“എന്താവല്ല സീക്രെട്ട ??”
ഒന്നും അറിയാത്തപോലെ അവളുടെ ചോദ്യം കേട്ട് അവൻ രൂക്ഷമായി അവളെ നോക്കി
“നീ വാ അപ്പോ പറയാം”
കിരൺ നീരസത്തോടെ പറഞ്ഞു
“ആ ok ”
അവൾ അതും പറഞ്ഞു ക്ലാസ്സിലേക്ക് പോയി.
“എടാ ..അവൾ ഒന്നും അറിയാത്ത പോലെ ആണല്ലോ സംസാരിച്ചത്??”
അവൾ അങ്ങോട്ട് നടന്നു നീങ്ങിയതും ജെറി എണീറ്റ് ചോദിച്ചു .
“കള്ളി അവളൂടെ അഭിനയം ആണ് എല്ലാം…. ”
“എടാ എനിക്ക് എന്തോ…. ഇത് ഒന്നും നന്നായി വരും ന്ന് തോന്നുന്നില്ല. അത് അവിടെ കഴിഞ്ഞു എങ്കിൽഅവളോട് നീ ഒന്നും ചോദിക്കാതെ ഇരിക്കുന്നെ ആവും നല്ലത്.”
“പറ്റില്ല ജെറി… അവൾ ഇന്നലെ എന്നെ മുൾ മുനയിൽ നിർത്തിയത് ആണ് എന്റെ അക്ഷയെ മരണത്തിന് മുന്നിൽ വരെ എത്തിച്ചു അവൾ… ന്നിട്ട് അവൾ എന്നെ കൊണ്ട് സത്യം ചെയ്യിച്ചു അവളെ ഞാൻ കെട്ടണം അത്രേ…. കെട്ടാം ഞാൻ അവളെ ഇങ്ങോട്ട് വരട്ടെ … കാണട്ടെ ഞാൻ… എനിക്ക് അറിയണം അവളുടെ മനസിൽ എന്താ ന്ന്..”
കിരൺ പുലമ്പി
“എടാ… എന്നാലും… അവൾക്ക് നീ പറഞ്ഞ പോലെ അത്ര ആൾ ബലം ഒക്കെ ഉണ്ടേൽ നമ്മൾ വിചാരിച്ച എന്താവാൻ?”
“നമ്മൾ അതിന് ഒന്നും ചെയ്യാൻ പോകുന്നോന്നും ഇല്ല . എനിക്ക് അവളോട് ചോദിക്കണം ഇതിന്റെ ഒക്കെ അർത്ഥമെന്താ ന്ന് അത്രേ ഉള്ളൂ”
“എടാ എന്നാലും?”
“ജെറി നീ മാറി നിന്നോ നീ എന്തായാലും ഇപ്പോൾ ഈ കളിയിൽ ഇല്ല ഇതിൽ ഇപ്പൊ ഞാനും അവളും അക്ഷയും മാത്രേ ഉള്ളൂ.. ”
“എടാ അങ്ങനെ ഇപോ നിങ്ങൾ മാത്രം ആവണ്ട. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടേൽ അത് എന്റെയും പ്രശ്നം ആണ്.. നമുക്ക് നോക്കാം അവൾ എന്ത് പറയുന്നു ന്ന്”
“ആ എന്തായാലും നീ ഇപോ ഇന്വോൾവ് ചെയ്യണ്ട .. ഞാൻ എല്ലാം നിന്നോട് പറയും ന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ട്. പക്ഷെ നീഇപോ ഇടപെടേണ്ട ഇപ്പോൾ ഞാൻ പറയാം അപ്പോ മതി. ”
“ആ ok നമുക്ക് നോക്കാം ”
അവർ രണ്ടും കൂടെ നേരെ ക്യാന്റീനിലേക്ക് പോയി. അവിടെ ഇരുന്ന് രാവിലത്തെ ഫുഡും കഴിച്ചു എങ്ങനെ വേണം കാര്യങ്ങൾ എന്നൊക്കെ പ്ലാൻ ചെയ്ത് റെഡി ആക്കി. നേരെ ക്ലസിലേക്ക് നടന്നു.
