ഞാൻ നീതുവിന്റെ ചിരിച്ചു കാണിച്ചിട്ട് പയ്യെ അകത്തേക്ക് നടക്കാൻ തുടങ്ങി…ഭേലം ഇല്ലാത്ത കാലുകൾ ഇടറി…അവൾ പെട്ടന്ന് എന്നെ കയറി പിടിച്ചു..
അവൾ എന്നെ താങ്ങി നടത്തിച്ചു.ഞങ്ങൾ റൂമിലേക്ക് നടന്നു…
അവൾ എന്നെ കൊണ്ടുപോയി ബെഡിൽ ഇരുത്തി..
“ മോളെ…മോൻ വന്നോ.. കഴിക്കാൻ എടുക്കട്ടെ.. “
അമ്മ അടുക്കളയിൽ നിന്നും വിളിച്ചു ചോദിച്ചു..
“ അമ്മേ ചേട്ടൻ അച്ചാച്ചന്റെ വീട്ടിൽ നിന്ന് കഴിച്ചുന്ന്.. “
അവൾ നിറ കണ്ണുകളോടെ അമ്മക്ക് മറുപടി നൽകി..
അവളുടെ കണ്ണുകൾ എന്നെ സംഘടത്തിലാക്കി…എന്റെ കണ്ണുകളും നിറഞ്ഞു.. കുടിച്ചു ബോധം ഇല്ലാത്ത ഞാൻ എന്തൊക്കെയോ പറഞ്ഞു പൊട്ടി കരഞ്ഞു…എന്നെ നിന്ത്രിക്കാൻ എനിക്ക് ആയില്ല…
അവൾ എന്നെ ബെഡിലേക്ക് കിടത്തി.. എന്നെ പുതപ്പ് എടുത്തു പുതപ്പിച്ചു
“ എടൊ…ഷെമിക്ക്.. ഞാൻ കാരണം തനിക്കും അമ്മയ്ക്കും ഇപ്പോൾ വിഷമം ആയി അല്ലെ.. “
ഞാൻ അവളോട് കെഞ്ചി…
“സാരമില്ല…”
അവൾ കണ്ണുകൾ തുടച്ചു എന്റെ മുഖത്തു തലോടി പറഞ്ഞു…എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു..
രാവിലെ ഉറക്കത്തിൽ നിന്നും മെല്ലെ ഉണർന്നപ്പോൾ ശരീരത്തിൽ നല്ല ഭാരം…ഈ കൊടും തണുപ്പത്തു.. എന്റെ ശരീരം ചൂടിൽ പൊതിഞ്ഞിരുന്നു..ഞാൻ കണ്ണുകൾ മെല്ലെ തുറന്നു…എന്റെ നെഞ്ചിൽ തലവെച്ചു നീതു കിടക്കുന്നു…അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചിട്ടുണ്ട്…അവളുടെ പതുപതുത്ത ദേഹം എന്നിൽ ഇഴുകി ചേർന്ന് ഉറങ്ങുന്നു…അവൾ കാൽ എടുത്തു എന്റെ മുകളിൽ വെച്ചിട്ടുണ്ട് എന്റെ അടിവയറിൽ അവളുടെ തുട അമർന്നു ഇരിക്കുന്നു ..
എന്റെ ശരീരം കോരിതാരിക്കുന്നതുപോലെ തോന്നി.. പെട്ടന്ന് ഞാൻ സുബോധത്തിലേക്ക് വന്നു.. അവളെ ഞാൻ മെല്ലെ നിക്കി ഞാൻ എണീക്കാൻ ഒരുങ്ങി..
പെട്ടന്ന് ഒരു ഞെട്ടലോടെ അവൾ എണിറ്റു…
( തുടരും…. )
