മിഥുനം – 3 2

ആദ്യം തന്നേ എന്റെ സുഹൃത്തുക്കളോട് ഞാൻ ക്ഷമ ചോദിക്കുന്നു,.. പേജുകൾ മനപ്പൂർവം കുറക്കുന്നതല്ല കുറഞ്ഞു പോകുന്നതാണ്. എന്നിരുന്നാലും എന്റെ കഥയെ സ്വീകരിച്ച നിങ്ങളോടുള്ള എന്റെ നന്ദി അറിയിക്കുന്നു..

അവിടെ കായലിന് അഭിമുഖമായി ഇട്ടിരിക്കുന്ന പച്ച തടി കസേരയിൽ ഞങ്ങൾ ഇരുന്നു..

മിഥുനം 3

സായാഹ്നങ്ങളിൽ മറൈൻ ഡ്രൈവിൽ വന്നിരിക്കാനൊരു പ്രേത്യേക സുഖമാണ്.. മലയാള സിനിമകളിൽ പ്രണയ രംഗങ്ങൾ മിക്കതും മറൈൻ ഡ്രൈവിലാണ് ഷൂട്ട്‌ ചെയ്യുന്നത്.

ഈ സ്ഥലത്തു എത്ര പ്രണയങ്ങൾ പൂവണിഞ്ഞിട്ടുണ്ടാവും, എത്രയെണ്ണം കൊഴിഞ്ഞു പോയിട്ടുണ്ടാവും,… എന്നൊക്കെ ചിന്തിച്ചു ഞാൻ മുന്നിലെ കായലിലേക്ക് നോക്കി യിരുന്നു….

ഇടയ്ക്കു ഞാൻ മീരയെയും ശ്രദ്ധിക്കുന്നുണ്ട്, അവൾ എന്തോ ഗഗനമായി ചിന്തിച്ചിരിക്കുന്നു..
ഇവിടെ വന്നിട്ട് ഏകദേശം 15 മിനിറ്റ് കഴിഞ്ഞു.. ഈ മൗനം ഇവിടെ ഇരുന്നപ്പോൾ തൊട്ടു തുടങ്ങിയതാണ്..

എന്തായാലും ഞാൻ തന്നേ സംസാരിച്ചു തുടങ്ങാം..

“ടോ.. തനിക്കു ഇപ്പോഴും എന്നോട് ദേശ്യമാണോ? . “

എന്റെ ചോദ്യം അവൾ കെട്ടില്ലാന്നുണ്ടോ. ഒരു മൈൻഡ് ഇല്ല.

“ടോ താൻ ഏതുലോകത്ത “..

ഇപ്രാവശ്യം ഞാൻ അവളുടെ തോളിൽ കുലുക്കിയാണ് വിളിച്ചത്, അവൾ ഞെട്ടി തിരിഞ്ഞു എന്നെ നോക്കി, എന്താണെന്നു ചോദിച്ചു..

“താനിത് എന്തു ചിന്തിക്കുവാ, കാറിലും ഇതേ ചിന്ത ആയിരുന്നല്ലോ “? …

” ഏയ്‌ ഒന്നും ഇല്ലെടോ, വെറുതെ ഓരോന്നൊക്കെ “.

” മം.. മം.. അല്ല തനിക്കു എന്നോട് ഇപ്പോഴും ദേശ്യമാണോ? “

“എന്തിനാടോ ഞാൻ ദേശ്യപെടണേ?? “

” ഇന്ന് ലേറ്റ് ആക്കിയത് കൊണ്ട് “.?
” ഓഹ് അതോ, അതൊക്കെ ഞാൻ അപ്പോഴേ വിട്ടു, “

” പിന്നെ എന്താ ഒരു ചിന്ത? എന്തങ്കിലും problems ഉണ്ടോ? “

” ഏയ്‌…. എന്തു problems ഒന്നുമില്ല, ഞാൻ ഓരോന്നിങ്ങനെ ആലോചിച്ചിരുന്നെത്, “

“അഹ് അത് എന്താണെന്ന ചോദിച്ചത് “.

അവൾ എന്തോ പറയാൻ വന്നതും എന്റെ ഫോൺ റിങ് ചെയ്തു.. നോക്കിയപ്പോൾ ജയ് ആണ്.. ഞാൻ അൽപ്പം മാറിനിന്നിട്ട് ഫോൺ എടുത്തു..

