ലക്ഷ്മി – 3 3അടിപൊളി  

‘അത് തമിഴ്നാട്ടിൽ നിന്ന് പഠിക്കുമ്പോ ഒരു രസത്തിന് തുടങ്ങിയതാ ‘

“എല്ലാവരും ഒരു രസത്തിന് തന്നെ തുടങ്ങാറ് ”

‘ഞാൻ വല്ലപ്പോഴുമേ വലിക്കാറുള്ളു ‘

“ഇനി വലിക്കണ്ട.. എനിക്ക് അതിന്റെ സ്മെൽ ഇഷ്ടമില്ല.”

‘ഒകെ… ഇനി വലിക്കില്ല ‘

“വലി മാത്രം ആണോ അതോ കുടിക്കാറും ഉണ്ടോ ”

‘ഇല്ല….. അമ്മയാണെ സത്യം ‘

“മ്മ്….. പിന്നെ ഞായറാഴ്ച തന്നെ പോണോ.. കുറച്ചും കൂടെ നിന്നിട്ട് പോരെ ”

‘കുറച്ചും കൂടെ നിന്നാലേ എന്റെ പണി പോവും……പിന്നെ ഇവടെ ഇന്ന് നിൽക്കണോ ‘
“കിച്ചു പറഞ്ഞോ എന്താച്ചാ ”

‘നമുക്ക് പിന്നെ ഒരു ദിവസം നിന്നാൽ പോരെ….. ഞാൻ ആണേ വന്നിട്ട് അച്ഛന്റെ കമ്പനിയിൽ ഒന്നും പോയിട്ടില്ല ‘

“മ്മ്.. എന്നാ പിന്നെ നിൽകാം ”

പിന്നെ ആരും ഒന്നും സംസാരിച്ചില്ല. എപ്പഴോ ഉറങ്ങി…. പഞ്ഞി പോലത്തെ എന്തക്കയോ എന്റെ ശരീരത്തിൽ അമരുന്നത് ഞാൻ അറിഞ്ഞിരുന്നു.

എപ്പഴോ ഉറക്കം വിട്ടപ്പോ ഞാൻ പതിയെ കണ്ണ് തുറന്നു. ഒരു കഴുത്താണ് കണ്ണ് തുറന്നപ്പോ കാണുന്നത്. എന്നെ അവള് കൈകൊണ്ട് ശരീരത്തിലേക്ക് ചേർത്ത് പിടിച്ച് ഉറങ്ങുകയാണ്. ഇങ്ങനെ കിടക്കാൻ നല്ല സുഖമുണ്ട്. പക്ഷെ ഇങ്ങനെ കിടന്നാൽ ഇന്ന് വീട്ടിപോക്ക് ഉണ്ടാവില്ല അതോണ്ട് അവളെ വിളിച്ചുണർത്തി. അങ്ങനെ രണ്ടാളും എണീറ്റ് മുഖം കഴുകി തായേക്ക് പോയി. അപ്പോഴാണ് ഞാൻ ലച്ചൂന്റെ അനിയത്തിയെ കാണുന്നത്.

“ഹായ്…. അറിയോ”

‘ദേവു അല്ലെ… ലച്ചു പറഞ്ഞിരുന്നു… പക്ഷെ കല്ലിയാണതിനു കണ്ടിട്ടില്ലല്ലോ ‘

“എനിക്ക് എക്സാം ആയിരുന്നു… കിച്ചു എന്താ ചെയ്യണേ ”

‘ഞാൻ ഹൈദരാബാദിൽ ഒരു ഇൻഡസ്ട്രിയലിൽ വർക്ക്‌ ചെയ്യാന് ‘

“ഹോ…. പിന്നെ ചേച്ചി എങ്ങനെ ഉണ്ട്…. സഹിക്കാൻ പറ്റുന്നുണ്ടോ ”

അവള് വളരെ കൂളായിട്ട് ആണ് എന്നോട് സംസാരിക്കുന്നത്.ഞാൻ അതിന് പുഞ്ചിരിച്ചു.

“അല്ല ഇന്ന് ഇവടെ നിക്കല്ലേ രണ്ടാളും ”

‘അയ്യോ നിൽക്കാൻ പിന്നെ ഒരു പ്രാവശ്യം വരാം.. എനിക്ക് ഞായറാഴ്ച പോകണം. അതിന് മുന്നേ ചെയ്ത് തീർക്കാൻ കുറച്ച് കാര്യങ്ങൾ ഉണ്ട് അതാ ‘

“മ്മ് ”

അപ്പോളേക്കും ലച്ചു ചായയും കൊണ്ട് വന്നിരുന്നു.അങ്ങനെ ഞങ്ങൾ മൂന്നു പേരും ഓരോന്ന് പറഞ്ഞു ഇരുന്നു.

