കല്യാണം – 9 1

“ എന്താ തന്റെ പ്ലാൻ…”

“എന്ത് പ്ലാൻ.. “

അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..

“ഞാൻ എന്റെ എല്ലാ കാര്യങ്ങളും പറഞ്ഞതല്ലേ.. ഇനി എനിക്ക് ഇവിടെ നിക്കാൻ പറ്റൂല.. എത്രയും വേഗം ഞാൻ തിരിച്ചു പോകുവാ…”

അവളുടെ കണ്ണുകൾ നിറയുന്നുണ്ടോ.. ഞാൻ അവളുടെ മുഖത്തുന്നു നോട്ടം മാറ്റി..

“ നീതുനു എന്നാ തിരിച്ചു പോകണ്ടേ…”

അവൾ : എനിക്ക് ഒരു മാസം കൂടെ അവധി ഉണ്ട്

ഞാൻ : സാരമില്ല.. ഞാൻ എന്തേലും കള്ളം പറഞ്ഞു പൊയ്ക്കോളാം.. താൻ പോയി ഹോസ്റ്റലിൽ നിന്നു പഠിക്ക്..

ഞാൻ തിരിഞ്ഞു അവളുടെ മുഖത്തേക് നോക്കി…അവൾ തല കുനിച്ചു നിൽക്കുവാരുന്നു..അവളുടെ മുഖം ചുവന്നു തുടിത് ഇരുന്നു..

“ പോകാം.. “

ഞാൻ ആൽ തറയിൽ നിന്നും എണിറ്റു നടന്നോണ്ട് പറഞ്ഞു. അവൾ തല കുനിച്ചു എന്റെ പുറകിൽ നടന്നു വന്നു..

“ ഇത് അമ്മയോട് ഒന്നും പറയണ്ട.. നീതുന്റെ പഠിത്തമൊക്കെ കഴിഞ്ഞു.. ഒരു നല്ല ജീവിതം കിട്ടും.. വെറുതെ എന്റെ കൂടെ ജീവിച്ചു ഈ ജീവിതം പാഴാക്കണ്ട…“

ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.വീടിന്റെ മുന്നിൽ അച്ഛൻ നിൽപ്പുണ്ടാരുന്നു.ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി വീടിനു അകത്തേക്ക് കയറി.അവൾ അമ്മയുടെ അടുത്തേക്ക് നടന്നു…

അച്ഛനും അമ്മയും അവളോട്‌ വിശേഷങ്ങൾ ചോദിക്കുന്നതും സ്നേഹിക്കുന്നത് കണ്ടപ്പോൾ എനിക്ക് അവളോട്‌ അസൂയ തോന്നി പോയി..ഞാൻ സ്റ്റൈർ കയറി റൂമിൽ വന്നു…ഡ്രസ്സ്‌ ഒകെ മാറി ബാൽക്കണിയിൽ പോയി ഇരുന്നു..

“ചേട്ടാ…”

“മ്മ്..”

ഞാൻ പുറത്തേക്ക് തന്നെ നോക്കി ഇരുന്നു മൂളി..
“അമ്മ പറഞ്ഞു ഇന്ന് വീട്ടിൽ ചെല്ലണം എന്ന്…”

ഞാൻ : “മ്മ്.. നീ പോയിട്ട് വാ.. “

“ഞാൻ മാത്രം അല്ല നമ്മൾ രണ്ടു പേരും…വിരുന്ന് ചെല്ലുന്ന ചടങ്ങ് ഉണ്ട്…”

ഞാൻ : ചടങ്ങ് ഒന്നും കഴിഞ്ഞില്ലേ..ഇനി എന്തൊക്കെ ഉണ്ട്..

“വൈകുന്നേരം ആവുമ്പോൾ ചെല്ലാൻ ആണ് പറഞ്ഞെ “

അവൾ ഒരു ഇടരുന്ന സ്വരത്തോടെ പറഞ്ഞു. എന്തായാലും ഇത്രേം ആയില്ലേ ഇവിടുന്ന് പോകുന്നത് വരെ ഇവരുടെ ആഗ്രഹങ്ങൾക്ക് ഞാനായിട്ട് എതിര് നിൽക്കണ്ട.

