കുഞ്ഞേച്ചി എന്താ ഇവിടെ – 3 7അടിപൊളി  

കുഞ്ഞേച്ചി എന്താ ഇവിടെ 3

Kunjechi Entha Evide Part 3 | Author : Itachi

 [ Previous Part ]

 

ഹലോ ഗയ്സ്….അക്ഷരതെറ്റ് ഉണ്ടാകാൻ ചാൻസ് ഉണ്ട്… അമിതമായ പ്രതീക്ഷകൾ ഒന്നും വെക്കാതെ വായിക്കുക അപ്പോൾ തുടങ്ങാം…

അത്രെയും പറഞ്ഞു കൊണ്ട് അവൾ നടന്നു നീങ്ങി…. മൈര് ഒന്നും വേണ്ടായിരുന്നു…. എന്ന് മനസിനെ പ്രാകിയതല്ലാതെ എനിക്ക് വേറൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു…..എന്റെ ഉള്ളിൽ കൂറ്റബോധം ഉടലെടുത്തപ്പോൾ… മറിച്ച് അവളുടെ ഉള്ളിൽ എന്നോടുള്ള വെറുപ്പാണ് കൂടിയത്….

തുടർന്ന് വായിക്കുക….

ഇതൊക്കെ കേട്ടിട്ട് എന്റെ തല പെരുക്കുന്നുണ്ട്…ഞാൻ അവിടെയുള്ള മരച്ചുവട്ടിൽ ഇരിപ്പുറപ്പിച്ചു. അടുത്ത് കുറച്ചു കല്പെരുമാറ്റാം കേട്ടപ്പോൾ ആരാണെന്നറിയാൻ ഒന്ന് നോക്കി….വന്നതാരാണെന്ന് അറിഞ്ഞപ്പോൾ എന്റെ സമനിലയങ്ങ് തെറ്റി..

“”””””എന്നെ അവളുടെ മുൻപ്പിലിട്ട് കൊടുത്തിട്ടു നി ഒക്കെ ഏത് കാലിന്റെ ഇടയിൽ പോയി കെടക്കുവായിരുന്നു മൈരുകളെ “”””.

അത്രേയുമ്പേരുടെ മുൻപിൽ നിന്നുരുകിയ ദേഷ്യത്തിൽ ഞാൻ അവന്മാരോട് ചൂടായി…

“”””””എടാ…. അളിയാ… നിന്നേ എന്തായാലും പൊക്കി…. ഇനി ഞങ്ങൾ അവിടെ നിന്നാൽ ഞങ്ങളെയും പിടിച്ച് സെർച്ച്‌ ചെയ്താൽ മൊത്തത്തിൽ ഊമ്പും.. ലൈറ്റ്ർ ഉം വേറെ സാധനങ്ങളൊക്കെ കയ്യിൽ ഉള്ളതാ”””””മനു ആണ് അത് പറഞ്ഞത്…. അവൻ പറഞ്ഞത് ഏതായാലും ശെരിയാ…. അങ്ങനെ ചെയ്തതിൽ ഒരു തെറ്റും ഇല്ലെന്ന് തോന്നിയിട്ടും.     “””എന്നാലും നിനക്കൊകെ ഒരു സപ്പോർട്ട്ന്‌ എങ്കിലും നിക്കായിരുന്നു “””””… എന്ന് ചോദിക്കുകയാണ് ഞാൻ ചെയ്തത്…

“”””അനാമിക മിസ്സ്‌ അല്ലെ നിന്നേ പൊക്കിയത്… മിസ്സ്‌ വിട്ടോളും എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു “”””എന്ന് നൗഫൽ ചിരിച്ചോണ്ട് പറഞ്ഞപ്പോൾ… നൗഫലെ നീയും എന്നുള്ള എക്സ്പ്രഷൻ ആണ് ഞാൻ അവനെ നോക്കിയത് . ഉടനെ അവൻ അക്ഷയുടെ കൈയിൽ ഇരുന്ന  പകുതിയോളം ഉണ്ടായിരുന്ന സ്പ്രിന്റ് ഇന്റെ കുപ്പി എനിക്ക് നേരെ നീട്ടി…

