ഒരുനാൾ … ഒരു കനവ്‌ Like

“”ഓഹ് !! സോറി സാർ … “”

വലിയൊരു ഗട്ടറിൽ ചാടിയപ്പോഴാണ് സാജിത കണ്ണുതുറന്നത് .

എപ്പോഴോ തന്റെ സീറ്റിലിരുന്ന ആളുടെ തോളിൽ ചാരിക്കിടക്കുകയാണെന്ന് മനസ്സിലായപ്പോൾ സാജിത ചമ്മലോടെ സോറി പറഞ്ഞു .

“‘ കുഴപ്പമില്ല മോളെ . ഉറങ്ങിക്കോ “” അയാൾ ചിരിച്ചു .

“” ഹേയ് ..ഉറക്കം പോയി . അല്ലേലും കാഴ്ചകൾ കാണാനാ സൈഡ് സീറ്റിലിരുന്നേ . മിസ്സായി “‘ സാജിത ടവൽ കൊണ്ട് മുഖം തുടച്ചിട്ട് ചിരിച്ചു

“‘ മോളെങ്ങോട്ടാണ് ?”

” മൂന്നാറിനാണ് ടിക്കറ്റെടുത്തെ ? അങ്കിളോ ?”’

“” ഞാൻ കാന്തല്ലൂർക്കാണ് “‘

”ആണോ ..ഞാൻ കേട്ടിട്ടുണ്ട് ആ സ്ഥലം .ഒത്തിരി പഴങ്ങളും പച്ചക്കറികളും ഒക്കെ ഉള്ള സ്ഥലമല്ലേ ?”’ സാജിതയുടെ മുഖം വിടർന്നു

“” അതെ … ഒരിക്കൽ വാ . വീട്ടുകാരെയും കൂട്ടി . കാണാൻ നല്ല ഭംഗിയുള്ള സ്ഥലങ്ങളാണ് “”

“”വ …വരാം “‘ അയാൾ പറഞ്ഞപ്പോൾ അവളുടെ മുഖം വാടി

“”‘ ചോദിച്ചില്ല ഞാൻ . മോള് മൂന്നാറിൽ എങ്ങോട്ടാണ് ? ഫാമിലിയൊക്കെ ?””

“‘ ആരുമില്ല … വെറുതെ മൂന്നാറോക്കെ ഒന്ന് കറങ്ങാമെന്ന് കരുതി “”‘

“‘ അതെന്നാ .. മൂന്നാർ ഒക്കെ വരുമ്പോൾ ഹസ്ബൻഡോക്കെ ഒക്കെ ആയി വരണം . മോൾടെ കല്യാണം കഴിഞ്ഞിട്ടില്ലാത്തത് കൊണ്ട് ഫാമിലി ആയിട്ടെങ്കിലും “”

“‘ എന്റെ കല്യാണം കഴിഞ്ഞതാണ് . ഫാമിലി … പേരന്റ്സ് ആരുമില്ല . ഒരു ആക്സിഡന്റിൽ “‘ സാജിതയുടെ കണ്ണുകൾ നിറഞ്ഞു .

“‘ ഓ .. സോറി മോളെ . സാരമില്ല . ദൈവം നമ്മളെ പലപ്പോഴും പരീക്ഷിക്കും . പക്ഷെ ദൈവം മിക്കപ്പോഴും പരാജയപ്പെടുകയാണ് പതിവ് . പകരം മോൾക്ക് നല്ലൊരു ഹസ്ബന്റിനെ തന്നില്ലേ “‘അയാൾ അവളെ സാന്ത്വനിപ്പിച്ചു .

“‘ അങ്ങനൊരു അദ്ധ്യായമില്ല അങ്കിൾ . ഞാൻ അതൊക്കെ എന്നേ മറന്നതാണ് “”

“” മോളെ … “‘അയാൾ അമ്പരപ്പോടെ അവളെ നോക്കി .

സാജിത അയാളിൽ നിന്ന് മുഖം മറച്ചു പുറത്തെ കാഴ്ചകളിലേക്ക് നോക്കി

ചെറുതും വലുതുമായ കുന്നുകളിൽ പച്ചപ്പോടെ തളിർത്തു നിൽക്കുന്ന തേയില തോട്ടങ്ങൾ

പുറത്തെ കുട്ടകളിൽ കൊളുന്തു നിന്നുള്ള ഇരുണ്ട കളറുള്ള സ്ത്രീകൾ .

അവർ പരസ്പരം സംസാരിച്ചുകൊണ്ട്, കൊളുന്തു നുള്ളുന്നു .

എണ്ണയിട്ട തിരിപോലെ ഒരേ ക്രമത്തിൽ കുട്ടയിലേക്കും തേയിലച്ചെടിയിലേക്കും നീളുന്ന കൈകൾ .

