അതേ സമയം ജെറി തന്റെ ഫോണ് ഹെഡ് സെറ്റ് വച്ചു ക്ലസ്സിൽ ഇരുന്നു. കിരൺ ന്റെ ഫോണ് അവനുമായി കണക്ട് ആയിരുന്നു അവർ സംസാരിക്കുന്നത് അവന് കേൾക്കാൻ.
കോളജിനു പിറകിൽ ആളൊഴിഞ്ഞ ഒരു മരച്ചുവട്ടിൽ അവർ നിന്നു.
“ആ ഇനി ചോദിക്ക്… എന്താ നിനക്ക് ചോദിക്കാൻ ഉള്ളത്”
ഐശ്വര്യ കൈ കെട്ടി നിന്നുകൊണ്ട് അവനോട് ചോദിച്ചു .
“ഐശ്വര്യ നീ ഈ അഭിനയം നിർത്ത് ന്നിട്ട് കാര്യത്തിലേക്ക് വാ ആരാ നീ?? ”
അവന്റെ ചോദ്യം കേട്ട് ഐശ്വര്യ യുടെ മുഖം സംശയ ഭാവം ആവുന്നത് അവൻ കണ്ടു.
“അഭിനയമോ?? നീ എന്താ ഈ പറയുന്നത് എന്ത് കാര്യം ആണ് ഞാൻ ആരാ ന്ന് നിനക്ക് അറിയില്ലേ??”
“എടി നീ കളിക്കല്ലേ… എനിക് ഇതിൽ കൂടുതൽ താഴാൻ അറിയില്ല”
കിരൺ ന്റെ ശബ്ദം ഉയർന്നു
“എടാ നീ എന്തിനാ ചൂടാവുന്നെ എന്താ സംഭവം ??”
“നിനക്കു ഒന്നും അറിയില്ല ല്ലേ??
ഇന്നലെ എന്നെയും അക്ഷയെയും നീ കണ്ടില്ല ന്ന് കൂടി പറ ഇനി ”
“ങേ…. ഇന്നലെ… ഇന്നലെ ഞാൻ കണ്ടില്ല നിങ്ങളെ ഇന്നലെ ഞായറാഴ്ച അല്ലെ നിങ്ങൾ എവിടെയോ ട്രിപ്പിൽ അല്ലായിരുന്നോ അവളുടെ സ്റ്റേറ്‌സ് കണ്ടിരുന്നു ”
ഐശ്വര്യ സംശയ ഭാവത്തിൽ അവനെ നോക്കി
“എടി…. കൊപ്പേ….. നീ…നീ കളിക്കല്ലേ… ആരാ നീ എന്താ നീയും ഞാനും അക്ഷരയും തമ്മിൽ ബന്ധം എന്താ നീ ഹരിയും ആയുള്ള ബന്ധം… ”
“ഹരി യോ അതാരാ??”
അവളുടെ ചോദ്യം അവനെ കൂടുതൽ ദേഷ്യത്തിൽ ആക്കി
“പ്ഫ നായിന്റെ മോളെ… ഇന്നലെ കൊന്നു കളഞ്ഞ ആളെ നിനക്ക് അറിയില്ല അല്ലെടി ??”
“കിരണേ…… നിനക്ക് ….നിനക്ക് നീ എന്തൊക്കെ ആണ് ഈ പറയുന്നേ??”
“ദെ… ഐശ്വര്യ ക്ഷമക് ഒരു പരിധി ഉണ്ട്… ഇന്നലെ നീ ഞങ്ങളെ മൂന്നാർ വച്ചു കണ്ടില്ല ല്ലേ??”
“എടാ നീ എന്താ പറയുന്നേ… ഇന്നലെ ഞാൻ മൂന്നാറോ ?? ഇന്നലെ ഞാൻ ഇവിടെ ഹോസ്റ്റലിൽ ഉണ്ടായിരുന്നു … ഞാൻ നിതയും ഒക്കെ ആയി മാളിൽ ഒക്കെ പോയി സിനിമ ഒക്കെ കണ്ടിട്ടാ വന്നേ… അതിനിടക്ക് ആണ് അവളുടെ സ്റ്റാറ്റസ് കണ്ടത് ദേ…”
അവൾ അവനെ ഫോണിൽ നിന്നും ഫോട്ടോ എടുത് കാണിച്ചു… അവൻ പെട്ടെന്ന് ആ ഫോട്ടോ എടുത്ത് ഡീറ്റൈൽസ് നോക്കി അവനെ ഞെട്ടിച്ചു കൊണ്ട് ആ സമയം ഇന്നലെ പകൽ ആയിരുന്നു.
