Kambi Story – Undakanni Part 15 | Author : Kiran Kumar | Previous Part
ജോലി തിരക്ക് വല്ലാതെ കൂടുതൽ ആയത് കൊണ്ടാണ് ലേറ്റ് ആവുന്നത്.. പഴേ ഭാഗങ്ങളിൽ കമന്റ് ബോക്‌സിൽ ഞാൻ നിർത്തി പോയി ന്നൊക്കെ കണ്ടു…
കഥ എഴുതി തുടങ്ങിയ ആദ്യ ഭാഗത്തിൽ തന്നെ ഞാൻ പറഞ്ഞിരുന്നത് ആണ് നിർത്തി പോവുല്ല ന്ന്. എഴുത്തു തീർത്തിട്ടെ പോവൂ…
മുൻ ഭാഗങ്ങൾ ഒന്ന് ഓടിച്ചു നോക്കിയിട്ട് വായിക്കുക സപ്പോർട്ട് ലവ് ആയി യും കമന്റ് ആയും തരിക… അത് വിമർശനം ആണെങ്കിലും സ്വാഗതം….
ഉണ്ടകണ്ണി 15
എടാ…. ടാ…. നീ ഉണ്ടോ അവിടെ?
കുറച്ചു നേരമായി കിരൺ ന്റെ ഭാഗത്ത് നിന്നും ഒന്നും കേൾക്കാത്തത് കൊണ്ട് ജെറി ചോദിച്ചു
“എ… എടാ സത്യമാണോ നീ… നീ ഈ പറയുന്നേ??”
“എടാ ഉള്ളത് ആണ് ഞാൻ രാവിലെ ഫേസ്ബുക്ക് ൽ ആണ് കണ്ടത്… ന്യൂസിൽ ഒക്കെ കാണിക്കുന്നുണ്ടായിരുന്നു..
മൂന്നാർ ഉള്ള ഏതോ പഴേ തേയില ഫാക്ടറിയിൽ ആണ് മരിച്ചു കിടന്നത് അത്രേ… ”
അവൻ പറയുന്നേ ഒക്കെ നടുക്കത്തോടെ കിരൺ കേട്ടു നിന്നു.
“എന്തായാലും നന്നായി ആ മൈരന് കിട്ടേണ്ടത് കിട്ടി നിന്നെ കൊല്ലാൻ നോക്കിയത് അല്ലെ…”
“ഉം”
“ആരാ അവനെ കൊന്നത് ന്നാണ്… ആ വല്ല ശത്രുക്കൾ ആവും അമ്മാതിരി കയ്യിൽ ഇരുപ് അല്ലെ അപ്പനും മോനും ഒക്കെ”
” എടാ ഞാൻ…. നമുക്ക് കോളേജിൽ വച്ചു കാണാം കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. ”
“എന്താടാ??”
“അത് അവിടെ വച്ചു പറയാം നീ കുറച്ചു നേരത്തെ വാ”
“ആ ok എന്ന ശരി “
കിരൺ ഫോണ് കട്ട് ആക്കി
വീടിന് അകത്തേക്ക് കയറിയപ്പോൾ തന്നെ അമ്മ കാപ്പി എടുത്ത് അവന്റെ അടുക്കൽ വന്നു
“ടാ.. ജെറി ആണോ വിളിച്ചത്??”
“എ… അതേ… എന്താമ്മേ??”
“അവൻ എന്തെങ്കിലും പറഞ്ഞോ നിന്നോട്??”
“എന്ത് …. എന്ത് പറഞ്ഞോ ന്ന്?”
“അല്ല ഇന്നലെ നിങ്ങൾ പോയ സമയം ഇവിടെ ഒരു സംഭവം നടന്നു… നീ ഇന്നലെ രാത്രി ക്ഷീണിതനായ കൊണ്ട് ഞാൻ പറയഞ്ഞത”
“എന്ത് സംഭവം?? അവൻ ഒന്നും പറഞ്ഞില്ല ല്ലോ??”
