എൻ്റെയും ലല്ലുവിൻ്റെയും പ്രാധന മദ്യപാനകേന്ദ്രമായ ആളൊഴിഞ്ഞ പറമ്പിൽ രാത്രി 10 മണി സമയത്ത് MHൻ്റെ രണ്ടാമത്തെ പെഗ്ഗും ഡ്രൈ അടിച്ചു കൊണ്ട് ഞാൻ ഒന്നു നെടുവീർപ്പെട്ടു.
‘“ഡാ… ഡാ ….. ഇങ്ങനെ അടിച്ചാ ചത്തു പോകും മൈരെ “ ലല്ലു എൻ്റെ കൈയ്യിൽ നിന്നും കുപ്പി മേടിച്ചു കൊണ്ട് പറഞ്ഞു.
“അളിയാ നീ ഒഴിക്ക്, ഞാൻ മൊത്തത്തിൽ കയ്യീന്ന് പോയിരിക്കാ..”
“അതെനിക്ക് മനസ്സിലായ്, എന്താ വിഷയം, നീ പറ “ലാലു അടുത്ത പെഗ്ഗ് ഒഴിച്ചു
‘’എടാ അത് പറയാം നിന്നോട് പറയണം. പച്ചയ്ക്ക് പറ്റില്ല. തലയ്ക്ക് പിടിക്കട്ടെ ഞാൻ പറയാം” ഞാൻ എൻ്റെ പെഗ്ഗ് എടുക്കാൻ തുനിഞ്ഞതും ലല്ലു പെട്ടെന്ന് ഗ്ലാസ് മാറ്റി.
“ മതി തായോളി ഡ്രൈ ഊമ്പിയത് ഇനി കുറച്ച് വെള്ളം ചേർത്ത് കുടി… അല്ലേൽ എനിക്ക് വയ്യ നിൻ്റെ വാള് കോരാൻ” ലല്ലു വെള്ളം കലർത്തി എനിക്ക് നേരെ നീട്ടി. ഒറ്റവലിക്ക് ഞങ്ങൾ പെഗ്ഗ് ഫിനിഷ് ചെയ്ത് ഗ്ലാസ് തറയിൽ വെച്ചു. ചുറ്റും നല്ല നിശബ്ദത. നല്ല നിലാവുണ്ട്, പൂർണ്ണ ചന്ദ്രനെ തെങ്ങോലകൾക്കിടയിലായ് കാണാം. ചെറിയ തണുപ്പും ഒപ്പം ചീവീടിൻ്റെ ഒച്ചയും. വെള്ളമടിച്ചിരിക്കാൻ പറ്റിയ അന്തരീഷം.
‘ ലല്ലു ഒരു സിഗരറ്റ് താ.”
ചുണ്ടിൽ സ്ഥാനം പിടിച്ച സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് ഞാൻ ആഞ്ഞ് ഒരു പുകയെടുത്തു.
‘“ടാ പറ എന്താ നിൻ്റെ പ്രശ്നം “ ലല്ലുവും പുകയെടുത്ത് കൊണ്ട് ചോദിച്ചു.
മദ്യം തലയിലേക്ക് പ്രവർത്തനം തുടങ്ങിയപ്പോൾ നടന്നതെല്ലാം ഞാൻ അവനോട് വിസ്തരിച്ചു. ഇതൊക്കെ എപ്പോ എന്ന മട്ടിൽ അവൻ എല്ലാം കേട്ടിരുന്നു. ക്ലൈമാക്സ്സിൽ എൻ്റെ കരച്ചിൽ കണ്ട് എന്നെ ആശ്വസിപ്പിച്ചിട്ട് “കള്ളത്തായോളി ഒറ്റയ്ക്ക് സുഖിച്ചിട്ട് ഇപ്പോ വന്നിരുന്ന് മോങ്ങുന്നോ”
“അളിയ… പറ്റിപ്പോയി നിന്നോട് പറയണമെന്ന് കരുതിയതാ. ഞാനിനി എന്തോ ചെയ്യൂടാ”
‘“എന്ത് ചെയ്യാൻ ഇനി നീ ആ വഴിക്ക് പോകണ്ട,പോയാൽ നിൻ്റെ തലയിലിരിക്കും അവൾ “ അവൻ ഒരെണം കൂടി കഴിച്ചു “ദാ അടിക്ക്“എനിക്കും ഒരെണ്ണം വച്ച് നീട്ടി.