ഒരു അഞ്ചു മണി ആയപ്പോ ഞാൻ ലച്ചൂനോട് ഇറങ്ങിയാലോ എന്ന് ചോദിച്ചു.

ഞങ്ങൾ അങ്ങനെ സിറ്റൗട്ടിലേക്ക് നടന്നു

‘അല്ല അച്ഛനും അമ്മയും എന്തെ ‘

“അവര് കപ്പ പറിക്കാൻ പോയേക്കുവാ ”

ഞാൻ മുറ്റത്തേക്ക് എത്തിയപ്പോ അവരുണ്ട് കപ്പയും ചാക്കിലാക്കി കാറിന്റെ അടുത്ത് വയ്ക്കുന്നു.
“നിങ്ങള് പോകാൻ ഇറങ്ങിയതാണോ ”

‘അതെ ‘

“ലച്ചു പറഞ്ഞു ഇന്ന് തന്നെ പോകും എന്ന്.. ഏതായാലും പിന്നെ ഒരു ദിവസം വരി ഇങ്ങട് ”

‘ആ അച്ഛാ വരാം ‘

“ഇത് ആ കാറിലേക്ക് വച്ചേരെ.. കുറച്ച് കപ്പയാണ്. പറമ്പിൽ ഉള്ളതാ ”

ഞാൻ ആ ചാക്ക് ഡിക്കി തുറന്ന് അതിൽ വച്ചു. ശേഷം അച്ഛനോട് അമ്മയോടും യാത്ര പറഞ് കാറിൽ കയറി. അവളും.. നല്ല വിഷമം ഉണ്ട് മുഖത്ത്..

“അപ്പൊ ശെരി എല്ലാവരോടും പോവണ്”

ഒരു റ്റാറ്റായും കൊടുത്തു വണ്ടി എടുത്തു.

അവള് പുറത്തേക്ക് കണ്ണും നട്ട് ഇരിക്കാണ്.

“ലച്ചൂന് അവിടെ നിന്നോടർന്നോ ”

‘അത് വേണ്ട… കിച്ചു രണ്ട് ദിവസം കഴിഞ്ഞാൽ പോകുകയല്ലേ ‘

“നമുക്ക് എന്നാ ബീച്ച്ലേക്ക് വിട്ടാലോ ”

‘ആയിക്കോട്ടെ ‘

ആറുമണി ആയപ്പോ ബീചിലെത്തി. അവളുടെ കയ്യും പിടിച് ആ മണലിലൂടെ നടന്നു.എന്തക്കയോ പുതിയ വികാരങ്ങൾ ഒക്കെ തോന്നുന്നു. ആദ്യമായിട്ടാണ് പ്രണയം തോന്നുന്ന പെണ്ണിന്റെ കയ്യും പിടിച് നടക്കുന്നത്. എന്ത് മിനുസമാണ് അവളുടെ കൈ.എന്നെക്കാളും വയസ്സ് കൂടുതൽ ആണേലും എന്റെ ചെവിയുടെ അത്രയും നീളം ഉള്ളു.

ലൈറ്റ് ബ്ലൂ നെയിൽ പോളിഷ് ഇട്ട് വിരലുകളും ആ കാലിൽ ഉള്ള സ്വർണ കൊലുസും ഇട്ട് നടക്കുന്ന അവളുടെ കല്പാദങ്ങളിൽ വന്നു വന്നു തഴുകി പോകുന്ന തിരമാലയും. ചുവപ്പ് കളറിൽ നിൽക്കുന്ന സൂര്യനും.. ഇപ്പോൾ പെയ്യും എന്ന് പറഞ്ഞു നിൽക്കുന്ന കറുത്ത കാര്മേഘങ്ങളും. കടലിന്റെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന കണ്മഷി എഴുതിയ കറുത്ത കണ്ണുകളും ഈ പൊട്ടേനെന്താ ചിന്തിക്കുന്നേ എന്ന് ഇടക് ഇടക്ക് നോക്കി ചിരിക്കുന്ന അവളുടെ ആ ചോര ചുണ്ടുകളും

Leave a Reply

Your email address will not be published. Required fields are marked *