മലയാളം കമ്പികഥ – സ്നേഹനൊമ്പരം – 2
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വായിക്കുന്നവർ അറിയാൻ ആയി ,
ഈ കഥയിൽ അധികം ട്വിസ്റ്റും മറ്റും പ്രതിഷിക്കരുത് ഇത് ജസ്റ്റ് ഒരു ചെറിയ ലവ് സ്റ്റോറി ആണ് , എന്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ കോർത്തുഇണക്കി കൊണ്ട് എഴുതുന്നു അത്ര മാത്രം രണ്ടാമത്തെ പാർട്ട് ആയിട്ടും എനിക്ക് ഇതിൽ കമ്പി കയറ്റാനും സാധിച്ചില്ല ചിലപ്പോൾ ഈ കഥയിൽ കമ്പി ഉണ്ടാവാനും സാധ്യത ഇല്ല എല്ലാവരും എന്നോട് ക്ഷമിക്കും എന്നു കരുതുന്നു . പിന്നെ കഴിഞ്ഞ പാർട്ടിന്റെ വ്യൂസും കമന്റ് സും സെർവർ അപ്ഡേഷനിൽ ഒലിച്ചു പോയിരുന്നു ഈ പാർട്ടിൽ അങ്ങനെ ഉണ്ടാകില്ല എന്നു വിശ്വസിക്കുന്നു ☺☺.
അഖിലിന്റെ ജീവിതത്തിലേക്ക് കടക്കാം…
“എന്ത് സ്വപ്നം ആണു കണ്ടത് അഖിലേട്ടോ “
ഡ്രൈവ് ചെയുന്നതിനിടയിൽ നെസി യുടെ ശബ്ദം എന്റെ കാതുകളിൽ പതിഞ്ഞു.
“എന്ത് “
“അല്ലാ , നേരെത്തെ എന്തു സ്വപ്നം ആണു കണ്ടത് എന്നു “
“ഓഹ് അതോ, “
“ഉം “
“അതു ഞാൻ പഴയ കാര്യങ്ങൾ ആലോചിച്ചതാ “
“മ്മം “
അവൾ ഒന്നു പുഞ്ചിരിച്ചുകൊണ്ട് മൂളി.
അങ്ങനെ ഞങ്ങളുടെ വണ്ടി നെസിയുടെ കോച്ചിങ് സെന്ററിന്റെ അടുത്ത് എത്തി.
ഒരു വലിയ കെട്ടിടവും അതിനു ചുറ്റും വലിയ ഒരു മതിൽ കെട്ടും അവിടെ ആയിരുന്നു ആ സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്.
ഞാൻ കാർ ആ കോമ്പോണ്ടിലേക്ക്
കയറ്റി പാർക്ക് ചെയ്തു.
“നെസി ക്ലാസ്സ് കഴിയുമ്പോൾ വിളിച്ചാൽ മതി ഞാൻ വരാം “
“ഉം “
“അഖിലേട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് “
അവൾ കാറിൽ ഇരുന്നു കൊണ്ട് പറഞ്ഞു,
“ഉം . പറഞ്ഞോളു “
“ആദ്യം കണ്ണ് അടക്ക് “
“അതെന്തിനാ? “
“ഒന്നു അടക്ക് എന്റെ മാഷേ “
അവൾ കള്ളചിരിയൽ പറഞ്ഞു.
“ഉം, കണ്ണ് അടച്ചു “
അതും പറഞ്ഞു ഞാൻ അവളുടെ നേരെ കണ്ണ് അടച്ചു പിടിച്ചു ഇരുന്നു.
“ഇനി കൈ നീട്ടിയെ “
“ഉം “
ഞാൻ വലതു കൈ നീട്ടി.
എന്റെ കൈയിൽ ചെറിയ ബോക്സ് പോലത്തെ സാധനം വെച്ചമാതിരി ഫീൽ ചെയ്തു.
“ഇനി കണ്ണ് തുറന്നോ “
ഞാൻ കണ്ണ് തുറന്നു എന്താണെന്നു കൈയിൽ നോക്കി .