ആദ്യം അത് മേടിക്കാതെ ഇരുന്ന എനിക്ക് അവൻ അടപ്പ് തുറന്നതിനുശേഷം..””””കുടിക്ക് അളിയാ….”””… എന്ന് നിർബന്ധിച്ചപ്പോൾ ഞാൻ മേടിച്ച് കിടക്കുകയാണ് ചെയ്തത്.. ഏതാണ്ട് എന്നെ കൊണ്ട് കുടിപ്പിക്കും എന്ന വാശി ഉള്ളത് പോലെ…

അൽപ സമയത്തിനുള്ളിൽ തന്നെ ബെൽ അടിച്ചിരുന്നു..ക്ലാസ്സിൽ കേറാതെ വേറെ നിവർത്തി ഇല്ലാതെ ആണ് അവന്മാരോട് യാത്ര പറഞ്ഞു ഞങ്ങൾ മൂന്നുപേരും ക്ലാസ്സിലേക്ക് നടന്നത്…അവിടെ എന്താ നടന്നത് എന്നുള്ളത് ഞാൻ അവന്മാർക്ക് വിവരിക്കുകയും ചെയ്തിരുന്നു ഉച്ചയ്ക്ക് ശേഷം ക്ലാസ്സ്‌ കട്ട്‌ ചെയ്യാനും ഒത്തില്ല… ഇനി ചെയ്താലും കുഞ്ഞേച്ചി നേരത്തെ ഉള്ള ദേഷ്യത്തിന്… അറ്റെന്റെൻസ് കട്ട്‌ ചെയ്താലോ അല്ലെങ്കിൽ എന്റെ അമ്മയെ വിളിച്ചു എന്തേലും പറഞ്ഞാലോ  എന്ന് ചിന്തിച്ചപ്പോൾ ക്ലാസ്സ്‌ ഇന്റെ വാതിൽ കടന്നിരുന്നു. തല്ക്കാലം സീറ്റിൽ ചെന്നിരിക്കുകയാണ് ചെയ്തത്..

മറ്റുള്ളവർ എന്നോട് നേരത്തെ നടന്ന കാര്യത്തെ പറ്റി അന്യോഷിച്ചപ്പോൾ കാര്യങ്ങൾ പറയാനൊരുങ്ങിയ എനിക്ക് ഒരു വിലങ്ങുതടി ആയിട്ടാണ് HOD ക്ലാസ്സ് എടുക്കാൻ കേറി വന്നത്…. ഒരു പീരീഡ് മാന്യമായി ക്ലാസ്സ്‌ എടുത്ത് പുള്ളി ഇറങ്ങിപോയി… ഇനി അടുത്ത രണ്ട് പീരീഡും കുഞ്ഞേച്ചിയുടേതാണ്… ഇനി ഞാൻ അവളുടെ മുഖത്ത് എങ്ങനെ നോക്കും… പോട്ടെ വിഷ്ണു….. അവൻ… അവൻ ഇതറിഞ്ഞാൽ എന്നോട് എങ്ങനെ പ്രതികരിക്കും…. നിനക്ക് കുഞ്ഞേച്ചിയെ അറിയാവുന്നതല്ലേ… അവൾ അത് ക്ഷമിച്ചുകളയുമായിരുന്നില്ലേ… നി എന്തിനാണ് അവളോട് അങ്ങനെ പെരുമാറിയതെന്ന് അവൻ എന്നോട് ചോദിച്ചാലോ…

മനസ്സിൽ ഇതുതന്നെ ഒരായിരം തവണ എന്നോട് തന്നെ ചോദിക്കുക ആയിരുന്നു ഞാൻ… അപ്പോളാണ് എന്നെ നെട്ടിച്ചുകൊണ്ട് സാലിയ മിസ്സ്‌ കേറി വന്നത്…. കുഞ്ഞേച്ചി എവിടെ അവളുടെ പീരീഡ് അല്ലെ ഇപ്പോൾ എന്ന് അടുത്തിരുന്നു അക്ഷയോട് ചോദിച്ചപ്പോൾ ആണ് “””””അനാമിക മിസ്സിന് തീരെ വയ്യ അതുകൊണ്ട് ഈ രണ്ട് പീരീഡും ഞാൻ ആണ് ക്ലാസ്സ്‌ എടുക്കാൻ പോകുന്നത് “” . എന്ന് സാലിയ മിസ്സ്‌ പറഞ്ഞപ്പോൾ അതിന് കാരണക്കാരൻ ഞാൻ ആണ് എന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *