അമലൂട്ടനും അനുക്കുട്ടിയും – 2

Related Posts


” അമലൂട്ടനും അനുക്കുട്ടിയുടെയും ” കഥയുടെ ആദ്യ പാർട്ടിന് അഭിപ്രായങ്ങൾ പറഞ്ഞ എല്ലാരോടും നന്ദി അറിയിക്കുന്നു…..

അമൽ തൻ്റെ മുന്നോട്ടുള്ള ജീവിത യാത്രയിൽ അവൻ്റെ നായികയെ കണ്ട് മുട്ടുമ്പോൾ കഥയുടെ പേര് മാറുന്നതാണ് അത് വരെ ഈ പേരിലായിരിക്കും കഥ മുന്നോട്ട് പോകുന്നത്…

കഥയുടെ ആദ്യ പാർട്ടിൽ ചെറിയൊരു മിസ്റ്റേക്ക് പറ്റിയിരുന്നു ആദ്യമേ അതിന് പ്രിയ വായനക്കാരോട് sorry പറയുന്നു…..
എറണാകുളത്തെ ഓർക്കുമ്പോൾ അമലിന്റെ മനസ്സിൽ ഒടി വരുന്നത് 2 അല്ല 3 പേരുണ്ട് ഒന്ന് അവന്റെ കല്ല്യാണിയമ്മയും പിന്നെ ജിതിനും അടുത്തത് രാധാകൃഷ്ണൻ മാഷുമാണ്. തുടർന്ന് വായിക്കുമ്പോൾ അത് നിങ്ങൾക്ക് മനസ്സിലാവും….

കഥ തുടരുന്നു…….

രജിസ്റ്റർ ഓഫീസിൽ നിന്നും ഞങ്ങൾ വീട്ടിലെത്തിച്ചേർന്നു….

ഞാൻ പതിയെ വീടിൻ്റെ വാതിൽ തുറന്ന് അകത്ത് കയറി നിലവിളക്ക് കത്തിച്ചുകൊണ്ട് വന്ന് ബിന്ദു അമ്മയുടെ കയ്യിൽ കൊടുത്തു….

””’ചിരിച്ച മുഖവുമായ് ബിന്ദുഅമ്മ എൻ്റെ കയ്യിൽ നിന്നും നിലവിളക്ക് വാങ്ങി””’ അച്ഛനും അമ്മയും ഒരുമിച്ച് വീടിനകത്ത് കയറി….

ആദ്യമെല്ലാം എന്നോട് വളരെ അടുപ്പത്തിലാണ് ബിന്ദു അമ്മ പെരുമാറിയത്…..
അവരുടെ സാന്നിദ്ധ്യം എനിക്ക് ഒരുപാട് മാറ്റങ്ങൾ സമ്മാനിച്ചു….
പതിയെ ഞാൻ എനിക്ക് എന്നോ നഷ്ടപ്പെട്ടുപോയ സന്തോഷത്തിലേക്ക് തിരികെ വരാൻ തുടങ്ങി എൻ്റെ സന്തോഷം കണ്ട് അച്ഛനും ഹാപ്പിയായ്….

“കുറച്ച് മാസങ്ങൾ കടന്നുപോയ്”….

ഒരു ദിവസം സ്കൂളിൽ നിന്നും ഞാൻ തിരികെ വീട്ടിൽ എത്തിച്ചേർന്നപ്പോൾ വിട് പൂട്ടിയിട്ടിരിക്കുകയായിരുന്നു ആരെയും കാണാനുമില്ല…
ഞാൻ സിറ്റൗട്ടിലായ് ഇരുന്നു .
കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരു സന്തോഷ വാർത്തയുമായ് അച്ഛനും ബിന്ദു അമ്മയുമെത്തി…..
””’എനിക്കൊരു അനിയനോ അനിയത്തിയോ ജനിക്കാൻ പോകുന്നു””’”…….
ജീവിതത്തിൽ ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നത്….. എന്നെ ””എട്ടാന്ന്””” വിളിക്കാൻ ഒരവകാശി ജനിക്കാൻ പോകുന്നു….

പിന്നീടങ്ങോട്ട് ബിന്ദു അമ്മയെ ഞാനും അച്ഛനും ഒരുപാട് കെയർ ചെയ്തു അമ്മയെക്കൊണ്ട് അധികം വീട്ടുജോലിയൊന്നും ഞങ്ങൾ എടുപ്പിച്ചില്ല ബിന്ദു അമ്മയ്ക്ക് എപ്പോഴും സന്തോഷം നൽകിക്കൊണ്ടിരുന്നു….

