ഉണ്ടകണ്ണി – 15

അവർ നോക്കുമ്പോൾ അവൾ അന്തം വിട്ടു വാ പൊളിച്ചു ഇരികുവാണ്.

“എടാ…. നീ ഈ പറയുന്നത് ഒക്കെ ഉള്ളത് ആണോ??”

“സത്യമാണ്..”

” അവൾ…ഞാൻ അന്നേ നിന്നോട് പറഞ്ഞതാ അവൾ അപകടം ആണ് ന്ന് … എന്നിട്ട് നീ അവളോട് ഇത് ചോദിച്ചില്ലേ….

ഒ അവൾ ഇന്ന് കോളജിൽ വന്നു കാണില്ല … ന്നിട്ട് ഇന്ന് അവളുടെ അഭിനയം കാണണമായിരുന്നു ഹും”

കിരണും ജെറിയും അവൾ പറഞ്ഞത് മനസിലാവാതെ തമ്മിൽ തമ്മിൽ നോക്കി

“നീ ….നീ എന്താ പറഞ്ഞത്??? ആരുടെ അഭിനയം ന്ന്??”

“അവളുടെ തന്നെ ആ രാക്ഷസി ഐശ്വര്യ… ഇന്ന് വന്നിരുന്നു അവൾ അവിടെ ഹരി യുടെ വീട്ടിൽ ചടങ് ഫുൾ തീരുന്ന വരെ അവിടെ ഉണ്ടായിരുന്നു… എനിക് അവളെ കണ്ടിട്ട് തന്നെ കലി കയറുക ആയിരുന്നു.. എന്നെ കണ്ടു ചിരിക്കാൻ ഒക്കെ നോക്കി ഞാൻ മൈൻഡ് ചെയ്തില്ല നാറി”
“ങേ….. അവൾ ….അവൾ അവിടെ ഉണ്ടായിരുന്നു ന്നോ??”

“അതേ… ഹരി യുടെ വീട്ടിൽ ഞാൻ ചെന്നപ്പോൾ മുതൽ അവിടെ ഉണ്ടായിരുന്നു അവൾ ദഹന സമയം വരെ”

“കിരണേ…..”

ജെറി അവൾ പറഞ്ഞത് കേട്ട് അത്ഭുതത്തോടെ കിരൺ നെ നോക്കി …. അവന്റെ മുഖവും അതേ ഭാവത്തിൽ ആയിരുന്നു

………………………………………………………….

രാജശേഖരൻ ഹാളിൽ വച്ചിരിക്കുന്ന തന്റെ മകന്റെ വലിയ ഫോട്ടോ യിൽ നോക്കി തളർന്ന് ഇരിക്കുകയാണ്… ചടങ് ഒക്കെ കഴിഞ്ഞു മിക്കവരും പോയിരുന്നു .. ആ വീട്ടിൽ പ്രതാപനും പുള്ളിയുടെ ഡ്രൈവറും പുറത്തായി അയാളുടെ കൈ ആളുകളും മാത്രം ഉണ്ട്..

“പ്രതാപ…… ആര ഈ ചെയ്ത്ത് ചെയ്തത്?? എന്റെ മോൻ….”

അയാളോട് എന്ത് പറയണം ന്ന് അറിയാതെ പ്രതാപൻ അവിടെ സോഫയിൽ ഇരുന്നു.

“എന്റെ മകനെ ഒരു അനാഥ പ്രേതം പോലെ കൊന്നു തള്ളിയവർ ആരായാലും ഞാൻ കണ്ടുപിടിക്കും… ”

അയാൾ ചാടി എണീറ്റു നിന്നു.

“ആൽബർട്ട്…..” അയാൾ ഉച്ചത്തിൽ വിളിച്ചപ്പോൾ പുറത്ത് നിന്നും ആജാന ബാഹുവായ ഒരു യുവാവ് അകത്തേക്ക് കയറി വന്നു.

“മുതലാളി…”

“ഹരി അവസാനം എങ്ങോട്ടാ പോയത്??”

