“ എടൊ.. അവളെ ഞാൻ താലി കെട്ടിയില്ലന്നെ ഒള്ളു.. അവൾ എന്റെ ഭാര്യ ആണ്.. ഇനി തന്നോട് മറച്ചു വെക്കുന്നത് ശെരിയല്ല.. ഞങ്ങളുടെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ടാരുന്നു… “
അവൾ ഒരു ഞെട്ടലോടെ എന്നെ നോക്കി.. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. കണ്ണ് നിറഞ്ഞു കാഴ്ചകൾ മങ്ങി.. ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി.. കണ്ണുകൾ തുടച്ചു..
“ചേച്ചിക്കും അളിയനും മാത്രേ ഇപ്പോൾ ഈ ലോകത്ത് ഈ കാര്യം അറിയൂ.. ഞാനും അവളും ഈ കാര്യം ചേച്ചിയോട് പറയാൻ പോകുന്ന വഴിയാ..അവളെയും കുഞ്ഞിനേയും ദൈവം എന്നിൽ നിന്നും അടർത്തി മാറ്റിയത്.. “
ഞാൻ സ്റ്റീറിങ്ങിൽ തലവെച്ചു..
“ അവളുടെ സ്ഥാനത് ഇനി മീറ്റൊരാളെ കാണാൻ എനിക്ക് കഴിയുനില്ല… അതുകൊണ്ടാ ഞാൻ ഈ കല്യാണം വേണ്ടന്ന് വെച്ചത്.. “
അവളെ നോക്കാതെ ഞാൻ പറഞ്ഞു.. ഞങ്ങൾ രണ്ടു പേരും ഒന്നും മിണ്ടിയാതെ ഇല്ല കുറച്ചു നേരത്തേക്ക്.. അവൾ കരയുന്നത് എനിക്ക് കേൾക്കാരുന്നു.. എന്റെ കണ്ണുകൾ നിറഞ്ഞു ഓരോ ഇറ്റും താഴേക്ക് പോകുന്നത് എനിക്ക് കാണരുന്നു…
ഞാൻ കണ്ണുകൾ തുടച്ചു..
“ പോകാം.. “
അവളെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു..പോകുന്ന വഴിക്ക് പിന്നെ ഞങ്ങൾ മിണ്ടായത്തോട് ഇല്ല.. രാത്രി ആയപ്പോൾ ആണ് ഞങ്ങൾ എത്തിയത്.. വീട് എത്തിയപ്പോൾ അവൾ മുഖമൊക്കെ തുടച്ചു റെഡി ആയി ഇരുന്നു..
അടുത്ത വീട്ടിലെ ചേട്ടനും ചേച്ചിയും അവിടെ ഉണ്ടാരുന്നു.. കല്യാണത്തിന് കണ്ട ചെറിയ ഓർമ.. അവളുടെ അമ്മ ഞങ്ങളെ സ്വീകരിച്ചു..
“ യാത്രയൊക്കെ എങ്ങനെ ഉണ്ടാരുന്നു മോനെ.. എന്താ ഇത്ര വൈകിയത്.. “
ഞാൻ : ഞങ്ങൾ അവിടുന്ന് ഇറങ്ങിയപ്പോൾ താമസിച്ചു അമ്മേ..
ഞങ്ങൾ അകത്തേക്ക് കയറി.. എല്ലാവരും ആയി പരിചയപെട്ടു.. അമ്മ ഞങ്ങൾക്ക് കഴിക്കാൻ വിളമ്പി തന്നു.. ഞാൻ പോയി ഡ്രസ്സ് മാറി വാതുക്കേല് ചെന്നു..കോട മഞ്ഞ് കൊണ്ട് മൂടിരിക്കുന്നു മുറ്റം ഒന്നും കാണാൻ പോലും പറ്റുന്നില്ല…
“ മോനെ കിടക്കണ്ടേ.. “
അമ്മ അടുത്ത് വന്നു ചോദിച്ചു..
“ കുറച്ചു കഴിഞ്ഞേ ഒള്ളു അമ്മേ… “
“ ശെരി.. മോനെ എന്നാൽ ഞാൻ കിടന്നേക്കുവാ.. “
അമ്മ പറഞ്ഞിട്ട് അകത്തേക്ക് പോയി.. ഞാൻ തണുപ്പ് ആസ്വദിച്ചു കുറച്ചു നേരം ഇരുന്നു.. എന്റെ കൈകൾ വിറക്കാൻ തുടങ്ങി.. തണുപ്പ് കൂടി വന്നു..
ഞാൻ വാതിലിൽ അടച്ചു അകത്തേക്കു ചെന്നു.. റൂമിൽ അവൾ ബെഡ്ഷീറ്റൊക്കെ വിരിക്കുവാരുന്നു.. ഞാൻ എന്റെ ബാഗിൽ നിന്നും കുപ്പി എടുത്തു..
അവൾ ഞാൻ കാണിക്കുന്നത് നോക്കി നിന്നു.. ഗ്ലാസ് ഇല്ലാരുന്നത് കൊണ്ട് കുപ്പിയിലെ നേരെ അങ്ങു കുടിച്ചു.. സ്വന്തം വീട് അല്ലാത്തത് കൊണ്ട് ഓവർ ആവാൻ തോന്നിയില്ല ..
“ ഒരു ഷീറ്റ് തരാമോ.. “
അവൾ : താഴെ കിടക്കാൻ ആണോ.. നല്ല തണുപ്പാ തറയിൽ.. ശീലം ഇല്ലാത്തത് അല്ലെ..ഇവിടെ കിടക്കു
ഞാൻ : കുഴപ്പം ഇല്ല.. നല്ല സ്മെല്ലാണ് മദ്യത്തിന്റെ നിനക്ക് ബുദ്ധിമുട്ടാവും
അവൾ : എന്നാൽ ഞാൻ കിടന്നോളാം
ഞാൻ : വേണ്ട
ഞാൻ ഇത്തിരി ദേഷ്യത്തിൽ പറഞ്ഞു.. ബെഡിൽ ഇരുന്ന ഷീറ്റ് എടുത്തു ഞാൻ താഴെ വിരിച്ചു.. ഒരു പില്ലോ എടുത്തു ഞാൻ കിടന്നു..
അപ്പോളത്തെ ആവേശം എല്ലാം ഒറ്റ നിമിഷംകൊണ്ട് ഇല്ലാതെ ആയി.. നല്ല തണുപ്പരുന്നു..കുടിച്ചതിന്റെ ലഹരിയിൽ ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വീണു..
എന്റെ ശരീരം ചൂടാവുന്നത് പോലെ തോന്നി.. എന്നെ എന്തോ മുറുക്കെ വലിഞ്ഞു മുറുക്കുന്നത് പോലെ… ആ ചൂടിൽ ഞാൻ സുഖിച്ചു കിടന്നു.
“ആമി.. “
“ എന്താടാ ചെറുക്കാ… “
“ ശെരിക്ക് കെട്ടിപിടിക്കടി.. എനിക്ക് തണുക്കുന്നു… “
“ ഒത്തിരി മുറുക്കാൻ പറ്റൂല.. വയറ്റിൽ ഒരു ആള് ഉള്ളത്.. മറന്നോ… “
“എവിടെ എന്റെ മോൻ… “
ഞാൻ പതിയെ താഴേക്ക് ഇറങ്ങി അവളുടെ ടീഷർട് പൊക്കി നഗ്നമായ വയറ്റിൽ തല വെച്ചു..
“ അവൻ ദേ അച്ഛാ എന്ന് വിളിക്കുന്നു… “
അവൾ സ്നേഹത്തോടെ എന്റെ മുഖം അവളുടെ കൈക്കുള്ളിൽ ആക്കി അവളുടെ വയറിലേക്ക് അടുപ്പിച്ചു..
പെട്ടന്ന് ഞാൻ ഞെട്ടി എണീറ്റ്..
ഓഹ് സ്വപനം ആരുന്നോ… ഞാൻ ചുറ്റും നോക്കി നേരം വെളുത്തു.. നീതു എണീറ്റ് പോയിരുന്നു.. നല്ല തണുപ്പാണ് എന്റെ ശരീരം മരവിച്ചു ഇരിക്കുന്നത് പോലെ.. ഞാൻ എണീറ്റ് ബെഡിൽ കയറി കിടന്നു.. പുതപ്പ് എടുത്തു പുതച്ചു..