അങ്ങനെ ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബിന്ദു അമ്മ ””’ഒരു പെൺ കുഞ്ഞിന് ജന്മം നൽകി”””.
3 ദിവസത്തിനുശേഷം ആശുപത്രി വിട്ട് ഞങ്ങൾ വീട്ടിലെത്തി…

ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയതിന് ശേഷം ബിന്ദു അമ്മയിൽ ഞാൻ പതിയെ പതിയെ പ്രകടമായ ചില മാറ്റങ്ങൾ കണ്ട് തുടങ്ങി….

ഞാൻ കുട്ടിയുടെ അടുത്ത് ചെല്ലുമ്പോൾ ബിന്ദു അമ്മയുടെ മുഖഭാവം മാറുവാൻ തുടങ്ങി…..
അതെല്ലാം ശ്രദ്ധിച്ചിട്ടും ശ്രദ്ധിക്കാത്ത മട്ടിൽ കുഞ്ഞിൻ്റെ കൂടെ സമയം ചിലവിട്ടു……
””””പിന്നീടങ്ങോട്ട് എൻ്റെ ജീവിതത്തിൽ ശനിദശ ആരംഭിക്കുകയായിരുന്നു”””’….

കുഞ്ഞിന് ഞങ്ങൾ ”””ആദിത്യ””എന്ന് പേര് നൽകി ഞങ്ങളുടെ ””ആദിക്കുട്ടി””…

ആദിക്കുട്ടി ഇപ്പോൾ നീന്തി നടക്കുന്ന പ്രായമാണ് അവളുടെ നിഷ്ക്കളങ്കമായ മുഖം എൻ്റെ മനസ്സിനെ എല്ലാ ദുഖങ്ങളിൽ നിന്നും മോചിതനാക്കി….

”””എന്നാൽ എൻ്റെ സന്തോഷം ദൈവത്തിനുപോലും ഇഷ്ടമല്ലെന്ന് വിളിച്ചോതിക്കൊണ്ട് ബിന്ദു അമ്മയുടെ ആദ്യത്തെ അടി എൻ്റെ ചങ്കിൽ തന്നെ തറച്ചു””’….

ഒരു ദിവസം അച്ഛൻ ജോലിക്കു പോയ സമയം ഞാൻ ആദിമോളെ കളിപ്പിച്ച് ഹാളിൽ ഇരിക്കുകയായിരുന്നു..

””പെട്ടെന്ന് നിവർന്നിരിക്കാൻ നോക്കിയ ആദിമോൾ മറിഞ്ഞ് വീണു”” , വിണപ്പോൾ മോളുടെ തല അൽപ്പം ശക്തിയായ് നിലത്ത് ഇടിക്കുകയുണ്ടായ്…..
വേദനയാൽ കുഞ്ഞ് കരഞ്ഞുകൊണ്ട് ””’ശ്വാസം എടുക്കാനാവാതെ വായ തുറന്ന് നിശ്ചലമായിരുന്നു പോയ്””’ ….
കുഞ്ഞിൻ്റെ കരച്ചിൽ കണ്ട് ഓടി വന്ന ബിന്ദു അമ്മ കാണുന്നത് എന്ത് ചെയ്യണമെന്നറിയാതെ കുഞ്ഞിനെ തന്നെ മിഴിച്ചു നോക്കി നിൽക്കുന്ന എന്നെയാണ്….

ഉടനെ ബിന്ദു അമ്മ കുട്ടിയെ എടുത്ത് അവളുടെ മൂക്കിൽ വിരലുകൾകൊണ്ട് ശക്തിയിൽ അമർത്തി വലിച്ചു
കുഞ്ഞ് പെട്ടെന്ന് ശ്വാസമെടുത്തു എന്നിട്ട് വീണ്ടും കരച്ചിൽ തുടർന്നു……

“ബിന്ദു അമ്മ എന്നെ നോക്കി ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു”…

“””പിഴച്ചുണ്ടായ ദ്രോഹി നീ എൻ്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയല്ലെ”””എന്ന് പറഞ്ഞ് കാലുകൊണ്ട് എന്നെ ചവിട്ടി…..

“മറിഞ്ഞ് നിലത്ത് വീണ ഞാൻ എന്ത് പറയണമെന്ന് പോലുമറിയാതെ നിന്നു വിക്കി”…..

“””ഇനി എൻ്റെ കുഞ്ഞിൻ്റെ നിഴൽ വെട്ടത്ത് പോലും നിന്നെ കണ്ട് പോകരുത്”””
അത്രയും പറഞ്ഞ് ബിന്ദു അമ്മ കുഞ്ഞുമായ് മുറിയിലേക്ക് പോയി…

”’ബിന്ദു അമ്മയുടെ വാക്കുകൾ എൻ്റെ ഹൃദയത്തെ കീറി മുറിച്ചു”’ …..
അത് വരെ ഞാൻ മറക്കാൻ ശ്രമിച്ച എൻ്റെ ””കല്യാണിയമ്മയുടെ മുഖം”” എൻ്റെ മനസ്സിലേക്കോടിയെത്തി…….
സങ്കടം അലകടലായ് മാറി എൻ്റെ ഹൃദയം ഇരുണ്ടുകൂടി……

ബിന്ദു അമ്മയുടെ വാക്കുകളുടെ മൂർച്ചയാൽ ഞാൻ പഴയ ഡിപ്രഷൻ അവസ്ഥയിലേക്ക്
വീണ്ടും യാത്രയാവാൻ തുടങ്ങി….

‘ഒരു നിമിഷം എൻ്റെ ഹൃദയവും മനസ്സും വിങ്ങിപ്പൊട്ടി അതെൻ്റെ മിഴികളെ ഈറനണിയിച്ചു’ പതിയെ കരഞ്ഞുകൊണ്ട് സ്റ്റെയർ കയറി എൻ്റെ മുറിയിലെത്തി….

ബിന്ദു അമ്മ എന്നെ ചവിട്ടിയതിലും കൂടുതൽ എന്നെ വേദനിപ്പിച്ചത്
എൻ്റെ കല്യാണിയമ്മയെപ്പറ്റി പറഞ്ഞ വാക്കുകളാണ്….

“”പിഴച്ചുണ്ടായവനെന്ന് എന്നെയാണ് വിളിച്ചതെങ്കിലും അത് എൻ്റെ കല്യാണിയമ്മയുടെ പാതിവ്രത്യത്തെയാണ് ചോദ്യം ചെയ്തത്”’”

എൻ്റെ ഹൃദയം ഒരു നിമിഷം നിശ്ചലമായ്….

ഞാൻ കട്ടിലിൽ വീണ് കരയുവാൻ തുടങ്ങി….
എൻ്റെ മനസ്സാകെ ””കല്യാണിയമ്മയുടെ രൂപം””’ ഓടിയെത്തി ….
ഹൃദയം തകർന്നിരിക്കുന്ന അവസ്ഥയിൽ ടേബിളിൽ ഇരിക്കുന്ന ””’കല്യാണിയമ്മയുടെ ഫോട്ടോയെടുത്ത് മാറോടണച്ചുകൊണ്ട് ഞാൻ പറഞ്ഞു””….

“”’എന്തിനാ കല്യാണിയമ്മേ എന്നെ തനിച്ചാക്കിപ്പോയത്”””
‘അമ്മ “”’ഇന്നെന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ അമ്മയുടെ അമലൂട്ടന് ഒരിക്കലും ഇങ്ങനെ സങ്കടപ്പെടേണ്ടി വരില്ലായിരുന്നു””’
“ജീവിതത്തിൽ ഞാൻ തനിച്ചായില്ലേ ആരോരുമില്ലാതെ എന്തിനാ ഇങ്ങനൊരു ജന്മം എനിക്ക്”…..

ഒരു പാട് ചിന്തിച്ചു കൂട്ടി ഞാൻ തളർന്നുറങ്ങിപ്പോയ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും ഞാൻ എഴുന്നേറ്റില്ല…..

സന്ധ്യയായപ്പോൾ എന്നെ കാണാതെ അച്ഛൻ മുറിയിലേക്ക് വന്നു…..

നോക്കിയപ്പോൾ അച്ഛൻ കാണുന്നത് ”’കല്യാണിയമ്മയുടെ ഫോട്ടോയും കെട്ടിപ്പിടിച്ച് ഉറങ്ങുന്ന എന്നെയാണ്””’ .
കട്ടിലിൻ്റെ അരികിലായിരുന്ന് അച്ഛൻ എൻ്റെ ശിരസിൽ തലോടുന്നതറിഞ്ഞാണ് ഞാൻ കണ്ണ് തുറന്നത്….

Leave a Reply

Your email address will not be published. Required fields are marked *