സാജിത തല ബസിന് വെളിയിലേക്ക് ഒന്ന് നീട്ടി , ചൂട് പിടിച്ച മനസ്സിനെ
ശരീരത്തിനൊപ്പം തണുപ്പിക്കാൻ നോക്കി .

പാവം മോൾ !! ഈ ചെറിയ പ്രായത്തിൽ തന്നെ ഡിവോഴ്സ് .

എത്രയുണ്ടാകും പ്രായം ? പതിനേഴോ പതിനെട്ടോ

ചോദിക്കണ്ട എന്താണ് കാര്യമെന്ന് .
എന്തിനാണ് അവളുടെ മനസ് വേദനിപ്പിക്കുന്നെ ?’

പാവം മോൾ .

അയാൾ അവളെ നോക്കി .

വാത്സല്യം തോന്നുന്ന , കുട്ടിത്തം തുളുമ്പുന്ന മുഖം .

നീണ്ടുവിടർന്ന കണ്ണുകൾ .

യാതൊരുവിധ മേക്കപ്പും ഇല്ലാഞ്ഞിട്ടും വെളുത്ത മുഖം റോസ് നിറമാർന്ന് തുടുത്തുനിൽക്കുന്നു .

നല്ല ചുവപ്പ് ചുണ്ടുകൾ .

നീല ജീൻസും വെള്ള ടീ ഷർട്ടും ജീൻസിന്റെ അതെ കളറിലും മെറ്റിരിയലിലും ഉള്ള ഓവർകോട്ടും .

ഒരു ബാക്ക് പാക്ക് മടിയിൽ വെച്ചിട്ടുണ്ട് . ഉരുണ്ട കൈത്തണ്ടയിൽ കറുത്ത രോമങ്ങൾ അവളുടെ കൈകൾക്ക് ഭംഗികൂട്ടുന്നതേയുള്ളൂ കയ്യിലോ കാതിലോ പോലും ഒരുതരി സ്വർണമില്ല . ഒരുപക്ഷെ സ്ത്രീധനത്തിന്റെ പേരിൽ അവൻ ഉപേക്ഷിച്ചതാവാം . അല്ലെങ്കിൽ പൊന്നുംകുടം പോലുള്ള ഈ പെണ്ണിനെ ഉപേക്ഷിക്കാൻ എന്താണ് ഒരു കാരണം ?

ആ !! അതൊന്നുമല്ലല്ലോ ഏറ്റവും അവശ്യം ഒരു കുടുംബ ജീവിതത്തിൽ . അത് അഡ്ജസ്റ്റ്മെന്റും വിട്ടുവീഴ്ചയുമല്ലേ . പരസ്പരം ബഹുമാനിച്ചും വിട്ടുകൊടുത്തും നീളേണ്ടതല്ലേ ദാമ്പത്യജീവിതം …

ഹ്മ്മ് .!! ആ .. അതൊരാൾ മാത്രം വിചാരിച്ചാൽ മതിയാകില്ലല്ലോ അല്ലെ .

“‘അങ്കിളേ … ഈ ബസ് കാന്തല്ലൂർക്കല്ലേ ? അങ്കിൾ കാന്തല്ലൂർക്കാണോ ടിക്കറ്റ് ?”’

“” ഇല്ല .. എനിക്ക് വിശക്കുന്നുണ്ട് . മൂന്നാറിൽ നിന്ന് വല്ലതും കഴിക്കണം . പിന്നെ പർച്ചേസ് . എന്താ ?”

അയാൾ അവളെ നോക്കി

“‘ഹാവൂ … ആശ്വാസമായി . എനിക്കൊരു മുറിയെടുത്തു തരാമോ ? വലിയ കുഴപ്പമില്ലാതെ .. സെക്വറായിട്ടുളത്”‘

”അതിനെന്താ … ഒരു ഊണും വാങ്ങിത്തന്നു , മോൾക്ക് റൂമും എടുത്തു തന്നിട്ടേ അങ്കിൾ പോകുന്നുള്ളൂ “”‘

“‘താങ്ക്സ് അങ്കിൾ . ..അങ്കിളിന്റെ നാടെവിടെയാ ? ജോലിയാണോ കാന്തല്ലൂർ ? .. ഓ .. പേര് പോലും ചോദിച്ചില്ല . അങ്കിളിന്റെ പേരെന്താ ..എന്റെ പേര് സാജിത . സാജിതാ കാസിം “”

“‘ ഓ !!! നിങ്ങൾ നേരത്തെ കല്യാണം കഴിക്കുമല്ലോ അല്ലെ .. മോളെ ഈ പ്രായത്തിൽ എടുത്തുചാട്ടമൊക്കെ തോന്നും . പക്ഷേ വിവാഹമെന്നത് കുട്ടിക്കളിയല്ല . പരസ്പരം …”’

“‘പ്ലീസ് അങ്കിളേ .. നമുക്കാ ടോപിക് വിടാം . പ്ലീസ് . “‘ പൂർത്തിയാക്കുന്നതിന് മുൻപ് സാജിത ഇടയിൽ കയറിയപ്പോൾ . അയാളൊന്ന് ചിരിച്ചു . എന്നിട്ട് നിർത്തി .

