കല്യാണം – 9 1

Kambi Kadha – Kallyanam Part 9 | Author : Kottaramveedan | Previous Part

രാവിലെ ആണ് ഞാൻ കണ്ണ് തുറന്നത്… നല്ല ക്ഷീണം ഞാൻ മെല്ലെ എണീറ്റ് ഇരുന്നു… നല്ല തലവേദന ഉണ്ട്… ഞാൻ എണീറ്റ് വിൻഡോയുടെ കർട്ടൻ മാറ്റി.. പുറത്തെ പന്തലൊക്കെ അഴിക്കാൻ തുടങ്ങിയിരുന്നു..

“ ഇന്നലെ ഇവിടെ ഒരു സാധനം ഉണ്ടാരുന്നല്ലോ.. അത് എന്ത്യേ.. “

ഞാൻ പുറകിലേക്ക് നോക്കി… ബെഡിൽ ഷീറ്റൊക്കെ ഭംഗി ആയ്യി വിരിച്ചു എല്ലാം അടുക്കി വെച്ചിട്ട് ഉണ്ട്..

“ ഇനി ഇന്നലെ ഇവൾ ഇവിടെ അല്ലെ കിടന്നേ… “

ഞാൻ മനസ്സിൽ ഓർത്തു ബാത്‌റൂമിലേക്ക് കയറി ഫ്രഷ് ആയി താഴേക്ക് ചെന്നു…

“ അമ്മേ ചായ… “

അമ്മയോട് പറഞ്ഞിട്ട് ഞാൻ പുറത്തേക് ചെന്നു… അച്ഛൻ പന്തൽ പണികാരോട് സംസാരിക്കുന്നു..

“ ചേട്ടാ… ചായ.. “

ഞാൻ തിരിഞ്ഞു നോക്കി.. നീതുവാണ്. രാവിലെ തന്നെ കുളിച്ചു ഒരുങ്ങി എങ്ങോട്ട് ആണോ… ഓഹ് ആദ്യ ദിവസം ആയതുകൊണ്ട് ആവും.. ഞാൻ ചായ വാങ്ങി പുറത്തേക്ക് നടന്നു..

“ മോനെ.. “

അമ്മ പുറകിൽ നിന്ന് വിളിച്ചു…

“ മ്മ്.. എന്താ… “

“മോളേം കൂട്ടി അമ്പലത്തിൽ ഒന്ന് പോയിട്ട് വാ.. “

ഞാൻ : എന്തിനു… ഇന്നലെ മുഴവൻ അമ്പലത്തിൽ അല്ലാരുന്നോ..

അമ്മ : അങ്ങനെ അല്ലടാ… കല്യാണം കഴിഞ്ഞു രണ്ടാളും പോകണം..

“ മോൾ പോയി റെഡി ആവ്.. അവൻ വരും.. “

അച്ഛൻ നടന്ന ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു..

“ നീ ഇങ്ങു വന്നേ… “

അച്ഛൻ എന്റെ തോളിൽ പിടിച്ചു പറഞ്ഞു..

“ എടാ നീ ഇനി പഴയതൊക്കെ മാറക്കണം…ഈ കൊച്ചിനെ വിഷമിപ്പിക്കല്ല്.. നീ കല്യാണം കഴിച്ച പെണ്ണാ അവൾ..നീ ഒരു പുതിയ ജീവിതം ആരംഭിക്ക് എല്ലം പയ്യെ പയ്യെ ശെരിയാവും.. “
അച്ഛൻ പറഞ്ഞിട്ട് എന്റെ തോളിൽ രണ്ട് തട്ട് തട്ടിട്ട് പോയി.. ഇവർക്ക് ആർക്കും എന്റെ മാനസിക അവസ്ഥ എന്താ മനസിലാവാതെ.. ഇവിടുന്ന് എത്രയും വേഗം പോകണം.. ഇനി ഞാൻ ഇവിടെ നിന്നാൽ അച്ഛനേം അമ്മയേം വെറുപ്പിക്കണ്ട വരും…ഞാൻ മനസ്സിൽ ഓർത്തു വീടിനു അകത്തേക്ക് നടന്നു…

ചായ കുടിക്കാൻ എനിക്ക് തോന്നിയില്ല.. അകത്തു ഗ്ലാസ്‌ വെച്ചിട്ട് റൂമിലേക്ക് ചെന്നു… ഡോർ ലോക്ക്ഡ് ആരുന്നു.. ഞാൻ വാതിലിൽ തട്ടി..

“ ദാ.. വരുന്നു…. “

അകത്തുന്നു നീതു വിളിച്ചു പറഞ്ഞു…

അവൾ വാതിൽ തുറന്നു..

“ഇത്ര പെട്ടന്ന് റെഡി ആയോ..”

ഞാൻ മനസ്സിൽ ഓർത്തു അവളെ മൈൻഡ് ചെയ്യാതെ അകത്തേക്ക് നടന്നു.. അലമാരയിൽ നിന്നും ഒരു ഷർട്ടും പാന്റും എടുത്തു.. അപ്പോൾ ആണ് മനസ്സിലേക്ക് ഓർമ്മ വന്നേ…

“അയ്യേ പാന്റോ.. അമ്പലത്തിൽ പോകുമ്പോൾ മുണ്ട് ഉടുക്കണം.. “

അമൃത പണ്ട് പറഞ്ഞത് എന്റെ മനസ്സിലേക്ക് ഓടി എത്തി. ഞാൻ പാന്റ് തിരിച്ചു വച്ചു ഒരു മുണ്ട് എടുത്തു ഉടുത്തു.. റെഡി ആയി താഴേക്കു ചെന്നു..

“അമ്മേ പോയിട്ട് വരാം.. “

എന്നെ കണ്ടതും അവൾ അമ്മയോട് പറഞ്ഞിട്ട് എന്റെ പുറകെ വന്നു വണ്ടിയിൽ കയറി… പോകുന്ന വഴിക്ക് ഞങ്ങൾ ഒന്നും സംസാരിച്ചതെ ഇല്ല… വണ്ടി പാർക്ക്‌ ചെയ്ത് ഞങ്ങൾ ഇറങ്ങി…

നല്ല മനോഹരമായ പടവുകൾ ഉള്ള ഒരു അമ്പലം ആണ്.. ഞങ്ങൾ പടവുകൾ കയറി അവൾ എന്നോട് ചേർന്ന് നടന്നു… പുതുമോടി ആയതുകൊണ്ട് ആവും എല്ലാവരും നോക്കുന്നെ… അതോ ഇവന് എങ്ങനെ ഈ പെണ്ണിനെ കിട്ടി എന്നാ അത്ഭുതം ആണോ…ഞാൻ മുഖത്തു ഒരു പുച്ഛം ഭവിച്ചു നടന്നു…

“ചേട്ടാ… “

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

“ ഞാൻ എണ്ണ വാങ്ങിട്ടു വരാം.. “

ഞാൻ തലയാട്ടി.. അവൾ പോയി വാങ്ങി വന്നു.. ഞാൻ ഷർട്ട്‌ അഴിച്ചു അമ്പലത്തിനു ഉള്ളിലേക്ക് നടന്നു.. അവൾ വേഗം നടന്ന എന്റെ ഒപ്പം എത്തി… ഇടുങ്ങിയ പാതയിലൂടെ ഞങ്ങളുടെ നടന്നു..

“ രണ്ടു പേരും നല്ല ചേർച്ച അല്ലെ…”
ഞങ്ങളുടെ എതിരെ വന്ന അടുത്ത വീട്ടിലെ ചേച്ചി കൂടെ വന്ന ചേച്ചിയോട് പറഞ്ഞോണ്ട് പോകുന്നു..ഞാൻ തിരിഞ്ഞു അവരെ സൂക്ഷിച്ചു നോക്കി.അവൾ കെട്ടില്ലെന്ന് തോനുന്നു പ്രാർത്ഥനയിൽ മുഴുകി നടക്കുവാണ് ..

അകത്തു കയറി പ്രാത്ഥിച്ചു പുറത്ത് ഇറങ്ങി. ഞാൻ ആൽ തറയിലേക്ക് നടന്നു…

“ നീതു.. ഒന്ന് വന്നേ…”

അവൾ എന്നെ ഒന്ന് നോക്കിട്ട് hഎന്റെ പുറകെ വന്നു.. ഞാൻ ആൽ തറയിൽ ഇരുന്നു.. അവൾ എന്റെ മുന്നിൽ വന്നു നിന്നു..

Leave a Reply

Your email address will not be published. Required fields are marked *