കോളജിൽ ചെന്നു ഐശ്വര്യ യെ പൊക്കുക എന്ന ഉദ്ദേശ്യം മനസിൽ അവൻ ഉറപ്പിച്ചു.
അവൻ പെട്ടെന്ന് കുളിച്ചു റെഡി ആയി കോളേജിലേക്ക് വണ്ടിയുമായി ഇറങ്ങി
നേരത്തെ പറഞ്ഞതു പോലെ തന്നെ ജെറി നേരത്തെ അവനെ കാത്ത് കോളേജിൽ ഉണ്ടായിരുന്നു
“അളിയാ…. നമുക്ക് അവനെ പോയ് ഒന്ന് കാണണ്ടേ?? വേണേൽ ഒരു മാല പടക്കവും പൊട്ടിക്കാം ”
അവനെ കണ്ടപ്പോൾ തന്നെ ജെറി വണ്ടി പാർക്ക് ചെയ്ത് ഇറങ്ങുന്ന അവന്റ് അടുത്തേക്ക് നടന്നു വന്നു.
“പോടാ അതൊകെ മോശം ആണ് ”
“പ്ഫ നിന്ന കൊല്ലാൻ നോക്കിയ ആ മൈരന പിന്നെ പൂവിട്ട് പൂജിക്കാം ഞാൻ”
“ജെറി… നീ കളിക്കാതെ എനിക്ക് കുറച്ചു സീരിയസ് കാര്യങ്ങൾ നിന്നോട് പറയാൻ ഉണ്ട്”
കിരൺ ന്റെ മുഖം കണ്ടപ്പോ തന്നെ ജെറിക്ക് മനസ്സിലായി എന്തോ പന്തികേട് ഉണ്ടെന്ന്
“Ok… നീ വാ എന്ന ”
ജെറി അവനും ആയി മരച്ചുവട്ടിലെ തറയിൽ ഇരുന്നു…
കോളേജിൽ ആരും ഇല്ലായിരുന്നു സെക്യൂരിറ്റി അല്ലാതെ.
“എടാ ഞാൻ പറയുന്ന കാര്യങ്ങൾ നീ സംയമനം പാലിച്ചു കേൾക്കണം”
“കൊപ്പേ നീ പറയുന്നുണ്ടേൽ പറ ഇത് ഒരുമാതിരി”
കിരൺ അപ്പോൾ അവനോട് അവർ ടൂർ പോയപ്പോ അവളെ കാണാതെ ആയത് തൊട്ട് തിരിച്ചു അവളെ കിട്ടിയത് വരെ പറഞ്ഞു…
കിരൺ നോക്കുമ്പോ അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ നിൽക്കുകയാണ് അവൻ
“ടാ… ജെറി.??”
“ടാ… അപ്പോ…. അവൾ…. അവളാണ അവനെ..”
“ഹ പതിയെ പറ കൊപ്പേ… നമ്മൾ ഈ കാണുന്ന ആൾ അല്ല അവൾ… അംഗരക്ഷകരും ആയുധങ്ങളും കാറുകളും ഒക്കെ ഉള്ള എന്തോ നിഗൂഢമായ ഉദ്ദേശ്യം ആയി നടക്കുന്നവൾ”
‘ദൈവമേ… ഞാൻ ഞാൻ അന്ന് അവളോട് ചൂടായിരുന്നു ”
“ആ നന്നായി കുണ്ടിക്ക് വെടി കൊള്ളതേ നോക്കിക്കോ”
കിരൺ ചിരിച്ചു
“ഡെയ് ഡെയ് മനുഷ്യനെ പേടിപ്പിക്കാതെ …”
“എടാ അവൾ … അവൾ ആരാ ന്ന് എനിക്ക് അറിയണം”
“എന്തിന്?? വേറെ പണി ഇല്ലേ നിനക്ക്”
“വേണം ടാ അവൾക്ക് ഞാനുമായോ അക്ഷര ആയോ എന്തോ ബന്ധം ഉണ്ട്”
“എന്ത് ബന്ധം??”
“അതല്ലേ ടാ അറിയണം ന്ന് പറഞ്ഞേ?”
