ഞാൻ : നിങ്ങളെ രണ്ടു പേരേം ഓർത്ത അത് ഇപ്പോളും മുൻപോട്ട് പോകുന്നെ.. പക്ഷെ അതു എങ്ങനെ വേണം എന്ന് ഞാൻ തീരുമാനിക്കും ഞാൻ മരിച്ചിട്ട് ഒന്നും ഇല്ലല്ലോ..
അമ്മയോട് പറഞ്ഞിട്ട് ഞാൻ റൂമിലേക്ക് ചെന്നു..അവൾ ഒരുങ്ങി ബെഡിൽ ചാരി ഇരിപ്പുണ്ട്..ഞാൻ അകത്തേക്ക് കയറി അവളെ വിളിച്ചു.
“തനിക് എന്നെ ഒന്ന് വിളിച്ചൂടാരുന്നോ.. “
“ചേട്ടൻ നല്ല ഉറക്കം ആരുന്നു… “
അവൾ ബെഡിൽ നിന്നും എണീറ്റ് പറഞ്ഞു..
“ ഞാൻ ഇപ്പോൾ വരാം… താൻ താഴേക്ക് പോയിക്കോ “
ഞാൻ ടവലും ആയി ബാത്രറോമിലേക്ക് കയറി പറഞ്ഞു. വേഗം കുളിച്ചു ഒരുങ്ങി താഴേക്ക് ചെന്നു..അവൾ ബാഗ് ഒകെ പാക്ക് ചെയ്ത് പോകാൻ റെഡി ആയി നിൽപുണ്ടാരുന്നു..എന്നെ കണ്ടപ്പോൾ വണ്ടിയുടെ അടുത്തേക്ക് നടന്നു
ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നു..
“ അമ്മേ ദേഷ്യം വന്നപ്പോൾ പറഞ്ഞതാ ക്ഷെമിക്ക്.. “
അമ്മ : സാരമില്ല മോനെ… നിന്റെ നല്ലതിന് വേണ്ടിയാ അമ്മ പറയുന്നേ…
അമ്മ എന്റെ കവിളിൽ തലോടി എന്റെ മനസ്സ് അത് വല്ലാതെ കൊതിച്ചതുപോലെ തോന്നി.. ഞാൻ അതിൽ അലിഞ്ഞു നിന്നു..
“ പോയിട്ട് വാ മോനെ… “
“ശെരി അമ്മേ “
ഞാൻ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.. വാതുക്കേല് അച്ചനും ഉണ്ടാരുന്നു..
“ സൂക്ഷിച്ചു പോയിട്ടുവാ.. “
ഞാൻ വണ്ടി എടുത്തു… അധികം ദൂരം ഇല്ല അവളുടെ വീട്ടിലേക്ക്.. പോകുന്ന വഴി കുന്നും മലയുമൊക്കെ ആണ്.. അതുകൊണ്ട് ആസ്വദിച്ചു ഞാൻ വണ്ടി ഓടിച്ചു… അവൾ ഇതൊക്കെ ആദ്യമായ് കാണുന്നഒരു കൊച്ചു കുട്ടിയെ പോലെ പുറത്തേക്ക് നോക്കി ഇരുന്നു…
വഴി അരുകിൽ ഐസ് ക്രീം വണ്ടികൾ കിടക്കുന്നെ കണ്ടു. ഞാൻ വണ്ടി ഒതുക്കി. നല്ലത് പോലെ കോട മഞ്ഞ് കയറിട്ടുണ്ട്.. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി.. അവൾ അകത്തു തന്നെ ഇരുന്നു..
“ ഇറങ്ങി വാ… “
അവൾ ഡോർ തുറന്ന് ഇറങ്ങി.. ഞാൻ നടന്ന രണ്ട് ഐസ് ക്രീം വാങ്ങി.. തിരിച്ചു അവളുടെ അടുത്തേക് നടന്നു..
“ ദാ.. “
ഒരു ഐസ് ക്രീം അവളുടെ നേരെ നീട്ടി പറഞ്ഞു. അവൾ അത് വാങ്ങി.
