വധു is a ദേവത – 4 Like

വധു is a ദേവത 4

Vadhu Is Devatha Part 4  | Author : Doli

[Previous Part]

 


 

മിസ്സെ ഞങൾ പോവാണ് ഞങ്ങൾടെ പേര് ഇതിൽ നിന്ന് വെട്ടിക്കോ ഇന്ദ്രൻ, അമർ. അമർ അത് പറഞ്ഞു തീർന്നതും ദീപക് ദീപക് അവൻ പിന്നിന്ന് വിളിച്ച് പറഞ്ഞു…

വാ പോവാം എന്നും പറഞ്ഞോണ്ട് അവൻ ബാഗും എടുത്ത് വന്നു…. നൈസിൽ അവിടുന്ന് ഇറങ്ങി…..

അങ്ങനെ ഓട്ടോ എടുത്ത് നേരെ ബസ്സ് സ്റ്റാൻഡിൽ വന്നിറങ്ങിയതും ഫോൺ റിംഗ് അടിച്ചു….

അമ്മയാണ് … അളിയാ അമ്മയാണ് എടുക്കാം

വേണ്ട അല്ലാ എടുക്കാം ഇനി അവളെ എങ്ങാനും വിളിച്ച പണി ആവും….

ആ അമ്മ പറയമ്മ…

എന്തായി കാര്യങ്ങൾ

കാര്യങ്ങൾ ഒക്കെ സ്മൂത്ത് ആണ് ക്ലാസ്സ് തുടങ്ങിട്ടില്ല…

ആ അമ്മ ആരോ വിളിക്കുന്നു ഞാൻ പിന്നെ വിളിക്കാം…

ഇനി എന്താ പരിപാടി ദീപു ചോതിച്ചു….

നേരെ നാട്ടിലോട്ട് ഞാൻ പോയി വണ്ടി വല്ലതും ഉണ്ടോ നോക്കട്ടെ … അമറാണ് പറഞ്ഞത്… മണ്ടതരം പറയാതട മണ്ട ഇപ്പൊ പോയി സംശയം തോന്നില്ലെ…. എന്ത് പറയും ദീപു പറഞ്ഞു… തൽക്കാലം എങ്ങോട്ടും പോവണ്ട വാ നമുക്ക് ആദ്യം ഒരു റൂം എടുത്തിട്ട് ബാക്കി പിന്നെ ഞാൻ പറഞ്ഞു…

എന്നാ പിന്നെ അങ്ങനെ ആവട്ടെ വാ… അവന്മാരും ശെരി വച്ചു….

എന്നെ പിടിക്കാൻ വന്ന ദിപുവിനോട് ഞാൻ പറഞ്ഞു ഡാ കൊപ്പേ ഞാനേ അത്രക്കും മോശം അവസ്ഥയിൽ ഒന്നും അല്ല വെറുതെ എന്നെ പിടിക്കാൻ മാത്രം സീൻ ഒന്നും ഇല്ല.

ഇപ്പൊ സഹായിച്ചത് കുറ്റം ആയി…. അല്ലെങ്കിലും എനിക്ക് ഇത് വേണം….

ഡാ നിർത്തട നിൻ്റെ മൈരിലെ നാടകം …. ഓഹോ അല്ലെങ്കിലും ചങ്കെടുത് കാണിച്ചാലും ചെമ്പരത്തി അല്ലേ ..

ഓരോ എത് നേരത്താനോ ശെരി നിർത് കുപ്പി എടുക്കാം ഞാൻ പറഞ്ഞു

അത്ര നേരത്തെ കള്ള കരച്ചിൽ……. ഫുൾ എന്ന് കേട്ടതും ഫുൾ സ്റ്റോപ്പ് ഇട്ടപോലെ നിന്നു….

നിങ്ങള് പോയി കുപ്പി റെഡി ആക്ക് ഞാൻ എവിടേലും പോയി റൂം സെറ്റ് ആകാം ….ഞാൻ അവരോട് പറഞ്ഞു .

ദീപുവും അമറും അത് ശെരി വച്ച് പോയി നേരെ ഒരു ഓട്ടോ എടുത്ത് ഒരു ഹോട്ടൽ ലക്ഷ്യം ആക്കി വിട്ടു… ഒരു 2 കി. മി പോയതും ഒരു ഹോട്ടൽ എത്തി പിന്നെ അവിടെ പോയി റിസപ്ഷനിൽ പോയി അവിടെ നിന്ന ആളോട് പറഞ്ഞു. കാൻ ഐ ഹാവ് 1 ഡബിൾ ബെഡ് റൂം വിത്ത് എക്സ്ട്രാ ബെഡ്……

ഓക്കേ സർ വീ വിൽ ലെറ്റ് യു നോ….

