Related Posts
“ചേട്ടാ.. എനിക്കൊരു കാര്യം പറയാൻ ഉണ്ട്..”..
“എന്താ.. നിനക്ക് ഇനി നിക്കാഹ് നടത്തണോ.. അതും ആകാം.. എന്തായാലും ഈ കുടുംബത്തിൽ ഇങ്ങനെ ഒരു പെണ്ണ് ഞങ്ങൾക്കില്ല.. കണ്ട മേത്തനെല്ലാം പെയപ്പിക്കാൻ കൊടുത്തു ഞങ്ങളുടെ ചിലവിൽ ഇവിടെ ജീവിക്കാമെന്ന് കരുതണ്ട രണ്ടും.. ”
“പിന്നെ നിക്കാഹും ഞങ്ങൾ നടത്തി തരും..പക്ഷെ പെണ്ണിനെ നീ ഇന്ന് തന്നെ കൂട്ടികൊണ്ട് പോകണം…. ഇവിടെ നിന്ന്.. എന്ത് പറയുന്നു ”
“അതെല്ല ചേട്ടാ..”
“പിന്നെന്താ.. എന്തായാലും പറഞ്ഞോ… മഞ്ജു എന്റെ ഭാര്യ യുടെ ആങ്ങളയുടെ മോളാണ്.. അതായത് അവളെനിക്ക് മോളെ പോലെ തന്നെ…”
“ആഹാ.. ഏതായാലും നല്ല അളിയൻ തന്നെ… ആ പാവം .. വീണു കിടക്കുമ്പോൾ അല്ലെ ചവിട്ടാൻ പറ്റു.. ”
“ഇയ്യാൾക്കിട്ട് മഞ്ജു വിന്റെ അച്ഛൻ ശരിയായി ഒന്ന് പണിഞ്ഞിട്ടുണ്ട് അതിന്റെ ദേഷ്യമാണ് മൂപര് ഇപ്പോൾ തീർക്കുന്നത്.. സ്വന്തം കുടുംബ ബന്ധ മായിട്ട് പോലും.. വൈശാഖേ ട്ടന് പണി കൊടുക്കുന്നത്..”
“എന്താടാ പന്തം കണ്ട പെരിച്ചായി യേ പോലെ നിൽക്കുന്നത്.. കാര്യം പറ…” ഞാൻ പിന്നെയും ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ടാണെന് തോന്നുന്നു അയാൾ വീണ്ടും ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി…
ഞാൻ എന്റെ ഉള്ളിലെ മുഴുവൻ ധൈര്യവും പുറത്തേക് എടുത്തു കൊണ്ട് ചോദിച്ചു…
“ശരിക്കും ഇവിടെ എന്താണ് പ്രശ്നം..”…
“ചോദിച്ചു കഴിഞ്ഞപ്പോൾ ആയിരുന്നു എന്റെ ചോദ്യം ഇച്ചിരി പാളി എന്ന് മനസിലായത് ”
“ആഹാ…നല്ല ചോദ്യം…” രാമേട്ടൻ എന്ന് പറയുന്നയാൾ എന്റെ ചെവിക്കല്ല് നോക്കി ഒരു അടി തന്നു…
“കള്ള നായിന്റെ മോനെ.. കുടുംബത്തിൽ പിറന്ന പെണ്ണിനെ വയറ്റിയുണ്ടാക്കി പിഴ പിച്ചതും പോര.. എന്നിട്ട് പൊട്ടനെ പോലെ അഭിനയിക്കുന്നോ ” രാമേട്ടൻ നല്ല ചൂടിൽ തന്നെ അടിക്ക് തുടർച്ചയായി എന്നെ നോക്കി ആക്രോക്ഷിച്ചു..
“കണ്ണിൽ നിന്ന് പൊന്നീച്ച പാറുന്ന തരത്തിലുള്ള അടി തന്നെ ആയിരുന്നു കിട്ടിയത്.. അടി പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ തടയുവാൻ കഴിഞ്ഞില്ല… തിരിച്ചു കൊടുക്കാനായി എന്റെ കൈ തരിക്കുന്നുണ്ട്.. പക്ഷെ ഈ സമയം പ്രകോബിതൻ ആകരുതെന്ന് മനസ് പതിയെ ഓർമ്മിപ്പിച്ചു..”കാരണം എന്റെ തടി ഇവിടെ ഒറ്റക്കാണ്.. ചുറ്റിലുമായി ഒന്നിനാത്രം പോന്ന പത്തമ്പത് പേരെങ്കിലും ഉണ്ടാവും…
” ഏട്ടാ.. ഞാൻ പറയുന്നത് കേൾക്കാൻ ഉള്ള ക്ഷമ നിങ്ങളൊന്ന് കാണിക്കുമോ ..ഇതാ ഇവിടെ കൂടി നിൽക്കുന്ന പകുതിയൊലേറെ പേർക്കും എന്നെ അറിയാം.. ” അങ്ങാടിയിൽ സൂപ്പർ മാർക്കറ്റ് നടത്തുള്ള അബ്‌ദുള്ള യുടെ മകനാണ് ഞാൻ… പിന്നെ എനിക്ക് എന്റെ പെണ്ണിനെ പോറ്റാൻ നിങ്ങളുടെ ഒന്നും ഒരഞ്ചിന്റെ പൈസ വേണ്ട… അതും പറഞ്ഞു ചുറ്റിലുമായി ഞാനൊന്ന് നോക്കി.. വല്ലാതെ ഡയലോഗ് അടിച്ചാൽ എപ്പോഴാ അടി വീഴുന്നതെന്ന് അറിയാൻ പറ്റില്ലല്ലോ…
ഞാൻ വീണ്ടും തുടർന്നു…
എന്റെ ഏട്ടാ.. “ഞാൻ ഇവിടെ എന്റെ കൂട്ടുകാരി വിളിച്ചിട്ട് വന്നതാണ്… സംശയമുണ്ടേൽ ആ കാണുന്ന മഞ്ഞ ഫ്രോക് ഇട്ട പെൺകുട്ടി ഇല്ലേ ഓളോട് ചോദിച്ചു നോക്കി “.. റുബീന നിൽക്കുന്ന ഭാഗത്തേക് കൈ ചൂണ്ടി എല്ലാവരോടുമായി ഞാൻ പറഞ്ഞു…
“റുബീന പെട്ടന്ന് തന്നെ എന്റെ അരികിലേക്കു വരുവാൻ തുടങ്ങി ”
വളരെ പെട്ടന്ന് തന്നെ റുബീനക് എന്റെ അടുത്തേക് എത്തുവാനായി അവിടെ കൂടി നിന്നവരെല്ലാം ഒരു വഴി പോലെ മാറി നിന്നു..
“അവൾ എന്റെ അരികിലേക്കു എത്തിയതും ചെവിയുടെ അടുത്തേക് നീങ്ങി ഞാൻ ചോദിച്ചു എന്താടി ഇവിടെ പ്രശ്നം ”
“ടാ.. മതി സ്വകാര്യമൊക്കെ പിന്നെ ഞങ്ങൾ ചോദിച്ചോളാം അവളോട് എന്നും പറഞ്ഞു രാമേട്ടൻ എന്നെ അവിടെ നിന്നും മാറ്റി നിർത്തി ”
“സത്യമാണോ മോളെ ഇവൻ പറയുന്നത്…” ഇവനെല്ലേ… മഞ്ജു വിന്റെ..
“അതേ.. ഏട്ടാ.. സത്യമാണ്…ഇവനെല്ല ” ആവു.. സമാധാനം മുബീന അറിഞ്ഞു കൊണ്ടുള്ള പണി അല്ല.. അല്ലേലും എന്റെ ചങ്ക് കൂട്ടുകാരി എന്നെ ചതിക്കില്ല…