“അതിന് ഇപോ എന്ന ചെയ്യാൻ ആണ് നീ ഈ പറയുന്നേ??”
“ഇതേ പറ്റി ആരോട് ചോദിക്കും നമ്മൾ??”
“ആ… എനിക്ക് എങ്ങനെ അറിയാം… ഇക്കാര്യം അറിയാവുന്ന നിനക്കും അവൾക്കും പിന്നെ തട്ടി പോയ ആ നാറിക്കും ആ…. അവനോട് ഇനി എന്തായാലും ഒന്നും ചോദിക്കാൻ പറ്റില്ല .പിന്നെ നിനക്ക് എന്തെങ്കിലും അറിയാണേൽ അവളോട് തന്നെ നേരിട്ട് ചോദിക്കേണ്ടി വരും ”
കിരൺ ജെറി പറഞ്ഞത് കേട്ട് കുറച്ചു നേരം ആലോചനയിൽ ഇരുന്നു.
സമയം പോകും തോറും പതിയെ പതിയെ ഓരോരുത്തർ കോളേജിലേക്ക് വന്നു തുടങ്ങുയിരുന്നു.
“എടാ… …”
പെട്ടെന്ന് എന്തോ ബോധ്യമായ കിരൺ ഫോണ് നോക്കി ഇരുന്ന ജെറിയെ തട്ടി വിളിച്ചു
“എന്താടാ??”
“എടാ ഞാൻ അവളോട് തന്നെ പോയി ചോദിക്കട്ടെ??”
“ങേ…. ”
“എടാ കൊപ്പേ എന്താ ഇതിന്റെയെല്ലാം പിന്നിൽ ന്ന് ഞൻ അവളോട് തന്നെ ചോദിക്കട്ടെ ന്ന്”
.
“അത്…. അത് പിന്നെ…. നീ ചോദിച്ചു നോക്ക്”
“നിനക്ക് എന്ന ഒരു പതർച്ച”
കിരൺ അവനെ സംശയത്തോടെ നോക്കി
“എടാ ഇല്ലേ…. ലവൾ വരുന്നുണ്ട്”
ജെറി കിരണ് നു പിന്നിലേക്ക് കൈ ചൂണ്ടി ..
തിരിഞ്ഞു നോക്കിയ അവൻ കണ്ടത് ഗേറ്റ് കടന്നു നടന്നു വരുന്ന ഐശ്വര്യ യെ ആണ് … ആദ്യം അവൻ ഒന്നു പതറി…
മുന്നിലേക്ക് നടന്നു വരുന്ന അവൾ അവരെ കണ്ടു. അടുത്ത എത്തിയപ്പോൾ തന്നെ അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു
“എന്താണ് രണ്ടും ഇന്ന് നേരത്തെ ആണല്ലോ°?”
അവളുടെ ചോദ്യം കേട്ട് അവർ ഒന്നുമിണ്ടിയില്ല
“എന്താ ജെറി എന്തു പറ്റി സാധാരണ നീ തർക്കുത്തരം പറയണ്ട ആണല്ലോ??”
അവളുടെ ചോദ്യം കേട്ട് കിരൺ ഒരു ഭാവ ഭേദവും ഇല്ലാതെ അവളെ നോക്കി നിൽക്കുകയാണ്.
“കിരണേ…. നീ എന്ന ഇങ്ങനെ നോക്കുന്നെ??? അല്ലെ അക്ഷര എന്തേ നിന്റെ കൂടെ കാണുന്നില്ലലോ???”
കിരൺ നു ഒന്നും സംഭവിക്കാത്ത പോലെ ഉള്ള അവളുടെ മാറ്റം കണ്ടിട്ട് അവളോട് ചെറിയ പേടി തോന്നി തുടങ്ങി.
“ഐശ്വര്യ നിന്നോട് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്”
“എന്നാ ടാ പറഞ്ഞോ”
അവൾ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു
“ഇപോ അല്ല ഞാൻ പറയാം അപ്പോ നീ കോളേജിന്റെ പിന്നിലേക്ക് വരുമോ?”