താങ്ക്യൂ….. വെയർ ഈസ് ദ റെസ്റ്റ് ഏരിയ…. അമറിന് ലൊക്കെഷൻ അയച്ചു കൊടുത്തു… അങനെ റെസ്റ്റ് ഏരിയയിൽ പോയി വന്ന് ഒരു ബ്ലാക്ക് കോഫീ ഒക്കെ കുടിച്ച് കുടിച്ച് വന്നപ്പോ അവന്മരും വന്നു…

ഞങ്ങൾ റൂമി പോയി …

നേരെ ഒരു ഗോൾഡ് ഷവർ എടുത്തു…

പിന്നെ താഴെ വിളിച്ച് ഫുഡ് ഓർഡർ ചെയ്തു…… അങനെ ഞങൾ അടി തൊടങ്ങി…

അമർ: ടാ ഇനി എന്താ പ്ലാൻ

അമർ: അവനോട് ചെയ്ക്ക് ദീപു: ടാ ഇന്ദ്ര നീ പറ എന്താ പ്ലാൻ. ഞാൻ: ഇപ്പൊ ഒന്ന് സ്ലീപ്പണം അത്ര തന്നെ.. ദീപു: ആ ബെസ്റ്റ്… അതല്ല ഊളെ ഇനി 4 ദിവസം എന്താ പ്ലാൻ…

ഞാൻ: തൽക്കാലം എങ്ങോട്ടും പോകുന്നില്ല ഇവിടെ തന്നെ … ആ പിന്നെ അമറേ നീ അപ്പുനെ വിളിക്കണം എന്നിട്ട് കാര്യങ്ങൾ ഒക്കെ പറയണം .. ദീപു: നീ അല്ലേ ആരും അറിയണ്ട എന്ന് പറഞ്ഞത്…

ഞാൻ : ഇപ്പോഴും അത് തന്നെ ആണ് എനിക്ക് വേണ്ടത്…..

അമർ : എന്താ നീ ഉദ്ദേശിക്കുന്നത് എനിക്ക് അങ്ങോട്ട് ക്ലീയർ ആയില്ല…

ഞാൻ : നീ ഒന്നും ചെയ്യണ്ട ഫോൺ താ… ഹലോ.. അപ്പു അപ്പു: എന്താ ഏട്ടാ…. ഞാൻ: ഒന്നും ഇല്ല ഒരു ചെറിയ വിശേഷം ഉണ്ടായി അത് അറിയിക്കാൻ വിളിച്ചത് ആണ്.. അപ്പു: എന്താ ഏട്ടാ… ഞാൻ : ഞാൻ ഇന്നലെ രാത്രി പോലീസ് സ്റ്റേഷൻ വരെ ഒന്ന് പോയി .. നിസാര കാര്യം ആണ് പേടിക്കാൻ ഒന്നും ഇല്ല ഇപ്പൊ ഞാൻ സെഫായി വന്നൂ….. അമ്മു: ആയോ എന്താ ഏട്ടാ എന്തിനാ ഏട്ടനെ പോലീസ് പിടിച്ചത്..

ഞാൻ : നീ പേടിക്കാതെ മോളെ ഞാൻ ഇപ്പൊ പൊറത്താണ്…..നീ ഞാൻ പറയുന്ന പോലെ അമ്മു ചേച്ചിയെ വിളിച്ച് പറയണം എന്താ നടന്നത് എന്നൊക്കെ അമറെട്ടൻ മോളോട് പറയും… മോള് അമ്മുചെച്ചിയെ വിളിച്ച് പറയണം ദയവു ചെയ്ത് എൻ്റെ അമ്മയോ അച്ഛനോ വിളിച്ച നടന്നതൊന്നും പറഞ്ഞു എന്നെ നാണം കെടുത്തരുത് എന്ന്…..പിന്നെ ഒന്ന് കൂടെ പറയണം ഇനിയും എന്നെ നാണം കെടുതരുത് ഒരു അപേക്ഷ ആണ് എന്ന്.. ഇത്ര മാത്രം മോള് ഏട്ടന് ചെയ്ത് തരണം…. അപ്പോ ശെരി മോളെ ഏട്ടൻ പിന്നെ വിളിക്കാം…… ഓക്കെ ടാ ശെരി…

Leave a Reply

Your email address will not be published. Required fields are marked *