ലക്ഷ്മി – 3 3അടിപൊളി  

Lakshmi Part 3 | Author : Maathu | Previous Part

ഹായ്…. നിങ്ങൾ നൽകുന്ന സപ്പോർട്ടുകൾക്ക് ആദ്യമേ നന്ദി പറയട്ടെ.അതുകൊണ്ട് തന്നെ എഴുതാതിരിക്കാൻ തോന്നിയില്ല. അടുത്ത പാർട്ട്‌ കുറച്ച് കഴിയും എന്ന് ആദ്യമേ പറഞ് മുൻ‌കൂർ ജാമ്യം എടുക്കുന്നു. എത്രത്തോളം എഴുതി ഫലിപ്പിക്കാൻ പറ്റി എന്ന് അറിയില്ല. എന്തായാലും അഭിപ്രായം പറയണേ എന്ന് സ്നേഹപൂർവ്വം

മാതു🕊️

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രാവിലെ ആരോ തട്ടി വിളിക്കുന്നത് കെട്ടാണ് എണീക്കുന്നത്. ലക്ഷ്മി ആണ്. കുളിച് നല്ല സാരി ഒക്കെ ഉടുത്തു നെറ്റിയിൽ സിന്ദൂരം ഒക്കെ തൊട്ട് നിക്കാണ്. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ഞാൻ കണ്ണെടുക്കാതെ അവളെ നോക്കി നിന്നോണ്ടാണ് എന്ന് തോന്നുന്നു. അവള് സ്വന്തം ശരീരത്തിലേക്ക് നോക്കി. പിന്നെ എന്നോട് എന്തെ ഇങ്ങനെ നോക്കുനെ എന്ന് ചോദിച്ചു. ഞാൻ അതിന് പുഞ്ചിരിച്ചു കൊണ്ട് ബെഡിൽ നിന്നും എഴുനേറ്റു. ഞാൻ ടേബിളിൽ നോക്കി. ചായ വലതു ഉണ്ടോ എന്ന്. സാധാരണ അങ്ങനെ ആണല്ലോ. പക്ഷെ ചായ ഒന്നും ഇല്ലാരുന്നു.

“ഡാ ചേച്ചി പറഞ്ഞു അമ്പലത്തിൽ പോയി വരാൻ. നീ വേഗം വായോ.”

ഇവളുടെ സംസാരം കേട്ടാൽ ഇതിന് മുന്നേ പരിജയം ഉള്ളവരുടെ മാതിരി ആണ്. ‘ആ ഞാൻ വരാം ‘

“പിന്നെ.. ചായ ഞാൻ കൊണ്ട് വരാൻ നിന്നതാ… അപ്പൊ ചേച്ചിയാ പറഞ്ഞെ വേണ്ടാന്ന്.. ഇവിടെ അങ്ങനെ ശീലം ഒന്നും ഇല്ലാന്ന്.”

‘ആ…. ഇവടെ അങ്ങനെ ആണ്.’

അമ്മയുടെ നിയമം ആയിരുന്നു അത്.ഒരു ചായ പോലും കയ്യോണ്ട് എടുത്ത് കുടിക്കാൻ പറ്റാത്തവർ ചായ കുടിക്കേണ്ട എന്ന്. എന്റെ വീട്ടിൽ ആയിരുന്ന സമയത്ത് എല്ലാവരും എല്ലാ ജോലിയും ചെയ്യുമായിരുന്നു. അച്ഛൻ വരെ അമ്മയെ അടുക്കള പണിക്ക് സഹായിക്കും. അത് കണ്ടാണ് മാമി ആ ചട്ടങ്ങൾ ഇവിടെയും കൊണ്ട് വന്നത്. ഞാൻ നേരെ ടൗവെൽ എടുത്ത് ബാത്‌റൂമിൽ കയറി ഫ്രഷ് ആയി തായോട്ട് പോയി. എന്നിട്ട് അവളെയും കൂട്ടി അമ്പലത്തിൽ പോവാൻ നിന്നു.കാറിൽ പോണോ ബൈക്കിൽ പോണോ എന്നുള്ള എന്റെ നിൽപ് കണ്ടു അവള് തന്നെ ബൈക്കിൽ പോകാം എന്ന് പറഞ്ഞു. ഞാൻ ഹിമലയാനും എടുത്ത് അവളുടെ മുന്നിൽ നിറുത്തി. എന്റെ തോളിലും കൈവച് അവള് ബൈക്കിൽ ചെരിഞ്ഞിരുന്നു. ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. അവള് എന്റെ വയറിന്റെ ചുറ്റും കയ്യിട്ടു എന്നോട് ചേർന്നിരുന്നു. ആ അനുഭൂതി ഇന്റെ സാറേ……കണ്ണാടിയിലൂടെ നോക്കിയപ്പോ അവള് എന്നെ തന്നെ നോക്കിയിരിക്കുന്നതാണ് കാണുന്നേ. “എന്നെ നോക്കാതെ നേരെ ഓടിക്ക് പൊട്ടാ ” ‘പൊട്ടൻ നിന്റെ…’ “ടാ ടാ…… പിന്നെ…. അന്ന് വണ്ടിക്ക് എന്തേലും പറ്റിയർന്നോ “ചെറുതായിട്ട് പരുങ്ങി കൊണ്ട് അവൾ ചോദിച്ചു.
‘ചെറുതായിട്ട് പെയിന്റ് പോയി……….പിന്നെ നിനക്ക് പ്രശ്നം ഒന്നുമില്ലേ നിന്നെക്കാൾ വയ്യസ് കുറഞ്ഞ ആളെ കെട്ടി അയാളുടെ കൂടെ ഇങ്ങനെ പോകാൻ ‘

“നീ ഇപ്പോളും അത് വിട്ടില്ലേ…. എനിക്ക് പ്രശ്നം ഒന്നും ഇല്ലടാ…. പ്രായം കുറഞ്ഞത് ആയത് കൊണ്ട് നീ ഞാൻ പറയുന്നത് അനുസരിക്കുമല്ലോ..എന്നെക്കാളും വയ്യസ് കൂടിയ ആളെ കെട്ടിയിരുന്നേ ഞാൻ അയാൾ പറയുന്നത് കേൾക്കേണ്ടിയിരുന്നേനെ ”

‘അയ്യടാ നീ പറയുന്നത് ഞാൻ കേൾക്കെ ‘

“എന്തെ പറ്റില്ലേ…… പറ്റില്ലേ പറ്റണം. ഇല്ലേ ഞാൻ അടിച് നിന്നെക്കൊണ്ട് അനുസരിപ്പിക്കും “മുഖത്ത് കുറച്ച് രൗദ്ര ഭാവത്തിൽ പറഞ്ഞു. എനിക്ക് ചിരി വരുന്നുണ്ടായിരുന്നു.

‘ഒന്ന് പോടീ അവിടെന്ന്…. നിനക്കെന്നെ ശെരിക്കും അറിയതോണ്ടാ ഇടഞ്ഞ തനി കൊമ്പനാ ഞാൻ ‘

“ആ കൊമ്പനെ തളക്കാൻ വന്ന ആളാണ് ഞാൻ എന്തെ ”

‘നീ… എന്നെ…….. നടന്നത് തന്നെ ‘ഞാൻ കുറച്ച് പുച്ഛം ഇട്ട് പറഞ്ഞു.

“നീ എന്നെ കുറിച്ച് അന്നെഷിച്ചു നോക്ക്.. അപ്പോൾ അറിയാം..ഞാൻ കരാട്ടെ ഒക്കെ പഠിച്ചതാ ”

‘ഓ പിന്നെ തള്ളല്ലേ ‘

“നീ വിശ്വസിക്കണ്ട…………….. അല്ല നിനക്ക് പെണ്പിള്ളേരോട് നേരെ ചൊവ്വേ സംസാരിക്കാൻ അറിയില്ല എന്ന് പറഞ്ഞിട്ട് എന്നോട് നല്ലവണ്ണം സംസാരിക്കുന്നുണ്ടല്ലോ ”

Leave a Reply

Your email address will not be published. Required fields are marked *