിക്കുവായിരുന്നു. പുള്ളി നല്ല ഫിറ്റ് ആയിരുന്നെന്നാ കേട്ടത്. സ്പോട്ടിൽ തന്നെ തീർന്നു. Newsൽ ഒക്കെ ഉണ്ട് നീ നോക്ക്.

 

ഞാൻ :മ്മ്..

 

” ഞാനും ഇപ്പോഴാ അറിയുന്നെ. ഏതായാലും ഇനി അവിടെ എപ്പോ പണി തുടങ്ങുമെന്ന് അറിയില്ല.ഇന്ന് നിങ്ങൾ രണ്ടാളും ലീവ് ആക്കിക്കോ നാളത്തെ കാര്യം ഞാൻ പറയാം ആഹ് ലല്ലുവിനോടും പറഞ്ഞേക്ക്.ശെരി എന്നാ ” എന്നും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *