എന്റെ സ്വന്തം ദേവൂട്ടി – 1 1

“എടാ എഴുന്നേക്കഡാ….
സമയം 8മണി ആയി .

നിനക്ക് കോളേജിൽ പോകേണ്ടേ. ഇന്നാണ് നിന്റെ കോളേജ്ലെ ഫസ്റ്റ് ഡേ ആണ്.

എഴുന്നേറ്റു നേരത്തെ പോകടാ..”

എന്ന് അമ്മയുടെ വിളി കേട്ടപ്പോൾ ആണ് ഞാൻ എന്റെ ഉറക്കത്തിൽ നിന്ന് എഴുന്നേക്കുന്നെ. അതും അല്ലാ ഇന്ന് കോളേജിലെ ഫസ്റ്റ് ദിവസം കൂടി ആണ്. എന്ത് ചെയ്യാൻ ഞാൻ ചാടി എഴുന്നേറ്റു. ഇന്നലെ ഫോണിൽ കുത്തി രാത്രി എപ്പോഴോ ഉറങ്ങി പോയി. രാവിലെ എഴുന്നേക്കാനും തോന്നി ഇല്ലാ.

പിന്നെ എല്ല ദിർത്തി പണി ആയിരുന്നു. അങ്ങനെ 10മണിക്ക് കോളേജ് എത്താൻ ബൈക്ക് എടുത്തു പറത്തി വിട്ട്. പുതിയ സഹപാഠികളെ കാണാൻ ഉള്ള തിടുക്കം എന്നിൽ ഉണ്ടായിരുന്നു.പക്ഷേ കഷ്ടകാലം എന്നാ പോലെ ബൈക്ക് പണി തന്നു ടായർ പഞ്ചർ ആയി. നല്ല ദിവസം ആയിട്ട് എട്ടിന്റെ പണിയാ അല്ലോ കിട്ടിയേ എന്ന് മനസിൽ ആയി. കോളേജ് ലൈഫ് കാറ്റ് പോയി വഴിയിൽ കിടക്കുമോ എന്ന് തോന്നി ഞാൻ ബൈക്ക് ഉന്തി കൊണ്ട് പഞ്ചാറു ഒട്ടിക്കുന്നിടത്തേക് നടന്നു. ലൈസൻസ് കിട്ടി ആദ്യം തന്നെ വാങ്ങിയ ബൈക്ക് ആണ്.വാങ്ങിട്ട് മാസങ്ങൾ പോലും ആയില്ല.

ഞാൻ എന്നെ കുറച്ചു പരിചപ്പെടുത്തില്ലല്ലോ.
എന്റെ പേര് ഹരി. വയസ്സ് 18 ആയിട്ടേ ഉള്ള്. ഇന്ന് കോളേജിൽ സ്റ്റുഡന്റ് ആയി ജോയിൻ ചെയ്യാൻ പോകുന്നത്തെ ഉള്ള്. എന്നെ കാണാൻ നല്ല ഭംഗി ആണ് അത്യാവശ്യം ജീമിൽ പോയി ഒക്കെ ബോഡി ഉണ്ടാക്കി എടുത്തിട്ട് ഉണ്ട്.