“ചേട്ടൻ ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ.. “

ഞാൻ തിരിഞ്ഞു നോക്കി..

“എന്താ..”

“എന്റെ അമ്മെക്ക് ഇത് ഒന്നും അറിയില്ല.. വലിയ പ്രേതിക്ഷയോടെ ആണ് എന്നെ ഇങ്ങോട്ട് ആയിച്ചേ..ഇതൊക്കെ അറിഞ്ഞാൽ അമ്മ തകർന്ന് പോകും..“

അവൾ നിറ കണ്ണുകളോടെ പറഞ്ഞിട്ട് അകത്തേക്ക് പോയി..

ഞാൻ എന്തൊരു ദുഷ്ടൻ ആണ്.. ഞാൻ കാരണം രണ്ട് പെണ്ണുകളുടെ ജീവിതം ആണ് നശിച്ചേ ..

ഞാൻ എണീറ്റ് റൂമിലേക്ക് ചെന്നു.. അവൾ ബെഡിൽ കിടപ്പുണ്ടാരുന്നു.. ഞാൻ അവളുടെ കാൽ ചുവട്ടിൽ നിന്നു..

“ നീതു.. “

അവൾ തല തിരിച്ചു കണ്ണുകൾ തുടച്ചു എന്നെ നോക്കി..

“ ഞാൻ വരാം.. നമ്മൾക്ക് പോകാം.. നിന്റെ അമ്മ എന്നിൽ നിന്നും ഒന്നും അറിയില്ല.. ഞാൻ ആയിട്ട് ആരേം വിഷമിപ്പിക്കില്ല.. “

ഞാൻ അലമാരയിൽ നിന്നും കുപ്പി എടുത്തു ബാൽക്കണിയിലേക്ക് നടന്നു.. എന്റെ ഉള്ളിൽ കുറ്റബോധം കാരണം… മനസ്സിൽ നീറി പുകഞ്ഞു.. അതിരില്ലാതെ കുപ്പി വായിലേക്ക് കമഴ്ത്തി… ഞാൻ പയ്യെ ഉറക്കത്തിലേക്ക് വീണു..

“ഡാ…”

അമ്മ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നെ..കണ്ണ് തിരുമ്മി ഞാൻ ചുറ്റും നോക്കി.. വൈകുന്നേരം ആയോ… ദൈവമേ ഇത്രേം നേരം ഞാൻ ഉറങ്ങിയോ.. ഞാൻ മനസ്സിൽ ആലോചിച്ചു

“ എടാ എണീക്കാൻ… “

അമ്മ ഒച്ചത്തിൽ വിളിച്ചു..ഞാൻ എണീറ്റ്..

“എടാ മോൾടെ വീട്ടിൽ പോകണ്ടേ.. ആ കൊച്ചു എത്ര നേരം ആയി ഒരുങ്ങി നിൽക്കുവാ.. “

“ ഉറങ്ങി പോയി അമ്മേ.. “
അമ്മ : നിന്റെ ഉറക്കത്തിന്റെ കാരണം മനസ്സിലാവുന്നുണ്ട്.. ഇനി ഇങ്ങനെ കുടിച്ചു നശിക്കല്ലേ മോനെ.. ഞാൻ പറഞ്ഞാൽ നീ കേൾക്കില്ല എന്ന് അറിയാം. എന്നാലും പറയുവാ..ഇന്നലെ വന്ന ആ കൊച്ചു എന്ത് വിചാരിക്കും..അവളുടെ സന്തോഷം നീ കളയല്ലേ

ഞാൻ : ഞാൻ പറഞ്ഞതല്ലേ അമ്മേ എന്നെ കൊണ്ട് ആവൂലാന്ന്.. എന്തിനാ എന്നെകൊണ്ട് ഇത്..

ഞാൻ ദേഷ്യത്തിൽ അമ്മയോട് ചോദിച്ചു..

അമ്മ : മോനെ കഴിഞ്ഞതൊക്കെ കഴിഞ്ഞു.. നിന്റെ ജീവിതം ഇനിയും മുൻപോട്ട് പോകണ്ടേ..

Leave a Reply

Your email address will not be published. Required fields are marked *