“എണീറ്റോ…”
ബാത്‌റൂമിന്റെ വാതിൽ തുറന്ന് ബെഡിന്റെ അടുത്ത് വന്നു തല തോർത്തി ചോദിച്ചു… അവളുടെ മുടിയിൽ നിന്നും വെള്ളം എന്റെ മുഖത്തേക് തെറിച്ചു..
ഞാൻ കണ്ണ് തുറന്ന് നോക്കി.. ദൈവമേ ഇവൾ ഈ തണുപ്പത്തു കുളിച്ചോ… സമ്മതിക്കണം..തല തോർത്തി അവൾ തോർത്തു തലയിൽ കെട്ടി.. കുങ്കുമ എടുത്തു നിറുകയിൽ തൊട്ടു.. എല്ലാം ഞാൻ ഒരു കൗതുകത്തോടെ നോക്കി കിടന്നു..
ഏതോ നല്ല വീട്ടിൽ.. ഒരു നല്ല ചെറുക്കനെ കെട്ടി ജീവിക്കണ്ട പെണ്ണാ എന്റെ കൂടെ ജീവിച്ചു ജീവിതം പാഴാക്കുന്നെ… ഞാൻ മനസ്സിൽ ഓർത്തു..
“ചായ എടുക്കട്ടെ… “
അവൾ തിരിഞ്ഞു നോക്കി ചോദിച്ചു…
“ ഇപ്പോൾ വേണ്ട.. ഞാൻ ഇത്തിരി നേരം ഉറങ്ങട്ടെ “
അവൾ തലയാട്ടി.. റൂമിനു പുറത്തേക്ക് പോയി.. ഞാൻ ആ തണുപ്പ്കൊണ്ട് പുതച്ചു മൂടി ഒന്നുടെ ഉറങ്ങി..
ഞാൻ എണീറ്റപ്പോൾ ഒത്തിരി വൈകി.. ബാത്‌റൂമിൽ കയറി ഫ്രഷ് ആയി… പുറത്ത് ഇറങ്ങി അമ്മ ഹാളിൽ ഇരുപ്പുണ്ടാരുന്നു…
എന്നെ കണ്ടപ്പോളെ..
“ മോനെ.. ചായ എടുക്കട്ടെ.. “
“ ആ അമ്മേ.. “
“ അവൾ താഴെ അവളുടെ കൂട്ടുകാരിയുടെ വീട് വരെ പോയി.. മോൻ വാ വല്ലതും കഴിക്ക് .. “
ഞാൻ അമ്മയുടെ കൂടെ പോയി.. അമ്മ കഴിക്കാൻ എടുത്തു തന്നു… ഞാൻ കഴിച്ചു കഴിഞ്ഞു വീട് മുഴുവൻ ഒന്ന് ചുറ്റി കണ്ടു…
ഇവൾ കലാകാരി ആരുന്നോ … ചുവരിൽ എല്ലാം അവൾ വരച്ച പെയിന്റിംഗ് എല്ലാം ഫ്രെയിം ചെയ്ത് വെച്ചേക്കുന്നേ..ഞാൻ അതെല്ലാം എടുത്തു നോക്കിയപ്പോളേക്കും അവൾ എത്തി..
“ താൻ വരക്കുവല്ലേ… “
ഞാൻ അവളെ നോക്കി ചോദിച്ചു..
“ മ്മ്.. ചെറുതായി..
ചേട്ടൻ കഴിച്ചോ…“
ഞാൻ : അമ്മ എടുത്തു തന്നു..
“ ചേട്ടന് എന്റെ നാടൊക്കെ കാണണ്ടേ… “
ഞാൻ : ഇല്ലെടോ അതിനു ഒരു മൂഡില്ല..
അവളുടെ മുഖം വാടി..
“ സാരമില്ലന്നെ ഇവിടെ വരെ വന്നതല്ലേ… ഇവിടെ എന്തായാലും വേറെ പണിയും ഒന്നും ഇല്ല വാ.. “
അവൾ പറഞ്ഞതിൽ കാര്യം ഉണ്ടന്ന് തോന്നിയത് കൊണ്ട് ഞാൻ സമ്മതിച്ചു.
