ഞാൻ ചുമല് കൊണ്ട് ഒന്നുല്ല എന്ന ആക്ഷൻ ഇട്ട് ടേബിളിൽ ഉള്ള ചാവി എടുക്കാൻ പോയി
“ചെക്കന്റെ നോട്ടം ഒന്നും ശെരി അല്ലല്ലോ.”
‘ അയ്യടാ…നോക്കാം പറ്റിയ ഒരു സാധനം ‘
“പിന്നെ എന്തെ ഇത്ര നേരം നോക്കിയത് ”
‘അത് ഞാൻ ചാവി തിരഞ്ഞതാ ‘
“അത് എന്റെ ബോഡിലാണോ ഉള്ളത് ” ഇവളിത് വിടുന്ന ഭാവം ഇല്ലാലോ
‘ശെരി സമ്മതിച്ചു ഞാൻ ഒരു ദുർബല നിമിഷത്തിൽ നോക്കി പോയി. ഇനി നോക്കത്തില്ല പോരെ ‘ “ഞാൻ അതിന് നോക്കണ്ട എന്ന് പറഞ്ഞില്ലല്ലോ ”
ഹേ..ഇവളിത് എന്തോന്നാ പറയുന്നേ..
“പിന്നെ പോവുന്നത് ഒക്കെ കൊള്ളാം.10.00 മണിയുടെ ഉള്ളിൽ വീട്ടിൽ എത്തണം മനസ്സിലായോ ”
‘ഞാൻ എനിക്ക് നേരം ആകുമ്പോയേ വരൂ ‘ “എന്താ പറഞ്ഞേ ”
അവള് ബെഡിൽ നിന്നും വന്ന് എന്റെ അടുത്തേക്ക് നടന്നു വന്നു.
‘എന്താ കേട്ടില്ലേ ഞാൻ എനിക്ക് തോന്നുന്ന നേരത്തെ വരൂ ‘
അവള് അടുത്തേക്ക് വരുന്നതിനനുസരിച് ഞാൻ പുറകിലോട്ട് നടന്നു. അവസാനം ഞാൻ ചുമരിൽ മുട്ടി നിന്നു. അവൾ എന്നെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ മുന്നിൽ വന്ന് നിന്ന് കൊണ്ട്.
“ഒന്നും കൂടെ പറഞ്ഞെ ”
‘അത്… ഞാ… ഞാൻ….. എന്..’
മൈര് വായിൽ ആണേ ഒന്നും വരുന്നില്ല. ആ ഫാനിന്റെ കാറ്റ് ഉണ്ടെങ്കിലും ഞാൻ വിയർക്കാൻ തുടങ്ങി. അവള് കയ്യ് എന്റെ രണ്ട് വശത്തും കുത്തി. ദൈവമേ ഇവളിത് എന്താ ചെയ്യണേ. മെല്ലെ തല എന്റെ സൈഡിലോട്ട് കൊണ്ട് പോയി. എന്നിട്ട് നാവ് കൊണ്ട് എന്റെ കഴുത്തിൽ വട്ടം വരച്ചു. ഞാൻ ശോസം വിടാൻ പറ്റാത്ത അവസ്ഥയിൽ ആയി പോയി.
“മ്മ്മ്… ഇനി പറ കിച്ചു പോയിട്ട് 10.00മണിക്ക് ഉള്ളിൽ വരില്ലേ ”
ഞാൻ അതിന് യാന്ദ്രികമായി തലയാട്ടി
“എന്നാ പൊക്കോ എന്റെ കിച്ചൂട്ടൻ.”
എന്നിട്ട് അവള് കയ്യ് എടുത്ത് മാറ്റി.
“ച്ചി…വായ് മൂടെടാ ” ഞാൻ അപ്പോഴാണ് ഒന്ന് ബോധത്തിലേക്ക് വന്നത്.ഞാൻ വേഗംമുറിയിൽ നിന്ന് ഇറങ്ങി പോയി. എന്താപ്പോ ഇവിടെ നടന്നെ. ഞാൻ എന്താ അവളോട് ഒന്നും പറയാതിരുന്നേ. ചെ മോശം ആയല്ലോ.. ഉള്ള വെല പോയി. എന്റെ ബോധമില്ലാത്തവനെ പോലെയുള്ള നടത്തം കണ്ടിട്ട് ആണെന്ന് തോന്നുന്നു മാമൻ. “എന്താടാ അണ്ടി പോയെ അണ്ണനെ പോലെ നടക്കണേ “
‘ഹേ..’
