21ലെ പ്രണയം – 5 13അടിപൊളി  

 

‘ഠ്പേ…ട്പേ’…

 

എൻ്റെ കരണം പുകയും കണക്ക് 2 അടിയായിരുന്നു. ഞാനത് പ്രതീക്ഷിച്ചതുമാണ്. അടികൊണ്ട ഞാൻ തലയുയർത്തി നോക്കും മുന്നെ അവൾ എന്നെ വരിഞ്ഞ് മുറുകിയിരുന്നു. കരയുന്നില്ല! പക്ഷേ എന്നെ മുറുകെ കെട്ടിപ്പിടിച്ചിരിക്കുന്നു. ഞാൻ അവളുടെ തലയിൽ തലോടി കുറച്ചു നേരം അങ്ങനെ നിന്നു. ശേഷം അവൾ എന്നിൽ നിന്നകന്നു കൊണ്ട് എൻ്റെ അടികൊണ്ട കവിളിൽ പതിയെ തലോടി. അവൾ എന്തോ പറയാൻ വന്നതും ഞാനവളുടെ വായിൽ വിരൽ വെച്ച് തടഞ്ഞു.

 

“ വേണ്ട ഒന്നും പറയണ്ട എന്താ പറയാൻ വന്നതെന്ന് എനിക്കറിയാം. ഞാൻ അർഹിച്ചത് നീ തന്നു,അടിയായാലും, കളിയായാലും” ഞാൻ പതിയെ ചിരിച്ചു. അവളുടെ മുഖത്തും ചെറുമന്ദഹാസം പൊട്ടി വിരിഞ്ഞു.

 

“സമയം ഒരുപാട് വൈകി, നീ വേഗം വീട്ടിലേക്ക് ചെല്ലാൻ നോക്ക്. ഇനിയും വൈകിയാൽ ആരേലും എഴുന്നേൽക്കും” ഞാനവളുടെ മുഖം എൻ്റെ കൈകളാൽ തുടച്ച ശേഷം അവളുടെ കൈയ്യിൽ കൈ കോർത്ത് കൊണ്ട് ആ വാടക വീട്ടിലേക്ക് നടന്നു. അവൾ മൗനം പാലിച്ചു കൂടെ പോന്നു. രക്ഷിതാവിനൊപ്പം നടക്കുന്ന അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ.

 

വീടിനു മുന്നിലെത്തിയ ഞാൻ സിറ്റൗട്ടിൽ നോക്കിയപ്പോൾ അവിടെ ലല്ലുവിനെ കാണുന്നില്ല. അവനെ ചുറ്റും ഞാൻ നോക്കി. എൻ്റെ വെപ്രാളം കണ്ടപ്പോൾ മായയ്ക്കും ടെൻഷനടിക്കാൻ തുടങ്ങി. “അവനെവിടെ പോയതാ. മൊബൈലെടുത്ത് വിളിക്ക്” മായ ഭയത്താൽ പറഞ്ഞു.

 

ഞാൻ ഫോണെടുകാനായ് എൻ്റെ പോക്കറ്റ് തപ്പി “ശ്ശെ! മൊബൈൽ അവൻ്റെ കയ്യിലാ,പേടിക്കാനൊന്നുമില്ല,അവനിവിടെവിടേലും കാണും, ചിലപ്പോ ബൈക്കിനടത്തേക്ക് പോയ് കാണും.നീ സമാധാനമായിട്ട് അകത്തേക്ക് പൊക്കോ…വാ ഞാൻ കൊണ്ടാക്കാം” അവളെ ആശ്വസിപ്പിച്ചു ധൈര്യം കൊടുത്തു കൊണ്ട് ഞാൻ അവളുടെ കൈയ്യും കോർത്ത് നടന്നു.

 

‘“മം… ഛെ എന്താ ഇത്, മതി മതി” മായയുടെ റൂമിനരികിലെ ജനാലക്കരികിലെത്തിയപ്പോൾ ഒരു പെണ്ണിൻ്റെ അടക്കിപ്പിടിച്ചുള്ള സംസാരം കേട്ട ഞാനും മായയും പരസ്പരം നോക്കി. മായയുടെ റൂമിനുള്ളിൽ നിന്നായിരുന്നു ആ കൊഞ്ചൽ നാദം.ഒരു നിമിഷം ഞങ്ങൾ ഇരുവരും സ്തംഭിച്ചു നിന്നു…

 

തുടരും…

Leave a Reply

Your email address will not be published. Required fields are marked *