‘“ നീ എന്താ ഇവിടെ വന്നെ, ഈശ്വരാ എൻ്റെ തല കറങ്ങുന്ന പോലെ, ഇവിടെ നിന്നോടൊത്ത് എനിക്ക് നിൽക്കാൻ പറ്റില്ല, അങ്ങോട്ട് മാറി നിൽക്കാം”മായ അവിടുന്ന് പോകാൻ ഒരുങ്ങി.
ഞാൻ വേഗം അവളുടെ കൈയ്യിൽ പിടിച്ചു അവിടെ നിർത്തി. “ഇതാണ് പറ്റിയ സ്ഥലം, വിശ്വേട്ടൻ്റെ മുന്നിൽ വച്ച് എനിക്ക് എല്ലാം ഏറ്റു പറയണം. മാത്രമല്ല, ഈ മതിൽ കെട്ടിനകത്ത് ഇവിടെ നിന്നാൽ ആരും കാണില്ല.”
‘“ ഞാൻ ചെയ്ത ഏറ്റവും വലിയ ഒരു തെറ്റ് തന്നെയാണ് നീയുമായിട്ടുള്ള ഈ ബന്ധം, അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ഈ അവസ്ഥയിലും നിൻ്റെ മുന്നിൽ നിന്ന് കൂടുതൽ വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നു.” മായയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു.
‘“ അത് തന്നെയാണ് എനിക്കും പറയാനുള്ളത്. നിൻ്റെ വേദനയോളം വരുമോ എന്നറിയില്ല,എങ്കിലും ഞാനും നിൻ്റെ അവസ്ഥയിൽ വേദനിച്ചു. എത്ര ദിവസമായ് സമാധാനത്തോടെ ഉറങ്ങിയിട്ട്, മരണ ദിവസം കരഞ്ഞു തളർന്നിരുന്ന നിൻ്റെ മുഖമാണ് കണ്ണടച്ചാൽ എൻ്റെ മുന്നിൽ വരുന്നത്.”
“ഇതൊക്കെ പറയാനാണോ നീ ഇപ്പൊ വന്നത്, എനിക്ക് നിന്നോട് സ്നേഹമില്ലാഞ്ഞിട്ടല്ല, ഈ അവസ്ഥ നിനക്ക് മനസ്സിലാകില്ലെ, എൻ്റെ കഴുത്തിൽ താലി കെട്ടിയ മനുഷ്യനാ ഈ കിടക്കുന്നെ” മായ പൊട്ടി കരഞ്ഞു. ഞാൻ അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. കുറച്ച് സമയം എൻ്റെ മാറിൽ തല ചായ്ച്ച് അവൾ ഏങ്ങലടിച്ചു കരഞ്ഞു. അവളുടെ വിടർന്നു പരന്ന മുടിയിഴകളിൽ വിരലുകളോടിച്ച് ഞാൻ സമാധാനിപ്പിച്ചു.
കുറച്ചു നേരത്തിനൊടുവിൽ അവൾ ഒരല്പം സാധാരണ നിലയിലെത്തിയപ്പോൾ അവളെ എന്നിൽ നിന്നും അടർത്തിക്കൊണ്ട് അവളുടെ മുഖം എൻ്റെ കൈക്കുമ്പിളിൽ കോരിയെടുത്തു. കരഞ്ഞുകലങ്ങിയ മിഴികൾ കണ്ണുനീരിനാൽ കുതിർന്നിരിക്കുന്നു. കവിളുകൾ ചുമന്നു തുടുത്തിരിക്കുന്നു,അവിടമാകെ കണ്ണുനീർ പടർന്നിരിക്കുന്നു. വേർപെട്ട ചുണ്ടുകൾ വിറകൊള്ളുന്നു. ഈ അവസരത്തിലും എൻ്റെ പെണ്ണിനെ ഈ നിലാവെളിച്ചത്ത്, ഇരുട്ടിൻ്റെ നേരിയ തണുപ്പത്ത് ഇങ്ങനെ നോക്കിയിരിക്കുന്ന ഈ മുഹൂർത്തമാണ് ഞാൻ കണ്ടിട്ടുള്ള ഏറ്റവും സുന്ദരമായ കാഴ്ച.
