“മോനെ കേറി വാ…”
അവളുടെ അച്ഛൻ എന്നെ ഷണിച്ചു.
ഞാൻകയ്യിലുള്ളത് ലച്ചൂന്റെ കയ്യിൽ കൊടുത്തു.
“വാ ഇങ്ങോട്ട് ഇരിക്ക് മോനെ…. എന്തൊക്കെ ഉണ്ട് ”
‘സുഖം…’
“മോനെ കൂടുതൽ പരിചയപ്പെടാൻ പറ്റിയില്ല…… ഹൈദരാബാദിൽ എന്തോ ആണെന്ന് ലക്ഷ്മി പറഞ്ഞിരുന്നു.”
‘അതെ.. അവിടെ ഒരു കമ്പനിയിൽ വർക്ക് ചെയ്യാന് ‘
“ഞാൻ മോന്റെ വീട്ടിൽ വന്നിരുന്നു.. ആ ആക്സിഡന്റിന് ഉണ്ടായപ്പോ…. അന്ന് മോൻ ഹോസ്പിറ്റലിൽ ആയിരുന്നു.”
‘ആ കുറച്ച് ആഴ്ച ‘
“മോൻ ഇനി എന്നാ തിരിച് പോവുന്നെ ”
‘ഞായറാഴ്ച തിരിച് പോണം….. രണ്ട് ആഴിച്ചേ ലീവ് ഉണ്ടാർന്നുള്ളു. ‘
“മ്മ്മ്.. എങ്ങനെ പോണേ ”
‘Flight ഉണ്ട് ‘
“അവിടെ എങ്ങനെ താമസം ഒക്കെ ”
‘ഒരു ഫ്ലാറ്റിൽ റൂം എടുത്തിട്ടുണ്ട് ‘
“അപ്പൊ ഭക്ഷണം ഒക്കെ ”
‘പാചകം കുറച്ചു ഒക്കെ അറിയാം…. അമ്മ പഠിപ്പിച്ചിരുന്നു. പിന്നെ പുറത്തിന്ന് വാങ്ങും ‘
“മ്മ് ”
“ഇപ്പൊ ചോദിക്കാൻ പറ്റിയ ചോദ്യം ഒന്നും അല്ല എന്നാലും ചോദിക്ക്യ… മോന് ഈ കല്യാണം ബുദ്ധിമുട്ടയോ……. നിന്റെ സങ്കല്പങ്ങളിൽ ഒന്നും ഇങ്ങനെ ആയിരിക്കില്ലല്ലോ ”
‘എനിക്ക് എന്ത് ബുന്ധിമുട്ട് അച്ഛാ…. എനിക്ക് പ്രേതേകിച് അങ്ങനെ ഒരു സങ്കല്പങ്ങളും ഒന്നും ഇല്ലാരുന്നു. അവള് പാവാണ്…. ഇടക്ക് അവൾക്ക് ഒരു ടീച്ചറിന്റെ സ്വഭാവമാ ‘
അവസാനം ഞാൻ ചിരിച് കൊണ്ട് പറഞ്ഞു. അതുകേട്ടു അവളുടെ അച്ഛനും ചിരിച്ചു.അപ്പോയെക്കും അവളുടെ അമ്മ ഒരു ജൂസും ആയിട്ട് വന്നു.
“കിച്ചു സുഖല്ലേടാ ”
‘ആ.. സുഖാണാമ്മേ ‘
“ഞായറാഴ്ച പോവാണെന്നു പറഞ്ഞു…. ലീവ് കൂട്ടി കിട്ടില്ലേ ”
‘ഇല്ലമ്മേ പോണം….’
“കിച്ചൂന്റെ അച്ഛനെയും അമ്മയെയും ഒകെ ഞാൻ അറിയും ”
‘ഹ അച്ഛൻ പറഞ്ഞിരുന്നു…. ഇവിടെ നിങ്ങൾ മാത്രെ ഉള്ളോ ‘
“ഒരാളും കൂടെ ഉണ്ട്. ഇവളുടെ അനിയത്തി….. മംഗലാപുരത് നഴ്സിങ്ങിന് പഠിക്കുകയാണ്… വരാന്ന് പറഞ്ഞിട്ടുണ്ട്. ദേവ പ്രിയ ”
‘മ് ‘
അങ്ങനെ ഞങ്ങൾ കുറച്ച് ടൈമും കൂടെ പലതും പറഞ്ഞിരുന്നു.