“ചേട്ടാ.. “
“മ്മ്.. “
“ ചേട്ടൻ ഇന്ന് അമ്മയോട് ദേഷ്യപെടുന്നേ കേട്ടു.. അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല.. എന്റെ അവസ്ഥ മനസ്സിലാക്കി അമ്മ നിങ്ങളുടെ വീട്ടിലേക്ക് എന്നെ വിളിക്കുവാരുന്നു… ചേട്ടന്റെ കാര്യങ്ങൾ എല്ലാം എന്നോട് പറഞ്ഞിരുന്നു.. പക്ഷെ ചേട്ടൻ അന്ന് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സങ്കടം ആയി ..അമ്മ എന്നോട് പറഞ്ഞത് ചേട്ടന് അമൃത ചേച്ചിയും ആയി ഒരു അടുപ്പം ഉണ്ടാരുന്നു എന്ന് മാത്രം ആണ്.. അമ്മ പറഞ്ഞത് പോലെ ചെറിയ ഒരു ഇഷ്ട്ടം ആരുന്നില്ല എന്ന് എനിക്ക് മനസ്സിലായത് ചേട്ടൻ പറഞ്ഞപ്പോളാ.. “
“മ്മ്.. “
“ അന്ന് എന്റെ കൂട്ടുകാരി എന്നോട് പറഞ്ഞു.. ഒന്നും കാര്യം ആക്കണ്ട നിന്റെ പഠിത്തം.. ഭാവി മാത്രം നോക്കിയ മതിയാന്ന് ആണ്…എല്ലാം പയ്യെ ശെരിയാകും എന്നും … പക്ഷെ ചേട്ടന്റെ കൂടെ ഓരോ നിമിഷവും ജീവിക്കുമ്പോൾ എനിക്ക് തോന്നുവാ അത് തെറ്റാരുന്നു എന്ന്.. ചേട്ടന്റെ സമാധാനവും.. ഉണ്ടാരുന്ന സന്തോഷം കൂടെ ഞാൻ കളഞ്ഞു എന്നും …“
ഞാൻ അവളുടെ മുഖത്തു നോക്കാതെ ദൂരെ കൊക്കയിലേക്ക് നോക്കി നിന്നു…അവൾ തുടർന്നു
“ ചേട്ടൻ പറഞ്ഞത് പോലെ ചേട്ടൻ തിരിച്ചു പൊക്കോ… ഒരു ഭാര്യയുടെ അധികാരത്തിനോ അവകാശത്തിനോ ഒരിക്കലും ഞാൻ വരൂല..പക്ഷെ ഈ താലി ഒരിക്കലും എന്നോട് അഴിക്കാൻ പറയരുത്.. പിന്നെ എന്റെ അമ്മയും ഒരിക്കലും അറിയരുത്.. പാവം സന്തോഷത്തോടെ ജീവിച്ചോട്ടെ..“
അവൾ ഇടാറുന്ന സ്വരത്തോടെ വിങ്ങി പറഞ്ഞു.. നടന്ന വണ്ടിയിൽ കയറി… ഒന്നും തിരിച്ചു പറയാൻ ആവാതെ ഞാൻ ആ നിൽപ്പ് അവിടെ തുടർന്നു.. ഇനി എന്ത് പറയണം എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു..
പെട്ടന്ന് ഫോൺ ബെൽ അടിച്ചു.. എടുത്ത് നോക്കി അമ്മയാണ്.
“ഹലോ.. “
“ മോനെ എവിടെയെത്തി.. “
“ചൂരം കയറുന്നതേ ഒള്ളു അമ്മേ…. “
“ ശെരി… ചെന്നിട്ട് വിളിക്കണേ.. “
ഞാൻ ഫോൺ കട്ട് ചെയ്ത് വണ്ടിക്ക് ഉള്ളിലേക്ക് കയറി. എന്നെ കണ്ടപ്പോളെ അവൾ കണ്ണുകൾ തുടച്ചു നേരെ ഇരുന്നു.. ഞാൻ വണ്ടി മെല്ലെ മുൻപോട്ട് എടുത്തു.. ചുരം മെല്ലെ കയറി തുടങ്ങി..
