‘അതിന് ചേച്ചി ഇത് ആദ്യമായിട്ട് ഒന്നും അല്ലാലോ പറയുന്നേ ‘
‘മ്മ്മ് എനിക്ക് മനസ്സിലാവിൻഡ് ഒക്കെ ‘
ഞാൻ അതിന് പല്ല് കാണിച്ച് ചിരിച്ചിട്ട് വണ്ടി എടുത്ത് വേഗം വീട്ടിലോട്ട് വിട്ടു. ഗേറ്റ് തുറന്ന് വണ്ടി ഉള്ളിൽ കയറ്റി നേരെ വാതിലിന് നേരെ പോയി. കാളിങ് ബെൽ അമർത്താൻ പോയി. പക്ഷെ അതിന് മുൻപേ വാതിൽ തുറന്നു. ലച്ചു ആയിരുന്നു. നേരത്തെ ഉള്ള വേഷം തന്നെ ആയിരുന്നു.പക്ഷെ കലിപ് മോടാണ്.
“ഞാൻ നിന്നോട് എപ്പോ വരാനാടാ പറഞ്ഞെ ”
എന്ന് പറഞ് കൊണ്ട് എന്റെ ചെവി പിടിച് തിരിച്ചു.
‘ആ ആ വിട് ലച്ചു വേദനിക്കിന് വിട് വിട് ‘
ഈ കാഴ്ചാ മാമനോ മാമിയോ കണ്ട പിന്നെ…. ഓ ആലോചിക്കാൻ ക്കൂടി വയ്യ
‘എനിക്ക് വേദനിക്കിന് വിട്.. ഇനി വൈകൂല ‘
അപ്പൊ അവൾ കൈ വിട്ട് ഞാൻ ചെവിയും തിരുമ്മി അവിടെ നിന്നു
“വാ.. ഞാൻ ചോർ എടുത്ത് തരാ ”
ഞാൻ ചെവിയും തിരുമ്മി അവളുടെ പിറകെ അടിക്കളയിലേക്ക് പോയി. അവൾ എനിക്ക് വിളമ്പി തന്ന് എന്റെ ഒപോസിറ്റ് ഇരുന്ന് അവളും കഴിക്കാൻ തുടങ്ങി. ഞാൻ നോക്കിയപ്പോ അവൾ എന്നെ നോക്കി കണ്ണുരുട്ടി അതോടെ ഞാൻ ഭക്ഷണം കഴിക്കലിലെക്ക് ശ്രേദ്ധ തിരിച്ചു. കഴിച് കഴിഞ്ഞ് പ്ലേറ്റ് കഴുകാൻ പോയപ്പോ അവള് തടഞ്ഞു.
“കിച്ചു പൊക്കോ.. ഇത് ഞാൻ ചെയ്തോളാം ”
ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല. നേരെ റൂമിലേക്ക് പോയി ടവലെടുത്തു കുളിച് ഇറങ്ങി. ഒരു ട്രാക്ക് പാന്റും ഷർട്ടും ഇട്ട് കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവളും വന്നു.ഡോർ അടച്ചു.നേരെ ബാത്‌റൂമിൽ കയറി. ശേഷം തിരികെ വന്നു. ലൈറ്റ് ഓഫ് ചെയ്ത് ബെഡിന്റെ ഒരു സൈഡിൽ വന്നു കിടന്നു.കുറച്ച് കഴിഞ്ഞപ്പോ അവള് എന്റെ അടുത്തേക്ക് നീങ്ങി.
“ടാ കിച്ചു..”
‘മ്മ് ‘
“വേദനിച്ചോ ”
അവള് എന്റെ ചെവി തഴുകി കൊണ്ട് ചോദിച്ചു. വേദന എടുക്കാൻ മാത്രം ഒന്നും ഇല്ലേലും ഞാൻ കുറച്ച് ഉണ്ടെന്ന് പറഞ്ഞു.
“സാരല്യാട്ടോ.. ഞാൻ ഒരു തമാശക്ക് ചെയ്തതാ ”
എന്നിട്ട് അവൾ അവിടെ ഊതാൻ തുടങ്ങി. എനിക്കെന്തോ രോമം ഒക്കെ എണീച് നിൽക്കുന്ന പ്രതീതി.
“എന്റെ സ്വഭാവം പറ്റുന്നുണ്ടോ കിച്ചൂന്.. ഞാൻ കുറച്ച് ഓവറാണോ ”
‘ഒരു പിടിക്ക്’ ഞാൻ ചിരിച് കൊണ്ട് പറഞ്ഞു. ഞാൻ തിരിഞ്ഞ് കൊണ്ട് അവളെ നോക്കി കിടന്നു.
“മ്മ് എന്താ ”
‘ഒന്നുല്ല ‘ ഞാൻ അവളെ കണ്ണിലേക്ക് നോക്കി. അവളും എന്റെ കണ്ണിലേക്കു തന്നെ നോക്കി ഇരിപ്പാണ്. ഞാൻ കണ്ണിൽ നിന്നും നേരെ അവളുടെ ചുണ്ടിലേക്ക് നോക്കി. ആ ചെറിയ മേൽചുണ്ടും അതിനേക്കാൾ കുറച്ച് വലിപ്പ മുള്ള കീഴ്ച്ചുണ്ടും കാണുമ്പോ ചപ്പാൻ തോന്നുന്നു.
‘ഞാൻ ഒരു ഉമ്മ വെക്കട്ടെ ‘പെട്ടന്ന് അങ്ങനെ ചോദിക്കാൻ ആണ് തോന്നിയത്
“എന്ത് ”
‘ഞാൻ ഒരു ഉമ്മ വെക്കട്ടെ എന്ന് ‘
“എവിടെ ”
ഞാൻ അവളുടെ ചുണ്ട് തൊട്ട് കാണിച്ച്
“ഇപ്പൊ വേണ്ട ”
‘അതെന്താ…. നേരത്തെ നീ അങ്ങനെ ഒക്കെ ചെയ്തപ്പോ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ‘
അത് നിഷേധിച്ച ദേഷ്യത്തിൽ ഞാൻ തിരിച് പറഞ്ഞു.
“നിനക്ക് പറഞ്ഞൂടാർന്നോ വേണ്ടാന്ന്” അവള് ചിരിച്ചോണ്ട് പറഞ്ഞു.
അങ്ങനെ അവള് പറഞ്ഞപ്പോ എനിക്ക് ഉത്തരം ഇല്ലാതായി. ഞാൻ ആ ദേഷ്യത്തിൽ തിരിഞ്ഞ് കിടക്കാൻ പോയി. പക്ഷെ അവള് വിട്ടില്ല.
“ഞാൻ ഇപ്പോ വേണ്ടന്നല്ലേ കിച്ചു പറഞ്ഞെ… അതിന് നീ ഇങ്ങനെ പിണങ്ങിയാലോ…….. നമ്മള് കണ്ടിട്ട് ആകെ രണ്ട് ദിവസല്ലേ ആയിട്ടുള്ളു…. നമുക്ക് കുറച്ചും കൂടെ പരസ്പരം അറിഞ്ഞിട്ട് പോരെ ”
അവള് എന്റെ കവിളിൽ തഴുകികൊണ്ട് പറഞ്ഞു .
‘അപ്പൊ പിന്നെ നേരത്തെ ചെയ്തതോ ‘
“ആ സമയത്ത് എനിക്ക് അങ്ങനെ ചെയ്യാൻ തോന്നി ”
‘അപ്പൊ എനിക്ക് വില ഒന്നും ഇല്ലേ ‘
“ഹാ ഹഹഹ…. ഇല്ലെങ്കിലോ “അവള് ചിരിച്ചോണ്ട് എന്റെ കവിളിൽ പിച്ചിക്കൊണ്ട് പറഞ്ഞു.
ഞാൻ തിരിഞ്ഞ് കിടന്നു. അല്ലേലും അവള് പറഞ്ഞത് തന്നെ അല്ലെ ശെരി. ആകെ കണ്ടിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളു. അപ്പോളേക്കും ഒരു കിസ്സൊക്കെ ചോദിച്ചാ.. ഛെ….. അപ്പൊ പിന്നെ അവള് നേരത്തെ ചെയ്തതോ……
‘നിനക്കെന്താ എന്നോട് അങ്ങനെ ചെയ്യാൻ തോന്നിയെ ‘ കുറച്ച് കഴിഞ്ഞിട്ട് ഞാൻ വീണ്ടും ചോദിച്ചു.