ഒരുമണി ആയപ്പോ ഭക്ഷണം കഴിക്കാൻ ഇരുന്നു. സദ്യ ആയിരുന്നു.ഞാൻ ഫുഡും കഴിച് സിറ്റൗട്ടിൽ പോയി ഇരുന്നു. മൊബൈലിൽ കുറച്ച് കോളും ചെയ്ത് അവിടെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോ ലക്ഷ്മി വന്നു അവളുടെ മുകളിൽ ഉള്ള റൂമിലേക്ക് കൊണ്ട് പോയി.ഞാൻ അവളുടെ റൂം ഒക്കെ നോക്കി കാണുകയായിരുന്നു.നല്ല വൃത്തിയുള്ള റൂം. ഞാൻ ബെഡിൽ പോയിമലന്നു കിടന്നു. അവളും എന്റെ അടുത്ത് വന്നു കിടന്നു.എന്നിട്ട് ഒരു കൈകൊണ്ട് എന്നെ ചുറ്റിപ്പിടിച്ചു.
“പഴയ തറവാടാന്…. കിച്ചൂന് പറ്റുന്നുണ്ടോ ഇവിടൊക്കെ ”
‘എനിക്ക് അല്ലേലും പഴയ തറവാട് ഒക്കെ ഇഷ്ടം ‘
“മ്മ്.. ഫുഡ് എങ്ങനെ ഉണ്ടാർന്നു ”
‘ഫുഡ് ഒക്കെ നല്ല ടേസ്റ്റ് ഉണ്ടാർന്നു…. നീ എന്താ ഇങ്ങനെത്തെ ക്ളീഷേ ചോദ്യങ്ങൾ ഒക്കെ ചോദിക്കുന്നെ ‘
“വേറെ ഇപ്പൊ എന്താ ചോദിക്കാൻ… എന്നാ കിച്ചു ചോദിക്ക് “
‘ഞാൻ നിന്റെ വീട്ടുകാരെ കുറിച്ച് ഇതുവരെ ചോദിച്ചില്ലല്ലോ നിന്നോട്…. അതിന് നിനക്ക് ഒന്നും തോന്നുന്നില്ലേ ‘
“എന്ത് തോന്നാൻ……കിച്ചൂന്റെ മാനസികാവസ്ഥ അപ്പൊ ശെരി ആയിരിക്കില്ല എന്ന് വിചാരിച്ചു.”
‘ലച്ചൂന് പെങ്ങൾ ഒക്കെ ഉണ്ടല്ലേ ‘
“മ്മ്. നിന്റെ അതെ പ്രായമേ വരൂ….. ദേവ എന്നാണ് പേര് ”
അത് കേട്ടപ്പോ ഞാൻ ചിരിച്ചു
“എന്തെ ചിരിക്കണേ ”
‘അല്ല നിന്റെ വിധി ഓർത്തു ചിരിച്ചതാ ‘
“എന്ത് ”
‘അനിയത്തിയുടെ പ്രായം ഉള്ള ആളെ ആണല്ലോ ഭർത്താവായിട്ട് കിട്ടിയത് ‘
“അതിനിപ്പോ എന്താ… എനിക്ക് ഒരു പ്രേശ്നവും ഇല്ല ”
‘മ്മ്…….. ഞാൻ ഒരു കാര്യം ചോദിക്കട്ടെ ‘
“മ്മ് ചോദിക്ക്……”
‘സത്യായിട്ടും എന്നെ ഇഷ്ടാണോ ‘
“അതെന്താ ഇപ്പൊ അങ്ങനെ ഒരു സംശയം ”
‘ഒന്നുല്ല.. നീ മറുപടി പറയ്യേ ‘
“എനിക്ക് ഇഷ്ട്ടാ എന്റെ ഈ കള്ള കിച്ചൂനെ ” അവള് എന്റെ കവിളിൽ പിച്ചി ഇളക്കി കൊണ്ട് പറഞ്ഞു.
“പിന്നെ ഞാൻ രാവിലെ ചോദിക്കാൻ വിട്ട് പോയി…. എവിടെന്ന ഈ സിഗേരറ്റ് വലി ഒക്കെ തുടങ്ങിയെ “അത് വരെ ചിരിച്ചോണ്ട് പറഞ്ഞവൾ മുഖത്ത് ദേഷ്യം പ്രകടിപ്പിച്ച് എന്നോട് ചോദിച്ചു.