“ഹാപ്പി ബർത്ത്ഡേ ട്ടു യു “
നെസി ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഓഹ് ഇന്നാണോ ആ ദിവസം “
“ഉം , അതെ നാലു വർഷം കൂടുമ്പോൾ അല്ലെ ഈ ദിനം ഉണ്ടാകുക ഒള്ളു അതുകൊണ്ട് എന്റെ വക ഒരു സമ്മാനം “
“താങ്ക്സ് നെസി , “
“ഉം, അതെന്താണെന്നു തുറന്നു നോക്കു “
സമ്മാനപൊതി കൈയിൽ പിടിച്ചു ഇരിക്കുന്ന എന്നോട് നെസി ചെറു ചിരിയാൽ പറഞ്ഞു.
ഞാൻ പതിയെ ആ കവർ പൊളിച്ചു ആ ബോക്സ് കണ്ടപ്പോൾ മനസ്സിൽ ആയി അതൊരു വാച്ച് ആണെന്ന് . ഞാൻ പിന്നെ ആ ബോക്സ് തുറന്നു ഗോൾഡൻ കളറിൽ സിൽവർ മിക്സ് ആയാ ആ മനോഹരമായ വാച്ച് പുറത്തു എടുത്തു.
“നന്നായിട്ടുണ്ട് നെസി “
ഞാൻ ആ വാച്ച് നോക്കി കൊണ്ട് പറഞ്ഞു.
അതു കേട്ടപ്പോൾ അവളുടെ മുഖം തിളങ്ങി.
“എന്നാ ഞാൻ ഇറങ്ങട്ടെ അഖിലേട്ടാ , “
അവൾ അതും പറഞ്ഞു ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി.
“അപ്പോ ശെരി ക്ലാസ്സ് കഴിയുമ്പോൾ വിളിച്ചാൽ മതി “
“ഉം “
അവൾ ഒന്നു മൂളിയിട്ട് എന്റെ മുഖത്തു നോക്കി ഒരു പുഞ്ചിരി തൂകി കൊണ്ട് പതിയെ തിരിഞ്ഞു നടന്നു.
ഞാൻ അവളുടെ നടത്തം നോക്കി കൊണ്ട് കാറിൽ തന്നെ ഇരുന്നു.
അപ്പോ ഇതായിരുന്നു നൂറാ കാറിൽ കയറുമ്പോൾ പറഞ്ഞത് ഇത്താത്ത സ്വന്തം ആയി ചെയ്യട്ടെ എന്നു.
നെസി ആദ്യം ആയിട്ടാണ് എന്നിക്ക് നേരിട്ട് ഗിഫ്റ്റ് ഒക്കെ തരുന്നത് . ഇതിനു മുൻപ് പല ഗിഫ്റ്റും നൂറാ തന്നിട്ടുണ്ട് പക്ഷെ അതൊക്കെ നെസി എനിക്ക് തരാൻ വേണ്ടി നൂറായുടെ കൈയിൽ കൊടുത്തു ഏല്പിച്ചതാണെന്നു എനിക്ക് ഇന്നാണ് മനസ്സിൽ ആയതു.
പണ്ട് എനിക്ക് ബുക്സ് തന്നതും മൊബൈൽ തന്നതും പിന്നെ ഇടക്ക് പെരുനാൾ ഓണം അങ്ങനെ ഉള്ള ആഘോഷവേളകളിൽ തരുന്ന ഡ്രെസ്സും മറ്റും എല്ലാം നെസിയുടെ വക ആയിരുന്നിരിക്കണം ,
“അപ്പോ നെസിക്ക് എന്നോട് എന്തോ ഒരിഷ്ടം മനസ്സിൽ ഉണ്ടെന്നു തോനുന്നു , “
എന്റെ ഉള്ളിൽ സന്തോഷത്തിന്റെ തിരമാലകൾ അലയടിച്ചു .
ഞാൻ അവൾ തന്ന വാച്ച് കയ്യിൽ ധരിച്ചു .