‘“ പറ്റുമെന്ന് തോന്നുന്നില്ല ടാ…..എനിക്കവളെ ഭയങ്കര ഇഷ്ടവാ..”
“ പിന്നെ നീ എന്താ അവളെ കെട്ടാൻ പോകുന്നോ…”
ഒരു മിനുട്ട് ആലോചിച്ച ശേഷം “ആഹ്… ഞാൻ കെട്ടാൻ പോവാ…”
‘“ ഏഹ്…….. എൻ്റെ പൊന്നു മൈരെ നിനക്ക് പ്രാന്താണ്. നമ്മൾ അവൾ അവൾ എന്ന് പറയുന്നത് കൊണ്ട് ഈ അവളില്ലെ അവൾ കോളേജിൽ പിടിക്കണ കല്യാണപ്രായം എത്തി നിൽക്കണ കുട്ടി അല്ല, സ്കൂളിൽ പടിക്കണ പിള്ളേരുളള ഒരു തള്ളയാണ് “
“ അളിയാ അതൊന്നും എനിക്ക് ഒരു പ്രശ്നമല്ല. എനിക്ക് അവളെ വേണം”
‘“ നീ നടക്കുന്ന കാര്യം വല്ലതും പറ.ഇതൊക്കെ കെട്ടറെങ്ങുമ്പോ നീ വിട്ടോളും. ഇതൊന്നും നടപടിയാവണ കേസ്സല്ല”
‘“ അല്ലടാ ഞാൻ സീരിയസായിട്ടാ പറഞ്ഞെ. എന്താ നിനക്ക് വിശ്വാസവില്ലെ, വാ വണ്ടീ കേറ് അവളെ കാണാൻ പോവാം” ഞാൻ ബൈക്കിനടുത്തേക്ക് നടന്നു.
‘“ടേയ് എവിടെ പോണ്, ബാക്കി സാധനോം അടിച്ച് വീട്ടി പോയ് കെടന്നൊറങ്ങ്”
“നീ വരില്ലെ എൻ്റെ കൂടെ, എനിക്ക് കാണണം അവളെ ഇപ്പൊ. നീ വന്നില്ലെങ്കി ഞാൻ ഒറ്റയ്ക്ക് പോവും “ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.
‘’എടാ സമയം നോക്ക് 12 ആയ് ഈ രാത്രി എങ്ങനെ കാണാനാ. നാളെ രാവിലെ പോവാം”
“ ഒരു മാറ്റവുമില്ല, നീ വരുന്നൊണ്ടേൽ കേറ്”
ഇനി സംസാരിച്ചിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ടാവാം അവൻ ബൈക്കിൽ കയറി. ആടിയുലഞ്ഞ് ബൈക്ക് മുന്നിലേക്ക് പാഞ്ഞു ലക്ക് കെട്ട ഞങ്ങളേയും കൊണ്ട്.
മായയുടെ വീടിനു കുറെ അകലെ ബൈക്ക് സൈഡാക്കി ഞങ്ങളിറങ്ങി, പതിയെ അവളുടെ വീടിനെ ലക്ഷ്യമാക്കി നടന്നു.
‘“ എടാ ഇത് വേണോ, ഈ രാത്രി ആരേലും കണ്ടാൽ അടിയുടെ പെരുന്നാളായിരിക്കും”ലാലു ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ട് എന്നോടായി അരണ്ട ശബ്ദത്തിൽ പറഞ്ഞു കൊണ്ട് ഒപ്പം നടന്നു.