ആദ്യ പിരീഡ് തന്നെ മഹേഷ് സർ ആയിരുന്നു . കോളേജിലെ പൂർവ വിദ്യാർത്ഥി മരണപ്പെട്ട വിവരം ഒക്കെ സർ ക്ലാസിൽ പറഞ്ഞു. അപ്പോഴും ജെറിയും കിരണും ഐശ്വര്യ യുടെ മുഖത്തേക്ക് നോക്കി എന്നാൽ അവൾ ഒരു ഭാവ വെത്യസവും ഇല്ലാതെ ഇരിക്കുന്നത് ആണ് കണ്ടത് .
“എടാ അവൾ പഠിച്ച കള്ളി ആണ് കേട്ടോ”
ജെറി അവനോട് അടക്കം പറഞ്ഞു.
എന്നാൽ കിരൺ മനസിൽ ചിലത് കണക്ക് കൂട്ടുക ആയിരുന്നു.
മഹേഷ് സർ ന്റെ അവർ കഴിഞ്ഞപ്പോൾ തന്നെ കിരൺ ഫോണ് എടുത്ത് അക്ഷരയെ വിളിച്ചു.
“ഹലോ…”
“എന്തായി കഴിഞ്ഞോ?”
“ഏയ് ഇല്ലടാ ഉച്ചക്ക് ആണ് ദഹിപ്പിക്കൽ ആരോ വരാൻ ഉണ്ടെന്ന് ”
“ആര്??”
“ആ എനിക്ക് അറിയില്ല … ഇവിടെ ആകെ സീൻ ആണ് അവന്റെ അച്ഛൻ വൻ കലിപ്പ് ൽ ആണ് അവനെ കൊന്നവരെ കണ്ടുപിടിക്കാൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് തന്നെ ഫുൾ ഇറങ്ങാൻ പോകുവാ അത്രേ..നീ എവിടാ ക്ലാസിൽ ആണോ??”
“ആ അതേ… പിന്നെ പെട്ടന്ന് വീട്ടിൽ പോവാൻ നോക്ക് . പിന്നെ വീട്ടിൽ ചന്നിട്ട് എങ്ങോട്ടും ഇറങ്ങാൻ നില്കണ്ട കേട്ടോ കോളേജ് കഴിന്നു ഞാൻ വന്നു വിളിക്കാം നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്”
“എന്താടാ കാര്യം?”
“അക്ഷ പറയുന്ന കേൾക്ക്… ഞാൻ ചുമ്മ പറയില്ല ന്ന് നിനക്കു അറിയാമല്ലോ .,എല്ലാം കാണുമ്പോ പറയാം”
“ആ ok ok നീ വൈകിട്ട് വാ ഞാൻ വീട്ടിൽ ഉണ്ടാവും”
കിരൺ കോൾ കട്ട് ആക്കി തിരഞ്ഞു നോക്കിയതും തന്നെ നോക്കി പുഞ്ചിരിച്ചു ഇരിക്കുന്ന ഐശ്വര്യ യെ ആണ് കണ്ടത്. അവൻ വെറുപ്പോടെ മുഖം വെട്ടിച്ചു കളഞ്ഞു.
അങ്ങനെ അന്ന് രാവിലെ പിരീഡ് എല്ലാം കഴിഞ്ഞ് എല്ലാരും ഫുഡ് കഴിക്കാൻ ഇറങ്ങി.
ഐശ്വര്യ പതിയെ എണീറ്റ് ഫുഡ് കഴിക്കാൻ ഇറങ്ങിയതും കിരൺ ഓടി അവിളുടെ അടുത്ത് ചെന്നു.
“ഐശ്വര്യ വാ എനിക്ക് കുറച്ചു സംസാരിക്കണം”
“ഇപ്പോഴോ?? ചോറുണ്ട് കഴിഞ്ഞ് പോരെ?”
“ഇല്ല നീ വാ ഇപോ തന്നെ”
“ശെടാ ഇവനെക്കൊണ്ട് …. oke വാ ”
അവർ രണ്ടും കൂടെ ഇറങ്ങി കോളേജിന് പിന്നിലേക്ക് നടന്നു.