“അറിയില്ല ഹരി സർ അവസാനം ജീപ്പും എടുത്ത് പെട്ടെന്ന് പോകുക ആയിരുന്നു ”

“ഹ…. എനിക്ക് എല്ലാം അറിയാം മറ്റവളുടെ ഫ്‌ളാറ്റിൽ നിന്ന് അവൻ എങ്ങോട്ട് പോയി ന്ന് എനിക്ക് 1 മണിക്കൂറിൽ അറിയണം നീ പോ ”

“ശരി മുതലാളി ”

ആൽബർട്ട് പുറത്തേക്ക് ഇറങ്ങി അവന്റെ ഒപ്പം കൂടെ നിന്നവരും ജീപ്പിലേക്ക് കയറി ജീപ്പ് ആ വീടിന്റെ ഗേറ്റ് കടന്നു പാഞ്ഞു പോയി..

“എന്റെ മകനെ കൊന്നത് ആരായാലും ഞാൻ അവരെയും അവൻ കിടന്ന പോലെ കിടത്തും…. പ്രതാപ… ആരാടാ ഈ ചെയ്ത്ത് ചെയ്തെ… നിനക്ക് എന്തെങ്കിലും സംശയം ഉണ്ടോ??”
“ഞാൻ ഞാൻ എന്ത് പറയാൻ ആണ് ടാ… സംശയം ആരെ… നിന്റെ പഴേ ശത്രുക്കൾ ആരെങ്കിലും ???”

“ഹ…. കണ്ടുപിടിക്കണം…. ആരായാലും…..”

അയാൾ വീണ്ടും സോഫയിൽ ഇരുന്ന് മകന്റെ ഫോട്ടോയിൽ നോക്കി ഇരുന്നു…

കുറെ നേരം കഴിഞ്ഞപോൾ അയാളുടെ ഫോണ് അടിച്ചു.

“ആ പറ ആൽബർട്ടെ..”

“മുതലാളി…. ഹരി സർ അന്ന് പോയത് മൂന്നാർ ഭാഗത്തേക്ക് ആണ്… ”

“ഹ അത് പിന്നെ അവനെ അവിടെ നിന്ന് അല്ലെ കിട്ടിയത് നീ അവൻ എന്തിന് പോയി ന്ന് പറ..”

“മുതലാളി അത്….”

“നീ കാര്യം പറ ആൽബർട്ടെ….”

അയാളുടെ ശ്ശബ്ദം നേർത്തു

“മുതലാളി അത് പ്രതാപൻ സർ ന്റെ മോളുടേ വണ്ടിക്ക് പിന്നാലെ ആണ് പോയത് ഹരി സർ…”

“ങേ….”

രാജശേഖരൻ തിരഞ്ഞു സോഫയിൽ ഇരിക്കുന്ന പ്രതാപനെ നോക്കി….

അയാൾ തലക്ക് കൈ കൊടുത്ത് ഇരിക്കുകയാണ്.

“അതേ മുതലാളി… അവളുടെ കൂടെ വേറെ ആരോ കൂടെ ഉണ്ടായിരുന്ന് വണ്ടിയിൽ അത് ആരാ ന്ന് മനസിലായില്ല. ”

“ആരായിരുന്നു അത് ന്ന് നീ ഉടനെ കണ്ടുപിടിച്ചിട്ടു അത് ആരായാലും പൊക്കിക്കോ… ന്നിട്ട് നമ്മുടെ ഗോഡൗണിലേക്ക് കൊണ്ടുവ…പിന്നെ അവളെയും പൊക്കിക്കോ… ഒന്നും നോക്കണ്ട കേട്ടല്ലോ”

“ശരി മുതലാളി”

ഫോണ് കട്ട് ആക്കി രാജശേഖരൻ സോഫയിൽ വന്നിരുന്നു.

“എടാ എന്താ പറഞ്ഞേ അവൻ…”

പ്രതാപൻ ആകാംഷയോടെ അയാളെ നോക്കി…

“ടാ നമുക്ക് നമ്മുടെ ഗോഡൗണ് വരെ ഒന്നു പോകണം”

“എന്തിന്…. ??”

“അത് അവിടെ ചെന്നിട്ട് പറയാം നീ വാ”

“നീ ഇവിടെ നിന്നാൽ മതി ഞങ്ങൾ പൊക്കോളാം”
വണ്ടി തുറക്കാൻ പോയ അയാളുടെ ഡ്രൈവറെ രാജശേഖരൻ വിലക്കി.

അവർ രണ്ടും കൂടെ രാജശേഖരന്റെ കാറിൽ ഗോഡൗണ് ലക്ഷ്യമാക്കി പോയി…

(തുടരും…°)

Leave a Reply

Your email address will not be published. Required fields are marked *