“ അമ്മേ ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വരാം.. “
അവൾ ഉറക്കെ അമ്മയോട് വിളിച്ചു പറഞ്ഞിട്ട് മുൻപേ നടന്നു…മനോഹരമായ കാഴ്ചകൾ കണ്ടു ഞങ്ങൾ നടന്നു.. കട്ട് വഴികളിലൂടെ കുന്ന് കയറി തുടങ്ങി..
ദൈവമേ ഇവൾ എന്നെ കൊണ്ടുപോയി വെല്ല കൊക്കയിലും തള്ളി ഇടുമോ.. ഞാൻ മനസ്സിൽ ഓർത്തു നടന്നു.
നടന്നു നടന്നു ഞാൻ മടുത്തു തുടങ്ങിയിരുന്നു.. അവൾ യാതൊരു മടുപ്പും കൂടാതെ നടന്നു.. അങ്ങനെ ആ കുന്നിന് മുകളിൽ എത്തി.
“ എങ്ങനെ ഉണ്ട് കൊള്ളാമോ.. “
വളരെ മനോഹരമായ ദൃശ്യം…ഉച്ച അന്നേൽ പോലും നല്ല തണുപ്പ്.. ഞാൻ ഷീണം കാരണം അവിടെ ഉണ്ടാരുന്ന ഒരു കല്ലിൽ വന്നു ഇരുന്നു..അവൾ നടന്ന അടുത്തേക്ക് വന്നു..
“ ഇഷ്ട്ടമയോ…”
ഞാൻ തലയാട്ട്.. കിതാപ്പ് മാറാതെ അപ്പോളും ഞാൻ ശ്വാസം വലിക്കുവരുന്നു…ഞാൻ കല്ലിൽ തല ചയിച്ചു ഒരു നിമിഷം കിടന്നു…നല്ല തണുത്ത കാറ്റ്..
“ ചേട്ടൻ എന്തിനാ ഇങ്ങനെ കള്ള് കുടിക്കുന്നെ.. “
ഞാൻ കണ്ണുകൾ അടച്ചു ചിരിച്ചു അവളോട് പറഞ്ഞു ….
“ ഒന്ന് ഉറങ്ങാൻ വേണ്ടി…”
“മ്മ്.. “
കുറച്ചു നേരം ഞങ്ങൾ പിന്നെ മിണ്ടിയാതെ ഇല്ല
“താങ്ക്സ്…”
പെട്ടന്ന് എന്തോ ആലോചിച്ച പോലെ അവൾ പറഞ്ഞു..
ഞാൻ : എന്തിനു
“ അമ്മ വളരെ സന്തോഷത്തിലാ…ചേട്ടൻ എതിര് ഒന്നും പറയാതെ ഇവിടെ വന്നു.. എന്റെ അമ്മയെ സന്തോഷത്തിൽ ആക്കിയതിന് “
ഞാൻ അതിനു മറുപടി ആയി ഒന്ന് ചിരിച്ചു..
“ എന്താ ചിരിച്ചേ…”
“ഏയ് ഒന്നും ഇല്ല…എന്റെ ജീവിതം കൊണ്ട് മറ്റുള്ളവര് എങ്കിലും സന്തോഷിക്കുന്നുണ്ടല്ലോ.. “
ഞാൻ ചിരിച്ചോണ്ട് നീതുവിനോട് പറഞ്ഞു…
“പോകാം…”
ഞാൻ കല്ലിൽ നിന്നും എണീറ്റ് പറഞ്ഞു…ഞങ്ങൾ പതിയെ നടന്നു.. ഇടുങ്ങിയേ വഴിയുലൂടെ പയ്യെ താഴേക്ക് ഇറങ്ങി..
“ തനിക് എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ…”
ഞാൻ നീതുനോട് ചോദിച്ചു…
“ ഇല്ലല്ലോ…എനിക്ക് ചേട്ടനോട് സ്നേഹവും കടപ്പാടും മാത്രേ ഒള്ളു.. ഇത്രേ അനുഭവിച്ചിട്ടും.. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇരുന്നിട്ടും…എന്നെ രക്ഷപ്പെടുത്താൻ ഒരു മനസ്സ് കാണിച്ചില്ലേ.. “
ആ മറുപടി എന്റെ മനസ്സിനെ ആകെ തളർത്തി. എന്റെ ചുണ്ടുകൾ നിശബ്തമായി..