“ആ നീ അവിടെ ഇരുന്നെ”
കട്ടിലിൽ നിന്നും ചാടി എണീറ്റ അവനെ പിടിച്ചു അവിടെ ഇരുത്തി അമ്മ
“കാര്യം പറയമ്മെ”
“ഹ പറയാടാ ചെക്കാ കിടന്നു ചാടാതെ നീ കാപ്പി കുടിയ്ക്ക്”
കിരൺ കാപ്പി കുടിച്ചുകൊണ്ട് അമ്മഎന്താ പറയാൻ പോകുന്നേ ന്ന ആകാംക്ഷയിൽ ഇരുന്നു
“എടാ അതേ നിന്നെ ഇന്നലെ ഇവിടെ ഒരാൾ തിരക്കി വന്നു ”
“ആര്??”
“ഞാൻ അന്ന് നിന്നോട് ഒരു കാര്യം പറഞ്ഞില്ലേ… നിന്റെ അച്ചന് ഒരു അനിയത്തി ഉണ്ടായിരുന്നു ന്ന് ”
“ആ അതെ തമിഴ്‌നാട് ??”
അവൻ ആകാംഷയോടെ പറഞ്ഞ്
“ആ അത് തന്നെ… ….മാനസ അവളുടെ മോൾ വന്നിരുന്നു ഇവിടെ ”
“ങേ…. എന്തിന്???”
അവൻ അന്തംവിട്ട് ചോദിച്ചു
“ആ കൊച്ചു പാവം ആണ്…”
അമ്മ അവൾ പറഞ്ഞ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു
“അപ്പോ… അവൾ കോളേജിൽ ഉണ്ടോ എന്ന ഇന്ന് ഒന്ന് കാണണം ല്ലോ…ജെറിക്ക് കണ്ടാൽ അറിയാം ല്ലേ??”
“അവനു അറിയാം ഇല്ലേലും അവൾ നിന്നെ കാണാൻ വരും “
“ആം ന്ന അപ്പോ കാണാം …ഹോ ഒരു അനിയത്തി ആയല്ലോ അങ്ങനെ”
” ആ അത് നന്നായി എന്തായാലും …”
അവന്റെ ഫോൺ പെട്ടെന്ന് ബെൽ അടിച്ചു , അക്ഷര ആയിരുന്നു.
“എന്നാടി ??”
“കിച്ചു…. നീ നീ അറിഞ്ഞോ??’
അവളുടെ ശബ്ദത്തിൽ ഭയങ്കര സന്തോഷം അവനു ഫീൽ ചെയ്തു
“ജെറി… ജെറി വിളിച്ചിരുന്നു”
“ഹോ സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യ…. ഓർമ വച്ച കാലം തൊട്ട് ഞാൻ സഹിക്കുന്നത അവനെ നാറി…. എന്നെ കെട്ടാൻ നടക്കുന്നു… ഇപോ എങ്ങനെ ഉണ്ട്. ഹ ഹ ഹ ”
അവൾ ഭയങ്കര സന്തോഷവതി ആണെന്ന് അവനു മനസ്സിലായി
“അക്ഷ വീട്ടിലെ സ്ഥിതിഗതികൾ എങ്ങനെ?? നീ അപ്പോ ഇന്ന് കോളേജിൽ വരില്ലലോ ല്ലേ”
“ഇവിടെ അച്ഛൻ അങ്ങിട്ട് പോവാൻ ഇറങ്ങുന്നു എന്നോടും ചെല്ലാൻ ആണ് പറയുനെ ഞാൻ ആണേൽ കളേജിൽ വന്ന് ഒന്ന് ആഘോഷിക്കാം ന്ന് ഓർത്തത… എന്തയാലും ഇന്ന് ഇനി നടക്കില്ല. നീ പൊക്കോ… രാത്രി ഞാൻ വിളിക്കാം”
“ആം….പിന്നെ സൂക്ഷിച്ചോ.. അവർ നിന്നെ അവന്റെ വിധവ ആയി വല്ലോം അവിടെ ഏൽപ്പിക്കാൻ നോക്കരുത്”
“പ്ഫ…. പോടാ നാറി..”
അവൾ അതും പറഞ്ഞു കോൾ കാട്ടാക്കി
രാവിലെ തന്നെ പെണ്ണിന്റെ കയിന്നു നല്ല കിട്ടിയപ്പോൾ അവനു ആശ്വാസമായി… ഇന്നലെ നടന്ന കാര്യങ്ങൾ അവന്റെ മനസിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കി വച്ചിരുന്നു…