“മച്ചാനെ എന്തായി സംസാരിച്ചോ, “

ഞാൻ ഹലോ പറയും മുന്നേ അവൻ എന്നോട് ചോദിച്ചു..

“ഇല്ലടാ, ആകെ ഒരു ടെൻഷൻ, ഒന്നും അങ്ങോട്ട്‌ പറയാൻ പറ്റുന്നില്ല, അവളുടെ മുഖത്ത് നോക്കുമ്പോഴേ എന്റെ gas തീർന്നു പോകുന്നു “..

” ഇത് എല്ലാ കാമുകന്മാരുടെയും ലക്ഷണങ്ങള, നീ അത് വിട്, പോ പോയി പറയട. ഇതേ പോലൊരു ചാൻസ് ഇനി കിട്ടിയെന്നു വരില്ല “.

“അല്ലടാ.. ഞാൻ പറയുമ്പോൾ അവൾ നോ പറഞ്ഞാലോ, പിന്നെ എന്തു ചെയ്യും? “.

” മച്ചാനെ നീ ഇങ്ങനെ നെഗറ്റീവ് ആവല്ലേ ! നീ യുദ്ധം ചെയ്യാനൊന്നും പോകുവല്ലല്ലോ, നിന്റെ ഇഷ്ടം പറയാനല്ലേ.. ഇപ്പോൾ നീ വേറെ ഒന്നും ചിന്തിക്കേണ്ടാ.. പോയി കാര്യം പറ…..”

” പറയല്ലേ? “

“അഹ്.. ഗോ മാൻ… പോ… പോയി പറ.. “

“മം.. മം.. ok.. ok… പറയാം.. “

” മച്ചാനെ റിസൾട്ട്‌ പോസിറ്റീവ് ആയാൽ ട്രീറ്റ്‌ എന്റെ വക ok? “.

“അഹ് ok ok.. “

” നീ പോയി പറ… “

“മം.. മം.. “
ജയ് ടെ ഫോൺ കട്ട്‌ ചെയ്തു ഞാൻ നേരെ മീരയുടെ അടുത്തേക്ക് ചെന്നു….

അവൾ ഇപ്പോഴും ആ ഇരുത്തയാണ്….

ഞാൻ അവളുടെ അടുത്തു ചെന്നിരുന്നു..

“മീര എനിക്ക് തന്നോട്,…… “

ഞാൻ പറയാൻ തുടങ്ങുന്നതിനു മുന്നേ..

മീര.. എന്നും വിളിച്ചു ഒരു യുവതി ഞങ്ങൾക്കരികിലേക്ക് വന്നു…

അവൾ അവരെ കണ്ടതും ചാടി എഴുനേറ്റ് അവരെ കെട്ടിപിടിച്ചു…

പക്ഷേ ഇതിനു മുൻപ് ഞാൻ അവരെ കണ്ടിട്ടില്ല..

ഇവർ ആരായിരിക്കും എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ അവരുടെ വായിന്നു ചോദ്യം വീണു..

“ഇത് ആരാണ്? “

” ഓഹ്, സോറി പരിചയപ്പെടുത്താൻ മറന്നു.. ഇത് ഋഷി.. എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്..”

“ഋഷി ഇത് വിനീത എന്റെ കസിൻ ആണ് “.

ഞങ്ങളെ ഇരുവരെയും അവൾ തന്നേ പര്യപ്പെടുത്തി.. ഒരു പുഞ്ചിരിയോടെ ഞാൻ അവർക്കു ഒരു hi പറഞ്ഞു. അവർ തിരിച്ചും..

അപ്പോഴേക്കും ഏകദേശം ഒരു 6.30 ആയിട്ടുണ്ടാകും..

തിരക്ക് കൂടുന്നുണ്ട്.. കൂടുതൽ പേർ ഇരിപ്പിടങ്ങളിലേക്ക് വരുന്നു…

വിനീതയും ഞങ്ങൾക്കൊപ്പം ഇരുന്നു.. ഓരോന്ന് സംസാരിക്കാൻ തുടങ്ങി.. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ കാഴ്ചകൾ കണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *