താമരപ്പൂവിതൾ Like

അക്കിലിസ് എന്നോടൊരുപാട് തവണ പറഞ്ഞതാണ് ഹാപ്പി എൻഡിങ് ഏട്ടത്തികഥ വേണമെന്ന്! ഇത് നിനക്കുള്ളതാണ്, പിന്നെ ഈ തീം ഇഷ്ടപെടുന്ന എല്ലാ വായനക്കാർക്കും ഹാപ്പി ന്യൂ ഇയർ! ഇതൊരു കൊച്ചു കഥയാണ്, ഇഷ്ടപെടുമെന്നു വിചാരിക്കുന്നു.

♡♡♡♡♡♡♡

“അപ്പൊ നീയെന്നെ നോക്കാറില്ല എന്നാണോ പറഞ്ഞു വരുന്നേ…?!”

“അയ്യോ ഏട്ടത്തി ഇല്ലാ…”

“അജുകുട്ടാ വെറുതെ നുണപറയല്ലേ… ഞങ്ങൾ പെണ്ണുങ്ങൾക്ക് ആണുങ്ങളുടെ നോട്ടം എങ്ങനെയാണ്, എങ്ങോട്ടേക്കാ ഇതൊക്കെ നന്നായിട്ടറിയാം കേട്ടോ…”

നെറ്റിയിലെ ചന്ദനവും, മൂക്കിലെ പൊടിയുന്ന ചെറു വിയർപ്പും കൊണ്ട് ഭംഗിയായി കസവു സാരിയും ഉടുത്തു, എന്റെ പിറകെ ആയിരുന്നു ഏട്ടത്തി ഇളം വെയിലത്ത് പാടവരമ്പത്തൂടെ നടന്നുകൊണ്ടിരുന്നത്.

എന്റെ മനസിലുള്ള മോഹത്തെ തിരിച്ചറിഞ്ഞ ഏട്ടത്തിയെ ഒന്നുടെ ഞാൻ തിരിഞ്ഞു നോക്കുമ്പോ എന്റെ കണ്ണുകൾ പ്രണയാർദ്രമായി വിടർന്നു. ആകാംഷ കൊണ്ട് ഹൃദയമിടിപ്പും വേഗത്തിലായപോലെ. ഏട്ടത്തി!!! എന്റെ മനസിലെ ഏറ്റവും മനോഹരമായ സ്ത്രീരൂപം!! സ്ത്രീരൂപമെന്നു പറയുന്നതിലും ഒരു ദേവീരൂപമമെന്നു പറയുന്നതാവും നല്ലത്! ഇത്രയും ചൈതന്യം തുളുമ്പുന്ന മുഖം ഇതുവരെ ഞാൻ കണ്ടിട്ടില്ല. കരിമഷിയെഴുതിയ കണ്ണുകളും വെളുത്തു ചെമ്പൻ ചെറുരോമങ്ങൾ എഴുന്നുനിൽക്കുന്ന കവിൾ തടങ്ങളും സാദാ സമയം നനവുള്ള തടിച്ചു മലർന്ന ചുണ്ടുകളും നീണ്ടുമെലിഞ്ഞ മൂക്കും എല്ലാം ആ മുഖത്തു സൗന്ദര്യത്തിന്റെ പര്യായമെന്നപോലെ തോന്നിക്കുന്നതായിരുന്നു. ശരിക്കും പേരറിയാത്ത ഒരു അപ്സരസ് അവതാരപിറവിയെടുത്തു വന്നതുപോലെ….

വെയിലെന്ന് പറയുമ്പോ കാലത്തു 8 മണി ആയിട്ടുള്ളു പക്ഷെ നല്ലോണം വിയർക്കുന്നുണ്ട്. ഇന്നെന്റെ 24 വയസ് പൂർത്തിയാകുന്ന ദിവസമാണ്. അതിനാൽ അമ്പലത്തിലേക്ക് കാലിൽ ചെരുപ്പുമില്ലാതെ പോയി വരികയാണ് ഞങ്ങൾ. കല്യാണ പാർവതിയുടെ മുന്നിൽ നിന്നും എന്തിനെന്നറിയാതെ തൊഴുതിറങ്ങിയപ്പോൾ ഏട്ടത്തിയെ തന്ന ഭ്രമിച്ചു നോക്കിയ നിമിഷം എന്നെ കയ്യോടെ പൊക്കിയെന്നു പറഞ്ഞാൽ മതിയല്ലോ!

ഏടത്തിയുടെ ഊഹം ശെരിയാണെന്നെനിക്ക് നല്ലപോലെ അറിയാം, പക്ഷെ സമ്മതിച്ചു കൊടുക്കാനെന്തോ…… പക്ഷെ ഉള്ളിൽ നല്ല പേടിയുണ്ട്‌, കൊച്ചിയിലെ നാടകക്കളരിയിൽ നിന്ന് ഒറ്റപ്പാലത്തെ തറവാട്ടിൽ ഉത്സവത്തിന് വന്നിട്ടിപ്പോ 10 ദിവസമായില്ല, പക്ഷെ ഇത്തവണ ഞാൻ വെറും കയ്യോടെയുമല്ല വന്നത്. ചില തീരുമാനങ്ങൾ മനസിലെടുത്തതിന് ശേഷമാണ് താനും!
“അജൂ….”

ഞാൻ തിരിഞ്ഞൊന്നു നോക്കിയതും, എന്റെ കാലൊന്നിടറിയതും ഒന്നിച്ചായിരുന്നു. ഇടം കാലു തെന്നി നേരെ ചെളിയിലേക്ക് ഞാനൊന്നു വീഴാൻ ചരിഞ്ഞതും എന്റെ ഏട്ടത്തി എന്റെ വലം കൈത്തണ്ടയിൽ അമർത്തിപ്പിടിച്ചു.

“വീണോ?” ഏട്ടത്തി കുഞ്ഞു കുട്ടികളുടെ മുഖഭാവത്തോടെ എന്നോട് ചോദിച്ചപ്പോൾ കണ്ട നാൾ തന്നെ ഞാൻ പ്രേമ പടുകുഴിയിൽ വീണെന്ന് മനസ്സിൽ പറഞ്ഞു.

“ഉം.”

“അച്ചോടാ കാലിൽ ചളിയായല്ലോ, വാ തോട്ടിൽ പോയി കഴുകാം”

ഏട്ടത്തി എന്നെയും കൈപിടിച്ചുകൊണ്ട് തോട്ടുവരമ്പത്തൂടെ നടന്നു ഇനിയും കുറച്ചുകൂടെയുണ്ട് വീടെത്താൻ, ഈ തോടിനു കുറുകെയാണ് വീട്. ഏട്ടന് സർക്കാരാപ്പീസിൽ ആയിരുന്നു പണി. ഏട്ടൻ മരിച്ചിട്ട് 11 വർഷമായി. എന്നെ നോക്കാൻ വേണ്ടിയുമായിരുന്നു ഏട്ടൻ വിവാഹം കഴിച്ചത്, എനിക്കും ഏട്ടനും അമ്മയും അച്ഛനുമില്ലായിരുന്നു. ഞാൻ ജനിച്ചധികം സമയമാവും മുന്നേ അമ്മയും ശേഷമെനിക്ക് മൂന്ന് വയസിൽ അച്ഛനും.

12 വയസുമുതൽ എനിക്കമ്മ തന്നെയായിരുന്നു എന്റെ ഏട്ടത്തി. ഒരു കുഞ്ഞുണ്ടാവുന്നതിനു മുൻപേ ഏട്ടൻ പോയതുകൊണ്ടുള്ള വിഷമം, ജനിക്കാൻ പോകുന്ന കുഞ്ഞിന് കൊടുക്കാൻ വച്ചിരുന്ന സ്നേഹം എല്ലാം എന്നോടാണ് അന്നുമിന്നും കാണിക്കുന്നത്. അതിനു പരിശുദ്ധമായ ഒരർത്ഥമേ ആ കണ്ണുകളിൽ ഞാനിന്നോളം കണ്ടിട്ടുമുള്ളു….

മലയാളം ഡിവിഷൻ അസിസ്റ്റന്റ് പ്രൊഫസർ ആണ് ഏട്ടത്തി, എന്നെക്കുറിച്ചീ ലോകത്തു ഏറ്റവും നന്നായിട്ടറിയാവുന്നയാൾ, പക്ഷെ ഒരു കാര്യമൊഴിച്ചാൽ, എനിക്കൊരു പെൺകുട്ടിയോട് ഒരു അടുപ്പമുണ്ട്, കോളേജ് കാലത്തു അവളാണ് ആദ്യമത് പറഞ്ഞത്, എന്തിനും ഏതിനും ഏട്ടത്തിയോട് സമ്മതം ചോദിക്കുന്ന ഞാൻ ഇത് മാത്രമെന്തോ ഏട്ടത്തിയോട് ചോദിയ്ക്കാൻ നാവു പൊന്തുന്നില്ല! ഇപ്പൊ ഒരുവർഷമായി എന്റെ മനസ്സിൽ ഞാനീ വിങ്ങലുഭവിക്കുന്നുണ്ട്! ആ കുട്ടിയോട് ഞാൻ എന്റെ തീരുമാനം പറയാം എന്നു പറഞ്ഞുകൊണ്ടിരിക്കാൻ തുടങ്ങിയിട്ടൊരു വർഷമായി താനും!

Leave a Reply

Your email address will not be published. Required fields are marked *