+2വിൽ ഒക്കെ പഠിക്കുമ്പോൾ പെണ്ണുങ്ങൾ ഇങ്ങോട്ട് വന്നു പ്രൊപ്പോസ് ചെയുമ്പോൾ ഞാൻ സ്നേഹപൂർവം അത് നിരസിക്കുക ആയിരുന്നു കാരണം ഒന്നും അല്ലാ എന്റെ സങ്കലാപത്തിന് പറ്റിയ ഒരുതവളെയും ഞാൻ കണ്ടിട്ട് ഇല്ലാ എന്ന് വേണം പറയാൻ. കൈയിൽ കാശ് ഉള്ളത് കൊണ്ട് ആവാം അവർ ഇങ്ങോട്ട് വരുന്നേ എന്ന് ഡൌട്ട് ഉണ്ടായിരുന്നു കാരണം എന്റെ കൈയിലെ പൈസ തീർക്കാൻ ആണ് അവരുടെ ഉത്സാഹം.
അച്ഛന്റെയും അമ്മയുടെയും ഏക്ക മകൻ ആണ് ഞാൻ.അപ്പൻ ആണേൽ കൈയിൽ ഒരുപാട് പൈസ ഉണ്ട്‌. ഒരു റബ്ബർ എസ്റ്റേറ്റ് വരെ പുള്ളിക് ഉണ്ട്. എന്റെ എന്ത് ആവശ്യത്തിനും ഒപ്പം അച്ഛൻ ഉണ്ടാകും.അമ്മ ആണേൽ ഹൗസ് വൈഫ് ആണ് ഏത് നേരവും അച്ഛന്റെ കൂടെ ഉണ്ടാക്കും. എന്നെ ഉപദേശികൽ ആണ് മെയിൻ ജോലി അമ്മയുടെ. കാരണം ഒന്നും അല്ലാ അച്ഛൻ ഒന്നും എന്നോട് പറയില്ല എന്നെ വഷൾ ആകുന്നത് തന്താ ആണെന്ന് പറഞ്ഞു വഴക്ക് ഇടും. പക്ഷേ അവരുടെ സ്നേഹം എനിക്ക് മാത്രം ആണ് അറിയുള്ളു. രണ്ട് ആളും പ്രേമിച്ചു കെട്ടിയതാ. വേറെ ആരെയും അല്ലാ അമ്മാവന്റെ മോളെ തന്നെ വളച്ചു കല്യാണം കഴിച്ചു . ഇപ്പൊ ഉള്ള സ്വത്തു എല്ലം കുടുമ്പ സ്വത്തു പിന്നെ അച്ഛന്റെ അധ്വനവും ആണ്. അമ്മക് കുറച്ചു സ്ഥലം ഒക്കെ ഉണ്ട്. അമ്മയുടെ അമ്മയിൽ നിന്ന് ഭാഗം വെച്ചപ്പോൾ താറാവ്ട് അമ്മക്ക് ലഭിച്ചു താറാവ്ട് എന്ന് പറഞ്ഞാൽ വലിയ ത് ഒന്നും അല്ലാ ഒരു ഓട് ഇട്ടാ മാച്ച് ഉള്ള പഴകം വന്നാ ഒരു വീട് അത്ര ഉള്ള് . അത്‌ ഇപ്പോഴും അവിടെ ഉണ്ട് ക്ലീൻ ചെയ്യാൽ മാത്രം ഉള്ള് ആരും തന്നെ അവിടെക് പോകുന്നില്ല .

ഏക്ക മകൻ ആയത് കൊണ്ട് എന്നെ ലളിച്ചു ആയിരുന്നു വളർത്തിയത്. പക്ഷേ എനിക്ക് എപ്പോഴു സ്വയം തീരുമാനം എടുക്കാൻ കഴിയും ആയിരുന്നു. ഞാൻ ഒരിക്കലും വാശി പിടിക്കില്ലായിരുന്നു. പഠനത്തിൽ എനിക്ക് നല്ല കഴിവ് ഉണ്ടായിരുന്നു അതുകൊണ്ട് +2വിൽ ഒക്കെ നല്ല മാർക്ക്‌ ഉണ്ടായിരുന്നു.

മെഡിക്കലിനും എഞ്ചിനീയർ പോകാൻ എല്ലാവരുടെ ഉപദേശം ഉണ്ടേങ്കിലും എനിക്ക് ഇഷ്ടം ഡിഗ്രി കെമിസ്ട്രി പഠിക്കാനും അതിലുടെ ഒരു ജോലി കിട്ടി സെറ്റിൽ അവനും ഉള്ള താല്പര്യാം കൊണ്ട് ഞാൻ ആർട്സ് കോളേജിൽ ചേർന്നു. അച്ഛനും അമ്മക്കും ആ കാര്യത്തിൽ ഒന്നും വാശി ഇല്ലാ. പക്ഷേ എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് എനിക്ക് ഒരു ഉപദേശം ആണ് തന്നുള്ളൂ വഴക്ക് ഉണ്ടാകരുത് കോളേജ് സ്റ്റുഡന്റ് ആയി എന്ന് മാത്രം.

കാരണം ഒന്നും അല്ലാ സ്കൂളിൽ ഒക്കെ ഞാൻ പോക്കിരി ആയിരുന്നു അപ്പന്റെ അതേ സ്വഭാവം എന്ന് അമ്മ പറഞ്ഞു അച്ഛനോട് ചുമ്മാ വഴക്ക് ഇടും.

Leave a Reply

Your email address will not be published. Required fields are marked *