ആശ്വസിപ്പിക്കാനെന്നോണം അവളുടെ നെറുകയിൽ ഞാൻ ചുംബിച്ചു. “കൊന്നാ പാപം തിന്നാൽ തീരും എന്നാണെങ്കിൽ ഞാൻ നിന്നെ കെട്ടട്ടെ പെണ്ണെ” സർവ്വവും മറന്ന് ആത്മാർത്ഥമായി ഞാൻ ചോദിച്ചു.
“നീ ചെറുപ്പമാണ്, നിനക്ക് നിന്നെക്കാൾ പ്രായം കുറഞ്ഞ ഒരു സുന്ദരിക്കുട്ടിയെ കിട്ടും. വെറുതെ ഈ വയസ്സിക്കു വേണ്ടി നിൻ്റെ ജീവിതം കളയണ്ട”
“ഞാൻ പാഴ് വാക്ക് പറഞ്ഞതാണെന്ന് നിനക്ക് തോന്നിയോ?“
“നീ വെറുതെ ആണെങ്കിൽ കൂടി ഇങ്ങനെ ചിന്തിക്ക പോലും ചെയ്യരുത്.”
“ ഞാൻ നല്ല രീതിക്ക് സമയം എടുത്ത് ആലോചിച്ചിട്ടു തന്നെയാണ് പറയുന്നത്”
“വേണ്ട അമലെ, നീ ഇപ്പൊ മദ്യപിച്ചിട്ടില്ലെ?”
“കള്ളിൻ്റെ പുറത്ത് പറയുന്നതല്ല ഞാൻ. ഇപ്പോൾ എടുത്ത തീരുമാനവുമല്ല. കുറേ പ്രാവശ്യം ആലോചിച്ചെടുത്ത തീരുമാനമാണിത്”
‘’ എന്തായാലും അതൊന്നും നടക്കില്ലട, ഇത്രയും വളർന്ന എൻ്റെ മക്കളെ എങ്ങനെ ഞാൻ പറഞ്ഞു മനസ്സിലാക്കും,അവർ എന്നെ വെറുക്കില്ലെ, എൻ്റെ അമ്മ സഹോദരങ്ങൾ,അതുപോട്ടെ നിൻ്റെ വീട്ടിലാരെങ്കിലും ഇത് അംഗീകരിക്കുമോ?”
“നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും, അതുപോലെ നിന്നെ സ്വന്തമാക്കാൻ ആരുടെ അംഗീകാരവും ആശീർവാദവും ഒന്നും എനിക്ക് ആവശ്യമില്ല. അതിനു വേണ്ടി ആരെ അകറ്റാനും എനിക്ക് സമ്മതം”
“ നിനക്ക് കഴിയുമായിരും എനിക്ക് അതിന് സാധിക്കില്ലടാ, ആരും അറിയാതെ എത്ര നാൾ ഇങ്ങനെ പോകുമോ അത്രയും നാൾ നമുക്ക് ഈ ബന്ധം തുടരാം”
“അപ്പോൾ ആരെങ്കിലും അറിഞ്ഞാലോ”
“അന്ന് ചിലപ്പോൾ ഞാൻ ഈ ലേകത്തോട് വിട പറയുമായിരിക്കും”
“ദേ ഒരൊറ്റ ഒരണ്ണം അങ്ങ് തന്നാലുണ്ടല്ലോ” ഞാൻ രോഷം പ്രകടിപ്പിച്ചു പിന്നേം പഴയ മട്ടിൽ പറഞ്ഞു “അങ്ങനെ ഒളിച്ചും പാത്തും കഴിഞ്ഞിട്ടെന്തിനാ. നമ്മുടെ ഈ ബന്ധത്തിന് ഒരു പവിത്രത ഉണ്ട്, പ്രണയം. ആ പ്രണയത്തെ മറച്ചു പിടിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.”
