❤️സഖി ❤️ – 4 Like

❤️സഖി ❤️ – 4

Sakhi Part 4 | Author : Sathan

[ Previous Part ] [ www.kambi.pw ]


എവിടെയോ കേട്ട ഒരു പ്ലോട്ട് അതാണ്‌ ഈ കഥ. എത്രത്തോളം പൂർത്തിയാക്കാൻ കഴിയും എന്നറിയില്ല എങ്കിലും എന്നാൽ കഴിയുന്നത് എഴുതും. പിന്നെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി 🙏 ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഉടനെ ഒന്നും കമ്പി കഥയിൽ പ്ലാൻ ചെയ്തിട്ടില്ല എങ്കിലും ആവശ്യം വരുമ്പോൾ ഉറപ്പായും ഉണ്ടാവും. കഥയുടെ ഈ ഭാഗം ആദ്യം എഴുതി പൂർത്തിയാക്കിയത് ഡിലീറ്റ് ആയി പോയിരുന്നു രണ്ടാമത് എഴുതിയതാണ് ഇത്. അതിന്റേതായ പോരായ്മകളും അമിത വേകതയും കഥയ്ക്ക് ഉണ്ടാവും അങ്ങ് ക്ഷമിച്ചേക്ക് കേട്ടോ. അപ്പോൾ ബാക്കി കഥയിൽ 😌


 

❤️സഖി❤️ 4 by സാത്താൻ 😈

 

“ഡാ പട്ടി…. 😡 ആരാടാ ഇവൾ 😡😡😡”

 

ഉച്ചത്തിൽ ഉള്ള അലർച്ച കേട്ട് എന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ടിരുന്ന അഞ്ജലി പേടിച്ചുകൊണ്ട് പുറകോട്ട് മാറി.

ഞങ്ങൾ ഇരുവരും ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി.

അതാ നിൽക്കുന്നു മുതൽ.

ആ നിങ്ങളെയും പരിചയപ്പെടുത്തിയിട്ടില്ല അല്ലെ.

ഇപ്പോൾ ഈ തൊണ്ട കീറി എന്നെ വിളിച്ച മുതലാണ് ഐഷു അഥവാ ഐശ്വര്യ.

അച്ഛന്റെ സഹോദരന്റെ മകൾ ആണ്.

 

കാര്യം എന്നെക്കാളും ഇളയതാണ് പക്ഷെ പെരുമാറ്റവും പക്വതയും ഒക്കെ കണ്ടാൽ ഇവൾ ചേച്ചിയും ഞാൻ അനിയനും ആണെന്നെ തോന്നു.

ആദ്യമായി ഇവിടെ വന്നപ്പോഴും ദേ ഇതേപോലെ ആയിരുന്നു അവളുടെ പെരുമാറ്റം.

പെട്ടന്ന് തന്നെ ഇണങ്ങുവാനും പിണങ്ങുവാനും അറിയാവുന്ന ഒരു മുതൽ.

എനിക്ക് ആദ്യമായി ഈ കുടുംബത്തിൽ കിട്ടിയ കൂട്ട്.

 

ബാക്കിയുള്ള ബന്ധുക്കൾക്ക് ഒന്നും എന്നെ കണ്ടുകൂടാ എങ്കിലും ഇവൾക്കും ഇവളുടെ അച്ഛൻ മഹാദേവനും എന്നെ വല്യ കാര്യമാണ്.

ബാക്കിയുള്ളവർക്കൊക്കെ ഒരു തെണ്ടി ചെക്കൻ വന്നു കോടിക്കണക്കിനു രൂപയുടെ സ്വത്തും അടിച്ചോണ്ടുപോകും എന്നാ പേടി ആയിരുന്നപ്പോൾ തന്റെ ചേട്ടനും ചേച്ചിക്കും സന്തോഷം ലഭിക്കുമെങ്കിൽ എന്തും ചെയ്യാം എന്ന മനോഭാവം ആയിരുന്നു ദേവൻ ചെറിയച്ഛന്റേത്.

അങ്ങനെ വിളിക്കാൻ ആണ് കേട്ടോ പുള്ളി പറഞ്ഞേക്കുന്നത്.

 

കലികയറി നിൽക്കുന്ന ഐഷുവിനെ കണ്ട് അഞ്ജലി ആകെ പേടിച്ചുപോയി.

അല്ല അവൾ മാത്രമല്ല കേട്ടോ ഞാനും.

എന്താ ഇപ്പോൾ ഉണ്ടായേ എന്ന മട്ടിൽ ഞാൻ അവളെ ഒന്ന് നോക്കി.

ഭദ്രകാളിയെ പോലെ ആ പിശാശ് ഞങ്ങൾക്കരികിലേക്ക് എത്തിയ ശേഷം അഞ്ജലിയോടായി ചോതിക്കാൻ തുടങ്ങി.

 

ഐഷു : ആരാടി നീ😡

 

അഞ്ജലി : ഞ…. ഞാൻ.. അഞ്ജലി..

 

ഐഷു : അഞ്ജലിയോ ഏത് അഞ്ജലി…. ഞാൻ ചോദിച്ചത് നീ ഇവന്റെ ആരാ എന്നാ

 

അഞ്ജലി അവളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനാവാതെ നിന്ന് പരുങ്ങി…

 

ഐഷു : എന്താ ചോദിച്ചത് കേട്ടില്ലേ?

 

അഞ്ജലി : കേട്ടു 🥺

 

ഐഷു : എന്നാൽ പറ നീ ഇവന്റെ ആരാ 😡

 

ഞാൻ : ഡി എന്താ ഇത് നീ എന്തിനാ ഇത്രക്ക് ദേഷ്യം കാണിക്കുന്നത്?

 

ഐഷു : വിഷ്ണു നിന്നോട് ഞാൻ ഒന്നും ചോദിച്ചില്ല.

നിന്നോട് ചോദിച്ചാൽ മറുപടി പറയുക.

ഇപ്പോൾ ദേ ഇവൾ പറയട്ടെ ഞാൻ ചോദിച്ചതിനുള്ള മറുപടി..😡😠

 

ഞാൻ : അവൾ പറഞ്ഞാലും ഞാൻ പറഞ്ഞാലും എന്താ നിനക്ക് മറുപടി കിട്ടിയാൽ പോരെ?

 

ഐഷു : പോരാ…. എനിക്കറിയണം ഇവൾ ആരാ എന്ന്.

നീയും ആയി എന്താ ബന്ധം എന്നും അത് ഇവൾ തന്നെ പറയണം അല്ലാതെ നീ പറയണ്ട നീ പറയുന്നതൊട്ട് എനിക്ക് കേൾക്കുകയും വേണ്ട 😠😉

 

ഞാൻ : ഓഹ് 😂

 

ഐഷു : എന്താടി നിനക്ക് ആണുങ്ങളോട് മാത്രമേ മിണ്ടാൻ നാവു പൊങ്ങുവൊള്ളോ ചോദിച്ചത് കേട്ടില്ലേ…. കേട്ടില്ലേ എന്ന് 😠

 

അഞ്ജലി : കേട്ടു.. ഞാൻ…. ഞങ്ങൾ….

 

ഐഷു : ഞങ്ങൾ?????

 

അഞ്ജലി : ഞങ്ങൾ…. ഞങ്ങൾ തമ്മിൽ…. ഇഷ്ടത്തിൽ ആണ് 😔

 

ഐഷു : ഇത് പറയാൻ ആണോ നീ ഇത്രക്ക് കിടന്നുരുണ്ടത് 😂

എന്താ വിഷ്ണു കുറച്ചൊക്കെ ധൈര്യം ഉള്ളതിനെ ഒക്കെ പ്രേമിച്ചാൽ പോരെ 😂

 

ഞാൻ : 😂 എടൊ ഇത് എന്റെ സിസ്റ്റർ ആണ് കേട്ടോ ഐശ്വര്യ.