“‘ഞാൻ ഡേവിഡ് .. ഇപ്പൊ മോളെ പോലെ ആണ് . കുടുംബം ഇല്ല . ഒരു മോളുണ്ടായിരുന്നു . അവളുടെ കല്യാണം ഒന്നര വർഷം മുൻപ് കഴിഞ്ഞു . “”

“‘ആന്റി .. ?”’സാജിത ചോദ്യരൂപേണ അയാളെ നോക്കി .

“‘ നിയമപരമായി പിരിഞ്ഞില്ല . കാരണം ഇന്നവൾക്ക് ആരോഗ്യമുണ്ട്
സാമ്പത്തികമുണ്ട് . ഇതൊന്നുമില്ലാത്ത കാലത്ത് അവൾക്കെന്റെ സാമീപ്യം വേണമെങ്കിൽ അന്നവൾക്കെന്നെ സമീപിക്കാം . ഇതേ തീവ്രതയോടെ ഞാൻ അവളെ സ്വീകരിക്കും ”’

ഡേവിഡ് പറഞ്ഞപ്പോൾ സാജിത അയാളെ ഇമവെട്ടാതെ നോക്കിയിരുന്നു . ക്രമേണ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു .

“‘എന്നാ മോളെ കരയുന്നെ ?”

“‘ഹേയ് ..ആന്റി ഭാഗ്യം ചെയ്തവളാ . അതോർത്തപ്പോ “‘

“‘ അങ്ങനെയൊന്നുമില്ല മോളെ . ഒരാളുടെ ഭാഗ്യം മറ്റൊരാളുടെ നിർഭാഗ്യമല്ലേ എന്റെ കാര്യത്തിൽ നോക്കുമ്പോൾ “”

“‘ഹ്മ്മ് .. അപ്പോൾ അങ്കിളെന്നാ കാന്തല്ലൂർക്ക് ? ജോലിയാണോ അവിടെ ?””

“‘ അധ്യാപകൻ ആയിരുന്നു . മോളുടെ കല്യാണം വരെ ജോലിചെയ്തു . ചുമ്മാ വീട്ടിലിരുന്നാൽ ഭ്രാന്താകുമെന്നോർത്ത് . കല്യാണം കഴിഞ്ഞപ്പോൾ ഞാൻ കാന്തല്ലൂർ അൽപം സ്ഥലം വാങ്ങി . ചെറിയൊരു കോട്ടേജ് പോലെ പണിതു . “‘

”അപ്പൊ അങ്കിൾ …സോറി സാറവിടെ തനിച്ചാണോ ? ആഹാരമൊക്കെ അപ്പോൾ ?””

“” സാറേന്ന് ഒന്നും വിളിക്കണ്ട . അങ്കിളെന്ന് തന്നെ വിളിച്ചോ . ആഹാരമൊക്കെ ഞാൻ തന്നെ . ഒരാൾക്ക് ഉള്ളതുണ്ടാക്കാൻ ഞാൻ പോരെ .. പിന്നെ മറ്റൊരാളുടെ ഇഷ്ടം നോക്കേണ്ടാത്തത് കൊണ്ട് അങ്ങനെയും കുഴപ്പം ഇല്ലല്ലോ “” ഡേവിഡ് ചിരിച്ചു

ആഹാ !! അങ്കിളുണ്ടാക്കുമോ ? ബിരിയാണിയുണ്ടാക്കുമോ ?”’ സാജിതയുടെ കണ്ണുകൾ ഒന്ന് കൂടി വിടർന്നു

“‘”‘ പിന്നെ .. മോൾക്ക് ബിരിയാണി അത്രയിഷ്ടമാണോ ?””

“‘ ഇഷ്ടമാണ് … ഉമ്മി ഉണ്ടാക്കുമായിരുന്നു . പിന്നെ വല്ലപ്പോഴും ബിരിയാണി തിന്നിട്ടുണ്ട് . ബട്ട് അന്നത്തെ ആ ടേസ്റ്റ് കിട്ടീട്ടില്ല “‘ സാജിത വീണ്ടും തേയില നിറഞ്ഞ മലനിരകളിലേക്ക് നോക്കി .

Leave a Reply

Your email address will not be published. Required fields are marked *