” എന്താ ഇങ്ങനെ ചത്തമാതിരി നടക്കുന്നേ എന്ന് ”
‘ഒന്നുല്ല…. ഞാൻ ഒന്ന് പുറത്ത് പോവ്വാ ‘
അതും പറഞ് ഞാൻ ബൈക്കും എടുത്ത് നേരെ കവിന്റെ അടുത്തേക്ക് വിട്ടു. ആള് സൂപ്പർ മാർക്കറ്റിൽ തന്നെ ഉണ്ട്
‘വരണം വരണം ആരിത്……….. പിന്നെ എങ്ങനെ പോകുന്നു മാരീഡ് ലൈഫ് ‘
“അങ്ങനെ പോകുന്നു ”
‘ഫസ്റ്റ് നൈറ്റ് എങ്ങനെ ഉണ്ടായിരുന്നു ‘
“അതൊക്കെ അതിന്റ രീതിൽ നടന്നു ”
ഞാൻ കുറച്ചു നാണം ഓക്കേ അഭിനയിച് പറഞ്ഞു.
‘പോടാ…… തള്ളല്ലേ. നിന്നെ എനിക്കറിഞ്ഞൂടെ ‘
“നീ വേണേൽ വിശ്വസിച്ചാൽ മതി ”
‘ഒന്ന് പോടാപ്പാ. ഞാൻ വിശ്വസിച്ചത് തന്നെ…. ആള് എങ്ങനെ ‘
“ആള് പാവാട….. എന്നോട് പെട്ടന്ന് കൂട്ടായി ” ‘അതെന്താ ഇപ്പൊ അങ്ങനെ… ഞാൻ അറിയുന്ന കിച്ചു ഇങ്ങനെ അല്ലല്ലോ ‘
“എന്താ അറിയത്തില്ലടാ എനിക്കെന്തോ മുൻപരിജയം ഉള്ള മാതിരിയ ”
‘അല്ല… അവൾക് പ്രശ്നം ഒന്നും ഇല്ലേ നിന്ന പോലെത്തെ ഒരാളെ കെട്ടിയതിൽ ‘
“എനിക്കെന്താ മൈരേ കുഴപ്പം ”
‘നിന്റെ കുഴ്പ്പത്തിനെ കുറിച്ചല്ല ഞാൻ ചോദിച്ചേ.. പ്രായത്തേപറ്റിയ ‘
“ഈ ചോദ്യം ഞാൻ അവളോട് ചോദിച്ചു. അപ്പൊ അവൾക് ഒരു പ്രശനം ഒന്നും ഇല്ലെന്ന പറഞ്ഞെ ”
‘ഏതായാലും ഈനാംപേച്ചിക്ക് ഒരു മരപ്പട്ടിയെ കൂട്ട് കിട്ടിയല്ലോ ‘
“ടാ.. ടാ…..”
‘ഓ ഭാര്യനെ പറഞ്ഞപ്പോ പൊള്ളി അവന് ‘
ഞങ്ങൾ അങ്ങനെ പല കാര്യങ്ങളും പറഞ്ഞു.
‘ടാ. ടൈം പത്തായി. പോയി ഫുഡടിച്ചാലോ ‘ “എന്താ.. പത്തുമണി ആയോ ”
‘ആ എന്തെ….’
“എന്നാ ഞാൻ പോട്ടെ ”
‘നീ എങ്ങടാ ഓടനെ….. ഫുഡ് അടിച് പോവട വാ ‘
“ഞാൻ ഇല്ല…. വീട്ടിൽ ഫുഡ് ഉണ്ട്. കഴിക്കാൻ വരാം എന്ന് പറഞ്ഞിട്ട് ഉണ്ട് ”
‘മോൻ അവിടെ ഒന്ന് നിന്നെ ‘
ഡോർ തുറന്ന് പുറത്തേക്ക് പോകാൻ തുടങ്ങിയ എന്റെ കയ്യിൽ പിടിച് അവൻ
‘എന്താണ് ഒരു കള്ള ലക്ഷണം… പറ ‘
“ഒന്നുല്ലടാ മാമി നേരത്തെ വീട്ടിൽ കേറണം എന്ന് പറഞ്ഞിരുന്നു… അതാ “ഞാൻ അവന്റെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു
