ഉണ്ടകണ്ണി – 15 Like

ഉച്ചകത്തെ ഫുഡ് കഴിച്ചു അവളെ ക്ലസ്സിൽ കൊണ്ട് ആക്കി അവർ അവരുടെ ക്ലാസ്സിലേക്ക് പോയി.

ഐശ്വര്യ ക്ലാസിൽ ഉണ്ടായിരുന്നു എങ്കിലും കിരൺ അവളെ ശ്രദ്ധിച്ചപ്പോൾ ഒന്നും അവൾക്ക് ഒരു ഭാവ വെത്യസവും അവൻ കണ്ടില്ല. എന്താ നടക്കുന്നത് ന്ന് അറിയാതെ കിരൺ ക്ലാസിൽ ഇരുന്നു.

വൈകിട്ട് കോളേജിൽ നിന്ന് ഇറങ്ങി അവർ രണ്ടും കൂടെ നേരെ അക്ഷരയെ കാണാൻ ആണ് പോയത്. അവളുടെ വീടിനു മുന്നിൽ വണ്ടി ഒതുക്കിയ ശേഷം അവൻ അവളെ വിളിച്ചു.

“ഹലോ… ടി ഞങ്ങൾ പുറത്തുണ്ട് നീ വാ ഇറങ്ങി”

“എവിടെ വീട്ടിൽ വന്നോ… ഇങ് വാ ”

“ഇല്ല ഞങ്ങൾ ഗേറ്റ് നു വെളിയിൽ ആണ് നീ ഇങ് വ”

“അതെന്താ കിച്ചു നീ എന്റെ വീട്ടിൽ കയറില്ലേ??”

“ടി കളിക്കാൻ ഉള്ള സമയം അല്ല നീ വന്നേ എനിക്ക് നിന്നോട് കുറച്ചു സീരിയസ് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്”

അവന്റെ ശബ്ദത്തിലെ വെത്യസം അവൾക്ക് മനസിലായ കൊണ്ട് അവൾ പെട്ടന്ന് ഒരുങ്ങി പുറത്തേക്ക് വന്നു

ഒരു നീല ചുരിദാർ ഇട്ട് ഇറങ്ങി വന്ന അവളുടെ സൗന്ദര്യത്തിൽ അവൻ കുറച്ചു നേരം മയങ്ങി നിന്നു.

“ടാ പൊട്ടാ….. ”

അവൾ അടുത്ത് വന്നു അവന്റെ മുഖത്തേക്ക് കൈ കൊട്ടി വിളിചപോൾ ആണ് അവനു സ്വബോധം വന്നത്

“ഹായ്. ജെറി….

എന്നാടാ പറയാൻ ഉണ്ടെന്ന് പറഞ്ഞത്”

അവൾ ജെറിയെ നോക്കി കൈ വീശി കാണിച്ചു കൊണ്ട് കിരണിനോട് ചോദിച്ചു

“നമുക്ക് എവിടെയെങ്കിലും പോയി സംസാരിക്കാം ഇവിടെ നിന്ന് പറയേണ്ട കാര്യം അല്ല”
“ആ ന്ന നിങ്ങൾ നിക്ക് ഞാൻ പോയി കാർ എടുത്ത് വരാം ”

“വേണ്ട.നമുക്ക് സ്കൂട്ടറിൽ പോവാം ന്നെ അവനു ബൈക്കും ഉണ്ടല്ലോ”

ആ ലുക്കിൽ അവളെ കണ്ടപ്പോൾ മുതൽ അവളെ പുറകിൽ ഇരുത്തി ഒന്ന് വണ്ടി ഓടിക്കാനുള്ള മോഹം കൂടെ അവനു ഉണ്ടായിരുന്നു എന്നതാണ് സത്യം

“ആ എന്ന അങ്ങനെ പോവാം ”

അവൾ അതും പറഞ്ഞു ചാടി വണ്ടി എടുത്തു .. അവസാനം കിരൺ പുറകിലും ഇരുന്നു.

“ഡെയ്‌ നിനക്കു ലൈസൻസ് എടുക്കാനുള്ള പ്ലാൻ ഒന്നും ഇല്ലേ??”

അവൾ വണ്ടി മുന്നോട്ട് എടുത്തു കൊണ്ട് ചോദിച്ചു

“അത് എടുക്കാല്ലോ സമയം ഉണ്ടല്ലോ”

“ഉം ഊവ അവസാനം വല്ലോം പറ്റി കഴിയുമ്പോൾ അറിയാം ”

“എന്റെ പൊന്നോ നീ കരി നാക്ക് വളക്കല്ലേ”

“പോടാ എന്റെ നാക്ക് കരി നാക്ക് ഒന്നും അല്ല ”

വണ്ടി ഓടിക്കുന്ന അവളുടെ മുടി അവന്റെ മുഖത്തെക്ക് പാറി വീഴുന്നുണ്ട് അവൻ അതിന്റെ സുഗന്ധം ആസ്വദിച്ചു അങ്ങനെ ഇരുന്നു.

” എന്തേ… ഒന്നും കേൾക്കുന്നില്ലലോ മാഷെ…ടാ നീ അവിടെ ഉണ്ടോ??”

അവൾ വണ്ടി ഒന്ന് കുലുക്കി

“ഹ ടി വീഴുമെ…ഞാൻ ഉണ്ട് ”

“അല്ല ശബ്ദം ഒന്നും കേൾക്കുന്നില്ലേ അതാണ്… ബൈദുബൈ എങ്ങോട്ടാ നമ്മൾ പോണേ….ടാ ജെറി….. എങ്ങോട്ടാ പോണത്??”

അവൾ മുന്നിൽ പോവുന്ന ജെറിയെ നോക്കി ഉച്ചത്തിൽ ചോദിച്ചു

അവൻ അവളോട് അവനെ ഫോളോ ചെയ്യാൻ ആംഗ്യം കാണിച്ചു വണ്ടി മുന്നോട്ട് ഓടിച്ചുകൊണ്ടിരുന്നു

“കിച്ചു…. ”

“ഉം ”

കിരൺ അവളുടെ തോളിൽ തല ചേർത്ത് ഇരുന്നു.

“എന്താടാ സംഭവം??…നീ എന്തിനാ വീടിന് പുറത്തേക്ക് ഇറങ്ങേണ്ട എന്നൊക്കെ പറഞ്ഞത് ??”
“അതൊകെ അവിടെ ചെന്നിട്ട് പറയാം നീ വണ്ടി ഓടിക്ക് …”

അവൻ അതും പറഞ്ഞു അവന്റെ രണ്ടു കൈ കൊണ്ടും അവളെ പുറകിൽ നിന്ന് അവളൂടെ വയറിൽ കെട്ടി പിടിച്ചു”

“ടാ ടാ നീ നമ്മളെ വീഴ്ത്തുമോ ”

അവൾ ഒന്ന് ഞെരിപിളി കൊണ്ടു

കിരൺ പെട്ടെന്ന് കൈ പിൻ വലിച്ചപ്പോൾ അവൾ അവന്റെ കൈ എടുത്ത് വീണ്ടും പഴേ പോലെ വച്ചു.

“എന്ത് പറ്റി നിനക്ക് പതിവ് ഇല്ലാതെ തൊടലും തലോടലും ഒക്കെ”

“ഏയ്… ചുമ്മ നിന്നെ കണ്ടപ്പോ ”

“ഓഹോ എന്നെ ആദ്യമായ് കാണുക ആവും ല്ലേ”

“ഏയ്….പോടി പോത്തെ …”

“പ്ഫ തെണ്ടി പോത്ത് നിന്റെ മറ്റവൾ ”

“ആ അതേ…”

“പോടാ …”

“എടി പിന്നെ…. നിന്നെ ഒരാൾക്ക് പരിചയപെടുത്തി തരാൻ ഉണ്ട് നാളെ കോളേജിൽ വച്ച്”

“ആരെ..?”

“എന്റ പെങ്ങളെ ”

“ങേ….. നിന്റെ പെങ്ങളോ??? ഏത് ??”

“അത് ഞാൻ നിന്നോട് അന്ന് പറഞ്ഞില്ലേ അച്ചന്റെ പെങ്ങൾ ഒരാൾ തമിഴ്‌നാട് ഉള്ള കാര്യം ”

“അതേ..”

“ആ അപ്പച്ചി യുടെ മോൾ സന്ധ്യ… അവൾ നമ്മുടെ കോളേജിൽ ഉണ്ട് ഇപ്പോൾ

” ങേ… എന്നിട്ട്??”

“അവൾ നമ്മൾ മൂന്നാർ പോയ ദിവസം എന്നെ തിരക്കി ജെറി ടെ വീട്ടിൽ പോയി. അവൻ പിന്നെ വീട്ടിൽ വന്നു അവളെ അമ്മയെ കാണിച്ചു… അമ്മക്ക് ഇപോ അവളെ പറ്റി നൂറു നാവ് ആണ് ”

Leave a Reply

Your email address will not be published. Required fields are marked *