“ഇല്ല….. ഞാൻ. ഞാൻ വിശ്വസിക്കില്ല…. എന്തോ കളി ആണ് ഇത്… സത്യം പറ ഐശ്വര്യ… ആരാ നീ എന്തിന് നീ ഹരി യെ കൊന്നു.. ഞങ്ങളെ എന്തിന് ഇതിലേക്ക് കൊണ്ടുവന്നു ??”
“എടാ നിനക്ക് എന്തോ കുഴപ്പം ഉണ്ട്… ആരാ ഈ ഹരി?? നീ പറയുന്ന ഒന്നുമെനിക്ക് മനസിലാവുന്നില്ല… ”
അവൾ പറയുന്നത് എല്ലാം കേട്ട് അവനു തല കറങ്ങുന്നത് പോലെ ആയിരുന്നു..
ഫോണിലൂടെ കേൾകുന്ന ജെറിയുടെ അവസ്‌ഥ യും ഏതാണ്ട് അതേ പോലെ ആയിരുന്നു.
“എടാ ഞാൻ പോവാ… വിശകുന്നു നീ വരുന്നോ ഞാൻ വാങ്ങി തരാം അവൾ ഇല്ലാലോ ഇന്ന്”
അവളുടെ ചോദ്യങ്ങൾ പോലും അവന്റെ ചെവിയിൽ വീണില്ല അവൻ അവിടെ അടുത്ത് കണ്ട കൽ കെട്ടിൽ ഇരുന്നു.
“നീ ഇരിക്കുവാണോ?? എന്ന ശരി ഞാൻ പോവാ ക്ലസ്സിൽ കാണാം ”
അവൾ അതും പറഞ്ഞ് നടന്നു പോയി..
ജെറി പെട്ടെന്ന് ക്ലസ്സിൽ നിന്ന് അവന്റെ അടുത്തേക്ക് ഓടി..
ജെറി യുടെ ഓട്ടം കിരൺ നെ പരിചയപ്പെടാൻ അവരുടെ ക്ലാസ്സിലേക്ക് വന്നുകൊണ്ടിരുന്ന സന്ധ്യ കണ്ടിരുന്നു. അവൾ അവനെ നോക്കി ചിരിച്ചു എങ്കിലും അവൻ അവളെ മൈൻഡ് ചെയ്യാതെ മറികടന്നു ഓടി പോയി.
സന്ധ്യ അവൻ പോയ പുറകെ നടന്നു
ജെറി ഓടി വരുമ്പോൾ കണ്ടു കൽ കെട്ടിൽ തല കൈ ൽ താങ്ങി ഇരിക്കുന്ന കിരൺ നെ
“ടാ എന്താടാ ഇതൊകെ??”
കിരൺ ഒന്ന് തല പൊക്കി അവനെ ഒന്ന് നോക്കിയിട്ട് പിന്നെയും പഴേ പോലെ ഇരുന്നു.
“കിരണേ??”
“എന്താടാ??”
“എന്താ ഇതൊകെ ന്ന്?”
“എന്ത്?”
“അവൾ പറഞ്ഞത് ഞാൻ കേട്ടു”
“ആ കേട്ടല്ലോ ന്നിട്ട് എന്ത് തോന്നി..”
“അവൾക്ക് അങ്ങനെ ഒരു സംഭവം നടന്നത് പോലും അറിയാത്ത പോലെ ആണല്ലോ സംസാരിച്ചത്”
“അതാണ് ഞാനും ആലോചിച്ചത്… ഒന്നെങ്കിൽ അവൾ പഠിച്ച കള്ളി… അല്ലേൽ വേറെ എന്തോ കളി…. അത് എന്താ ന്ന് മനസിലാവുന്നില്ല”
“എടാ ഇനി വല്ല ട്വിൻസ് ആവുമോ??”
“പോ കൊപ്പേ…. ട്വിൻസ് ഇതെന്ത് സിനിമയോ ?”
“എടാ ഞാൻ ചുമ്മ ഒരു പോസിബിലിറ്റി പറഞ്ഞതാ ”
