ലക്ഷ്മി – 3 3അടിപൊളി  

“ഞാൻ അപ്പൊ റീൽ കണ്ടിരിക്കയായിരുന്നു. അതിൽ അങ്ങനെ ഒരു വീഡിയോ കണ്ടപ്പോ ചെയ്തതാ……………….”

‘എന്നാ നമ്മക്ക് വല്ല കിസ്സും അടിക്കുന്ന വീഡിയോ കാണാം. അപ്പൊ അങ്ങനെ ചെയ്യാൻ തോന്നുമല്ലോ ‘

“എന്റെ കിച്ചു…. ഇങ്ങനെ ഒക്കെ പറയുന്ന നിന്നെ ആണോ എല്ലാവരും അവൻ പെൺബീള്ളേരോട് ഒന്നും അടുക്കില്ല എന്ന് പറഞ്ഞത്….. എന്ത് പൊട്ട ബുദ്ധിക്കനാവോ എനിക്ക് അങ്ങനെ ചെയ്യാൻ തോന്നിയത്.”

ഞാൻ അതിന് ചിരിച് കൊടുത്തു.

“കിച്ചൂന് ഫ്രണ്ട്സ് ആരും ഇല്ലേ…. ഞാൻ ആരെയും കണ്ടില്ല ”

‘കൂടുതൽ ആളുകൾ ഒന്നും ഇല്ല… അടുത്ത ഫ്രണ്ട് എന്ന് പറയാൻ പറ്റിയ ആള് കവിനാണ്. അവന്റെ അടുത്തേക്കാണ് ഞാൻ പോയത് ‘

“മ്മ്….. കിച്ചൂന്റെ അമ്മയുടെയും അച്ഛന്റെയും ഫോട്ടോ ഉണ്ടോ ഞാൻ കണ്ടിട്ടില്ല ”

‘ആ.. എന്റെ ഫോണിൽ ഉണ്ട് ‘

ഞാൻ അവൾക്ക് ഞങ്ങളെ കുടുംബ ഫോട്ടോ കാണിച്ച് കൊടുത്തു.

“അമ്മയെ പോലെ തന്നെ ആണല്ലോ കിച്ചൂനെ കാണാൻ ”

‘എല്ലാവരും അത് പറയും ‘

“ശെരിക്ക് എന്താ സംഭവിച്ചേ ”

‘മാമി പറഞ്ഞില്ലേ അപ്പൊ ‘

“അങ്ങനെ കാര്യായിട്ട് ഒന്നും പറഞ്ഞില്ല ”

‘മ്മ്.. ഞങ്ങൾ ഒരു ടൂർ പോയി വരുകയായിരുന്നു.. ചുരത്തിന്റെ അവിടെ എത്തിയപ്പോ അച്ഛൻ ഉറക്കം വന്നു. അപ്പോ എന്നോട് ഒരു ചായ കുടിച്ചിട്ട് ഓടിച്ചാൽ മതി എന്ന് പറഞ്ഞ് ഒരു വളവിൽ നിർത്തി. ഞാൻ അതിൽ നിന്നും ഇറങ്ങി കടയിൽ പോയി ചായ കുടിച് കൊണ്ടിരിക്കുമ്പോൾ ആണ് ഒരു ചരക്ക് ലോറി നേരെ വന്നു വണ്ടിയെ ഇടിച് തായെക്ക് വീണു. അത്രയും ടാഴിച്ചയിലേക്ക് വീണത് കൊണ്ടായിരിക്കും കാർ കത്തി പൊട്ടി തെറിച്ചു. അത്രന്നെ.’
“ഓഹ് ”

‘എനിക്ക് ഒറക്കം വരുന്നു. ഉറങ്ങിയാലോ ‘കൂടുതൽ ചോദ്യങ്ങളിലേക്ക് പോവാതിരിക്കാൻ അവൻ പറഞ്ഞു.

“ആ ” പിന്നെ ആരും അവിടെ സംസാരിച്ചില്ല.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° രാവിലെ അവള് തന്നെയാണ് വിളിച്ചുണർത്തിയെ. ഇന്നെലെ രാത്രി എന്തോ സ്വപ്നം ഒന്നും കണ്ടില്ല. ഞാൻ അവളെ നോക്കി. കുളിച് ഒരു റെഡ് കളർ ചുരിദാർ ആണ് വേഷം. കണ്ണാടിയിൽ നോക്കി മുടി ചീകുകയാണ് കക്ഷി.

“എന്ത് ഉറക്കാ ഇത്…..”

ഞാൻ കണ്ണും തിരുമ്മി ‘സമയം എത്രയായി ‘

“8.00 മണി ”

‘ഇത്രേ ആയിട്ടുള്ളു…. എന്നെ ഒരു പത്തു പതിനൊന്നു മണിക്ക് ഒക്കെ വിളിച്ചാൽ മതി….’എന്നും പറഞ്ഞു ഞാൻ പുതപ്പ് തല വഴി മൂടി കിടന്നു.

“ദേ കിച്ചു കളിക്കല്ലേ…..വന്നേ മാമി കുറച്ച് സാധനം വാങ്ങി കൊണ്ട് വരാൻ പറഞ്ഞിക്കിന് ”

‘അത് മാമൻ പൊക്കോളും ‘

“ചേട്ടൻ റീസെപ്ഷന്റെ എന്തോ കാര്യത്തിന് പോയതാണ് ”

‘എന്നാ നീ പൊക്കോ.. നിനക്ക് വണ്ടി ഒക്കെ ഓടിക്കാൻ അറിയാമല്ലോ ‘

“അതിന് എനിക്ക് ഇവടെ പരിജയം ഒന്നും ഇല്ലല്ലോ നീ വാ ”

‘എന്തൊരു കഷ്ടണിത്…. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കൂല എന്ന് വച്ചാൽ ‘

ഞാൻ ചിണുങ്ങി കൊണ്ട് എണീറ്റു. പോയി ഫ്രഷായി ബാത്‌റൂമിൽ നിന്ന് ഇറങ്ങി.അപ്പോളേക്കും അവള് തായേക്ക് പോയിരുന്നു. മൊബൈലും എടുത്ത് തായെക്ക് പോയി. തായെ ടേബിളിൽ അവളും മാമിയും ഫുഡ്‌ കഴിക്കുന്നുണ്ട്. നിവി അപ്പുറത് അവന്റെ ടോയ്‌സ് കൊണ്ട് കളിക്കുകയാണ്.ഞാനും അവരോടൊപ്പം കൂടി ഫുഡ്‌ കഴിച്ചു.പോകുമ്പോ മാമി വാങ്ങേണ്ട സാധനങ്ങളുടെ list തന്നു.

‘ന്നാ….. നീ ഓടിക്ക് ‘ ഞാൻ കാറിന്റെ ചാവി അവൾക് നേരെ നീട്ടി.

“വേണ്ട എനിക്ക് ഇവിടെത്ത റോഡ് ഒന്നും പരിചയമില്ല ”

‘ഒക്കെ.. എന്നാ കയറ് ‘

ഞാൻ നേരെ കവിന്റെ സൂപ്പർമാർകെറ്റിൽ തന്നെ പോയി. അവൻ ക്ലാസ്സിൽ പോയിട്ടുണ്ടാകും. എന്നാലും വെറുതെ അവൻ ഇരിക്കുന്ന കേബിനിൽ നോക്കിയപ്പോ കക്ഷി അവിടെ ഉണ്ട്.

‘ലച്ചു വാ…. നിനക്ക് ഒരാളെ പരിജയ പെടുത്തി തരാ ‘
“ആരെ ”

‘ഞാൻ പറഞ്ഞില്ലേ ഒരു കവിനെ ‘

“ആ ” ഞങ്ങൾ അവന്റെ കേബിനിലോട്ട് ചെന്നു ഡോറിൽ മുട്ടി.

‘കേറി പോരെ ‘

`എന്താടാ കോളേജിൽ പോയില്ലേ ´

‘ഇല്ലടാ.. ഇവടെ കുറച്ച് ലോഡ് വരാനുണ്ട് അതോണ്ട് പോയില്ല…. ഇതാരാ ‘

`ആ ഇതാണ് ലക്ഷ്മി ´

‘ഹായ്…. ഞാൻ കവിൻ ‘

“അറിയാം കിച്ചു പറഞ്ഞിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *